വി­വര മലി­നീ­കരണം


രിസ്ഥിതി മലിനീകരണം ആധുനിക ലോകത്തിന്റെ ശാപമായപോലെ വളരെയധികം മലിനീകരണം നടക്കുന്ന ഒരു മേഖലയാണ് വിവര സാങ്കേതിക മേഖല. ഇന്റർ‍നെറ്റ് ഗ്ലോബൽ വിവരപ്രചാരണം നടത്തുന്പോൾ‍ തന്നെ അത്രയും വിവര മലിനീകരണവും നടത്തുന്നു.

സോഷ്യൽ‍ മീഡിയകളായ ഫേയ്സ്ബുക്ക്, ട്വിറ്റർ, ഒപ്പം വാട്സ് ആപ് പോലെയുള്ളവ ഏതൊരു വ്യക്തിക്കും തന്റെ സ്വതന്ത്രമായ എഴുത്തിനും വിവര വിതരണത്തിനും ഉള്ള സാധ്യത തുറക്കുന്നു. ഒപ്പം ഇതൊക്കെ ഇന്ന് മാർക്കറ്റിംഗിനും പരസ്യത്തിനും ഒക്കെ ഉപയോഗിക്കപ്പെടുന്നു.

ഇവയുടെ ഗുണത്തോടൊപ്പം തന്നെ ദുരുപയോഗ സാധ്യത വളരെ കൂടുതലാണ്. ഇവയുടെ ഏറ്റവും വലിയ ദൂഷ്യം ആധികാരികത ഉറപ്പു വരുത്താൻ പറ്റില്ല എന്നതാണ്. ബ്രിട്ടാനിക്കാ സർ‍വ്വ വിജ്ഞാന കോശത്തിന്റെ ആധികാരികത ആർ‍ക്കും എഡിറ്റു ചെയ്യാവുന്ന വിക്കിയ്ക്ക് ഇല്ല എന്നത് പോലെ.

ഇത്രയും പറഞ്ഞത് ഇപ്പോൾ‍ വാട്സ് ആപ്, ഫെയ്സ് ബുക്ക് ഷെയർ ചെയ്യപ്പെടുന്ന, ആധികാരികം എന്ന് തോന്നിക്കുന്ന പോസ്റ്റുകളും വളരെ അശാസ്ത്രീയവും യാതൊരു തെളിവും ഇല്ലാത്തവയാണ് എന്ന് സൂചിപ്പിക്കാനാണ്.

ഇതിൽ‍ വളരെ ഗുരുതരമായതാണ് ആരോഗ്യപരിപാലാന ഗ്രൂപ്പുകളും, നിർദ്ദേശങ്ങളും. ചക്കക്കുരു ഐഡ്സ് തടയും എന്ന് തുടങ്ങി സർവ്വരോഗ നിവാരണികൾ‍ ആയ ഒറ്റമൂലികൾ‍, ജപ്പാൻ‍കാരുടെ ആരോഗ്യ രഹസ്യമെന്നു പറഞ്ഞു അഞ്ചു ലിറ്റർ വെള്ളം ഉണർന്ന ഉടനെ വെറും വയറ്റിൽ‍ കുടിക്കാൻ‍ ഉള്ള നിർ‍ദേശം, മുള്ളാത്ത കൊണ്ടുള്ള കാൻ‍സർ ചികിത്സ, സി.ടി. സ്കാൻ‍ മെഷിൻ‍ എൻ‍ജിനിയർ എന്ന് പറഞ്ഞു സ്കാൻ‍ റിപ്പോർ‍ട്ട് തട്ടിപ്പാണ് എന്നും അതിലെ ഇമേജൊക്കെ  ആദ്യമേ പ്രോഗ്രാം ചെയ്തു വെച്ചതാണ് എന്ന് പറയുന്ന ശുദ്ധ വിവരക്കേട്‌ വരെ ധാരാളം വിവരമലിനീകരണം ദിവസം മേസുജുകളായി ആയിരക്കണക്കിന് ഫോണിലും, കന്പ്യൂട്ടറിലും പറക്കുകയാണ്.

