മൊബൈൽ സ്ക്രീനിലെ നിശാഗന്ധിപുഷ്പങ്ങൾ...


പ്രദീപ് പു­റവങ്കര

മു­മ്പുള്ള തലമു­റയിൽ‍ നി­ന്ന് വ്യത്യസ്തമാ­യി­ ഇന്നത്തെ­ ലോ­കത്തി­നും, ഇവി­ടെ­ വസി­ക്കു­ന്ന മനു­ഷ്യർ‍ക്കും പല പ്രത്യേ­കതകളു­മു­ണ്ട്. പോ­സി­റ്റീ­വാ­യി­ട്ട് എടു­ത്താൽ‍ എത്രയോ­ നല്ല കാ­ര്യങ്ങൾ‍ ആധു­നി­കതയും ശാ­സ്ത്ര സാ­ങ്കേ­തി­ക മേ­ഖലയും മനു­ഷ്യകു­ലത്തിന് സംഭാ­വന ചെ­യ്തി­ട്ടു­ണ്ട്. അതി­നെ­യൊ­ന്നും തി­രസ്കരി­ക്കാ­നല്ല ഇന്നത്തെ­ തോ­ന്ന്യാ­ക്ഷരം. മറി­ച്ച് നമ്മു­ടെ­ ഇടയിൽ‍ സർ‍വ്വസാ­ധാ­രണമാ­യി­കൊ­ണ്ടി­രി­ക്കു­ന്ന ഒരു­ കാ­ര്യത്തെ­ ഓർ‍മ്മി­പ്പി­ക്കാ­നാ­യു­ള്ള ചെ­റി­യൊ­രു­ ചി­ന്ത മാ­ത്രം.

പകൽ‍നേ­രം അദ്ധ്വാ­നി­ക്കാ­നും, സാ­യാ­ഹ്നങ്ങൾ‍ ആസ്വദി­ക്കു­വാ­നും, രാ­ത്രി­ നേ­രം വി­ശ്രമി­ക്കാ­നോ­­ ഉള്ള സംവി­ധാ­നമാണ് മി­ക്ക ജീ­വജാ­ലങ്ങളി­ലും പ്രകൃ­തി­ ഒരു­ക്കി­യി­രി­ക്കു­ന്നത്. ജീ­വി­തത്തിന് ഒരു­ അച്ചടക്കം വരു­ത്തു­വാ­നും ആരോ­ഗ്യകരമാ­യ ജീ­വി­തം നയി­ക്കു­വാ­നും ഈ ഒരു­ ക്രമം നമ്മെ­ സഹാ­യി­ക്കു­ന്നു­. എന്നും രാ­വി­ലെ­ കി­ഴക്ക് ചക്രവാ­ളത്തിൽ‍ സൂ­ര്യൻ ഉദി­ക്കു­മ്പോൾ‍ മു­തൽ‍ പകലന്തി­യോ­ളം ശ്രമകരമാ­യ ജോ­ലി­കൾ‍ ചെ­യ്താണ് മി­ക്കവാ­റും എല്ലാ­വരും കഴി­യു­ന്നത്. സാ­യാ­ഹ്നങ്ങളിൽ‍ കൂട് തേ­ടി­ പറക്കു­ന്ന പക്ഷി­ക്കൂ­ട്ടങ്ങൾ‍ ഈ ജീ­വി­തക്രമത്തെ­ തന്നെ­യാണ് നമ്മോട് വി­ളി­ച്ചു­ പറയു­ന്നത്. പു­തി­യ ലോ­കത്ത് ഈ ഒരു­ ചി­ട്ടയ്ക്ക് നാം അറി­യാ­തെ­ വ്യത്യാ­സങ്ങൾ‍ വന്നു­കൊ­ണ്ടി­രി­ക്കു­കയാ­ണ്. പലർ‍ക്കും ഇന്ന് പകലി­നേ­ക്കാൾ‍ രാ­ത്രി­യാണ് ഇഷ്ടം. അവർ‍ക്ക് രാ­ത്രി­യി­ലാണ് സൂ­ര്യൻ‍ ഉദി­ക്കു­ന്നത്. പക്ഷെ­ ഈ ഉദയം മൊ­ബൈൽ‍ ഫോ­ണി­ന്റെ­ സ്ക്രീ­നി­ലാ­ണെ­ന്ന് മാ­ത്രം. പാ­തി­രാ­കി­ളി­കളാ­യും നി­ശാ­ഗന്ധി­ പു­ഷ്പങ്ങളാ­യും അവർ‍ സ്മാ­ർ‍ട്ടാ­യി­ ഉറക്കമൊ­ഴി­യു­ന്നു­. രാ­ത്രി­യിൽ‍ ആക്ടീ­വാ­കു­മ്പോൾ പകൽ‍ നേ­രങ്ങളിൽ‍ മൂ­ങ്ങകളെ­ പോ­ലെ­ തലയും കു­മ്പി­ട്ട് ഉറക്കം തൂ­ങ്ങി­ ജോ­ലി­ ചെ­യ്യാ­നോ­ പഠി­ക്കാ­നോ­ ഇവർ‍ ശ്രമി­ക്കു­ന്നു­. ടീ­നേജ് പ്രാ­യക്കാ­രിൽ‍ കൗൺ‍സി­ലി­ങ്ങ് നടത്താ­റു­ള്ള എന്റെ­ സു­ഹൃ­ത്തു­ക്കളിൽ‍ പലരും രാ­ത്രി­യി­ലെ­ ഉറക്കമി­ല്ലാ­യ്മ ഇവരിൽ‍ ഏറെ­ കൂ­ടു­തലാ­ണെ­ന്ന് പറയാറുണ്ട്. തങ്ങളു­ടെ­ മക്കളു­ടെ­ കൈ­വശം മൊ­ബൈൽ‍ ഫോൺ‍ ഉണ്ടോ­ എന്നു­ പോ­ലും അറി­യാ­ത്ത മാ­താ­പി­താ­ക്കളു­ടെ­ എണ്ണത്തിനും യാതൊരു കുറവുമില്ല. ശു­ഭരാ­ത്രി­ പറഞ്ഞു­ കി­ടക്കയി­ലേ­യ്ക്ക് നീ­ങ്ങു­ന്ന മക്കളിൽ‍ പലരും അവരു­ടെ­ ദി­വസം യഥാ­ർ‍ത്ഥത്തിൽ‍ ആരംഭി­ക്കു­ന്നത് അതിന് ശേഷമാണെന്ന് ഇവരും തി­രി­ച്ചറി­യു­ന്നി­ല്ല. മൂ­ടി­പു­തച്ച ബെ­ഡ്ഷീ­റ്റി­നു­ള്ളിൽ‍ മൊ­ബൈൽ‍ സ്ക്രീ­നി­ന്റെ­ നീ­ല വെ­ളി­ച്ചം തി­ളങ്ങി­നി­ൽ‍ക്കു­ന്നത് കാണാനും മിനക്കെടാറില്ല. ഇതു­ പു­തു­തലമു­റയിൽ‍ മാ­ത്രമാ­യി­ ഒതു­ങ്ങു­ന്നി­ല്ല എന്നതും പറയേണ്ടിയിരിക്കുന്നു. ജീ­വി­തത്തിൽ നി­രാ­ശ ബാ­ധി­ക്കു­ന്ന ആരു­ടെ­യും മു­മ്പിൽ‍ ഒരാ­ശ്വസമാ­വു­കയാണ് രാ­ത്രി­യി­ലെ­ ഈ കൂ­ടു­മാ­റ്റം.

