സാമൂഹ്യ പ്രതിബദ്ധതയുടെ നാല് വർഷങ്ങൾ
ഫോർ പി.എം ന്യൂസിന് നാല് വയസ്സ്. ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറിയ കാലമായിരിക്കാം. പക്ഷേ നാല് വർഷത്തിനുള്ളിൽ ഒരു പത്രം സമൂഹത്തിന് എന്തു നൽകി എന്നതിനെ ആശ്രയിച്ചാണ് അതിന്റെ മഹത്വം നിശ്ചയിക്കപ്പെടുന്നത്. അങ്ങനെ നോക്കുന്പോൾ ബഹ്റിനിലെ മലയാളി സമൂഹ മനസ്സുകളിൽ വലിയ ഒരു സ്വാധീനം ഫോർ പി.എമ്മിന് ഉണ്ട് എന്ന് പറയേണ്ടിവരും.
സത്യസന്ധവും നിഷ്പക്ഷവുമായ വാർത്തകൾ, ചിരിയും ചിന്തയും സമ്മേളിച്ച കാർട്ടൂണുകൾ, മലയാളികൾക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ സധൈര്യം എഴുതാൻ കഴിയുന്ന ‘കാഴ്ചപ്പാട്’ സാമൂഹ്യ വിമർശനങ്ങളും വിലയിരുത്തലുമായി ‘തോന്ന്യാക്ഷരവും’ ‘ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും’ ‘ഭൂമി മലയാളവും’ ലോക കാഴ്ചകളിലേക്ക് തുറന്നു വെച്ച ‘ലോകജാലകം’, വിനോദവും വിജ്ഞാനവും നിറച്ചുവെച്ച ‘അറിവിന്റെ ജാലകവും’ നൊസ്റ്റാൾജിയയും, കുട്ടികൾക്കായി ‘കുട്ടിത്തവും’ മുതിർന്നവർക്ക് ‘എഴുത്തുപുരയും’ ഒരു ശരാശരി മലയാളിക്ക് വേണ്ടതെല്ലാം ഫോർ പി.എമ്മിൽ ഒരുക്കിയിട്ടുണ്ട്.
ബഹ്റിനിലെ മലയാളി സമൂഹത്തിന് ഒരു നവ വായനാ സംസ്കാരം നൽകുന്ന ഫോർ പി.എം ന്യൂസിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം ഒരു വരിക്കാരൻ എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യുന്നു.
എ. ശിവപ്രസാദ്