രാ­ഷ്ട്രപതി­ ഓർ­മ്മി­പ്പി­ക്കു­ന്നത്...


പ്രദീപ് പു­റവങ്കര

കേരളമെന്ന നാടിനും അവിടുത്തെ ജനങ്ങൾക്കും മറ്റിതര ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ പ്രത്യേകത കൽപ്പിക്കുന്നത് കേവലം മലയാളികൾ മാത്രമല്ല എന്ന് തെളിയിക്കുന്ന ഒരു പ്രസംഗമാണ് കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയത്. പ്രഥമ പൗരനായി ചുമതലയേറ്റതിന് ശേഷം ആദ്യമായി നടത്തിയ കേരള സന്ദർശനത്തിൽ മതസൗഹാർദത്തിൽ അധിഷ്ഠിതമായ ഒരു സാംസ്കാരികത നമ്മുടെ നാടിനുണ്ടെന്ന് അദ്ദേഹം ഊന്നി പറഞ്ഞിരിക്കുന്നു.മറ്റിതര സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും നിലനിൽക്കുന്ന ജാതിമത വ്യത്യാസങ്ങളോ, അതിന്റെ പേരിലുണ്ടാകുന്ന മതമൗലികവാദങ്ങളോ, പരസ്പരമുള്ള അസഹിഷ്ണുതയോനമ്മുടെ നാട്ടിൽ രൂക്ഷമല്ല എന്ന സത്യം അദ്ദേഹം ആവർത്തിച്ചത് മലയാളി എന്ന രീതിയിൽ നമ്മുക്ക് അഭിമാനം നൽകുന്നതാണ്.നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മതനിരപേക്ഷതയുടെ അന്തസത്ത മനസിലാക്കുന്നവരാണ് മിക്കവാറും എല്ലാ മലയാളികളും എന്നത് പകൽ പോലെ ഏവർക്കും അറിയാവുന്ന കാര്യമാണ്. അങ്ങിനെയല്ല എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നവർക്കും കേരളത്തിന്റെ സൽപേരിന് കളങ്കം വരുത്താൻ കിണഞ്ഞ് ശ്രമിക്കുന്ന ശക്തികൾക്ക് ഈ അഭിപ്രായം സമുചിതമായ മറുപടി തന്നെയാണ് രാഷ്ട്രപതി നൽകിയിരിക്കുന്നത്. 

ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ് നമ്മുടെ കേരളം. വിവിധ മതവിശ്വാസങ്ങളുമായി കേരളത്തിന്റെ തീരങ്ങളിലേയ്ക്ക് കടന്ന് വന്ന എല്ലാവരെയും കൈ നീട്ടി സ്വീകരിച്ച നാടാണ് നമ്മുടേത്. ഈ ഒരു പാരന്പര്യമാണ് നമ്മെ വേർത്തിരിച്ച് നിർത്തുന്നത്. എന്തിലും ഏതിലും മതത്തെ മാത്രം കാണുന്ന മദം പിടിച്ചവർ എല്ലാ സമൂഹത്തിലും ഉള്ളത് പോലെ നമ്മുടെ നാട്ടിലുമുണ്ട് എന്ന സത്യവും മറച്ച് വെക്കേണ്ടതില്ല. പക്ഷെ അവരുടെ എണ്ണം ഇന്നും വളരെ കുറവാണ്. കേരളീയ പൊതുസമൂഹത്തിലെ മിക്കവരും അവരെ കാണുന്നത് കോമാളികളായിട്ടോ, വിവരമില്ലാത്തവരായിട്ടോ മാത്രമാണ്. അത് അവർക്ക് തിരിച്ചറിയാൻ സാധിക്കാത്തത് അവരുടെ വിവരകേടാണെന്ന് മാത്രം. കേരളത്തിന്റെ ആത്മീയ അവബോധം മതത്തിനും വിശ്വാസങ്ങൾ‍ക്കും ഒക്കെ അതീതവുമാണ്. 

അതു കൊണ്ട് തന്നെ കേരളമെന്ന നാട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലോ, പ്രണയിക്കുന്ന ആളിന്റെ പേരിലോ, ഉടുക്കുന്ന വസ്ത്രത്തിന്റെ പേരിലോ ഒക്കെ വിഭാഗീയത സൃഷ്ടിക്കാമെന്ന് കരുതുന്നുവെങ്കിൽ അത് ശുദ്ധ വിഡ്ഢിത്തരമാകും എന്ന് ഓർമ്മിപ്പിക്കുന്നുണ്ട് രാഷ്ട്രപതിയുടെ പ്രസംഗം. ഇതോടൊപ്പം തന്നെ രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിൽ അരങ്ങേറുന്ന ഹിംസകളെയും, അക്രമങ്ങളെയും ഒരു ഘട്ടത്തിലും പൊതുവേ കേരളീയ സമൂഹം അംഗീകരിച്ചിട്ടില്ല എന്നു കൂടി തിരിച്ചറിയുക. അവിടെ കൊടിയുടെ നിറം നോക്കാറില്ല മിക്കവരും. വിപ്ലവകരമായ സാമൂഹ്യ, രാഷ്ട്രീയ, സാന്പത്തിക പരിവർത്തനത്തിനുവേണ്ടി അടിയുറച്ചു നിലകൊള്ളുന്പോഴും അഹിംസയുടെയും ഉന്നതമായ ജനാധിപത്യ ബോധം നിലനിർത്തി, അതിൽ‍ അധിഷ്ഠിതമായ സംവാദത്തിന്റെപാത തെര‍ഞ്‍ഞെടുക്കുന്നവരുമാണ് മലയാളികൾ എന്നോർമ്മിപ്പിച്ചു കൊണ്ട്.... 

You might also like

Most Viewed