മഴ പെ­യ്യു­ന്പോൾ...


പ്രദീപ് പു­റവങ്കര

ചാ­റി­ പാ­റി­ പെ­യ്യു­ന്ന മഴത്തു­ള്ളി­കളിൽ കേ­രളം ഒടു­വിൽ കു­തി­ർ­ന്നു­തു­ടങ്ങി­യി­രി­ക്കു­ന്നു­. മഴ സമ്മാ­നി­ക്കു­ന്ന ദു­രി­തവാ­ർ­ത്തകൾ­കി­ടയി­ലും ആശ്ചര്യപ്പെ­ടു­ത്തു­ന്നത് അധി­കൃ­തരു­ടെ­ നി­സംഗത തന്നെ­. മഴ പെ­യ്ത് തു­ടങ്ങു­ന്പോ­ഴേ­ക്കും എറണാ­കു­ളം, കോ­ഴി­ക്കോ­ട്, തി­രു­വനന്തപു­രം പോ­ലെ­യു­ള്ള നഗരങ്ങളിൽ മാ­ലി­ന്യങ്ങൾ പെ­രു­കാൻ തു­ടങ്ങി­യി­രി­ക്കു­ന്നു­. ഓടകളിൽ നി­ന്നും പൊ­ട്ടി­യൊ­ലി­ക്കു­ന്ന ഈ മാ­ലി­ന്യങ്ങൾ പടർ­ത്താൻ പോ­കു­ന്ന രോ­ഗങ്ങളെ­ പറ്റി­യു­ള്ള വാ­ർ­ത്തകൾ നമ്മു­ടെ­ ചു­റ്റും ഇനി­ ദി­നം പ്രതി­ നി­റഞ്ഞു­ തു­ടങ്ങും. മഴക്കാ­ലത്ത് കു­ഴി­കൾ നി­റയു­ന്ന റോ­ഡു­കളിൽ പെ­ട്ട് ആടി­യും ഉലഞ്ഞും വാ­ഹനഗതാ­ഗതവും സ്തംഭി­ക്കും. കാ­ൽ­നടയാ­ത്രക്കാ­ർ­ക്ക് ഓടകളിൽ വീ­ഴാ­തെ­ എങ്ങി­നെ­യെ­ങ്കി­ലും ഒന്ന് നീ­ന്തി­ ലക്ഷ്യസ്ഥാ­നത്ത് എത്തണമേ­ എന്ന പ്രാ­ർ­ത്ഥന മാ­ത്രം. റോ­ഡി­ന്റെ­ വക്കത്ത് കി­ടന്നു­റങ്ങു­ന്ന ദരി­ദ്ര നരാ­യണൻ­മാർ എന്ത് ചെ­യ്യേ­ണ്ടു­വെ­ന്നറി­യാ­തെ­ നട്ടം തി­രി­യു­ന്ന കാ­ഴ്ച്ചകളും ഈ മഴക്കാ­ലത്ത് കേ­രള നാ­ട്ടിൽ സു­ലഭം. 

