വൈ­റസ്


Vital Resources Under Siege എന്ന കന്പ്യൂട്ടർ സോഫ്റ്റ്്വെയറിനെ കുറിച്ചല്ല, ജീവവസ്തുവിനും, അജീവവസ്തുവിനും ഇടയിലുള്ള ജൈവഘടനയെക്കുറിച്ചാണ് ഇന്ന് പ്രതിപാദിക്കുന്നത്.

ഭൂമിയിലെ സൂക്ഷ്മ ജീവികളിൽ വെച്ച് ഏറ്റവും എണ്ണം കൂടിയ ജൈവ ഘടകം. ഭൂമിയിൽ സകലയിടത്തും സാന്നിധ്യമുള്ള ഇവയുടെ എണ്ണം 10 ഘാതം 31, അഥവാ ഒന്ന് കഴിഞ്ഞ് മുപ്പത്തിഒന്ന് പൂജ്യം ഉള്ള വലിയ ഒരു സംഖ്യയാണ്. ഭൂമിയിലെ സർവ്വ സൂക്ഷ്മ ജീവികളുടെ എണ്ണത്തേക്കാളും (10 ഘാതം 30), അഥവ നോനില്യനേക്കാൾ പത്തിരട്ടി കൂടുതൽ. മിൽകിവേയിലെ നക്ഷത്രങ്ങളെക്കാൾ കൂടുതൽ. 

1892ൽ ദിമിത്രി ഇവനോവ്സ്കിയാണ് ബാക്ടീരിയയല്ലാത്ത ഒരു രോഗകാരിയെ പുകയില ചെടികളിൽ കണ്ടെത്തിയത്. പുകയിലയിലെ മോസയിക് രോഗ കാരണമായ ഇവയെ മാർതിനസ് ബീജെരിൻക്, 1898 മൊസൈക് വൈറസ് എന്ന് തിരച്ചറിഞ്ഞു. 5000ത്തോളം തിരിച്ചറിഞ്ഞ സ്പീഷിസിൽ ദശലക്ഷകണക്കിന് ഇനമായി ഇവ ഭൂമിയെങ്ങും പരന്നു കിടക്കുന്നു. 

ഇവയുടെ പഠനം വൈറോളജി എന്ന ഒരു വലിയ ശാഖതന്നെയായി, മൈക്രോ ബയോളജിയുടെ ഉപശാഖയായി വളർന്നിരിക്കുന്നു. ഇവയുടെ പ്രത്യേകത എന്താണ്? സെൽ ഘടനയില്ലാത്ത ഇവ മറ്റൊരു ജീവ കോശത്തിൽ കടന്നാൽ മാത്രം ജൈവ പ്രവർത്തനം കാണിക്കുന്നു. അതല്ലങ്കിൽ ഒരു അജൈവ ഘടകം പോലെ ‘വിറിയോൻ’ എന്ന വൈറൽ പാർട്ടിക്കിൾ ആയി നില നിൽക്കുന്നു. ഡി.എൻ.എ അല്ലെങ്കിൽ ആർ.എൻ.എ ഇവയുടെ പുറമേ ഒരു പ്രോട്ടീൻ കവചവും അതിനു പുറത്തുള്ള ലിപിഡ് കവചവും മാത്രമാണ് ഈ വിരിയോനുകൾ. 

സംസ്കൃത ഭാഷയിലെ വിഷ എന്ന മൂലത്തിന്റെ വിറസ് എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് വൈറസ് എന്നാ പദത്തിന്റെ നിഷ്പത്തി. വിരിയോൻ എന്ന വൈറൽ ഘടകം സാധാരണ ഒപ്റ്റിക്കൽ മൈക്രോസ്കോപ്പിലൂടെ കാണാൻ സാദ്ധ്യമല്ല. ഒരു ബാക്ടീരിയയുടെ നൂറിൽ ഒന്ന് ശരാശരി വലുപ്പമേയുള്ളൂ. 

ബാക്ടീരിയയെ പോലെ ഫോസിൽ സാധ്യമല്ലാത്ത ഇവയുടെ പരിണാമദശ അതുകൊണ്ട് തന്നെ വ്യക്തമല്ല. ചില പാരസൈറ്റ് ഘടകങ്ങൾ പരിണമിച്ച ഇവ ജീവന്റെ ആരംഭകാലം തൊട്ടേ ഉണ്ട് എന്നും, അതല്ല ജീവന്റെയും ജീവനില്ലാത്തവയുടെയും ഇടക്കണ്ണിയാവാം എന്ന വിവിധ ഹൈപോ തീസിസുകൾ നിലവിലുണ്ട്. 

വളരെ സൂക്ഷ്മ ഘടനയുള്ള ഇവയിൽ കുറെ ഭീമന്മാരെയും കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറ് നാനോമീറ്റർ വരെ വലുപ്പം ഉള്ളവയാണ് ചിലത്. ആസ്ട്രേലിയയിലെ അഴുക്ക് ചാലുകളിൽ ഈയടുത്തു കണ്ടെത്തിയ ഒരു തരം ജയന്റ് വൈറസ് ഇവയിൽ പ്രത്യേക താൽപ്പര്യം ഉണർത്തുന്നു. 

വൈറസ്, ജീവനുള്ള കോശങ്ങളിൽ നിന്നാണ് അവയുടെ വളർച്ചയ്ക്ക് വേണ്ട വസ്തുക്കൾ സ്വീകരിക്കുന്നത് എന്ന് പറഞ്ഞല്ലോ. ഇവ ‘ഹോസ്റ്റ് സെല്ലിലെ’ ജീൻ കോപ്പി എടുത്താണ് അവയോടു താതാൽമ്യം പ്രാപിക്കുന്നത്. 

എന്നാൽ പുതിയ ഭീമൻ വൈറസുകൾക്ക്, പ്രോട്ടീൻ ബയോ സിന്തെസിസിന് ആവശ്യമായ ധാരളം ജീനുകളെ എൻകോഡ് ചെയാൻ ഉള്ള ശേഷിയുണ്ട്. ഇവ വൈറസ് പരിണാമത്തെ കുറിച്ചുള്ള കൃത്യമായ വിശകലത്തിന് സാധ്യത നൽകുന്നു. 

‘ക്ലോസന്യു’ വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഇവയുടെ പ്രോട്ടീൻ സിന്തെസിസ് ഇവയെ സെല്ലിന് സാമ്യം എന്ന് കരുതാൻ കഴിയുമെന്നാണ് ‘യുജിൻ കൂനിൻ’ എന്ന ഇവയുടെ പഠന ഗ്രൂപ്പിലെ അംഗത്തിന്റെ അഭിപ്രായം. 

എത്രത്തോളം ഹോസ്റ്റ് സെല്ലിനെ വൈറസുകൾക് കോപ്പി ചെയാൻ ആവും എന്നതു വൈറസ് പരിണാമത്തിന്റെ കൂടുതൽ ഉള്ളടക്കവും, ജീവ പരിണാമത്തിന്റെ തന്നെ മെക്കാനിസത്തെ കുറിച്ചുള്ള അറിവിനൊപ്പം, മനുഷ്യന് ഇന്നും പേടിസ്വപ്നമായ ഈ സൂക്ഷമ ജീവിയുടെ നിയന്ത്രണത്തിനും മാരക വൈറസ് രോഗശാന്തിക്കും, മെഡിക്കൽ സയൻസിനും ഉപയുക്തമാവുമെന്നും കരുതാം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed