പണം മൂ­ല്യം


ന്ത്യൻ‍ കറൻസി നിരോധനം വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ. അത് കള്ളപ്പണം, കള്ളനോട്ട് ഒക്കെ ഇല്ലാതെ ആക്കുമെന്നും, അതല്ല സാധരണ ജനത്തിന് ദുരിതം മാത്രമാവും എന്നൊക്കെ ചേരി തരിഞ്ഞു ചർ‍ച്ച നടക്കുന്നു.

ഇവിടെ പണം എന്നാൽ‍ എന്ത്? വെറും കടലാസ് ആയ അതിനു എങ്ങിനെ മൂല്യം ഉണ്ടാവുന്നു എന്നൊക്കെ ഒന്ന് പരിശോധിക്കാം.

വസ്തുക്കൾ‍ക്കോ സേവനത്തിനോ പകരം ഉറപ്പു നൽ‍കാവുന്ന ഏതൊരു രേഖയ്ക്കും പണം എന്ന് പറയാം. Money എന്ന ഇംഗ്ലീഷ് പദം റോമിലെ ജൂണോക്ഷേത്രവും ആയി ബന്ധപ്പെട്ടിരിക്കുന്നു. ജൂണോ മോനിറ്റ എന്ന ക്ഷേത്രത്തിൽ‍ ആണ് പുരാതന റോമിലെ അച്ചടി നിലനിന്നിരുന്നത്.

ആദ്യ കാലത്ത് വസ്തുക്കൾ‍ കൈമാറ്റം ചെയ്തായിരുന്നു ഇടപാടുകൾ‍ നടന്നത്. ഒരു ലക്ഷം വർഷം മുന്‍പേ ഇത്തരം ബാർട്ടർ‍ സന്പ്രദായം നിലനിന്നതായി കരുതുന്നു. പക്ഷെ ബാർട്ടർ‍ സന്പ്രദായം ഉള്ള ഒരു സാന്പത്തിക വ്യവസ്ഥയും പ്രവർത്തിച്ചതായി തെളിവ് ഒന്നുമില്ല.

പണരഹിത സാന്പത്തിക വ്യവസ്ഥകൾ‍ ഗിഫ്റ്റ് എക്കണോമി ആയോ, കട വ്യവസ്ഥ ആയോ ആണ് നിലനിന്നത്.

ആദ്യ കാലത്ത് ചരക്ക്മണിയാണ് ഉണ്ടാവുന്നത്. മെസോപോട്ടാമിയയിൽ‍ 160 ബാർ‍ലി ധാന്യ മണി ഒരു ഷെക്കൽ‍ എന്ന യൂണിറ്റ് ആയി കരുതി. ബി.സി മൂവായിരത്തോട് അടുത്താണ് ഇത്തരം സംവിധാനം എന്ന് കരുതുന്നു.

ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ‍ ഷെൽ‍ മണി ഉപയോഗിക്കപ്പെട്ടു. ഒരുതരം കടൽ‍ ശംഖുജീവികളുടെ ഷെൽ‍ ആണ് ഇതിനു ഉപയോഗിച്ചത്.

ലിടിയൻസു ആണ് ആദ്യമായി വെള്ളി, സ്വർ‍ണ്ണം ഇവ പണമായി ആരംഭിച്ചത് എന്ന് ഹെരോഡോട്ടസ് രേഖപ്പെടുത്തുന്നു.

ഇത്തരം ചരക്ക് പണം പിന്നീട് പ്രാധിനിത്യ ധനം ആയി മാറി. സ്വർ‍ണ്ണം, വെള്ളി ഇവയ്ക്ക്‌ കൊടുക്കുന്ന റെസീപ്റ്റ് ആണ് ഇത്തരം കറൻ‍സികൾ‍ ആയി മാറിയത്.

ഇതിൽ‍ നിന്നും പന്നീട് ഇന്നത്തെ ഫിയറ്റ് മണി ഉരുത്തിരിഞ്ഞു. ഫിയറ്റ് മണി എന്നാൽ‍ സർ‍ക്കാർ‍ ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് പുറത്തു ഇറക്കുന്ന ആധുനിക ധനം.

