ചു­മുട് താ­ങ്ങേ­ണ്ട കാ­ലം...


പ്രദീപ് പുറവങ്കര

“ചു­മടു­താ­ങ്ങി­” എന്ന വാ­ക്ക് ചി­ലപ്പോൾ പു­തി­യ തലമു­റയ്ക്ക് അപരി­ചി­തമാ­യി­രി­ക്കും. വലി­യ ചു­മടു­കൾ തലയി­ലേ­റ്റി­യു­ള്ള ദീ­ർ­ഘ യാ­ത്രയ്ക്കി­ടയിൽ ക്ഷീ­ണി­തരാ­കു­ന്പോൾ ചു­മട് ഇറക്കി­ വെ­യ്ക്കാ­നു­ള്ള ഇടമാ­ണി­ത്. തലയി­ലും ചു­മലു­കളി­ലും ചു­മടു­മാ­യി­ പോ­കു­ന്നവർ തങ്ങളു­ടെ­ ചു­മടു­കൾ ഇറക്കി­വെ­ച്ച് വി­ശ്രമി­ച്ചി­രു­ന്നത് പാ­തയോ­രത്ത് തീ­ർ­ത്ത ഇത്തരം ചു­മടു­താ­ങ്ങി­കളി­ലാ­യി­രു­ന്നു­. ഇന്നത്തെ­ പോ­ലെ­ വാ­ഹനങ്ങൾ ഇല്ലാ­തി­രു­ന്ന ഒരു­ കാ­ലത്ത് കാ­ളവണ്ടി­യി­ലും കാ­ൽ‍­നടയാ­യും ചു­മടു­മാ­യി­ പോ­കു­ന്നവർ­ക്ക് പാ­തയോ­രങ്ങളിൽ നി­ശ്ചി­ത അകലങ്ങളി­ലാ­യി­ സ്ഥാ­പി­ച്ച ചു­മടു­താ­ങ്ങി­കൾ ഏറെ­ പ്രയോ­ജനപ്പെ­ട്ടി­രു­ന്നു­. നമ്മു­ടെ­ നാ­ട്ടിൽ പലയി­ടത്തും കരി­ങ്കല്ലു­കൾ ഇളകി­യ നി­ലയി­ലു­ള്ള ചു­മടു­താ­ങ്ങി­കൾ പഴയ തലമു­റയ്‍ക്ക് ഒളി­മങ്ങാ­ത്ത ഓർ‍­മ്മകളും പു­തു­തലമു­റക്ക് കൗ­തു­കവും സമ്മാ­നി­ച്ച് ഇന്നും അവി­ടെ­ തന്നെ­ നിൽ‍ക്കു­ന്നു­ണ്ട്.

മു­ന്പ് നടന്നും കാ­ളവണ്ടി­യി­ലും ഒക്കെ­ യാ­ത്ര ചെ­യ്ത നമ്മൾ ഇന്ന് ഹൈ­ സ്പീഡ് കാ­റു­കളി­ലും, വി­മാ­നങ്ങളി­ലും പറക്കു­കയാ­ണ്. അത്തരം യാ­ത്രകൾ­ക്കി­ടയിൽ പലപ്പോ­ഴും ഉണ്ടാ­കാ­റു­ള്ള കാ­ത്തി­രി­പ്പ് മു­ന്പ് സൂ­ചി­പ്പി­ച്ച ചു­മു­ടു­താ­ങ്ങി­കളിൽ ഇരി­ക്കു­ന്നത് പോ­ലെ­യാ­ണ്. ഇവി­ടെ­ ഇറക്കി­വെ­യ്ക്കു­ന്നത് തലചു­മട് അല്ല മറി­ച്ച് മനസി­ന്റെ­ ഭാ­രങ്ങളാ­ണെ­ന്ന് മാ­ത്രം. ഒരി­ടത്ത് നി­ന്ന് മറ്റേ­യി­ടത്തേ­യ്ക്ക് പോ­കു­ന്പോൾ ഇത്തരം ചി­ല ഭാ­രങ്ങൾ നമ്മൾ കൊ­ണ്ടു­ പോ­കും. കണ്ണു­കൊ­ണ്ട് കാ­ണാൻ സാ­ധി­ക്കാ­ത്ത, തൂ­ക്കി­ നോ­ക്കാൻ പറ്റാ­ത്ത ഇത്തരം ഭാ­രങ്ങൾ­ക്കാണ് ഏതൊ­രു­ വലി­യ ലഗേ­ജി­നെ­ക്കാ­ളും കനമു­ള്ളത്. വേ­വലാ­തി­കൾ, സ്വപ്നങ്ങൾ, ചി­ന്തകൾ ഒക്കെ­ തി­രക്കി­ട്ട് മു­ന്പി­ലൂ­ടെ­ കടന്നു­ പോ­കു­ന്ന മു­ഖങ്ങളിൽ കാ­ണാം. നമ്മു­ടെ­ ഇടയി­ലെ­ ചി­ല മനു­ഷ്യർ ചു­മടു­താ­ങ്ങി­കളെ­ പോ­ലെ­യാ­ണ്. എത്ര തന്നെ­ ഭാ­രം തലയി­ലേ­റ്റി­യാ­ലും ആരോ­ടും പരി­ഭവമി­ല്ലാ­തെ­ തല ഉയർ­ത്തി­ തന്നെ­ അവർ നി­ൽ­ക്കും. അപരന്റെ­ വേ­ദനകളെ­യും, സങ്കടങ്ങളെ­യു­മാണ് അവർ എന്നും പു­ഞ്ചി­രി­യോ­ടെ­ ഏറ്റെ­ടു­ക്കു­ന്നത്. ചി­ലർ­ക്ക് അവർ ഉപദേ­ശി­കളാ­ണ്, ചി­ലർ­ക്ക് സഹാ­യി­കളും. ചി­ലർ­ക്ക് അവർ ഉടമകളാ­ണ്, ചി­ലർ­ക്ക് അവർ അടി­മകളും. ഒന്ന് മനസ്സറി­ഞ്ഞ് ചി­ന്തി­ച്ചാൽ അത്തരം ചി­ല നല്ല മു­ഖങ്ങൾ നി­ങ്ങളു­ടെ­ മു­ന്പി­ലും തെ­ളി­ഞ്ഞു­വരും. അമ്മയു­ടെ­, അച്ഛന്റെ­, മക്കളു­ടെ­, സഹോ­ദരങ്ങളു­ടെ­, സു­ഹൃ­ത്തു­ക്കളു­ടെ­ ഒക്കെ­ മു­ഖമാ­കാം അത്. ചി­ലപ്പോൾ നി­ങ്ങളു­ടെ­ തന്നെ­ നി­ഴലു­മാ­കാം. ഏത് ഭരവും ഇറക്കി­ വെയ്­ക്കാൻ പറ്റു­ന്ന അത്താ­ണി­കളാ­ണി­വർ.

കടന്നു­പോ­യി­കൊ­ണ്ടി­രി­ക്കു­ന്ന ദി­വസങ്ങൾ എത്രയോ­ കോ­ടി­ ആളു­കൾ­ക്ക് അത്താ­ണി­യാ­കു­ന്ന ഒരു­ വി­പ്ലവകാ­രി­യു­ടെ­ ഓർ­മ്മകൾ പു­തു­ക്കു­ന്ന ദി­നങ്ങളാ­ണ്്. പെ­സഹയാ­യും, ദുഃ­ഖവെ­ള്ളി­യാ­യും, ഉയർ­ത്തെ­ഴു­ന്നേ­ൽ­പ്പി­ന്റെ­ ഈസ്റ്റർ ദി­നമാ­യും ഒക്കെ­ ആ ദി­നങ്ങൾ ലോ­കവി­ശ്വാ­സി­ സമൂ­ഹം ആദരവോ­ടെ­ ആചരി­ച്ചു­വരു­ന്നു­. സ്‌നേ­ഹം, ത്യാ­ഗം, ആർ‍­ദ്രത, കരു­ണ, കരു­തൽ എന്നി­വയാണ് ഈ ദി­നം നമ്മെ­ ഓർ­മ്മി­പ്പി­ക്കു­ന്നത്. ഇന്ന് ലോ­കത്തിന് നഷ്ടമാ­യി­ കൊ­ണ്ടി­രി­ക്കു­ന്നതും ഇവയെ­ല്ലാ­മാ­ണ്. അശാ­ന്തി­ നടമാ­ടു­ന്ന ഒരു­ കാ­ലത്ത് ജീ­വി­തത്തിൽ സ്വാ­യത്തമാ­ക്കേ­ണ്ടത് പരസ്പരം സ്‌നേ­ഹി­ക്കാ­നും ത്യാ­ഗം ചെ­യ്യാ­നു­മു­ള്ള മനസ് തന്നെ­യാണ് എന്ന് ഓർ­മ്മി­പ്പി­ക്കു­ന്നു­ ഈ ദി­വസങ്ങൾ. പരസ്പരം ചു­മടു­താ­ങ്ങി­കളാ­കേ­ണ്ടതി­ന്റെ­ പ്രധാ­ന്യം ഈ ദി­നങ്ങളിൽ തി­രി­ച്ചറി­യണമെ­ന്നാ­ഗ്രഹത്തോ­ടെ­...!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed