പ്രവാചകന്‍റെ മണ്ണും മോദിയും
ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സൗദി സന്ദർശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം 4.പി.എം ന്യൂസിൽ വി.ആർ സത്യദേവ് എഴുതിയ ലേഖനമാണ് ഈ എഴുത്തിനാധാരം. സത്യം പറയാമല്ലൊ, ‘പ്രവാചകന്‍റെ മണ്ണിൽ‘ എന്ന തലവാചകത്തോടെയുള്ള പ്രസ്തുത ലേഖനം കണ്ടപ്പോഴേ ഉള്ളിൽ ഒരു ചിരിയാണ് വന്നത്. തുടർന്നുള്ള വരികളിലൂടെ കണ്ണോടിച്ചപ്പോൾ സഹതാപവും.
സത്യദേവ് സാറിന്‍റെ വരകളോടും കുറികളോടും ഏറെ ബഹുമാനവും താൽപര്യവും പുലർത്തിയിരുന്ന ഒരു വ്യക്തിയെന്ന നിലയിൽ പ്രസ്തുത ലേഖനത്തിൽ ആശ്ചര്യപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ഏറ്റവും പ്രാധാനപ്പെട്ടത് ഈ എഴുത്തിലെ ശൈലി തന്നെയാണ്. വർഗ്ഗീയാന്ധതയോടെയുള്ള ഒരുതരം ഫാസിസ്റ്റ് ശൈലി അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിയുടെ രചനയ്ക്ക് യോജിച്ചതായില്ലെന്ന് പറയേണ്ടി വന്നതിൽ വിഷമമുണ്ട്.
വർഗ്ഗീയ വിഷം തുപ്പുന്ന പ്രസ്തുത ലേഖനത്തിലുടനീളം അദ്ദേഹത്തിന് ചില ഭീമാബന്ധങ്ങളും പിണഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ. സൗദി അറേബ്യയുടെ ചരിത്രം അറിയാത്തവരുണ്ടാകാം എന്നതു ശരിയാണ്. പക്ഷേ സാങ്കേതിക വിദ്യകൾ ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് ഗൂഗിൾ സെർച്ചെങ്കിലുമുപയോഗിച്ച് സൗദി അറേബ്യയുടെ ഭൂപൃകൃതിയും വിവിധ പ്രവിശ്യകളെയും ആർക്കും ഇന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ...
അങ്ങിനെയെങ്കിൽ മോഡി വന്നിറങ്ങിയ റിയാദ് നഗരത്തെ കുറിച്ച് പ്രവാചക മണ്ണ് എന്ന് വിശേഷിപ്പിക്കില്ലെന്ന് മാത്രമല്ല, പ്രവാചക നഗരി(മദീന)യും ജന്മഭൂമിയും(മക്ക) പ്രവാചകനെ ആട്ടിയോടിച്ച ഭൂമി(ത്വായിഫ്)യുമെല്ലാം പല പ്രവിശ്യകളായി നില നിൽക്കെ, അവയിലൊന്നും പെടാത്ത റിയാദിനെ പ്രവാചക മണ്ണ് എന്നുപയോഗിക്കുന്നതിന്റെ അനൗചിത്യം കൂടി (പ്രവാചകനെ ആക്ഷേപിച്ച് പരാമർശിക്കണം എന്നുദ്ദേശ്യമില്ലെങ്കിൽ) ലേഖകനു മനസ്സിലാക്കാനുമാകുമായിരുന്നു.
അതിരിക്കട്ടെ, ലേഖനത്തിന്‍റെ അകക്കാന്പി
ലേക്ക് വരാം. തലവാചകം പോലെ തന്നെ
അനൗചിത്യങ്ങൾക്കൊപ്പം ശുദ്ധ അസംബന്ധ
ങ്ങളും വർഗ്ഗീയ−വിദ്വേഷ ജനകമായ വരികളും കൂടി കുത്തിനിറക്കപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ
പ്രസ്തുതലേഖനം എന്നതും പറയാതെ വയ്യ.
