ബലാ­ത്‍സംഗം: ശാ­സ്ത്രവും രാ­ഷ്ട്രീ­യവും


പങ്കജ് നാഭൻ

ലോകത്തിന്റെ മുന്‍പിൽ‍ ഭാരതത്തിന്റെ യശസ് അപകീർ‍ത്തിപ്പെടുത്തുന്ന ഒരു ക്രൂര ബലാത്‍സംഗ കൃത്യത്തിന്റെ ചർ‍ച്ചയുടെ നടുവിലാണല്ലോ നാം. ഇതിന്റെ ശാസ്ത്രീയ ജൈവിക രാഷ്ട്രീയ പ്രക്രിയ നമുക്ക് ഒന്ന് അന്വേഷിക്കാം.

ബലാത്‍സംഗത്തിന്റെ മാനസിക അവസ്ഥയെന്ത് എന്നതിനെ കുറിച്ച് ധാരളം സോഷ്യോബയോളജിക്കൽ‍ പഠനങ്ങളുണ്ട്. അതിജീവനത്തിന്റെ പരിണാമപരമായ അഡാപ്റ്റേഷൻ ആണ് എന്ന് വാദിക്കുന്നവരും, മനുഷ്യരിൽ‍ ഇതൊരു സാമൂഹിക രാഷ്ട്രീയ പ്രക്രിയയാണ് എന്ന് വാദിക്കുന്നവരുമുണ്ട്. താറാവുകൾ‍, ഡോൾ‍ഫിൻ‍, ചിന്പാൻ‍സി അതുപോലെ തന്നെ മനുഷ്യരുമായി അടുത്ത സാമ്മ്യമുള്ള ഒറാങ്ങ് ഉട്ടാൻ‍ ഇവയിൽ‍ പ്രകൃതിയിൽ‍ ബലാത്‍സംഗം കാണപ്പെടുന്നു. ഇത് ഒരു ജനിതക അനുകൂലതയായി പ്രത്യുൽപ്പാദനത്തിന് സഹായകമാവുന്നു. ഇതിൽ‍ ബയോളജിസ്റ്റുകൾ‍ക്കോ, നരവംശ ശാസ്ത്രകാരൻമാർ‍ക്കോ തർ‍ക്കമില്ല. എന്നാൽ‍ ഈ വിശകലനം മനുഷ്യരിലേയ്ക്ക് നീട്ടുന്നതിനോട് വലിയ വിയോജിപ്പുകൾ‍ നിലനിൽ‍ക്കുന്നു.

മനുഷ്യരിലെ റേപ്പിനെ പലതായി തരം തിരിച്ചിട്ടുണ്ട്.

1. സെക്സിനു മറ്റു വഴികൾ‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രതികൂല സാഹചര്യക്കാർ‍ നടത്തുന്നവ.

2. സ്പെഷ്യലയിസ്ട് റേപ്പിസ്റ്റ്: സമ്മത പൂർ‍വ്വ സെക്സിനെക്കാൾ‍ ബല പ്രയോഗത്തിലൂടെ മാത്രം ലൈംഗിക ആസ്വാദനം ലഭിക്കുന്നവർ‍.

3. അവസരവാദ റേപ്പ്: തരാതരം പോലെ സമ്മതസെക്സും, ബലപ്രയോഗ സെക്സും ഉപയോഗിക്കുന്നവർ‍.

4. സൈക്കോപാത്തുകൾ‍: രോഗാതുരമായ വൈകൃത കാമശീലമുള്ളവർ‍.

5. പത്നി ബലാത്‍സംഗികൾ‍: തന്‍റെ പങ്കാളിക്ക് ബാഹ്യ ബന്ധം സംശയം കാരണം ബലപ്രയോഗ സെക്സ് നടത്തുന്നവർ‍.

