നവംബർ പതിനാലിന് ലോകം അവസാനിക്കുമോ?
പങ്കജ് നാഭൻ
രണ്ടായിരത്തി പതിനാറ് നവംബർ പതിനാറിന് ചന്ദ്രൻ വളരെ വലുതായിരിക്കും. സൂപ്പർ മൂൺ പ്രതിഭാസം എന്ന് ശാസ്ത്രജ്ഞർ. ലോകാവസാന സൂചന എന്ന് ചില അന്ധവിസ്വാസക്കാരും, കോൺസ്പിറസി തിയറിക്കാരും.
70 വർഷങ്ങൾക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രൻ ഈ മാസം പതിനാലിനുദിക്കും. സാധാരണ ചന്ദ്രനേക്കാൾ 14 ശതമാനം വലുപ്പക്കൂടുതലുണ്ടാകും. ഇതിന് പുറമെ 20 ശതമാനം പ്രകാശവും ഇതിന് അധികമായുണ്ടാകും. ഈ വിശേഷാവസരത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ലോകാവസാനവുമാണെന്നാണ് കോൺസ്പിറസി തിയറിസ്റ്റുകളടക്കമുള്ള ചിലർ അഭിപ്രായപ്പെടുന്നത്. അന്ന് ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസവുമായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിന് മുന്പ് ചന്ദ്രൻ ഈ അവസ്ഥയിലെത്തിയിരുന്നത് 1948ലായിരുന്നു.
ഇത് തുടർച്ചയായി രണ്ടാമത് മാസമാണ് സൂപ്പർമൂൺ എന്ന അപൂർവ്വത സംഭവിക്കുന്നത്. കൂടാതെ ഇതിനെ പിന്തുടർന്ന് ഈ ഡിസംബറിലും സൂപ്പർമൂൺ എത്തുന്നുണ്ട്. ഈ അപൂർവ്വ പ്രതിഭാസങ്ങളെ തുടർന്ന് സർവ്വനാശം എത്തുമെന്ന ആശങ്ക ചില വിശ്വാസികൾക്കിടയിൽ ശക്തമാണ്.
എന്താണ് സൂപ്പർമൂൺ?
ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന പഥം ഭൂമിയോട് അടുത്തു വരുന്നതും, പൂർണ്ണ ചന്ദ്രനെ കാണാൻ ഉള്ള സാധ്യതയും ഒന്നിച്ചു വരുന്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് സൂപ്പർ മൂൺ. ഇങ്ങനെ ഭ്രമണപഥം അടുത്തും അകന്നും വരുന്നതാവട്ടെ, ഈ പഥം ദീർഘവൃത്താകൃതിയിൽ ആയതുകൊണ്ടുമാണ്. ഇതിന്റ സാങ്കേതിക പദം perigee-syzygy എന്നുമാണ്. ഇതിന്റെ വിപരീത പ്രതിഭാസവും അപ്പോൾ സ്വഭാവികമാണ്. ചന്ദ്രൻ ഭൂമിയിൽ നിന്നും ഏറ്റവും അകന്നും, പൂർണ്ണചന്ദ്രനെ കാണാനും കഴിയുന്ന അവസ്ഥ. ഇതിനു apogee-syzygy, അഥവ മൈക്രോമൂൺ എന്നും പറയും.
കാഴ്ച എന്നതിൽ പല പ്രക്രിയ അടങ്ങിയിട്ടുണ്ട്. കാണുന്ന വസ്തു, കണ്ണ് അതിനെ വിശകലനം ചെയ്യുന്ന തലച്ചോർ. നാം ഏതൊരു വസ്തുവിനെയും കാണുന്നത് താരതമ്യം ചെയ്തു കൂടിയാണ്. ഉദിച്ചു ഉയരുന്ന ചന്ദ്രനും സൂര്യനും മറ്റും വലുപ്പം കൂടിയതും തലയ്ക്കു നേരെ മുകളിൽ വലുപ്പം കുറഞ്ഞും ആണ് കാണുക. യഥാർത്ഥത്തിൽ ഒരേ വലുപ്പം ഉള്ള രണ്ടു അവസ്ഥയിലും ഈ വ്യത്യാസം തോന്നുന്നത് ഈ കാഴ്ചയുടെ താരതമ്യം കാരണമാണ്.
ചക്രവാളത്തിൽ ഇവയെ നാം കാണുന്നത് മല, മരം അല്ലെങ്കിൽ കെട്ടിടം ഇവയുടെ പശ്ചാത്തലത്തിൽ ആയിരിക്കും. അപ്പോൾ കാണുന്ന വസ്തുവിനെ പാശ്ചാത്തല വസ്തുവും ആയി നമ്മുടെ തലച്ചോർ താരതമ്യം ചെയ്യുന്നു. സൂര്യനോ ചന്ദ്രനോ നിൽക്കുന്ന ദൂരം ആവട്ടെ തലച്ചോറിനു മനസ്സിലാക്കാനും കഴിയുന്നില്ല. ഫലത്തിൽ മലയുടെ അടുത്തുള്ള ചന്ദ്രനും സൂര്യനും നമുക്ക് വളരെ വലുത് ആയി തോന്നുന്നു. ഇതൊരു ഒപ്ടിക്കൽ ഇല്യുഷൻ മാത്രമാണ്. ഇതേ ഇല്യുഷൻ സുപ്പർമൂൺ പ്രതിഭാസത്തിലും ഉണ്ട്.
സൂപ്പർമൂൺ എന്ന പേർ നൽകിയത് ജ്യോതിശാസ്ത്രജ്ഞൻ റിച്ചാർഡ് നോലെ ആണ്. 1979ൽ ഏകദേശം പതിനാല് പൂർണ്ണ ചന്ദ്രനിൽ ഒന്ന് സുപ്പർമൂൺ ആയിരിക്കും. ഒരു ദശാബ്ധത്തിൽ ഇത് പൂർണ ചന്ദ്രന്മാരാണ് എങ്കിൽ അടുത്ത ദശാബ്ദം ഒന്നാം ദിന ചന്ദ്രൻ ആയിരിക്കും.
വേലിയേറ്റം വേലി ഇറക്കം ഇവയിൽ സ്വാധീനം ചെലുത്തും എങ്കിലും ഏതാനും ഇഞ്ച് ജല ഉയർച്ച ഉണ്ടാക്കാൻ മാത്രമേ ശക്തി വർദ്‍ധനയുള്ളൂ.
ഫലത്തിൽ ഒരു സ്വഭാവിക പ്രപഞ്ച പ്രതിഭാസം എന്നതിൽ കൂടുതൽ യാതൊരു പ്രത്യേക സ്വാധീനവും ഇല്ലാത്ത സുപ്പർ മൂൺ, ലോകാവസനാമോ പ്രത്യേക ദുരന്തമോ കാരണം ആവില്ല എന്നും, ഇതുവരെ ഉണ്ടായ ലോകാവസാന പ്രവചനം പോലെ തന്നെ ഒന്നും സംഭവിക്കാതെ ഈ നവംബർ പതിനാലും ആകാശത്തിൽ ഒരു ദൃശ്യ വിരുന്നു മാത്രമായി കടന്നു പോവും.