‘ഫാ­സി­സത്തി­ന്റെ­ ആൾ­കൂ­ട്ട മനഃശാ­സ്ത്രം’


വില്യം റീക്ക് എന്ന റാഡിക്കൽ സൈക്കോ അനലിസ്റ്റിന്റെ ഒരു പ്രധാന കൃതിയുടെ പേരാണ് ‘ഫാസിസത്തിന്റെ ആൾകൂട്ട മനഃശാസ്ത്രം’. വില്യം റീക്കിനെ കുറിച്ച് അൽപം. 1897-1957 വരെ ജീവിച്ച ഓസ്ട്രിയൻ സൈക്കോഅനലിസ്റ്റ്. ഫ്രോയിഡിന് ശേഷം രണ്ടാം തലമുറ അംഗം. മെഡിസിനിൽ വിയന്ന യുണിവേഴ്സിറ്റിയിൽ നിന്നും ബിരുദം. ഫ്രോയിഡിന്റെ വിയന്ന ആംബുലറ്റൊരിയം ഡപ്യുട്ടി ഡയറക്ടർ, ന്യുറോസിസ് ലൈംഗിതയും സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശകലനം ചെയ്തു സൈക്കോ അനാലിസിസും മാർക്സിസവും ആയി സമന്വയിച്ചു. 

1930ൽ നാസി ജർമ്മനിയിൽ നിന്നും ഓടിക്കപെട്ട ഇദ്ദേഹം 1947ൽ യു.എസിലും അറസ്റ്റ് ചെയ്യപെട്ടു. രണ്ടിടത്തും ഇദ്ദേഹത്തിന്റെ എഴുത്തുകളും പുസ്തകങ്ങളും നശിപ്പിക്കപ്പെട്ടു. തികച്ചും വിവാദപരമായ എഴുത്തും ജീവിതവും. ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളിൽ, സാമൂഹിക മനശാസ്ത്ര പരമായ ഒരു പ്രധാന പുസ്തകമാണ് ഫാസിസത്തിന്റെ ആൾകൂട്ട മനശാസ്ത്രം. നാസി പാർട്ടിയുടെയും ഹിറ്റ്ലിന്റെയും ഉദയം അതിനുള്ള ജനസമ്മതി എങ്ങിനെ മനശാസ്ത്രപരമായും, സാമൂഹികമായും ഉരുത്തിരിയുന്നു എന്നാണു ഇതിൽ വിശകലനം ചെയുന്നത്. എങ്ങിനെയാണ് ജനസമൂഹം അവരുടെ താൽപര്യത്തിനു എതിരാണ് എങ്കിലും ഫാസിസ്സത്തെ പിന്തുണയക്കുന്നതു? ഫ്രോയിഡിയൻ സൈക്കോളജിയുടെ അടിസ്ഥാനമായ ലൈംഗികതയുടെ അടിച്ചമർത്തലാണ് റീക്കും ഇവിടെ മൂല കാരണമായി കാണുന്നത്. കുട്ടികളിൽ രക്ഷിതാക്കളാൽ അടിച്ചമർത്തപെടുന്ന ലൈംഗിക ആഗ്രഹം, മുതിർന്നവരിൽ പ്രതിരോധവും ലൈംഗികചോദനയും ഉൽകണ്ടയ്ക്ക് കാരണമാവുന്നു. ലൈംഗിക ഭീതി വിപ്ലവ ഭീതിയായി ജനതയിൽ അത് സ്വാധീനിക്കുന്നു. ഇത് ജനതയെ എല്ലാവിധ അയുക്തികളും വിശ്വസിക്കാൻ പ്രേരിപിക്കുന്നു. ലൈംഗിക അടച്ചമർത്താൽ, സമൂഹത്തിന്റെ ചെറുരൂപമായ കുടുംബത്തിന്റെ ആധിപത്യത്തിനും, പിന്നീട് പൊതു അധികാര രൂപമായ േസ്റ്ററ്റിന്റെ ആധിപത്യം ചോദ്യം ചെയാതെ സ്വീകരിക്കുന്ന പൗരനെയും സൃഷ്ടിക്കുന്നു. പ്രതിരോധിക്കുക എന്നത് ഉൽകണ്ടാകുലമായ പ്രവർത്തിയുമായി മാറുന്നു. 