യഥാർത്ഥത്തിൽ പ്രവാചകൻ മുഹമ്മദ് നബി(സ)യെ കുറിച്ചും അവിടുത്തെ സഹിഷ്ണുതയെ കുറിച്ചും കുറച്ചെങ്കിലും മനസ്സിലാക്കിയവരെല്ലാം ഈ ഒരു തലവാചകവും അ
തിനു താഴെ നൽകിയ വരികളും തമ്മിലുള്ള അന്തരത്തെ കുറിച്ച് ഇത്തിരി നേരമെങ്കിലും ആലോചിച്ച് അന്തം വിട്ടിരിന്നു കാണണം.
അതല്ലെങ്കിൽ ഈ ആക്ഷേപ പേമാരിക്കി
ടയിൽ, ഇങ്ങിനെയൊരു മോദിക്ക് പച്ച പരവ
താനി വിരിച്ച സൗദി അറേബ്യക്കും ഭരണകൂടത്തിനും ഒരു നന്ദിവാക്ക് കൂടി എഴുതാൻ അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പ്രവാചകന്‍റെ മണ്ണെന്ന പേരിൽ, മുസ്ലിംങ്ങളുടെ സ്വന്തം നാടായ സൗദി അറേബ്യയിൽ മോദിയെത്തിയിട്ടും എന്തേ മോദി വിരോധികളേ നിങ്ങൾ പ്രതികരിക്കാത്തത്? വിമർശിക്കാത്തത്? എന്ന രീതിയിൽ പരമാവധി വിഷം പുരട്ടി അരിശം കൊള്ളിക്കാനാണ് ആ ലേഖനമുടനീളം അദ്ദേഹം ശ്രമിച്ചിരിക്കുന്നത്.
ദോഷം പറയരുതല്ലൊ? “നാടോടുന്പോൾ നടുവേ ഓടണം” എന്ന പതിരില്ലാത്ത പഴഞ്ചൊല്ല് അദ്ദേഹം ഈയിടെയായി നന്നായി പിന്തുടരുന്നുണ്ടെന്ന് ചിലപ്പോഴെക്കെ തോ
ന്നിയിട്ടുണ്ട്.
കാരണം നമ്മുടെ നാട്ടിലിപ്പോൾ നിലനിൽക്കുന്ന സാഹചര്യം ആർക്കും അറിയാവുന്ന
താണ്. സ്വന്തം അടുക്കളയിൽ എന്തു പാചകം ചെയ്യണമെന്നും എന്തു കഴിക്കണമെന്നും മറ്റു ചിലർ തീരുമാനിക്കുകയും അതനുസരിക്കാത്തവ
രെ അടിച്ചു കൊല്ലുകയും ചെയ്യുന്ന− ചില പ്രത്യേ
ക വചനങ്ങൾ തങ്ങളെപോലെ മറ്റുള്ളവരും ഉരിയാടണം ഇല്ലെങ്കിൽ കൊല്ലപ്പെടും എന്നെല്ലാം കൽപ്പിക്കുകയും മരത്തിൽ കെട്ടിതൂക്കുക
യുമൊക്കെ ചെയ്യുന്നവരെ പ്രസാദിപ്പിക്കാൻ ഇതിൽ പരം ഒരു ‘അട പ്രഥമൻ‘ വേറെയെന്തുണ്ട്?.
എന്തായാലും അറിയപ്പെട്ട ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ തങ്ങൾക്ക് ലഭിച്ച അവാർഡുകളെല്ലാം തിരസ്കരിച്ച് ഫാസിസ്റ്റ്− അസഹിഷ്ണുതക്കെതിരെ പോരാട്ടം തുടരുന്ന ഇക്കാലത്ത് അവ മുഴുവനും സത്യദേവ് സാറിന് ഒറ്റയടിക്ക് സ്വന്തമാക്കാൻ ഈ ഒരു ലേഖനം മാത്രം മതിയാകുമെന്നാണ് എന്‍റെ ഒരു നിഗമനം.
ചുരുക്കത്തിൽ ആ വരികളെല്ലാം ഒരു വേള കണ്ണോടിച്ചാൽ, അത്യാവശ്യം വിദ്യാഭ്യാസമുള്ള സത്യദേവ് സാറും ഇങ്ങിനെയൊക്കെ മാറിപ്പോയിട്ടുണ്ടെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അവരെ ആർക്കും കുറ്റപ്പെടുത്താനാവില്ല.
