അണിയറ കാഴ്ചകൾ


പ്രദീപ് പുറവങ്കര

അന്പത്തിയഞ്ച് വർഷം ഒരു പ്രവർത്തി മാത്രം ചെയ്ത് അതിൽ സന്തോഷം കണ്ടെത്തുകയും തന്റെ പ്രവർത്തി കാരണം കോടിക്കണക്കിന് ജനങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതും അപൂർവ്വം സുകൃതജന്മങ്ങൾക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അങ്ങിനെയൊരു ജന്മമാണ് പത്മശ്രീ കെ.ജെ യേശുദാസ് എന്ന നമ്മുടെ സ്വന്തം ദാസേട്ടൻ. അദ്ദേഹം ഇന്ന് ബഹ്റിനിൽ വെച്ച് തന്റെ ഗന്ധർവ്വ സ്വരത്തിൽ ഗാനങ്ങൾ ആലപിക്കുന്പോൾ ആനന്ദത്തിൽ ആറാടുന്നത് പതിനായിരങ്ങളായിരിക്കും. ആ നാദസുധയ്ക്ക് ഹൃദയം നിറഞ്ഞ പ്രണാമം.

പ്രവാസലോകത്ത് േസ്റ്റജ് ഇവന്റുകൾക്ക് ക്ഷാമമുണ്ടാകാറില്ല. സംഘാടകർക്ക് പണം ഉണ്ടാക്കാനുള്ള കച്ചവട താൽപര്യമുള്ള പരിപാടികൾ തന്നെയാണ് മിക്കവയും. അതിൽ ഒരു തെറ്റും പറയാനുമില്ല. സ്വന്തം നാട്ടിലെ കലാകാരന്മാരെ നേരിൽ കാണാനും അവർക്കൊപ്പം സയമം ചിലവഴിക്കുവാനും വർഷങ്ങളുടെ ഇടവേളകളിൽ നാട്ടിലേയ്ക്ക് പോകാൻ സാധിക്കുന്ന സാധാരണക്കാർക്ക് ലഭിക്കുന്ന സുവർണ്ണാവസരം കൂടിയാണ് ഇത്തരം േസ്റ്റജ് ഷോകൾ. േസ്റ്റജ് ഷോകളുടെ സംഘാടകത്വം വളരെയേറെ ഉത്തരവാദിത്വം നിറഞ്ഞത് കൂടിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ രംഗത്തുള്ള പലരെയും പരിചയപ്പെടാനും അടുത്ത് ഇടപെടാനും സാധിച്ചിട്ടുണ്ട്. രണ്ടുതരത്തിൽ പൊതുവെ ഇവരെ തരംതിരിക്കാം. ആദ്യത്തേത് ഇത്തരം ചടങ്ങുകൾ ഒരു ബിസിനസ് എന്ന രീതിയിൽ തന്നെ മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ പരസ്യദാതാക്കളെയും പങ്കെടുക്കാൻ എത്തുന്ന കാണികളോടും കലാകാരന്മാരോടും ബഹുമാനവും പറഞ്ഞ കാര്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രമിക്കുന്നവരുമാണ്. വിചാരിച്ച രീതിയിൽ സംഭവം വിജയിച്ചില്ലെങ്കിൽ കൂടി അതിന്റെ ലാഭനഷ്ടങ്ങൾ ശിരസിലേറ്റുന്നവർ. എന്നാൽ മറ്റു ചിലർ നേരെ വിപരീതമാണ്. കലയോടുള്ള അമിതസ്നേഹം മൂലമോ ആളാകണമെന്ന ചിന്തയോടെയോ അബദ്ധവശാലോ ചാടി പുറപ്പെടുന്നവരാണ് ഇവർ. പറഞ്ഞ തുക കലാകാരന്മാർക്ക് കൊടുക്കാൻ സാധിക്കാതെയും ടിക്കറ്റെടുത്ത് കയറിയ കാണികൾക്ക് സീറ്റുകൾ നൽകാൻ സാധിക്കാതെയും സ്പോൺസർക്ക് വാക്ക് പറഞ്ഞ പരസ്യങ്ങൾ നൽകാതെയുമൊക്കെ ഇവ‍ർ മറ്റുള്ളവരെ പറ്റിക്കുന്പോഴും സ്വയം പറ്റിക്കപ്പെടുകയോ ചെയ്യുന്നു. അറി‍‍ഞ്ഞും അറിയാതെയും ചെയ്യുന്ന ഇത്തരം പ്രവർത്തികൾ കാരണം നല്ല രീതിയിൽ പരിപാടി അവതരിപ്പിക്കുന്നവ‍ർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നും തന്നെ ഇല്ലാത്ത നല്ല പരിപാടികൾ പ്രവാസലോകത്ത് അരങ്ങേറട്ടെ എന്നാഗ്രഹത്തോടെ ഒപ്പം ജനപ്രിയനായകൻ ദിലീപ്, പ്രിയസുഹൃത്തും മലയാളികളുടെ സർവ്വകലാവല്ലഭനുമായ നാദിർഷായ്ക്കും സ്നേഹം നിറഞ്ഞ സ്വാഗതവും ആശംസിക്കുന്നു.

You might also like

Most Viewed