ബർ‍മു­ഡ ത്രി­കോ­ണം


ർ‍മുഡ ട്രയാങ്കിൾ‍ അഥവാ ഡെവിൾ‍സ് ട്രയാങ്കിൾ‍ എന്ന് അറിയപ്പെടുന്നത് അത്ലാന്റിക് കടലിന്റെ പടിഞ്ഞാറു ഭാഗത്തെ വളരെ അവ്യക്തമായ അതിരുകളുള്ള ഒരു പ്രദേശം ആണ്.

അത്ഭുതകരമായ രീതിയിൽ‍ കപ്പലുകളും വിമാനങ്ങളും ഈ കടലിനു മുകളിൽ‍ അപകടപ്പെടുകയോ, അപ്രത്യക്ഷമാവുകയോ ചെയ്തു എന്ന് പ്രചരിപ്പിക്കപ്പെടുന്നു.

നിഗൂഡതകളിൽ‍ അഭിരമിക്കാനുള്ള മനുഷ്യമനസ്സിന്റെ പ്രത്യേകത ഇത്തരം കഥകൾ‍ വളരെ വേഗം വിശ്വാസയോഗ്യമാവാനും കാരണമാകുന്നു.

യഥാർ‍ത്ഥത്തിൽ‍ ഇതിനു അരികിലൂടെ ദിവസവും എത്രയോ ക്രൂയിസ് കപ്പലുകളും ഉല്ലാസ നൗകകളും, ഇതിനു മുകളിലെ ആകാശത്തിലൂടെ എത്രയോ വിമാനങ്ങളും നിത്യേന കടന്നു പോകുന്ന വളരെയധികം ഗതാഗതം ഉള്ള ഒരു വിശാല പ്രദേശമാണിത്.

എന്നാൽ‍ ചില അപകടങ്ങൾ‍ എടുത്തു പെരുപ്പിച്ചു പറഞ്ഞു അന്യഗ്രഹ ജീവികളുടെ അല്ലങ്കിൽ‍ അതിമാനുഷ പ്രവർ‍ത്തനം എന്നൊക്കെ ഉള്ള രീതിയിൽ‍ ഇത് പ്രചരിപ്പിക്ക പെട്ടു.

വ്യത്യസ്ത എഴുത്തുകാർ‍ 1,300,000 മുതൽ‍ 3,900,000 km2 വരെ വ്യത്യസ്ത അളവുകളാണ് പ്രതിപാദിക്കുന്നത്.

വിങ്കിൾ‍ ജോൺസ്, ജ്യോർ‍ജ് എക്സ് സാണ്ട് തുടങ്ങിയവർ‍ ആണ് അന്പതുകളിൽ‍ ആദ്യമായി ഇവിടുത്തെ അപകടങ്ങൾ‍ പൾ‍പ്പ് മാഗസിനുകളിൽ‍ പ്രസിദ്ധീകരിക്കുന്നത്. സാണ്ടിന്റെ ലേഖനം ആണ് ആദ്യമായി ഇവിടുത്തെ അപകടങ്ങളിൽ‍ അന്യഗ്രഹ ജീവികളുടെ പ്രവർ‍ത്തനം ആരോപിക്കുന്നത്.

1975ൽ‍ ലാറി കുഷെ, തന്റെ ബെർ‍മുഡ ട്രയാങ്കിൾ‍ മിസ്റ്ററി സോൾ‍വ്ട് എന്ന കൃതിയിൽ‍ ഇവയെ തുറന്നു കാണിച്ചു.

അദ്ദേഹം ഇത്രയും കാര്യങ്ങൾ‍ ചൂണ്ടി കാണിക്കുന്നു.

മറ്റ് കടൽ‍ ഭാഗങ്ങളിൽ‍ ഉള്ള അപകടങ്ങളെക്കാൾ‍ കാര്യമായ കൂടുതൽ‍ അപകടങ്ങൾ‍ ഒന്നും ഈ പ്രദേശത്തും ഇല്ല.

ട്രോപിക്കൽ‍ ചുഴലി കൊടുങ്കാറ്റു ഉള്ള ഈ മേഖലയിലെ അപകട സാധ്യത മറ്റ് അതേമേഖലയിലെ പോലെയേ ഉള്ളൂ, അതിൽ‍ ദുരൂഹത ഇല്ല താനും.