പണത്തിനു എങ്ങിനെ മൂല്യം ഉണ്ടാവുന്നു?

ചരക്ക് പണത്തിനും, പ്രാധിനിത്യ പണത്തിനും മൂല്യം ഉണ്ടാവുന്നത് എളുപ്പത്തിൽ‍ മനസിലാക്കാമല്ലോ. രണ്ടു തേങ്ങ സമം ഒരു ചക്ക എന്നോ, ഇത്ര ഗ്രാം സ്വർ‍ണം സമം ഇത്ര തേങ്ങ എന്നോ വിനിമയം നടത്തുന്നവർ‍ അംഗീകരിച്ചാൽ‍ ഇവയുടെ മൂല്യം വ്യക്തമായി.

എന്നാൽ‍ ആധുനിക മാർ‍ക്കറ്റ് എക്കണോമിയിൽ‍ കാര്യങ്ങൾ‍ ഇത്ര ലളിതമല്ല.

കടലാസ് കണ്ടുപിടിച്ച ചൈനക്കാർ‍ തന്നെയാണ് ആദ്യമായി കടലാസ് പണവും ഉപയോഗം തുടങ്ങിയത്. പതിനൊന്നാം നൂറ്റാണ്ടിൽ‍ യുവാൻ‍, മിംഗ് ഡയനാസ്റ്റിയുടെ കാലത്ത്.

സർ‍ക്കാർ‍ നിയമപ്രകാരം അച്ചടിക്കുന്ന കറൻ‍സിയുടെ തുല്യ അളവ് സ്വർ‍ണം ഈട് ആയി സൂക്ഷിച്ച് ആയിരുന്നു പണം ഇറക്കിയിരുന്നത്.

ഇതിനെ ഗോൾ‍ഡ്‌ സ്റ്റാൻ‍ഡേർ‍ഡ് എന്ന് വിളിച്ചു.

എന്നാൽ‍ രണ്ടാം ലോക യുദ്ധ ശേഷമുണ്ടായ ദൌർ‍ബൽൽയം ഇത്തരം ഗോൾ‍ഡ്‌ സംഭരണം ഒഴിവാക്കാൻ‍ പല സർക്കാരുകളെയും നിർബന്ധിതമാക്കി.

നാൽപത്തിനാല് എഴുപത്തിയൊന്ന് കാലത്ത് ബ്രെട്ടൻ‍ വുഡ് കരാർ‍ പ്രകാരം 35 യുഎസ് ഡോളർ‍ സമം ഒരു ട്രോയ് ഔൺസ്സ്വർ‍ണ്ണം എന്ന് നിജപ്പെടുത്തി.

എന്നാൽ‍ എഴുപത്തിയൊന്നിൽ‍ റിച്ചാർ‍ഡ് നിക്സൻ‍ ഈ സന്പ്രദായം നിർ‍ത്തി. നിക്സൻ‍ ഷോക്ക് എന്ന് അറിയുന്ന ഈ രീതി അനുസരിച്ച് ആഗോള ഫിയറ്റ് മണി സന്പ്രദായം നിലവിൽ‍ വന്നു. വ്യത്യസ്ത രാജ്യങ്ങളുടെ കറൻ‍സിയുമായുള്ള ഫ്ലോട്ടിംഗ് നിരക്ക് ആയി പണത്തിന്റെ മൂല്യം.

ഇന്ന് പണം കടലാസിൽ‍ നിന്നും, പ്ലാസ്ടിക് മണി എന്ന് അറിയുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർ‍ഡുകൾ‍ ആയും, ബിറ്റ് കോയിൻ‍ പോലെ ഉള്ള ഓൺലൈൻ‍ ഉപയോഗത്തിനുള്ള വിർ‍ച്ച്വൽ‍ പണവും ആയി മാറി കഴിഞ്ഞു.

സമീപ ഭാവിയിൽ‍ തന്നെ കടലാസ് പണവും, നാണയവും ഒക്കെ തീർ‍ത്തും ഇല്ലാതെ ആവാനും ഉള്ള സാധ്യത വളർ‍ന്നു വരുന്നുണ്ട്.

You might also like

Most Viewed