പുരസ്കാരം അർഹിക്കുന്ന കരങ്ങൾക്ക് തന്നെ
പ്രദീപ് പുറവങ്കര
പ്രവാസി ഭാരതീയ സമ്മേളനം സമാപിക്കുന്പോൾ ബഹ്റിൻ-സൗദി മലയാളികൾക്ക് അഭിമാനിക്കാൻ ഒരു പ്രവാസി സമ്മാൻ പുരസ്കാരം കൂടി ലഭിച്ചിരിക്കുന്നു. പ്രമുഖ വ്യവസായിയും പ്രവാസ ലോകത്തെ പ്രത്യേകിച്ച് ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. രാജശേഖരൻ പിള്ളയെ തേടി മാതൃരാജ്യത്തിന്റെ ഈ ബഹുമതി എത്തുന്പോൾ സമൂഹത്തിന്റെ ഒരു കോണിൽ നിന്നും എതിരഭിപ്രായങ്ങൾ ഇല്ലെന്നത് തന്നെ അദ്ദേഹം ഈ പുരസ്കാരത്തിന് എത്രത്തോളം അർഹനാണെന്നതിന്റെ തെളിവാണ്.⊇
ബഹ്റിനിലെ ഏതൊരു സംഘടനയായാലും ശരി, കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അവരെയൊക്കെ സഹായിക്കാൻ ഏറെ ശ്രദ്ധ കാണിക്കുന്ന വ്യക്തിയാണ് ശ്രീ രാജശേഖരൻ പിള്ള. പ്രത്യേകിച്ച് ജീവ കാരുണ്യ രംഗത്ത് മറ്റ് പലരെയും പോലെ കൊട്ടിഘോഷിക്കാതെ അദ്ദേഹം നടത്താറുള്ള പ്രവർത്തനങ്ങൾ ഏറെയാണ്. പത്ത് വർഷത്തിലധികം നേരിട്ടു പരിചയമുള്ള ശ്രീ പിള്ളയുടെ ജീവിതം ഏറെ അടുത്ത് നിന്ന് കൗതുകത്തോടെ നോക്കി നിൽക്കാൻ താത്പര്യം തോന്നിയിട്ടുള്ളയാളാണ് ഞാൻ. തന്റെ തിരക്ക് പിടിച്ച ബിസിനസ് ജീവതത്തിനിടയിലും സമൂഹത്തിൽ ഏറ്റവും ലളിതമായി ഇടപഴകി, കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന, സൗഹൃദങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ഈ ആലപ്പുഴ സ്വദേശി നിരവധി പേരുടെ ജീവിതങ്ങൾക്ക് വെളിച്ചമേകിയിട്ടുണ്ട്.
യാതൊരു ലാഭേച്ഛയും ഇല്ലാതെയാണ് അദ്ദേഹം തന്റെ സൗഹാർദ്ദങ്ങളെ വളർത്തുന്നത്. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്ന് പ്രമുഖരായ ആരും തന്നെ ബഹ്റിനിലെത്തുന്പോൾ അവരോട് നിറഞ്ഞ⊇ സൗഹാർദ്ദം നിലനിർത്തുവാനും അവർക്ക് വേണ്ടി നല്ലൊരു ആതിഥേയൻ ആകാനും അദ്ദേഹം കാണിക്കാറുള്ള ശുഷ്കാന്തി പലപ്പോഴും നേരിട്ട് അനുഭവിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
ഏതൊരു പരീക്ഷണ ഘട്ടത്തിലും ശുഭാപ്തി വിശ്വാസം കാത്ത് സൂക്ഷിച്ചു കൊണ്ട് മുന്നേറുന്ന ശ്രീ. രാജശേഖരൻ പിള്ളയ്ക്ക് ഇതിനകം എത്രയോ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ ഇനിയുമേറെ നേട്ടങ്ങൾ ഫോർ പിഎമ്മിന്റെ ഡയറക്ടർ ബോർഡ് അംഗവും,⊇ ജേഷ്ഠസഹോദരനെ പോലെ കണക്കാക്കുന്ന ബഹുമാന്യ വ്യക്തിത്വവുമായ അദ്ദേഹത്തെ തേടി വരട്ടെ എന്ന ആഗ്രഹവും ഇവിടെ പങ്കിടുന്നു. ഒപ്പം അദ്ദേഹത്തിന് സ്നേഹം നിറഞ്ഞ ആശംസകളും...