സ്വാതന്ത്ര്യമെന്ന അമൃതം


ർഷങ്ങൾക്ക് മുന്പ് വിധിയുമായി നാമൊരു കരാറിൽ ഏർപ്പെട്ടിരുന്നു. ആ കരാർ, പ്രതിജ്ഞ, നിറവേറ്റാനുള്ള സമയം സമാഗതമായിരിക്കുന്നു. നാമത് നിറവേറ്റും, പൂർണ്ണമായില്ലെങ്കിലും, വലിയൊരളവ് വരെ.

1947 ആഗസ്റ്റ് 14ന് അർദ്ധരാത്രി ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യയെന്ന നമ്മുടെ രാജ്യം പുതിയ ജീവിതത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും ഉണർന്നെഴുന്നേൽക്കുകയാണെന്ന് പറഞ്ഞ പണ്ധിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓർത്തുപോകുന്നു. പഴയതിൽ നിന്ന് പുതിയതിലേയ്ക്ക് കാലൂന്നിയ ആ നിമിഷത്തിന്റെ ഓർമ്മ പുതുക്കുകയാണ് ഇന്ന് നാം ഭാരതീയർ.

ആയിരക്കണക്കിന് പേർ സ്വജീവിതം തന്നെ ബലിയർപ്പിച്ച് നേടി തന്ന ആ സ്വാതന്ത്ര്യത്തിന് നമ്മൾ ഓരോരുത്തരുടേയും ജീവിതം തന്നെയാണ് കടപ്പെട്ടിരിക്കുന്നത്. വർത്തമാനം നൽക്കുന്ന വേദനകൾ തത്കാലം മറന്നുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിന്റെ ആദ്യ പുലരിയിൽ ഒരു സന്ദേശം റെക്കോർഡ് ചെയ്യാനായി തന്റെ അരികിൽ എത്തിയ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് ഉദ്യോഗസ്ഥനോട് കൽക്കത്തയിലെ ബലിയാഘട്ടിൽ വെച്ച് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി പറഞ്ഞ വാക്കുകൾ തന്നെ ഇവിടെ കുറിക്കട്ടെ. 

ഞാൻ വറ്റിവരണ്ടുപോയിരിക്കുന്നു. 

യാതൊരു സന്ദേശവും നൽകാനില്ല. 

അതൊരു പോരായ്മായി തോന്നുന്നെങ്കിൽ 

അങ്ങിനെതന്നെയായിരിക്കട്ടെ. 

 

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ 

 

സസ്നേഹം 

പ്രദീപ് പുറവങ്കര 

മാ‍നേജിംഗ് എഡിറ്റർ, ഫോർ പി.എം ന്യൂസ്

You might also like

Most Viewed