കുരിശിനെ നിന്ദിക്കരുത്


എൻ.കെ മാത്യു

 

ചിലർ ചില അനവസരങ്ങളിൽ ചില മലയാള പദപ്രയോഗങ്ങൾ നടത്താറുണ്ട് പ്രത്യേകിച്ച് കുരിശിനെപ്പറ്റി, എന്നെ ക്രൂശിച്ചു എന്ന്, ഇത് നിന്ദ്യവും, അപക്വവും, അതിലുപരി അഞ്ജതയുമാണ്.   

B.C കാലഘട്ടത്തിൽ കള്ളന്മാരുടെ മരണശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന കുരിശ്. എന്നാൽ ക്രിസ്തു ദേവന്റെ കുരിശുമരണത്തോടെ അത് ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും പ്രതീകമായി മാറുകയായിരുന്നു. അതിന് ശേഷം നാളിതുവരെ ആരേയും കുരിശിൽ തറച്ചു കൊന്നിട്ടില്ല, ആയതിനാൽ പാപിയായ മനുഷ്യനെ ഇന്ന് ആരും കുരിശിൽ തറയ്ക്കാറില്ല.

മനുഷനായി പിറന്ന ഏതൊരു വ്യക്തിയും അവന്റേതായ വ്യക്തിത്വത്തിന്റെ ഉടമയാണ്. അതിനി അവൻ ഏത് പദവിയിൽ ഇരിക്കുന്ന ആളായാലും. അവന് അവന്റേതായ അഭിപ്രായവും അഭിപ്രായ സ്യാതന്ത്ര്യവും ഉണ്ട്‌. ഇന്ത്യൻ സ്കൂൾ ചെയർമാനായതുകൊണ്ട് അയാളുടെ അഭിപ്രായ സ്വാതന്ത്ര്യം ആർക്കും പണയം വെച്ചിട്ടില്ല. എവിടെ പോകണം, എന്തു പറയണം, ആരോടു കൂടണം, കൂടരുത് എന്നിത്യാദി.

ഇപ്പോഴത്തെ ചെയർമാൻ ഏതെങ്കിലും ഗ്രൂപ്പിൽ പോയെങ്കിൽ അദ്ദേഹത്തിന്റെ മുൻഗാമികൾ, ഇപ്പോൾ മുതലകണ്ണീർ ഒഴിക്കുന്നവർ ഉൾപ്പെടെ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ഗ്രൂപ്പു പ്രവർത്തനം നടത്തിയവരുമാണ്. 

‘നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവരെ കല്ലെറിയട്ടെ’. പശു ചത്തു മോരിലെ പുളിയും പോയി ഇനിയും വേണോ വിഴുപ്പലക്കൽ.

You might also like

Most Viewed