ബെർ‍ലിട്സ് തുടങ്ങിയ എഴുത്തുകാർ‍ അത്തരം കാലവസ്ഥ സാഹചര്യം മറച്ചു വെച്ചു.

പല പഠനവും ഒഴുക്കൻ‍ മട്ടിലുള്ളവ ആയിരുന്നു. എണ്ണം പെരുപ്പിച്ചു കാണിച്ചു. ഒരു ബോട്ട് മുങ്ങിയത് പറഞ്ഞു എങ്കിലും അത് തിരിച്ചു ഒരു പോർ‍ട്ടിൽ‍ അടിഞ്ഞത് പറഞ്ഞില്ല.

ചില പ്രതിപാദിച്ച അപകടങ്ങൾ‍ നടന്നിട്ടേ ഉണ്ടായിരുന്നില്ല. മുപ്പത്തിയേഴിൽ‍ ഡയൊട്ട ബീച്ചിൽ‍ നടന്നു എന്ന് പറയുന്ന വിമാന അപകടം ഉദാഹരണം.

ബെർ‍മുഡ ത്രികോണം ആ നിലയ്ക്ക് ഒരു ദുരൂഹത നിർ‍മ്മാണം മാത്രമായിരുന്നു. യുക്തിരഹിത ഭാവന, സെൻസേഷണൽ‍ വാർ‍ത്ത, ഒപ്പം വിൽപ്പന സാധ്യത ഉള്ള കഥാ നിർ‍മ്മാണം.

2013ൽ‍ വേൾ‍ഡ് വൈൽ‍ഡ്‌ ഫണ്ട് ഫോർ‍ നേച്ചർ‍, പ്രസിദ്ധീകരിച്ച പത്ത് അപകട ജല മേഖലയിൽ‍ ബെർ‍മുഡ ട്രായങ്കിൾ‍ ഉൾപ്പെടുന്നില്ല.

ഈ വർഷം ഒക്ടോബറിൽ‍, ഡോക്ടർ‍ റാണ്ടി കേർ‍വേണി യും സംഘവും നടത്തിയ പഠനം ഇതിലെ ദുരൂഹത പുറത്തു കൊണ്ട് വന്നിരിക്കുന്നു. സയൻ‍സ് ചാനലിൽ‍ അവർ‍ ഇവ വെളപ്പെടുത്തി.

പ്രത്യക തരം മേഘങ്ങൾ‍ ആണ് ഇവരുടെ ശ്രദ്ധ ആകർ‍ഷിച്ചത്. ഉപഗ്രഹ റാഡാറുകളിൽ‍ നിന്നും ലഭിച്ച ഇമേജുകളിൽ‍ 80 കിലോമീറ്റർ‍ വരെ വിസ്തൃതി ഉള്ള മേഘ പടലം കണ്ടെത്തി. ഇവയുടെ കാരണം, 273kmph വേഗതയുള്ള ചുഴലികളാണ്. ഇവയെ “എയർ‍ ബോംബുകൾ‍” എന്ന് വിളിക്കാം. ഇത്തരം വിസ്ഫോടക ചുഴികൾ‍ വിമാനം, കപ്പൽ‍ ഇവയെ മുക്കുവാൻ‍ പര്യാപ്തമാണ്.

അരനൂറ്റണ്ടോളം അതിശയോക്തികലർ‍ന്ന ദുരൂഹത പരത്തിയ ഒരു പ്രതിഭാസം കൂടെ അങ്ങിനെ വിശദമാക്ക പെട്ടിരിക്കുന്നു. എങ്കിലും സെൻസേഷണൽ‍ എഴുത്തുകാരും, പൾ‍പ്പ് മാസികകളും ഇനിയും വരും പുതിയ മിസ്റ്ററികളുമായി. മുത്തശ്ശിക്കഥ കേട്ട് വളരുന്ന നമുക്ക് ആവട്ടെ ഇത്തരം ദുരൂഹ കഥകൾ ആനന്ദധായകവും ആയിരിക്കും.

You might also like

Most Viewed