വെ­ർ‍ച്വൽ‍ ലോ­കത്ത് ജീ­വി­തം ഇങ്ങിനെ തളച്ചി­ടപ്പെ­ടു­മ്പോൾ‍ മു­മ്പി­ലു­ളള മനു­ഷ്യനെ­ക്കാൾ‍ നമു­ക്കി­ഷ്ടമാകുന്നത് അക്കരപ്പച്ചയെ­യാ­ണ്. കൈ­യ്യി­ലു­ള്ളതി­നെ­ മനസ്സി­ലാ­ക്കാ­തെ­, അറി­യാൻ‍ ശ്രമി­ക്കാ­തെ­ ഒരി­ക്കലും മു­മ്പിൽ‍ വരാൻ സാ­ധ്യതയി­ല്ലാ­ത്ത എന്തി­നെ­യോ­ തേ­ടി­ മനസും ശരീ­രവും അങ്ങി­നെ­ അലഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു­. ജീ­വി­തത്തി­ൽ പു­തി­യ രസങ്ങൾ‍ കണ്ടെ­ത്തുമ്പോഴും അതിന് മാ­ത്രമാ­യി­ അടി­മപ്പെ­ടു­മ്പോൾ‍ നമു­ക്ക് നഷ്ടമാ­ക്കു­ന്നത് നമ്മളെ­ തന്നെ­യാ­യി­രി­ക്കും. വീ­ഴു­മ്പോൾ‍ പറഞ്ഞു­തരാ­ൻ‍, ഒരു­ കൈ­ തന്നു­ സഹാ­യി­ക്കാൻ‍ ആരു­മു­ണ്ടാ­കണമെ­ന്നി­ല്ല, പക്ഷെ­ വീണുകഴിഞ്ഞാൽ പൊ­ട്ടി­ചി­രി­ക്കാ­ൻ‍, പരി­ഹസി­ക്കാൻ‍ ധാ­രാ­ളം പേർ‍ കാ­ണും. അതൊ­ക്കെ­ ഏറ്റ് വാ­ങ്ങാൻ‍ തയ്യാ­റാ­ണെ­ങ്കിൽ‍ തീ­ർ‍ച്ചയാ­യും മൊബൈൽ സ്ക്രീനിലെ സൂ­ര്യൻ‍ രാ­ത്രി­യി­ലും ഉദി­ക്കട്ടെ­...!!

You might also like

Most Viewed