മൂന്നിലൊന്നു പുരുഷന്മാരും ഒന്നല്ല എങ്കിൽ‍ വേറെ വിധത്തിൽ‍ ബലാത്‍സംഗം ചെയ്യുന്നു എന്നാണ് പല ഗവേഷണങ്ങളും പറയുന്നത്. എന്നാൽ‍ ഇതിൽ‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണ് യുദ്ധ സാഹചര്യങ്ങൾ‍. ഗോത്ര സമൂഹങ്ങൾ‍ മുതൽ‍ ആധുനിക സമൂഹം വരെ ബലാത്സംഗം ഒരു യുദ്ധ മുറയായി ഉപയോഗിക്കുന്നുണ്ട്. യുദ്ധത്തിൽ‍ പരാജയപ്പെടുന്നവന്‍റെ ഭൂമി കയ്യടക്കുന്നത് പോലെ തന്നെ ഒരു വിജയ പ്രഖ്യാപനമാണ് അവന്റെ പെണ്ണിനെ കയ്യടക്കലും. പ്രാചീന സമൂഹങ്ങളിൽ‍ സ്ത്രീ പുരുഷന്റെ സ്വത്തായതു കാരണം അതൊരു ജാമ്യ വസ്തു കൂടെയാണ്. മഹാഭാരതം കഥ ഓർ‍ക്കുക. അഞ്ചു ഗംഭീര ഭർ‍ത്താക്കന്മാർ‍ ഉള്ള ദ്രൗപതി ചൂതുകളിയിൽ‍ ജാമ്യമായതു ഈ അടിസ്ഥാനത്തിലാണ്.

ഇന്നും യുദ്ധ ഭൂമിയിലെ ജവാന്മാർ‍ എതിർ‍ രാജ്യത്ത് വ്യപകമായ ബലാത്‍സംഗം അഴിച്ചു വിടുന്നുണ്ട്. ഇത് ശത്രുവിനെ പ്രകോപിപ്പിക്കുന്നതോടപ്പം കീഴടങ്ങാൻ‍ ഭീതിപ്പെടുത്തുന്ന അവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടെ നിർ‍വ്വഹിക്കുന്നു. വർ‍ഗ്ഗീയ, വംശീയ ലഹളകൾ‍ ഇത്തരം ലൈംഗിക അതിക്രമ രംഗങ്ങൾ‍ കൂടെ ആയിരിക്കും. എതിർ‍ ഭാഗത്തെ ആട്ടിയോടിക്കാൻ‍ ഇത് ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നു. അവിടെ ലൈംഗിക സുഖമല്ല മറിച്ച് അതിന്റെ തന്നെ മറ്റൊരു വേർ‍ഷനായ സാഡിസമാണ് പ്രധാന പ്രക്രിയ.

ഈ അടിസ്ഥാനത്തിൽ‍ ഇപ്പോൾ‍ ഇന്ത്യയിൽ‍ നടന്ന എട്ടു വയസ്സുകാരിക്ക് എതിരെ നടന്ന സംഭവം പ്രത്യേക വിശകലനം ആവശ്യപ്പെടുന്നു. ഉത്തര വാദപ്പെട്ട പ്രായപൂർ‍ത്തിയായ, മുൻ‍ ഉദ്യോഗസ്ഥരടക്കം സംഘമായി ചേർ‍ന്നു നടത്തിയ ക്രൂരകൃത്യം കൃത്യമായ ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തനമാണ്.

ബഹുമാനപ്പെട്ട ഇന്ത്യൻ‍ പ്രസിഡന്റ് “ബാർബാറിക്ക്” എന്ന് വിശേഷിപ്പിച്ച സംഭവം പ്രത്യേക പഠനം ആവശ്യപ്പെടുന്നു. ഒപ്പം തന്നെ ഇത്തരം സംഭവങ്ങൾ‍ ഇനിയെവിടെയും ഉണ്ടാവാതിരിക്കട്ടെ എന്നും അതിനുള്ള മാനവിക പ്രത്യയശാസ്ത്രം ലോകത്ത് വളരട്ടെയെന്നും ആശിക്കുന്നു.

You might also like

Most Viewed