അനുഗ്രഹീത വിരുന്നുകാരൻ‍--വിശുദ്ധ റമദാൻ...


ലോകത്തിന്‍റെ അതിപനായ സൃഷ്ടാവിന്‍റെ വിധിവിലക്കുകളും ലോകാനുഗ്രഹിയായ പ്രവാചക പ്രഭു മുഹമ്മദ് റസൂലുള്ളാഹി (സ) യുടെ ശാന്തവും സമാധാനവുമായ വിളന്പരങ്ങൾ‍ ഉൾ‍ക്കൊണ്ട് ജീവിക്കുന്പോൾ‍ മാത്രമെ നാം യഥാർ‍ത്ഥ വിശ്വാസികൾ‍ ആകുകയുള്ളു. ഇസ്ലാമിന്‍റെ ഓരോ കർ‍മ്മങ്ങളിലേക്കും നമ്മുടെ ചിന്താമണ്ധലങ്ങളെ തിരിക്കുക. ഇവിടെ പാമരനും പണ്ധിതനും രാജാവും പ്രജയും മുതലാളിയും തൊഴിലാളിയും വലിയവനും ചെറിയവനും സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും തോളോടു തോളുരുമ്മി നിൽ‍ക്കുന്ന കാഴ്ച്ചയാണ് നിഷ്ക്കളങ്കമായ ആരാധനയുടെയും ആചാരങ്ങളുടെയും മുന്‍തൂക്കമാണ് നമ്മുക്ക് ആവശ്യം. അപ്പോഴാണ് ഈ മാസം പ്രത്യേകമായി പ്രഖ്യാപിച്ച മെഗാ ഓഫറായ സ്വർ‍ഗ്ഗം കരസ്ഥമാക്കാൻ പറ്റുകയുള്ളു. ഈ മാസത്തിൽ‍ പല കർ‍മ്മങ്ങൾ‍ക്കും ഒന്നിന് പത്തും എഴുപതും എഴുപതിനായിരവും ഇരട്ടി പ്രതിഭലങ്ങളെ കൊണ്ട് നിറഞ്ഞതാണ്. അസുലഭമായ ഈ മുഹൂർ‍ത്തം നാം പ്രയോജനപ്പെടുത്തണം. 

മുൻ കടന്നു പോയ സചരിതരായ സഹാബത്ത് ആരാധനയ്ക്ക് അർ‍ഹൻ റബ്ബാണെന്നും മുഹമ്മദ് നബി റബ്ബിന്‍റെ പ്രവാചകനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ‍ കാട്ടാള വർ‍ഗ്ഗത്തിന്‍റെ കരങ്ങളാൽ‍ ചുട്ടുപഴുത്ത മണലാരണ്യത്തിൽ‍ മലർ‍ത്തി കിടത്തി നെഞ്ചത്ത് പാറ കയറ്റി വെച്ച് മർ‍ദ്ദനങ്ങൾ‍ ഏറ്റുവാങ്ങിയ ബിലാലുവിന് റവാഹ് എല്ലാം സഹിച്ചത് ദീനിനുവേണ്ടിയാണ്. ഉടുതുണിക്ക് മറുതുണിയില്ല. ദിവസങ്ങളോളം ആഹാരം കഴിച്ചില്ലെങ്കിലും അന്യന്‍റെ മുതൽ‍ ഉപയോഗിക്കാതെ ആരാധനകളിൽ‍ കൃത്യനിഷ്ഠരായിരുന്ന സഹാബത്ത് ശത്രുക്കളുടെ വെട്ട് കൊണ്ട് നിലത്ത് കിടന്ന് ജീവനോട് മല്ലിടുന്പോൾ‍ ഒരിറ്റു വെള്ളം നാവിൽ‍ ഇറ്റിച്ചു കൊടുക്കാൻ ചെല്ലുന്പോൾ‍ ഞാൻ സുന്നത്ത് നോന്പുകാരനാണ്. ഞാൻ നോന്പുകാരനായി മരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. സഹാബത്ത് കഴിഞ്ഞുപോയി സുലഭമായ ആഹാരത്തിന് അടിമപ്പെടാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുകയും നോന്പിന്‍റെ പവിത്രതയെ കാത്തുസൂക്ഷിച്ച മുൻ‍ഗാമികളെ നാം ഓർ‍ത്ത് അവരുടെ ദുനിയാവിലെ ജീവിതം ആഹിറത്തിലേക്കുള്ള സന്പാദ്യം ആയിരുന്നു. സന്പത്ത് ആഹിറത്തിനു വേണ്ടി ചിലവാക്കിയ ഉസ്മാനുബിന്‍അഫാനെ പ്രവാചകൻ അനുസ്മരിച്ചത് സ്വർ‍ഗ്ഗത്തിന്‍റെ എല്ലാ വാതിലുകളും ജിബ്രീലിന്‍റെ ചിറകിന്‍റെ മുകളിലും ഉസ്മാൻ ബിൻ അഫാന്‍റെ പേർ എഴുതി കാണുന്നു. സ്വർ‍ഗത്തിന്‍റെ അവകാശിയായി മാറിയപ്പോൾ‍ സ്ഥിരമായ ജീവിതത്തിന് എല്ലാം കരസ്ഥമാക്കിയവരായി. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കലാണ് കൂടുതൽ‍ ഉണ്ടാക്കി ജീവിക്കുന്നതിനേക്കാൾ‍ നല്ലത് (ഹ.ശ) ചെയ്തു പോയ തെറ്റു കുറ്റങ്ങൾ‍ ഏറ്റു പറഞ്ഞ് നയനങ്ങൾ‍ കണ്ണുനീരിൽ‍ കുളിക്കട്ടെ. ഖൽ‍ബിന്‍റെ നൊന്പരം റബ്ബ് കാണട്ടെ. അതിന് പര്യാപ്തമായ മാസമാണ് റമദാൻ. അല്ലാഹു നമ്മളെ ആ കൂട്ടത്തിലൽ‍ ഉൾ‍പ്പെടുത്തട്ടെ. ആമീൻ...

 

 

You might also like

Most Viewed