നാസി പാർട്ടിയുടെ ചിഹ്നമായ സ്വസ്തിക, മദർലാൻഡ്, ഫ്യുറർ ആയ ഹിറ്റ്ലർ ഇവയിലെ ലൈംഗിക സംജ്ഞകളെ അടയാളങ്ങളെ ഭാഷ പ്രയോഗത്തെ ഒക്കെ വളരെ വിശധമായി വിശകലനം ചെയുന്നു. നാസിസവും, ബോൾഷെവിസവും ഒരേ ലൈംഗിക അടിച്ചമർത്തലിന്റെ ഫാസിസ രൂപമാണ് എന്നു വിലയിരുത്തി. പുസ്തക പ്രകാശനത്തോടെ ജർമ്മൻ കമ്മ്യുണിസ്റ്റു പാർട്ടി ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. നാസികൾ അധികാരത്തിൽ വന്നപ്പോൾ പുസ്തകം നിരോധിച്ചു. അപകടം മണത്ത ഇദ്ദേഹം ഓസ്ട്രിയയിലേക്ക് നാട് വിട്ടു. 

ഇന്റർനാഷനൽ സയിക്കോ അനലിക്ട് അസോസിയേഷൻ ഇദ്ദേഹത്തെ അമിത രാഷ്ട്രീയം പറഞ്ഞു പുറത്താക്കി. 1956ൽ അമേരിക്കയിൽ എഫ്.ഡി.എ അപേക്ഷിച്ചതനുസരിച്ചു കോടതി പുസ്തകം കത്തിച്ചു കളഞ്ഞു. ഗിൽസ് ഡവ്യൂസു, ഫെലിക്സ് ഗട്ടാരി തുടങ്ങിയ പോസ്റ്റ് മോഡേൺ ചിന്തകർ ഇവരുടെ ആന്റി ഈഡിപ്പസ് എന്നാ കൃതിയിൽ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ ഉദ്ധരിക്കുന്നുണ്ട്. 

വിരുദ്ധം എന്ന് തോന്നുന്ന നാസി, കമ്മ്യുണിസ്റ്റ്, ലിബറൽ ജനാതിപത്യ യു.എസ് ഭരണകൂടങ്ങൾ എല്ലാം തന്നെ ഫാസിസവും, അത് രൂപികൃതമാവുന്ന മനഃശാസ്ത്ര, സാമൂഹിക കാരണവും വിശകലനം ചെയുന്ന ഒരു കൃതിയെ ഭീതിയോടെ കണ്ടു എന്നത് തന്നെ ഈ കൃതിയുടെ റാഡിക്കൽ സ്വഭാവം വെളിവാക്കുന്നു. 

ഇന്ത്യൻ ഫാസിസം, കാവി നിറവും, മാതൃഭുമിയും, സംസ്കൃത ഭാഷയും, ദ്വജ പ്രണാമവും, കുങ്കുമക്കുറിയും, സനാതന സവർണ്ണ മഹിമയും വാഴ്ത്തുന്പോൾ, ഇന്ത്യൻ കമ്മ്യുണിസ്റ്റു പാർട്ടികളും, കോൺഗ്രസും എല്ലാം തന്നെ ഇതേ പാത പിന്തുടരുന്ന മൃദു ഹിന്ദുത്വം ഉയർത്തുന്നതും, സമൂഹത്തിലെ പ്രമാണിമാർ ഒരു രക്ഷകനെ ചൂണ്ടി കാണിക്കുന്നതും, പ്രതീക്ഷ അർപ്പിക്കുന്നതും ഇതേ ഫാസിസ്റ്റ് മാസ് സൈക്കോളജിയുടെ ഫലമാണ് എന്ന് ഈ ഗ്രന്ഥം വായിച്ചാൽ വ്യക്തമാവും. 

You might also like

Most Viewed