വി­­­ലക്കു­­­കളു­­­ടെ­­­ ലോ­­­കം... പ്രദീപ് പുറവങ്കര


ലോകം പ്രതീക്ഷിച്ചത് പോലെ തന്നെ മെക്സിക്കൻ‍ അതിർ‍ത്തികളിൽ‍ മതിൽ കെട്ടാനും, വിദേശ കുടിയേറ്റക്കാരെ നിയന്ത്രിക്കാനുമുള്ള നീക്കങ്ങൾ‍ അമേരിക്കൻ‍ പ്രസിഡണ്ട് ഡോണാൾ‍ഡ് ട്രംപ് ആരംഭിച്ചു കഴിഞ്ഞു. ലോകമെങ്ങുമുള്ള അഭയാർത്‍ഥികൾ‍ക്ക് അമേരിക്കയിലേയ്ക്ക് പ്രവേശിക്കുന്നതിന് 120 ദിവസത്തെ വിലക്കാണ് കഴിഞ്ഞദിവസം ട്രംപ് സർ‍ക്കാർ‍ ഏർ‍പ്പെടുത്തിയത്. സിറിയയിൽ‍നിന്നുള്ള അഭയാർത്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ‍, ലിബിയ, സൊമാലിയ, യെമൻ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളിൽ‍ നിന്നുള്ളവരെ 90 ദിവസത്തേയ്ക്കും അമേരിക്കയിൽ‍ പ്രവേശിക്കുന്നതിൽ‍ നിന്ന് പുതിയ നിയമം വിലക്കിയിരുന്നു. അതേസമയം ഈ  നടപടിക്ക് താത്കാലിക േസ്റ്റ നൽ‍കിയ കോടതി  നടപടി ട്രംപിന് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ഇറാഖി അഭയാർ‍ത്ഥികൾ‍ക്കായി അമേരിക്കൻ‍ സിവിൽ‍ ലിബർ‍ട്ടീസ് യൂണിയൻ‍ നൽ‍കിയ ഹർ‍ജിയിലാണ് േസ്റ്റ ലഭിച്ചിരിക്കുന്നത്. 

ലോകരാഷ്ട്രങ്ങളിൽ‍ പലതും ട്രംപിന്റെ നടപടിയെ വിമർ‍ശിച്ചിട്ടുണ്ട്. കനേഡിയൻ‍ പ്രധാനമന്ത്രി ജസ്റ്റിൻ‍ ട്രുഡോ ഒരു പടി മുന്പോട്ട് ചെന്ന് മുസ്ലിം രാജ്യങ്ങളിൽ‍ നിന്നുള്ള അഭയാർ‍ത്ഥികൾ‍ക്ക് പ്രവേശനം നൽ‍കുമെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്. അഭയാർ‍ത്ഥികളുടെ ജാതിയോ, മതമോ വിശ്വാസമോ വംശമോ കണക്കിലെടുക്കാതെ സ്വീകരിക്കാൻ‍ തങ്ങൾ‍ തയ്യാറാണെന്നാണ് കാനേഡിയൻ‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. തീവ്രവാദവും യുദ്ധവും കാരണം കലുഷിതമായ അന്തരീക്ഷത്തിൽ‍ നിന്ന് മോചനം തേടി പാലായനം ചെയ്യുന്നവർ‍ക്ക്‌ അഭയം നൽ‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘സിറിയൻ‍ അഭയാർ‍ത്ഥി പെൺ‍കുട്ടിയെ സ്വീകരിക്കുന്ന ചിത്രത്തിനടിയിൽ‍ വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡിയിലേയ്ക്ക് സ്വാഗതം’ എന്ന ഹാഷ് ടാഗിലാണ് അദ്ദേഹം തന്റെ നിലപാട് പോസ്റ്റ് ചെയ്തത്. ഏറെ പ്രതീക്ഷയേകുന്ന തീരുമാനമാണിത്. ഐക്യരാഷ്ട്രസഭയും, ഫ്രാൻ‍സും ജർ‍മ്മനിയുമൊക്കെ ട്രംപിന്റെ തീരുമാനത്തിൽ‍ ആശങ്കയറിയിച്ചപ്പോൾ‍ ഗൂഗിൾ‍, ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളും മേധാവികളും ഉത്തരവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

എന്തായാലും വരും കാലം കുറേകൂടി കടുത്ത തീരുമാനങ്ങളുമായി ട്രംപ് മുന്പോട്ടു പോകുമെന്ന് തന്നെയാണ് ഇത്തരം വാർ‍ത്തകളിലൂടെ മനസിലാക്കേണ്ടത്. ഇറാനടക്കമുള്ള രാജ്യങ്ങളോട് തനിക്കുള്ള വിരോധം വ്യക്തമാക്കുന്ന നടപടികളാണ് അദ്ദേഹത്തിൽ‍ നിന്ന് ഉണ്ടാവാൻ‍ സാധ്യത. അമിത ദേശീയതയുടെയും, വിദ്വേഷ പ്രചാരണത്തിന്റെയും വക്താക്കളുടെ എണ്ണം ലോകത്ത് പലയിടത്തും വ്യാപിക്കുന്പോഴും അമേരിക്കയുടെ ഇറാൻ‍ വിരോധം അറബ് ലോകത്തിന് താത്കാലിക ആശ്വാസമേകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed