കൊറോണ കാലത്ത് ചെയ്യാൻ പറ്റുന്നത്


കൊറോണ വൈറസ് ഈ ലോകത്തിൽ ജീവനോടെയുള്ളവരെയൊക്കെ തത്കാലം റിമാന്റിലാക്കിയിരിക്കുന്നു. അടുത്ത രണ്ടു മൂന്നാഴ്ചക്കാലം നിർണായകമാണെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഈ കാലയളവിൽ സാധാരണ മനുഷ്യർക്ക്‌ ചെയ്യാവുന്ന ചില കാര്യങ്ങൾ എന്റെ ചിന്തയിൽ ഇവയാണ്. 
1. അത്യാവശ്യമല്ലാത്ത എല്ലാ സാമ്പത്തിക ഭാരങ്ങളും തത്കാലത്തേക്ക് എടുക്കാതിരിക്കുക. 
2. പരമാവധി ചിലവുകൾ കുറക്കുക. 
3. സ്ഥലമുണ്ടെകിൽ പെട്ടന്ന് വളരുന്ന പച്ചക്കറി കൃഷി ആരംഭിക്കുക. 
4. പെട്ടന്ന് മോശമാകാത്ത ഭക്ഷ്യധാന്യങ്ങൾ
ചുറ്റുമുള്ളവരെ കൂടി ഓർത്തു കൊണ്ട് ഒരു മാസത്തെ ഉപയോഗത്തിന് എങ്കിലും ശേഖരിച്ചു വെക്കുക. 
5. അത്യാവശ്യം രണ്ടു മാസത്തേക്ക് വേണ്ട മരുന്നുകൾ ശേഖരിച്ചു വെക്കുക. 
6. ഓൺലൈനിലൂടെയുള്ള പഠനം, ഷോപ്പിംഗ്, പണമിടപാടുകൾ എന്നിവ ശീലമാക്കുക. 
7. ആവശ്യം അധികമില്ലെങ്കിൽ സോഷ്യൽ മീഡിയക്ക്‌ നൽകുന്ന സമയം വെട്ടിച്ചുരുക്കുക. കൊറോണയെക്കാൾ ആപത്കരമാകും ഇവയിലൂടെ ലഭിക്കുന്ന വ്യാജ വാർത്തകൾ നൽകുന്ന ഹൈപ്പർ ടെൻഷൻ. 
9. നല്ല വായന ശീലമാക്കുക. 
10. കോറോണക്ക് മുമ്പുണ്ടായിരുന്ന തിരക്കിട്ട ജീവിതത്തിൽ വിട്ടു പോയ, മറന്നു പോയ ബന്ധുക്കളെ, സുഹൃത്തുക്കളെ, സൗഹൃദങ്ങളെ, പ്രത്യേകിച്ച് പ്രായമായവരെ ഒന്ന് വിളിച്ചു സംസാരിക്കുക.
11.ചെസ്സ്, കാരംബോർഡ്‌ തുടങ്ങിയ ചെറുകിട ഇൻഡോർ ഗെയിംസ് ശീലമാക്കുക. 
12. നന്നായി ഉറങ്ങുക. ഇഷ്ടപെട്ട പാട്ടുകൾ കേൾക്കുക. നല്ല സിനിമകൾ കാണുക. 
13. ഈ അവസ്ഥയിലും രാഷ്ട്രിയവും മതവും വർഗ്ഗവും വ്യത്യാസങ്ങളും പറഞ്ഞു വരുന്നവരോട് സോഷ്യൽ ഡിസ്റ്റൻസ് പരമാവധി പാലിക്കുക. 
14. പുറത്തു പോകേണ്ടി വരുന്നവർ ആണെകിൽ സോപ്പ്, സാനിറ്റിസെർ, ഹാൻഡ് ഗ്ലൗസ് എന്നിവ ഉപയോഗിക്കുക. 
15. ഈ കാലവും കടന്നു പോകുമെന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കുക. 

You might also like

Most Viewed