ഒപ്പിയെടുക്കുന്ന ഗൂഗിൾ


പ്രദീപ് പുറവങ്കര 

കഴിഞ്ഞ രണ്ടാഴ്ചയോളം കർ‍ണാടക, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്തപ്പോൾ‍ തിരിച്ചറിഞ്ഞത് ഗൂഗിൾ‍ മാപ്പിന്റെ അപാരമായ ശക്തിയെ പറ്റിയാണ്. പോകുന്ന ഓരോ തെരുവിനെ പറ്റിയും, റോഡിനെ പറ്റിയും വ്യക്തമായ തരത്തിൽ‍ നിർ‍ദേശങ്ങൾ‍ തന്ന് ട്രാഫിക്ക് ബ്ലോക്കുകൾ‍ തിരിച്ചറിഞ്ഞ് വഴിതെറ്റിക്കാതെ ഗൂഗിൾ‍ മാപ്പ് ഞങ്ങളുടെ സഹയാത്രക്കാരനായപ്പോൾ‍ യാത്ര മുന്പത്തേക്കാൾ‍ ഏറെ സുഖരമായി മാറിയെന്നത് യാഥാർ‍ത്ഥ്യമാണ്. സർ‍ക്കാർ‍ കാണിച്ചു തന്നിരിക്കുന്ന വഴികളെ പോലും മറികടന്നുകൊണ്ട് ഏറ്റവും എളുപ്പത്തിൽ‍ ഇന്ന് ഗൂഗിൾ‍ മാപ്പ് യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. ഇന്റർ‍നെറ്റിന്റെ വലയിൽ‍ ഭൂമിയിലെ ഓരോ സ്ഥലവും ഇങ്ങിനെ റെക്കോർ‍‍ഡ് ചെയ്യപ്പെടുമെന്ന് പത്ത് വർ‍ഷം മുന്പ് വരെ ഒരു സാധാരണക്കാരനും ചിന്തിക്കാൻ ഇടയില്ല. വലിയ വിപ്ലവം തന്നെയാണ് എന്നത് അതുകൊണ്ട് തന്നെ പറയാതിരിക്കാൻ‍ വയ്യ. 

ഇന്ത്യയിൽ‍ ഇന്റർ‍നെറ്റ് എത്ര പേർ‍ ഉപയോഗിക്കുന്നു എന്ന് കൃത്യമായി അറിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഒരു അ‍ഞ്ച് വർ‍ഷം കൊണ്ട് ഇന്നുപയോഗിക്കുന്നതിൽ‍ നിന്നും ഇരട്ടിയിലധികം പേർ‍ ഏറ്റവും കുറഞ്ഞത് ഇന്റർ‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഓൺലൈൻ സേവനങ്ങളുടെ നിരയിൽ‍ വരും കാലങ്ങളിൽ‍ ഗൂഗിൾ‍ മാപ്പ് പോലെയുള്ള വിപ്ലവാത്മകമായ പ്രവർ‍ത്തനങ്ങൾ‍ നടക്കുമെന്നതും ഉറപ്പാണ്. കാഷ് ലെസ് എക്ണോമിയിലേയ്ക്ക് പതിയെ ആണെങ്കിലും നടന്നടുക്കുന്ന ഇന്ത്യയിൽ‍ അതിനനുസരിച്ചുള്ള ഇന്റർ‍നെറ്റ് അവബോധവും ഉണ്ടാകണം എന്നു മാത്രം. 

നൂതനമായ സാങ്കേതിക വിദ്യകളെ കണ്ണടച്ച് എതിർ‍ക്കാനൊന്നും ഇനിയുള്ള കാലത്ത് ആർ‍ക്കും സാധിക്കില്ല. അതേ സമയം നമ്മുടെ നാട്ടിന്‍പുറങ്ങൾ‍ വരെ ഗൂഗിൾ‍ ഇങ്ങിനെ ഒപ്പിയെടുക്കുന്പോൾ‍ നമ്മുടെ രാജ്യം എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ‍ സ്വാഭാവികമായ സംശയം ആർ‍ക്കും ഉണ്ടാകും. അതിന് ഒരു മറുപടി തരാൻ പാതാള കരണ്ടിയെന്ന പേരിൽ‍ അറിയപ്പെടുന്ന ഗൂഗിളിന് പോലും സാധിക്കുന്നില്ലെന്നതാണ് സത്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed