ആഗോ­ള കാ­ലാ­വസ്ഥ വ്യതി­യാ­നവും പരി­സ്ഥി­തി­നാ­ശവും


മി പരന്നതാണ് എന്ന് ഇന്നും വാദിക്കുന്നത് പോലെ ആഗോള താപനം, കാലാവസ്ഥവ്യതിയാനം ഇവയൊന്നും മനുഷ്യപ്രവർത്തിയുടെ ഫലമല്ല, പ്രകൃതിയുടെ സ്വാഭാവിക വ്യതിയാനങ്ങൾ മാത്രമെന്ന വാദവും ഗവേഷണവുമൊക്കെ സുലഭം. 

എന്നാൽ ഇപ്പോൾ ഗൾഫ് മരുഭൂമികളിൽ മഴയും അറബി കടലിന്റെ മറുകരയിൽ മഴയുടെ നാടായിരുന്ന കേരളത്തിൽ വരൾച്ചയുമാണല്ലോ. മരുഭൂമിയിൽ മഴയും, മഴ വേണ്ടിടത്ത് വരൾച്ചയും ഒരു പോലെ ദുരന്തമാവും. ഒരിടത്ത് വെള്ളപ്പൊക്കമാണ് നാശം എങ്കിൽ മറുവശത്ത് മരുഭൂവൽകരണമാണ് നാശം. 

കാലാവസ്ഥയെന്നും ദിനാന്തരീക്ഷ സ്ഥിതി എന്നും (climate and weather) രണ്ട് ഘടകങ്ങൾ ഉണ്ട്. കാലവസ്ഥ വാർഷിക അടിസ്ഥാനത്തിൽ ഉണ്ടാവുന്നതാണ് എങ്കിൽ വെതർ എന്നത് നിത്യേന ഉണ്ടാവുന്ന അന്തരീക്ഷ സ്ഥിതിയാണ്. 

കാലാവസ്ഥയുടെ അടിസ്ഥാനം ഭൂമിയുടെ സൂര്യനുമായുള്ള പ്രദക്ഷിണപാതയും ആയി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. സൂര്യനെ ഭൂമി ഒരു എക്ലിപിറ്റൽ ഓർബിറ്റലിൽ ആണല്ലോ ചുറ്റുന്നത്. ഒപ്പം തന്നെ ഭൂമിയുടെ പഥത്തിലെ നിൽപ്പ് 23 ഡിഗ്രി ചരിവിലും ആണല്ലോ ഇതിന്റെ ഫലമായി സൂര്യനിൽ നിന്നും ലഭിക്കുന്ന പ്രകാശം താപം എല്ലാം ഭൂമിയിൽ ഒരേ പോലെയല്ല. ദീർഘവൃത്ത പാതയിലെ ചുറ്റൽ സൂര്യനുമായുള്ള ദൂരം വർഷത്തിൽ നാല് തവണ മാറാൻ കാരണമാവുന്നു. ചരിവ് ആവട്ടെ ഉത്തരായനം, ദക്ഷിണായനം, ഭൂമധ്യരേഖയിൽ അഭിമുഖം എങ്ങിനെ വ്യത്യസ്ത നിലകൾ സൂര്യനുമായി ഭൂമിക്കുണ്ടാവാൻ കാരണം ആവുന്നു. ഇതാണ് ഋതുക്കളുടെ അടിസ്ഥാനം.

എന്നാൽ ഇതോടൊപ്പം കാലാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ് മലകൾ പർവതങ്ങൾ നദികൾ സമുദ്ര സാമീപ്യം വനങ്ങൾ എന്നിവ. നാം ആദ്യം പറഞ്ഞ ഭൂമിയുടെ സൗരയുഥസ്ഥാനത്തിനൊപ്പം അത്രയും തന്നെ പ്രധാന പെട്ടവയാണ് ഇന്നത്തെ കാലാവസ്ഥയിൽ ഈ ഘടകങ്ങളും. 

അടിസ്ഥാനപരമായ സൗരയുഥ കേന്ദ്രീകൃത കാലാവസ്ഥ, പിന്നീടുണ്ടായ ഇത്തരം ഘടകങ്ങളുടെ സ്വാധീന ഫലമായുണ്ടായ ഇന്നത്തെ ഏതാണ്ട് ക്രമവും, സന്തുലിതവുമായ, ജീവരാശികളുടെ നിലനിൽപ്പിന് ആവശ്യമായ കാലവസ്ഥയൊക്കെ, പരസ്പര പ്രവർത്തനഫലമായി കോടികണക്കിനു വർഷങ്ങൾ കൊണ്ട് രൂപീകൃതമായതാണ്. ഒരു സന്തുലിത ആവാസ വ്യവസ്ഥയ്ക്ക് അതുകൊണ്ട് തന്നെ ആ പ്രദേശത്തിന്റെ മൂന്നിലൊന്നു വനം വേണം ഏറ്റവും കുറഞ്ഞത് എന്നാണ് പരിസ്ഥിതി ശാസ്ത്രം കണക്കാക്കുന്നത്. ഭൂമിയിലെ വായുവിലെ ഓക്സിജൻ അനുപാതം, കാർബൺഡയോക്സയിഡ് അനുപാതം എല്ലാം മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽകാനുള്ള അനുപാതം സൂക്ഷിക്കപെടാൻ ഇതാവശ്യമാണ്. 

കാടില്ലെങ്കിൽ മഴ പെയ്യുമോ? കടലിൽ മഴ പെയുന്നതു കാട് ഉണ്ടായിട്ടാണോ തുടങ്ങിയ രാഷ്ട്രീയ സാമാന്യ തമാശാ യുക്തികൾ ഒറ്റ നോട്ടത്തിൽ ലോജിക്കലായി തോന്നാം. എന്നാൽ കാടില്ലെങ്കിൽ മഴ പെയ്യില്ല എന്നതല്ല, മറിച്ചു ഇന്നത്തെ വാർഷിക ചക്രത്തിന്റെ താളം തെറ്റുകയാണ് ഫലം. മഴ വേണ്ടപ്പോൾ വരൾച്ചയും, വേനൽ വേണ്ടപ്പോൾ മഴയും ഒക്കെയായി കാലാവസ്ഥ താളം തെറ്റുന്നു. കൂടാതെ ഹരിത ഗൃഹവാതകങ്ങളുടെ വർദ്ധന ഭൗമ താപവർദ്ധനയ്ക്കും മറ്റും കാരണമാവുന്നു. 

ഭൂമിയിലെ ജലത്തിന്റെ വലിയ ഭാഗം ആർട്ടിക്കിലും അന്റാർട്ടിക്കിലും ഐസ് ആയിട്ടാണ് സ്ഥിതി ചെയുന്നതു. ഒരു ഡിഗ്രി താപ വർദ്ധന ഇവയുടെ ഉരുകലിനും സമുദ്ര ജലത്തിന്റെ വിതാന ഉയർച്ചയ്ക്കും കാരണമാവും. സമുദ്ര നിരപ്പിൽ നിന്നും താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവാൻ ഇത് കാരണമാവും. 

അതിരപ്പിള്ളിയും, മറ്റു ജലവൈദ്യുത പദ്ധതികൾക്കും വേണ്ടി മുറവിളി കൂട്ടുന്നവർ, പരിസ്ഥിതിയെക്കാൾ പ്രധാനം വൈദ്യുതിയാണ് എന്ന് കരുത്തുന്നവർ ഇരിക്കുന്ന കൊന്പ് മുറിക്കുന്നവർ എന്നെ പറയാനുള്ളൂ. ഭാവി തലമുറയ്ക്ക് കൈമാറാനുള്ള ഭൂമി നമ്മുടേത് മാത്രമല്ല എന്ന രാഷ്ട്രീയ ബോധം വികസനം എന്നാൽ നിലനിൽപ്പിന് ശേഷമേ വരൂ എന്ന തിർച്ചറിവ് കൂടിയാണ്.

You might also like

Most Viewed