കാരണം, നമ്മുടെ രാജ്യത്തിന്‍റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ രാഷ്ട്രീയം അറിയാത്ത ഒരാളല്ലല്ലോ സത്യദേവ് സാർ.
വിവരവും വിദ്യാഭ്യാസവും തുലോം കുറഞ്ഞ ഒരു ജനതക്കിടയിൽ, രാഷ്ട്രീയ സ്ഥാനങ്ങളാവട്ടെ, മറ്റധികാരങ്ങളാവട്ടെ, അവ നേടിയെടുക്കാനും അവ പിടിച്ചു നിർത്താനുമെല്ലാം ‘വർഗ്ഗീയത’ മാത്രം മതി എന്ന സത്യം ആർക്കാണറിയാത്തത്.
ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പു വേളകളിലെല്ലാം ഇത്തരം വർഗ്ഗീയ−വിഭാഗീയ സംഭവങ്ങൾ എല്ലാ മീഡിയകളും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതുമാണ്. (അതും ലേഖകന്‍റെ ഭാഷയിൽ വ്യാജ സംഭവങ്ങളായേക്കാം)
ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ വർഗ്ഗീയ−വിദ്വേഷം ശക്തമാക്കി വിജയം നേടിയ ഒരു വിഭാഗം തന്നെയാണ് ഇന്നും ഉത്തരേന്ത്യയിലെ ഭരണ സിരാ കേന്ദ്രങ്ങളിലുള്ളത്. പലപ്പോഴും വിഷലിപ്തമായ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവരക്കാര്യം അരക്കിട്ടുറപ്പിക്കാറുമുണ്ട്.
ഇതിനൊക്കെ അർത്ഥഗർഭമുള്ള മൗനം പാലിച്ച് സാക്ഷാൽ നരേന്ദ്ര മോദിയും അവർക്ക് പിന്തുണ നൽകുന്നുണ്ട്. അല്ലെങ്കിൽ ആഗോള തീവ്രവാദത്തിനെതിരെ ലോക സഞ്ചാരം നടത്തി ഘോരഘോരം പ്രഭാഷണം നടത്തുന്ന മോദി, സ്വന്തം മന്ത്രിസഭയിലുള്ളവരോട് അതരുതെന്ന് പോലും എന്തുകൊണ്ട് പറയുന്നില്ല?. ഒരു മൻകിബാത്തിലും ഇതൊരു വിഷയമാക്കുന്നില്ല?.
അതല്ലെങ്കിൽ സ്വന്തം വീട്ടിൽ ഇറച്ചി സൂക്ഷിച്ചതിന്‍റെ പേരിൽ മുഹമ്മദ് അഖ്ലാക്ക് കൊല ചെയ്യപ്പെട്ടുവെന്നതും ഈയിടെ ഒരു കാലി കച്ചവടക്കാരന്‍റെ കൂടെ സ്വന്തം മാതാവിന് മരുന്നുവാങ്ങാനായി പോയ കുട്ടിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയെന്ന വാർത്തകൾ കൂടി നുണയാണെന്ന് പറയാൻ ലേഖകൻ തയ്യാറാവുമോ?
ഇല്ല, മനസ്സാക്ഷി മരവിച്ച− തലച്ചോർ ഫാസിസ്റ്റുകൾക്കായി പണയം വെച്ചവർക്കു മാത്രമേ ഗുജറാത്ത് മുതലുള്ള രക്ത ഗന്ധം മാറിയില്ലാത്ത പുതിയ ഓരോ ദുഷ്ചെയ്തികളും കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയൂ.
അച്ചടിച്ച മഷിയുടെ ഗന്ധം മാറാത്ത ഇത്തരം ചില നഗ്ന യാഥാർത്ഥ്യങ്ങൾ ഇപ്പോഴും നിലനിൽക്കെ, നമ്മുടെ കണ്‍മുന്പിൽ നടന്നു കഴിഞ്ഞ സംഭവങ്ങളെപ്പോലും നിഷേധിക്കാനും നരേന്ദ്രമോദിയും സംഘവും ഗുജറാത്തിൽ ചെയ്തു കൂട്ടിയ നരഹത്യകളെ സത്യമല്ലെന്ന് വരുത്താനും കളവാണെന്ന് കുറിക്കാനുമൊക്കെ മാന്യ ലേഖകന് എങ്ങിനെ കഴിയുന്നുവെന്ന് മനസ്സിലാകുന്നില്ല.
