എന്താണ് ശാസ്ത്രം?
ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിൽ സംകൃത ഭാഷയിൽ ഉൽപ്പത്തിയുള്ള ഒരു പദമാണ് മലയാളത്തിൽ ശാസ്ത്രം. ഈ പദമുള്ള ശാസ്ത്രങ്ങളും, ആധുനിക ശാസ്ത്രവും ആയി വളരെ അർത്ഥ വ്യത്യാസമുണ്ട്.
കൊടാങ്കി ശാസ്ത്രം തൊട്ടു ഗൗളി ശാസ്ത്രം വരെയുള്ള ഇന്നു സ്യുഡോ സയൻസ് ഗണത്തിൽ പെടുന്നവയല്ല സയൻസ് എന്ന ഇംഗ്ലിഷ് പേരിൽ അറിയപ്പെടുന്ന ആധുനിക ശാസ്ത്രം.
അറിവ് എന്നർത്ഥമുള്ള ലാറ്റിൻ പദം ‘സയ്ന്റിയ’ യിൽ നിന്നും ഉൽഭവിച്ച് ഫ്രഞ്ച് വഴി മധ്യകാല ഇംഗ്ലീഷിലെത്തി സയൻസ് ആയി രൂപം പ്രാപിച്ചതാണ്. ഈ പദം ഇന്ന് വെറും അറിവല്ല. ‘ളോജി’ എന്ന വാലോട് ചേരുന്ന പലതരം ശാസ്ത്രങ്ങളും അടങ്ങിയ, മനുഷ്യനെ മനുഷ്യനാക്കുന്ന എല്ലാ സങ്കേതിക വികാസത്തിന്റെയും അടിസ്ഥാനമായ ഒരു വലിയ ശാഖയാണിത്. ഇനി മുതൽ ശാസ്ത്രം എന്നിവിടെയുപയോഗിക്കുന്നതു ഈ അർത്ഥത്തിലാണ്.
നിരീക്ഷണം, അനുഭവം, ഇവയെ വസ്തുനിഷ്ഠ പരീക്ഷണത്തിലൂടെ ക്രമീകൃതമായ രീതിയിൽ പഠന വിധേയമാക്കുന്നതിനെയാണ് ശാസ്ത്രം എന്ന് വിവക്ഷിക്കുന്നത്. ഇതിനു ചില അടിസ്ഥാന പരിഗണനകളുണ്ട്.
നിരീക്ഷണം അനുഭവം എല്ലാം തന്നെ എല്ലായ്പ്പോഴും സത്യമായിരിക്കണം എന്നില്ല, ഇവയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തൽ കൂടെയാണ് ശാസ്ത്രം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രം ചില ക്രയിട്ടെരിയ അടിസ്ഥാനമാക്കുന്നു.
1. ആവർത്തന ക്ഷമത.
2. പരീക്ഷണ ക്ഷമത.
3. ഫാൽസിഫയബയലിട്ടി (അഥവാ തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യത)
4. വസ്തുനിഷ്ഠ ആധികാരികത
5. വ്യക്തി ആധികാരിതാ നിഷേധം. (അതായത് ഒരു വ്യക്തിയെത്ര വലിയ ശാസത്രജ്ഞൻ ആയാലും അദ്ദേഹത്തിന്റെ വെറും പ്രസ്താവന ശാസ്ത്രമാവില്ല) ഇവയൊക്കെ തുടർന്ന് വരുന്ന ഭാഗങ്ങളിൽ സന്ദർഭാനുസരണം വ്യക്തമാക്കുന്നതാണ്.
അൽപ്പം ശാസ്ത്രചരിത്രം
എല്ലോ, കല്ലോ ആദ്യത്തെ ആയുധമായത് മുതൽ മനുഷ്യൻ ശാസ്ത്രം ഉപയോഗിക്കാൻ തുടങ്ങി എന്ന് പറയാം. എങ്കിലും നാമിന്ന് ഉപയോഗിക്കുന്ന ശാസ്ത്രം പതിനേഴു പതിനെട്ടു നൂറ്റാണ്ടോടു കൂടി അഥവ യുറോപ്യൻ ജ്ഞാനോദയ വിപ്ലവ ശേഷം വളർന്നതാണ് എന്ന് പറയാം.
പുരാതന ഗ്രീസിൽ പരീമെൻടസ്സ്, സോക്രട്ടീസിനും മുന്പ് പ്രകൃതി ശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിനും ശേഷം മദ്ധ്യകാലത്ത് അരിസ്റ്റോട്ടിലും അതിനു ശേഷം ടോളെമി, ഗലീലിയോ തുടങ്ങി ജ്ഞാനോദയകാലത്തു ജെക്കാർത്തയിലെത്തി. ജെക്കാർത്തെയുടെ കാർട്ടേഷ്യൻ ഭൗതിക രീതി ന്യുടോനിയൻ ഭൗതികത്തിനും തുടർന്ന് അതിന്റെ പരിമിതി മറികടന്നുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഐൻസ്റ്റീനിലും ക്വാണ്ടം ഫിസിക്സിലും എത്തി നിൽക്കുന്നു.
ഇതിനു ഇടയ്ക്ക് ശാസ്ത്രത്തിനും ചില വിപ്ലവത്തിലൂടെയും രക്ത സാക്ഷിത്വത്തിലൂടെയും ഒക്കെ കടന്നു പോവേണ്ടി വന്നു. അതിൽ ഒർമ്മിക്കേണ്ട ഒരു പേരാണ് ബ്രുണോയുടേത്. ഇന്ന് നമുക്ക് വളരെയത്ഭുതം തോന്നുന്ന, ഭൂമി ഉരുണ്ടതാണ് എന്ന തത്വം പറഞ്ഞതിനു മാത്രം ജീവൻ കൊടുക്കേണ്ടി വന്ന ഒരു ശാസത്രജ്ഞനാണ് ബ്രൂണോ.
അതുപോലെ ഗലീലിയോ, ദൂരദർശിനിയും അതിലൂടെ ബ്രുണോയുടെ ഉരുണ്ട ഭൂമിയുടെ തെളിവും നൽകിയതിനു മതവിചാരണ ചെയ്യപ്പെട്ട വ്യക്തി. ആദ്യ കാലത്ത് ശാസ്ത്രം, ഫിലോസഫി എന്ന രീതിയിലാണ് ഉയർന്നു വന്നത്. കൂടാതെ കൃഷി, അതുപോലെ അസ്ട്രോണമിയൊക്കെയായിരുന്നു പ്രധാന പഠന വിഷയങ്ങളും.
അന്ന് അരിസ്റ്റോട്ടിലും മറ്റും തത്വശാസ്ത്രവും ഒപ്പം വിവിധ പ്രകൃതി, വിജ്ഞാന മേഖലയിലുമൊക്കെ തങ്ങളുടെ പഠനം അറിവുകൾ പ്രകടമാക്കി. പക്ഷെ അതിലുണ്ടായ ഒരു പ്രധാന പ്രശ്നമായിരുന്നു അറിവിന്റെ അടിസ്ഥാനം എന്ത് എന്നത്? ഇത്തരം വ്യക്തികളുടെ ആധികാരികത ആയിരുന്നു പല സിദ്ധാന്തങ്ങളുടേയും അടിസ്ഥാനം.
വലിയ വസ്തുവും ചെറിയ വസ്തുവും ഒരേ ഉയരത്തിൽ നിന്നും താഴേയ്ക്കു വീണാൽ വലുത് ആദ്യം താഴെയെത്തുമെന്നും, സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പല്ല് കുറവാണ് എന്നും, (രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന അരിസ്റ്റോട്ടിൽ ഒരു ഭാര്യയുടെ വായയെങ്കിലും തുറന്നു എണ്ണി നോക്കാതെ പറഞ്ഞതും) ഒക്കെ അറുനൂറു വർഷത്തോളം ലോകത്ത് ചോദ്യം ചെയ്യാത്ത വസ്തുത ആയി നിലനിന്നതുകൊണ്ടാണ്. ഇതിനൊക്കെ മാറ്റം വന്നതും എല്ലാം ചോദ്യം ചെയ്യുക എന്ന സ്കെപ്റ്റിക്കൽ ചിന്തയുടെ ഉദയം കുറിച്ചത് ജ്ഞാനോദയ കാലമാണ് എന്ന് പറയാം.
തുടരും..