2017 കാത്തിരിക്കുന്നത്... പ്രദീപ് പുറവങ്കര


പ്രതീക്ഷയുടെ വലിയ മാറാപ്പ് ചുമന്നുകൊണ്ട് 2017 ഒടുവിൽ പിറന്നിരിക്കുന്നു. ലോക രാഷ്ടീയത്തിന്റെ ഗതിവിഗതികൾ’ തന്നെ വഴിതിരിച്ചു വിടുന്ന പുതിയ അധികാര കേന്ദ്രങ്ങൾ സ്ഥാനമേൽക്കുന്ന വർഷമാണിത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കൻ പ്രസിഡന്റായി അധിക്കാരത്തിലേറുന്ന ഡോണാൾഡ് ട്രം പിന്റെ സ്ഥാനാരോഹണമാണ്. എന്തൊക്കെ തന്നെ പറഞ്ഞാലും ഇന്നത്തെ ലോകത്ത് അമേരിക്ക എടുക്കുന്ന ഏതൊരു തീരുമാനവും നിർണ്ണായകം തന്നെയാണ്. പ്രത്യേകിച്ച് ചരിത്രത്തിന്റെ നാൾവഴികളിൽ എന്നും രണ്ട് ദ്രുവങ്ങളിൽ ആയിരുന്ന അമേരിക്കയും റഷ്യയും തമ്മിൽ ഏറ്റവും അധികം അടുത്തിരിക്കുന്ന കാലം കൂടിയാണിത്. പുടിനും ട്രംപും തമ്മിലുള്ള ധാരണകളെ ലോകം⊇ തിരിച്ചറിയാൻ പോകുന്ന കാലം കൂടിയാണ് വരാനിരിക്കുന്നത്. 

മദ്ധ്യേഷ്യയാണ് 2017നെ ഏറ്റവും ആശങ്കയോടെ നോക്കി കാണുന്നത്. ഇറാക്ക് അധിനിവേശം മുതൽ സമാധാനം നഷ്ടപ്പെട്ട രാജ്യങ്ങളും, ജനങ്ങളുമാണ് ഈ മേഖലയിൽ ഉള്ളത്. അൽക്വയ്ദയിൽ തുടങ്ങി ഐഎസ്സിൽ എത്തി നിൽക്കുന്ന ഭീകരപ്രവർത്തനങ്ങൾ ഇതിന്റെ സന്തതികളാണ്. സമാധാനപരമായി മുന്നോട്ടു പോയിരുന്ന രാജ്യങ്ങളിൽ പോലും പരസ്പര വിരോധത്തിന്റെ വിത്തുകൾ ഈ കാലത്ത് വിതയ്ക്കപ്പെട്ടു. അതിന്റെ വിളവെടുപ്പ് ഏറ്റവും അധികം കൂടിയ വർഷമായിരുന്നു 2016. അതിന്റെ ആക്കം കൂടുമോ കുറയുമോ എന്നതാണ് നോക്കി കാണേണ്ടതും അനുഭവിക്കേണ്ടതും. 

ഇന്ത്യയിൽ ആണെങ്കിൽ നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായി കൊണ്ടിരിക്കുന്ന പുകിലുകൾ അന്പത് ദിവസത്തിന് ശേഷവും അടങ്ങിയിട്ടില്ല. 2017ലെങ്കിലും സാധാരണക്കാരന് വേണ്ട ചില്ലറ കൊടുക്കാൻ ഗവൺമെന്റിന് കഴിയുമെന്ന് വിശ്വസിക്കാം. അതോടൊപ്പം സമാനമായ തരത്തിലുള്ള നിയമങ്ങൾ⊇ ഈ വർഷവും ഉണ്ടായേക്കാം.

You might also like

Most Viewed