ഗുജറാത്ത് നരഹത്യയിൽ സാക്ഷാൽ നരേന്ദ്ര മോദിയുടെ അറിവോടെ തന്നെ നടന്ന ചില ക്രൂര കൃത്യങ്ങളും ബലാത്സംഗങ്ങളും മറ്റും നമുക്ക് വഴിയെ വിശദീകരിക്കാം. ഒപ്പം അദ്ദേഹത്തിന്‍റെ ഈ ആഗോളയാത്രകളുടെ ലക്ഷ്യവും സൗദിയിൽ ഒപ്പിട്ട അഞ്ചു കരാറുകളുടെ അവസ്ഥയും അവിടെ വെച്ച് അറബി സ്ത്രീയെന്ന വ്യാജേനെ സെൽഫിയെടുത്ത് പ്രചരിപ്പിക്കപ്പെടുന്ന ‘സൗദി പെണ്ണിന്‍റെ’ ഇന്ത്യ
ൻ പേരും മറ്റ് യാഥാർത്ഥ്യങ്ങളുമെല്ലാം (അതു കൂടി ഫോർ പി.എം പ്രസിദ്ധീകരിക്കുമെങ്കിൽ മാത്രം) നമുക്ക് പിന്നീട് വിശദീകരിക്കാം.
അവസാനമായി ലേഖകന് ദഹിക്കാത്ത ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം..
യഥാർത്ഥത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ മാത്രമാണ് നരേന്ദ്രമോദിയെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്നത്. അക്കാര്യം അവരുടെ പ്രസ്റിലീസുകളിൽ വ്യക്തമാക്കിയതും വിവിധ പത്ര മാധ്യമങ്ങൾ അക്കാര്യം പ്രസിദ്ധീകരിച്ചതുമാണ്. അതായ
ത് ഇന്ത്യയും സൗദിയും തമ്മിലുള്ള ഊഷ്മളമാ
യ ബന്ധം ഊട്ടിയുറപ്പിക്കാനുതകുന്ന ഒരു സന്ദർശനം എന്ന രീതിയിലാണവർ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചതും പരമോന്നത ബഹുമതികൾ നൽകി ആദരിച്ചതും. അല്ലാതെ ഗുജറാത്തിൽ വംശഹത്യക്ക് നേതൃത്വം നൽകിയ നരേന്ദ്ര മോദിയെ അല്ല സൗദി അധികൃതർ സ്വീകരിച്ച് ആദരിച്ചിരിക്കുന്നത്.
മാത്രവുമല്ല, കേവലം ഒരു ഗുജറാത്ത് പ്രതിഛായയിൽ മാത്രമുള്ള ഒരു വ്യക്തിയായിരുന്നു നരേന്ദ്രമോദിയെങ്കിൽ അദ്ദേഹത്തിന് അങ്ങോട്ട് പ്രവേശിക്കാൻ പോലും അനുമതി നൽകപ്പെടില്ലായിരുന്നു. ഇതേ കാരണത്താൽ ആദ്യം അമേരിക്ക വിസ നിഷേധിച്ചതും പിന്നീട് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെന്ന പരിഗണനയിലദ്ദേഹത്തിന് ഈയിടെ അമേരിക്കയിലേയ്ക്ക് വിസ ലഭിച്ചതും കൂടി ഇതോടൊപ്പം ചേർത്തുവായിച്ചാൽ സ്വന്തം തലച്ചോർ ഫാസിസ്റ്റുകൾക്ക് പണയം വെക്കാത്തവർക്കെല്ലാം കാര്യങ്ങൾ നേരെ ചൊവ്വേ മനസ്സിലാക്കാവുന്നതേയുള്ളൂ..
ശഹ്്ലാ നജാത്തി, മനാമ