മാർ‍ക്സും ദാ­സ്‌കാ­പ്പി­റ്റലും ആധു­നി­ക ലോ­കവും


പങ്കജ് നാഭൻ

കാൾ‍ മാർ‍ക്സിന്‍റെ ഇരുന്നൂറാം ജന്മവാർ‍ഷികം അടുത്ത വർഷം. ഈ വർഷം ദാസ്‌കാപിറ്റലിന്റെ നൂറ്റി അന്പതാം വാർ‍ഷികവും ഇതിന്റെ ഫലമായുണ്ടായ റഷ്യൻ‍ വിപ്ലവത്തിന്റെ നൂറാം വാർ‍ഷികവുമാണല്ലോ. പത്തോന്പതാം നൂറ്റാണ്ടിലെ രണ്ടു അതികായന്മാർ‍ ആയ കാൾ‍മാർ‍ക്സ്, ഫ്രെഡറിക്ക് എംഗൽസ് എന്നീ രണ്ടു ചിന്തകരുടെ ലോകത്തെ മാറ്റി മറിച്ച ഒരു ഗ്രന്ഥമാണല്ലോ ദാസ്‌ കാപിറ്റൽ‍ അഥവാ മൂലധനം എന്ന് അറിയപ്പെടുന്ന, “ദി ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ‍ ഇക്കൊണമി” എന്നറിയപ്പെടുന്ന ബ്രിഹത് ഗ്രന്ഥം. മൂവായിരത്തോളം പേജുള്ള മൂന്നു വോല്യം ആയി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇരുപത്തി അഞ്ചോളം വർ‍ഷത്തെ പഠന വിശകലന ഫലമാണ്.

മാർ‍ക്സ്; 1818-1883.

ക്രിസ്ത്യൻ‍ മതത്തിലേയ്ക്ക് മതം മാറിയ, റാബി കുടുംബത്തിൽ‍ ജനിച്ചു. തന്റെ മെട്രിക്കുലേഷൻ‍ പഠന കാലത്ത് “ദി യുണിയൻ ഓഫ് ഫെയ്ത്ഫുൾ വിത്ത്‌ കൈസ്റ്റ്” എന്ന സെമിനാരി ലേഖനം എഴുതിയ പയ്യനിൽ‍ നിന്നും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’എന്ന് എഴുതിയ നിരീശ്വര വാദിയും വിപ്ലവകാരിയും ആയി വളർ‍ന്നു. “ദി യുണിയൻ ഓഫ് ഫെയ്ത്ഫുൾ വിത്ത്‌ കൈസ്റ്റ്” ഇൽ‍ അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘ഏതൊരു മഹത്തായ ദേശവും മനുഷ്യരും, നെഞ്ചിലൊരു തീപ്പോരിയും നന്മയ്ക്ക് വേണ്ട അഭിനിവേശവും ജ്ഞാനത്തിനുള്ള പരിശ്രമവും സത്യത്തോടുള്ള ആഭിമുഖ്യവും പുലർ‍ത്തുന്നു. എന്നാൽ‍ അനശ്വരതയ്ക്ക് വേണ്ടിയുള്ള ഈ തീപ്പൊരി ദുരയുടെ ജ്വാല കൊണ്ട് മൂടപ്പെടുകയും ചെയ്യുന്നത് കാണാം.’ ‘അവനു (ക്രിസ്തുവിനു) മാത്രമേ നമ്മെ രക്ഷിക്കാൻ‍ കഴിയൂ’ എന്നതിൽ‍ നിന്നും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്നതിൽ‍ എത്തി.

പഠനം കഴിഞ്ഞു എന്താണ് ഇനി ജീവിത മാർ‍ഗ്ഗം എന്ന തൊഴിലിനെ കുറിച്ചുള്ള അച്ഛന്റെ കത്തിന് ഇങ്ങനെ മറുപടി എഴുതി. “മനുഷ്യ വർ‍ഗ്ഗത്തിന് വേണ്ടി ജീവിതം തിരഞ്ഞെടുത്തു കഴിഞ്ഞാൽ‍ പിന്നെ എവിടെയും നമ്മുടെ തല താഴില്ല. ആ ത്യാഗം എല്ലാവർ‍ക്കും വേണ്ടി ഉള്ളതാവുന്പോൾ‍ അൽപ്പമായ, പരിമിതമായ, സ്വാർ‍ത്ഥ പൂർണ്ണമായ ഒരു സന്തോഷവും നമ്മെ മോഹിപ്പിക്കില്ല. കാരണം നമ്മുടെ പ്രവർ‍ത്തി ദശലക്ഷങ്ങൾ‍ക്ക് വേണ്ടിയുള്ളതാണ്. നമ്മുടെ പ്രവർ‍ത്തികൾ‍ ശാന്തമായും അനശ്വരമായും നിലനിൽ‍ക്കും. നമ്മുടെ ചാരം മഹാ മനുഷ്യുരുടെ ചുടു കണ്ണീർ‍ വീഴ്ത്തും.” ഇവിടെ മാർ‍ക്സ് യാദൃശ്ചികമായി തന്റെ ജീവിതം, ഒരു ജോലി ഒന്നും തിരഞ്ഞെടുക്കുകയല്ല, വളരെ ബോധപൂർവ്വം തന്റെ ജീവിത നിയോഗം തിരഞ്ഞെടുക്കുകയായിരുന്നു. ദാരിദ്ര്യം മൂലം തന്റെ കുട്ടികൾ‍ മരിക്കുന്പോൾ‍ പോലും, എവിടെയെങ്കിലും ഒരു പ്രൊഫെസർ‍ ജോലിയ്ക്ക് തിരക്ക് കൂട്ടാൻ‍ തല താഴ്ത്തിയില്ല എന്നത് ഈ നിശ്ചയത്തിന്റെ ഫലം ആയിരിക്കണം.

കവിതകൾ‍, നോവൽ‍, മാത്തെമാറ്റിക്സ് അങ്ങിനെ എന്തും തന്റെ ധിഷ്ണയ്ക്ക് വഴങ്ങുന്നത് ആയിരുന്നു. ‘സ്കോർ‍പിയൻ‍ ആന്റ് ഫെലിക്സു’ എന്ന ഒരു താമാശ നോവലും, തന്റെ ഹോബി ഇൻഫിനിറ്റ് സിമൽ‍ കാൽ‍കുലസും ആയിരുന്നു എന്നത് ഇതിനു തെളിവായി നിലനിൽ‍കുന്നു.

ചരിത്ര പശ്ചാത്തലം. ഹെഗലിയൻ‍ ഫിലോസഫി, ഫോയെർ‍ ബാക്കിന്റെ ഫ്രഞ്ച് ഭൗതിക വാദം ഇവ പ്രധാന സ്വാധീനവും ചർ‍ച്ച വിഷയവുമായ യുറോപ്പ്. ഒപ്പം വ്യവാസായിക വിപ്ലവം, നവോത്ഥാനം എല്ലാം ഉഴുതുമറിച്ച യുറോപ്യൻ വിപ്ലവ പരിസരം.

തുടരും...

You might also like

  • Lulu Exchange
  • Straight Forward

Most Viewed