പഞ്ചാ­രദി­നത്തി­ലെ­ കൊ­ച്ചു­ ചി­ന്തകൾ


പ്രദീപ് പുറവങ്കര

ഇന്ന് ലോക പ്രമേഹ ദിനമാണ്. ജീവിത ശൈലി രോഗങ്ങളുടെ പട്ടികയിൽ‍ പെട്ടിരിക്കുന്ന പ്രമേഹം രോഗങ്ങളിലെ നിശബ്ദ കൊലയാളിയായിട്ടാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ തന്നെ പ്രമേഹ തലസ്ഥാനമായിട്ടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം വിശേഷിക്കപ്പെടുന്നത്. അമിത വണ്ണവും, ആലസ്യവുമാണ് ഈ രോഗത്തിന് അടിമയാകാനുള്ള എളുപ്പ വഴികൾ‍. പാരന്പര്യവും വലിയ ഘടകമായി മാറുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ‍ പ്രധാനിയായ അരിഭക്ഷണം തന്നെയാണ് നമ്മുടെ നാട്ടിൽ‍ പ്രമേഹരോഗം ഇത്രയും വർ‍ദ്ധിക്കാൻ‍ പ്രധാന കാരണമെന്ന് വിദഗ്ദ്ധർ‍ അഭിപ്രായപ്പെടുന്നു. രാവിലെ മുതൽ‍ ദോശയും ഇഡലിയുമൊക്കെ ഇഷ്ടം പോലെ കഴിച്ച് വെളിയിലിറങ്ങുന്ന മലയാളിക്ക് ഉച്ച നേരത്ത് മുന്പിൽ‍ കൂനകൂട്ടി വെക്കുന്ന ചോറും നിർ‍ബന്ധമാണ്. വൈകുന്നേരങ്ങളിൽ‍ മലയാളിയുടെ പ്രധാന ഭക്ഷണമായ പൊറോട്ടയും ഈ കാര്യത്തിൽ‍ മുഖ്യ പ്രതി തന്നെ. അതുകൊണ്ട് തന്നെ ജീവിതചര്യയിലെ ചെറിയ മാറ്റങ്ങൾ‍ക്കൊപ്പം ഭക്ഷണശീലങ്ങളും മലയാളി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രമേഹത്തിനെതിരെ ഏറ്റവും ഫലപ്രദമായ കാര്യമാണ് തവിട്. നാരുകളുടെ കലവറയാണത്. എന്നാൽ‍ തവിട് കലർ‍ന്ന പുഴുക്കലരി കഴിച്ചിരുന്ന നമ്മൾ‍ ഇന്ന് തവിട് മുഴുവൻ‍ ചുരുണ്ടി മാറ്റിയിട്ടാണ് അതുണ്ണുന്നത്. ഗോതന്പിന്റെ കാര്യത്തിലും സ്ഥിതി തഥൈവ. അതു പോലെ പഞ്ചസാരയുടെ കലവറയായ കോളകളുടെ ഉപയോഗം നമ്മുടെ ജീവിതത്തിൽ‍ ഏറെ വർ‍ദ്ധിച്ചിരിക്കുന്നു. നാട്ടിൽ‍ ഒരു സിനിമ കാണാൻ‍ പോകുന്പോൾ‍ കൈയിലൊരു കോളയും പോപ് കോണും എടുത്തവെയ്ക്കുന്നത് അഭിമാനത്തിന്റെ അടയാളങ്ങളായി മാറിയിരിക്കുന്നു. പ്രവാസികളിലും വലിയൊരു വിഭാഗം പ്രമേഹത്തിന് അടിമകൾ‍ തന്നെയാണ്. ക്രമം തെറ്റിയ ജീവിത ശൈലിയാണ് ഇവിടെ വില്ലനാകുന്നത്. ഗൾ‍ഫുകാരനായാൽ‍ അൽ‍പ്പം വയറൊക്കെ വരുന്നത് പ്രൗഢിയുടെ ലക്ഷണമായി കണ്ട കാലം ഇന്ന് മാറിയിരിക്കുന്നു. പലവിധ രോഗങ്ങളുടെ അടിഞ്ഞുകൂടലാണ് ഈ അമിതവണ്ണമെന്ന് പുതിയ തലമുറയെങ്കിലും തിരിച്ചറിയുന്നുണ്ട്. മിക്കപ്പോഴും പ്രമേഹം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. പിന്നെ അതു കുറയ്ക്കാനായിട്ടുള്ള നെട്ടോട്ടം തുടങ്ങും. വെണ്ടക്ക വെള്ളത്തിലിട്ട് വെച്ച് കുടിച്ചും, ലഡു ചികിത്സ നടത്തിയുമൊക്കെ പലവിധ പരീക്ഷണങ്ങൾ‍ ശരീരത്തിൽ‍ ആരംഭിക്കും. ഒടുവിൽ‍ എല്ലാം കഴിഞ്ഞ് തളർ‍ന്ന് ഡയാലിസിസും നടത്തി മരണത്തോട് മല്ലിടും. ഇതിന് പകരം ഒരു പ്രായം കഴിയുന്പോൾ‍ തന്നെ പ്രമേഹമടക്കമുള്ള രോഗങ്ങളെ പറ്റി മനസ്സിലാക്കാനും തിരിച്ചറിയാനും സാധിക്കുകയാണെങ്കിൽ‍ അമിതമായി മരുന്ന് കഴിക്കേണ്ട അവസ്ഥ ഉണ്ടാകില്ല. ഇത് മനസ്സിലാക്കി കൊണ്ടാണ് ഫോർ‍ പി എം ന്യൂസ് ആസ്റ്റർ‍ ക്ലിനിക്കുമായി ചേർ‍ന്നുകൊണ്ട് പ്രമേഹ നിർ‍ണ്ണയ ക്യാന്പ് ബഹ്റിനിലെ രണ്ട് സെന്ററുകളിൽ‍ വെച്ച് ഈ മാസം 19ന് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ‍ നടക്കുന്ന ക്യാന്പിൽ‍ നിങ്ങളുടെ പങ്കാളിത്തമുണ്ടാകുമെന്ന പ്രതീക്ഷയോടെ...

You might also like

Most Viewed