പാർക്കറും സൂര്യനും
പങ്കജ് നാഭൻ
ഇക്കഴിഞ്ഞ ആഗസ്റ്റ് 12ന് രാവിലെ കൃത്യം 3:31ന് സൂര്യനെ തൊടാനുള്ള മനുഷ്യ സംരംഭമായ പാർക്ക്ർ പ്രോബ് വിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. ഡോക്ടർ യുജീൻ പാർക്കർ എന്ന സൗരഭൗതിക (ഹീലിയോ ഫിസിക്സ്) ശാസ്ത്രജ്ഞന്റെ പേരാണ് സൂര്യന്റെ ഏറ്റവും അടുത്ത് നിരീക്ഷണം നടത്താൻ പോവുന്ന ഉപകരണത്തിന്റെ പേര്. ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് ആദ്യമായാണ് ഇത്തരം ഒരു പ്രോബിന് നൽകുന്നത്.
സൂര്യൻ: സൗരയുഥത്തിന്റെ കേന്ദ്രവും ഭൂമിക്ക് ഏറ്റവുമടുത്ത നക്ഷത്രവുമാണല്ലോ. ഭൂമിയിലെ ഊർജ്ജത്തിന്റെ പ്രധാന ശ്രോതസും, ജീവന്റെ അടിത്തറയും സൂര്യൻ തന്നെ. ഭൂമിയിൽ നിന്നും 1.39 മില്ല്യൻ കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയുന്നു. സൗരയുഥത്തിന്റെ മൊത്തം പിണ്ധത്തിന്റെ 99.86 ശതമാനവും സൂര്യന്റെ പിണ്ധമാണ്. എന്ന് പറഞ്ഞാൽ ബാക്കി എല്ലാ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൂടെ 0.14 ശതമാനം പിണ്ധം മാത്രമേ ഉള്ളൂവെന്നർത്ഥം. ഏകദേശം 4.6 ബില്ല്യൻ വർഷം വയസ്സായി എന്ന് കരുതുന്ന സൂര്യൻ ഒരു മദ്ധ്യ വയസ്ക്കനാണെന്നും ഇനിയും ഏകദേശം അഞ്ച് ബില്ല്യൻ വർഷം ജീവിക്കും എന്നും കരുതുന്നു. വലിയൊരു ഹൈഡ്രജൻ ബോംബായിരിക്കുന്ന ഇതിൽ ഓരോ നിമിഷവും 600 മില്ല്യൻ ടൺ ഹൈഡ്രജൻ ഫ്യൂഷൻ നടന്ന് ഹീലിയമായി മാറുന്നു. 13 മില്ല്യൻ ഭൂമിയെ ഉൾകൊള്ളാനുള്ള വലുപ്പമുള്ള സൂര്യന്റെ റെഡിയേഷൻ ഘടനയെന്ത് എന്ന് കൂടെ പരിശോധിക്കാം.
കോർ: ഹൈഡ്രജൻ ഫ്യുസ് ചെയ്ത് ഹീലിയമാവുന്ന ഭാഗം, റേഡി യസിന്റെ 25%ത്തോളം വരുന്നു.
റേഡിയേറ്റിവ് സോൺ: എഴുപത് ശതമാനം വരുന്നു സംവഹനം നടക്കാത്ത, റേഡിയെഷൻ സോൺ.
ഫോട്ടോസ്ഫിയാർ: പ്രകാശം കൊണ്ട് കാണാവുന്ന ഉൾഭാഗം.
അന്തരീക്ഷം: സൂര്യഗ്രഹണ സമയത്ത് പ്രധാന ഭാഗം മറയ്ക്കപ്പെടുന്പോൾ കാണപെടുന്ന ഹാലോ ഭാഗം.
പാർക്കർ പ്രോബ്: ഈ സ്പേസ് ക്രാഫ്റ്റിന്റെ ദൗത്യം മുകളിൽ പറഞ്ഞ സൂര്യന്റെ അന്തരീക്ഷത്തിന്റെ നാല് മില്ല്യൻ മയിൽ അടുത്ത് വരെയെത്തി സൂര്യനെ പഠിക്കുകയെന്നതാണ്. കൊറോണ എന്ന് വിളിക്കുന്ന സൂര്യന്റെ ഈ ഭാഗത്തിന് അടുത്തെത്തുന്ന ആദ്യ മനുഷ്യ നിർമ്മിത ഉപകരണമാണിത്. സൂര്യതാപം, സൗരവാതം, വികിരണം തുടങ്ങി ഭൂമിയെയും സൗരയുഥത്തെയും ഭൗമകാലാവസ്ഥയെയുമടക്കം ബാധിക്കുന്ന പ്രതിഭാസങ്ങളെ അടുത്തും ആഴത്തിലും ശാസ്ത്രീയമായി അറിയുക എന്നതാണ് ലക്ഷ്യം. 1400 ഡിഗ്രി സെന്റിഗ്രേഡ് ഹീറ്റിൽ സഞ്ചരിക്കാൻ ഇതിന്റെ കവചം 11.4cm കട്ടിയുള്ള കോംപോസിറ്റ് കാർബൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
സൂര്യനെ പഠിക്കുന്നത് എന്തിന്? നമ്മുടെ ഏറ്റവും അടുത്ത നക്ഷത്ര മായ സൂര്യനെ കുറിച്ചുള്ള പഠനം മറ്റ് നക്ഷത്രങ്ങളെ കുറിച്ചുള്ള അറിവും കൂടെ ലഭ്യമാക്കുന്നു. ഭൂമിയിലെ ജീവന്റെ ഊർജ്ജവും വെളിച്ചവും സൂര്യനാണ്. ഇതിലെ അറിവ് ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെ കുറിച്ചും വെളിച്ചം വീശും. 500Km/sec വേഗത്തിൽ ഭൂമിയെ കടന്ന് പോകുന്ന സോളാർ വാതം ഇത് ഭൂമിയെ എങ്ങിനെ എല്ലാം ബാധിക്കുന്നു.
സോളാർ വിണ്ട്, ഭൂമിയുടെ കാന്തിക മണ്ധലത്തിൽ ഉണ്ടാക്കുന്ന ഫലം, അത് ഭൂമിയുടെ സമീപ ബാഹ്യഅന്തരീക്ഷത്തിൽ ഉളവാക്കുന്ന ഫലങ്ങൾ.
സ്പേസ് കാലാവസ്ഥ കൃത്രിമ ഉപഗ്രഹങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നു? അത് ഭാവിയിൽ ഉപഗ്രഹ ആയുസിനെ ഒക്കെ നിയന്ത്രിക്കാൻ സഹായകമാവുന്നു. ഭൗമ വിദൂര അന്തരീക്ഷത്തിലെ സോളാർ വിണ്ട് എഫക്ട്, സ്പേസ് ക്രാഫ്റ്റ്, ഭാവി ബാഹ്യാകാശ സഞ്ചാരത്തിന് ഉപയുക്തമായ അറിവുകൾ പുഷ്ടിപ്പെടുത്താൻ ഉപയോഗ്യമാണ്. ഹീലിയോസ് 2 എന്ന 1976ൽ, 27 മില്ല്യൻ മയിൽ സൂര്യന് സമീപം എത്തിയ ഉപകരണത്തേക്കാൾ ഏഴ് മടങ്ങ് അടുത്ത് എത്തുന്ന പാർക്കർ നമ്മുടെ ഭാവിയിലെ ഭൗമ, ബാഹ്യാകാശ, പ്രപഞ്ച അറിവിന് വൻ മുതൽക്കൂട്ട് തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. ഒപ്പം താപഗതികമടക്കമുള്ള എല്ലാ സാങ്കേതികവിദ്യയുടെയും വികാസം ഇത്തരം പദ്ധതികൾ നൽകുന്നു. ടാങ്കിനും ബോംബിനും യുദ്ധത്തിനും ചിലവാക്കുന്ന പണം ഇത്തരം പദ്ധതികൾക്ക് മാത്രമാവുന്ന ഒരു കാലം സംജാതമാവട്ടെ.