ഇതൊക്കെ കിട്ടിയപാടെ രണ്ടു വട്ടം ആലോചിക്കാതെ, പലരും എന്തോ തങ്ങളുടെ വിവരം കണ്ടോ എന്ന ഒരു അഭിമാനത്തോടെ ഷെയർ ചെയ്യുന്നതായാണ് കാണുന്നത്. ഇവരിൽ‍ പലരും ശാസ്ത്ര വിദ്യാഭ്യാസം ഒക്കെ നേടിയവർ‍ വരെയാണ് താനും.

സ്വയം രോഗ ചികിത്സ, രോഗം അറിഞ്ഞാൽ‍ തന്നെയുള്ള  ഇത്തരം ഒറ്റമൂലി പ്രയോഗമൊക്കെ പലരെയും ഗുരുതരാവസ്ഥയിൽ‍ എത്തിക്കുന്നു.

ഒപ്പം തന്നെ ലക്ഷണം വെച്ച്  ഇത്തരം പ്രയോഗം നടത്തുന്നവർ എന്താണ് രോഗം എന്നു കണ്ടെത്തുന്നതിലും താമസം നേരിടാനും സങ്കീർ‍ണ്ണതയുണ്ടാവാനും കാരണം ആവുന്നു. വയറു വേദന സാധാരണയുള്ള ഗ്യാസ്ട്രബിൾ മുതൽ‍ കാൻ‍സർ വരേ എന്തിന്റെയും ലക്ഷണം ആവാം. വയറു വേദനയ്ക്ക് വാട്സ് ആപ്പിൽ‍ കണ്ട ഒറ്റ മൂലി നിർ‍ദേശം പരീക്ഷിക്കുന്നയാൾ‍ അതുകൊണ്ട് തന്നെ തെറ്റായ ചികിത്സായവും തുടരുന്നത്.

ആരോഗ്യരംഗം ഓഫ്ലൈനിലും പണ്ട് മുതലേ ധാരാളം കപട ചികിത്സകർ ഉള്ള രംഗമാണ്.

സുശ്രുതൻ പറയുന്നു...

യസ്തുകർ‍മ്മ സുനിഷ്ണാതോധാർ‍ഷ്ട്യച്ഛാസ്ത്ര ബഹിഷ്കൃത:

സ സൽ‍സു പൂജാം നാപ്നോതി വധം ചാർ‍ഹതി രാജത:

സ നിഹന്തി ജനം ലോഭാൽ‍ കുവൈദ്യോ നൃപദോഷത:

ശാസ്ത്രം പഠിക്കാതെ ചികിത്സ മാത്രം കണ്ടു പഠിക്കുന്നവൻ അത്യാഗ്രഹം മൂലം ജനങ്ങളെ കൊല്ലുന്നു. അവൻ‍ രാജാവിനാൽ‍ വധശിക്ഷ അർ‍ഹിക്കുന്നു. രാജാവിന്റെ കൃത്യ വിലോപം മൂലമാണ് രാജ്യത്ത് വ്യാജ വൈദ്യന്മാർ ഉണ്ടാവുന്നത്. 

രാജാധികാരം ഇല്ലാത്ത ഇന്നത്തെ കാലത്ത് സർ‍ക്കാരിന്റെ ചുമതല കൂടിയാണ് വ്യാജ വൈദ്യം തടയൽ‍. പക്ഷേ വിദ്യാഭ്യാസവും ആരോഗ്യവും ഒക്കെ കച്ചവടമായ കാലത്ത് അധികാരത്തിനും ഇത്തരം വ്യാജ പ്രചാരണം തടയാൻ‍ കഴിയുകയില്ല.

സാധ്യമായത് എന്ത് വിവരങ്ങൾ‍ കിട്ടിയാലും വെറുതെ ഷെയർ ചെയ്യാതെ, അതിന്റെ മറ്റു ആധികാരിക റഫറൻസുകൾ‍ ഒക്കെ നോക്കി വസ്തുത ബോധ്യം വന്ന ശേഷം പ്രചരിപ്പിക്കുക എന്നതാണ്.

You might also like

Most Viewed