ഇരു­പ്പത്തി­നാല് മണി­ക്കൂർ തു­ടർ­ച്ചയാ­യി­ മഴ പെ­യ്താൽ അതി­ജീ­വി­ക്കാ­നു­ള്ള ശേ­ഷി­ നമ്മു­ടെ­ നാ­ട്ടിൽ പ്രത്യേ­കി­ച്ച് നഗരങ്ങളിൽ ഇപ്പോ­ഴും നി­ലവിൽ ഇല്ലെ­ന്ന് ഓരോ­ മഴക്കാ­ലവും നമ്മെ­ ഓർ­മ്മി­പ്പി­ക്കു­ന്നു­. നഗരങ്ങളു­ടെ­ ഭരണാ­ധി­കാ­രി­കളാണ് ഇവയെ­ പറ്റി­ കൂ­ടു­തൽ ബോ­ധവാ­ൻ­മാ­രാ­ക്കേ­ണ്ടത്. ഓരോ­ മഴകാ­ലത്തും വെ­റു­തെ­ ഒലി­ച്ചു­ പോ­കു­ന്ന വെ­ള്ളത്തി­നെ­ സംഭരി­ച്ച് സൂ­ക്ഷി­ക്കു­ന്നത് മു­തൽ, മഴയത്ത് ഒഴു­കി­നടക്കു­ന്ന മാ­ലി­ന്യങ്ങളെ­ എങ്ങി­നെ­ ഒഴി­വാ­ക്കാ­മെ­ന്ന് ചി­ന്തി­ക്കേ­ണ്ടതും അതിന് വേ­ണ്ട കാ­ര്യങ്ങൾ ഒരു­ക്കി­ കൊ­ടു­ക്കേ­ണ്ടതും ഇവർ തന്നെ­യാ­ണ്. ഏറ്റവും പ്രധാ­നമാ­യി­ വേ­ണ്ടത് ഡ്രൈ­നേജ് സൗ­കര്യങ്ങളു­ടെ­ കാ­ര്യക്ഷമത ഉറപ്പ് വരു­ത്തു­ക എന്നത് തന്നെ­യാ­ണ്. മഴക്കാ­ലം തു­ടങ്ങി­യതിന് ശേ­ഷവും ഡ്രൈ­നേജ് തു­റന്ന് വൃ­ത്തി­യാ­ക്കു­ന്ന കാ­ഴ്ച്ച നമ്മൾ കാ­ണു­ന്നു­. കടു­ത്ത ചൂട് മാ­സങ്ങളോ­ളം തു­ടർ­ന്നപ്പോൾ ചെ­യ്യേ­ണ്ടി­യി­രു­ന്ന ജോ­ലി­കൾ എന്തി­നാണ് മഴ തു­ടങ്ങി­യതിന് ശേ­ഷം ചെ­യ്യു­ന്നതെ­ന്ന ചോ­ദ്യത്തിന് നാം ഉത്തരം കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു­. അതു­പോ­ലെ­ പൊ­തു­ ഇടങ്ങളിൽ മാ­ലി­ന്യം ഇടരു­തെ­ന്ന ബോ­ർ­ഡ് വെ­ച്ചതി­ന്റെ­ താ­ഴെ­ ആരും കാ­ണാ­തെ­ പ്ലാ­സ്റ്റി­ക്ക് സഞ്ചി­കളിൽ വീ­ട്ടി­ലെ­യും തൊ­ഴി­ലി­ടത്തി­ലെ­യും മൊ­ത്തം മാ­ലി­ന്യം തട്ടി­മു­ങ്ങി­ ശീ­ലമു­ള്ള മലയാ­ളി­യു­ടെ­ മു­ന്പി­ലേ­യ്ക്ക് കു­റേ­ സി­എസ്ആർ പരസ്യമി­ട്ട് ബോ­ധവത്കരി­ക്കാം എന്ന് ആലോ­ചി­ക്കു­ന്നത് ശു­ദ്ധ മണ്ടത്തരമാ­ണെ­ന്ന് ഇനി­യെ­ങ്കി­ലും ഭരണാ­ധി­കാ­രി­കൾ മനസ്സി­ലാ­ക്കണം. ഇങ്ങി­നെ­ മാ­ലി­ന്യങ്ങൾ നി­റയു­ന്നി­ടത്ത് ഏറ്റവും കു­റഞ്ഞത് ഒരു­ ചെ­റി­യ വെബ് കാ­മറ എങ്കി­ലും വെ­ച്ചാൽ കു­റ്റവാ­ളി­കളെ­ കൈ­യോ­ടെ­ പി­ടി­കൂ­ടാ­വു­ന്നതേ­യു­ള്ളൂ­. മഴക്കാ­ലത്തെ­ങ്കി­ലും ഇത്തരത്തിൽ മാ­ലി­ന്യം നി­ക്ഷേ­പ്പി­ക്കു­ന്നവർ­ക്ക് കർ­ശനമാ­യ ശി­ക്ഷ നൽ­കു­വാ­നും കഴി­യേ­ണ്ടതു­ണ്ട്.  

മഴ ഭയപ്പെ­ടു­ത്തേ­ണ്ട ഒന്നല്ല, മറി­ച്ച് ആസ്വദി­ക്കപ്പെ­ടേ­ണ്ടതാ­ണെ­ന്ന ആശയമാണ് നമ്മു­ടെ­ നാട് പങ്കി­ടേ­ണ്ടത്. ഒരു­ മഴ പെ­യ്താൽ ഒലി­ച്ചു­ പോ­കേ­ണ്ടതല്ല നമ്മു­ടെ­ മനസും ശരീ­രവും എന്ന് ആവർ­ത്തി­ച്ച് വ്യക്തമാ­ക്കേ­ണ്ടതു­ണ്ട്. ഇതിന് വേ­ണ്ടി­  മാ­ലി­ന്യ നി­ർ­മാ­ജ്ജനത്തി­നു­ള്ള നൂ­തനമാ­യ പദ്ധതി­കൾ, പാ­ഴാ­യി­ പോ­കു­ന്ന മഴവെ­ള്ളത്തെ­ സംഭരി­ക്കാ­നു­ള്ള സംവി­ധാ­നങ്ങൾ, മഴക്കാ­ലത്ത് മാ­ത്രം പൊ­ളി­ഞ്ഞു­ പോ­കു­ന്ന തരത്തി­ലു­ള്ള റോ­ഡു­കൾ നി­ർ­മ്മി­ക്കാ­തി­രി­ക്കൽ, മനു­ഷ്യർ നടക്കു­ന്ന ഇടങ്ങളി­ലെ­ങ്കി­ലും  പൊ­ട്ടി­ വീ­ഴാ­റാ­യ മര കൊ­ന്പു­കളെ­യും, മരങ്ങളെ­യും മു­റി­ച്ച് മാ­റ്റൽ തു­ടങ്ങി­യ കാ­ര്യങ്ങൾ വ്യക്തമാ­യി­ പ്ലാൻ ചെ­യ്ത് നടപ്പി­ലാ­ക്കു­വാൻ സർ­ക്കാ­രി­നും നഗര ഭരണാ­ധി­കാ­രി­കൾ­ക്കും സാ­ധി­ക്കട്ടെ­ എന്നാ­ഗ്രഹി­ച്ചു­ കൊ­ണ്ട്... 

You might also like

Most Viewed