അടി­സ്ഥാ­ന ബലങ്ങളും പ്രാ­ഥമി­ക കണങ്ങളും


പ്രപഞ്ച നിർമ്മിതിയുടെ, അവയെ ബന്ധിച്ച് നിർത്തുന്ന ശക്തികൾ ഏവ എന്നതിനെ കുറിച്ചുള്ള ഇന്നത്തെ ശാസ്ത്രീയ നിഗമനം എന്തെന്ന് പരിശോധിക്കാം. 

അടിസ്ഥാന ബലങ്ങൾ, അല്ലങ്കിൽ അടിസ്ഥാന പ്രതിപ്രവർത്തനം എന്ന് പറയുന്ന നാല് ബലങ്ങളെയാണ് ഇന്ന് എല്ലാ ബലങ്ങളുടെയും അടിത്തറയായി ആധുനിക ശാസ്ത്രം കണക്കാക്കുന്നത്. ഇവയെ പിന്നീട് ചുരുക്കാൻ കഴിയാത്ത ബലങ്ങളായി കണക്കാക്കുന്നു. 

അടിസ്ഥാന കണങ്ങളെ ഒന്നിച്ചു നിർത്തുന്ന ഈ ബലങ്ങൾക്കും ക്വാണ്ടം കണങ്ങളുള്ളതായി കണക്കാക്കുന്നു. 

1. സ്ട്രോങ്ങ് ഫോർസ്: ആറ്റത്തിന്റെ ന്യൂക്ലിയസിനുള്ളിലുള്ള വസ്തുക്കളെ ചേർത്ത് നിർത്തുന്ന ബലം. ന്യൂക്ലിയസിൽ ന്യൂട്രോൺ കൂടാതെ പോസിറ്റീവ് ചാർജ്ജുള്ള പ്രോട്ടോണും ആണല്ലോ ഉള്ളത്. പോസിറ്റീവ് ചാർജ്ജുകൾ പരസ്പരം വികർഷിക്കും. എങ്കിൽ ഇവ എങ്ങിനെ ചേർന്ന് നിൽകുന്നു? ഇവിടെയാണ് സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് എന്ന ഫീൽഡ് ഇവയെ ചേർത്ത് നിർത്താൻ കാരണമാവുന്നത്. ഗ്ലൂവോൻസ് അഥവാ ന്യൂക്ലിയോൻസെന്ന് വിളിക്കുന്ന കണങ്ങളുടെ പ്രതിപ്രവർത്തനമാണിതിന് കാരണം. ഏറ്റവും ശക്തമായ അടിസ്ഥാന ബലം ഇതാണെങ്കിലും ഇതിന്റെ ദൂര പരിതി വെറും 10 ഘാതം മൈനസ് പതിനഞ്ച് മീറ്റർ ആണ്. ശക്തി ഒന്നായും കരുതുന്നു. 

2. വിദ്യുത് കാന്തിക ബലം (എലെക്ട്രോ മാഗ്നെറ്റിക്ക് ഫോർസ്): 1/137 ശക്തി മാത്രമുള്ള, ദൂര പരിധി അനന്തമായ ഫോട്ടോൺ എന്ന കണമാണത്. ആദ്യ കാലത്ത് വൈദ്യുതി, മാഗ്നെട്ടിക് ബലവും രണ്ടമതായി കരുതി. എന്നാൽ ഫോട്ടോൺ എന്ന കണം കണ്ടെത്തിയതോടെ ഇവ രണ്ടും ഒരേ ബലം എന്ന നിഗമനത്തിലെത്തി. 

3. വീക്ക് ഫോർസ്: ബോസോൺ എന്ന സബ് അറ്റോമിക് കണികകളുടെ പ്രതിപ്രവർത്തനമായ ഇത്, ന്യൂട്രിനോ കണികപ്രതി പ്രവർത്തന കാരണമാവുന്നു. 10 ഘാതം മൈനസ് 18 മീറ്റർ ദൂര പരിധി മാത്രമുള്ള ഇതിന്റെ ശക്തി, 10 ഘാതം മൈനസ് 6.

ഗ്രാവിറ്റി: സ്ഥൂല ലോകത്ത് ഏറ്റവും പ്രബലമെന്ന് തോന്നുന്ന ഗുരുത്വ ബലമാണ് ഈ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ദുർബലം. 

പരിധി അനന്തമായ ഇതിനു 6 X 10 ഘാതം മൈനസ് 39 ശക്തി മാത്രമേ ഇതിനുള്ളൂ. ഗ്രാവിടോൻ എന്നത്, ഇതിന്റെ കണമായി കരുതുന്നുവെങ്കിലും ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ലാത്തതുകൊണ്ട് തന്നെ ഇപ്പോഴും പിടികിട്ടാ പുള്ളിയായി നിൽകുന്നു. 

പ്രാഥമിക കണങ്ങൾ: ഉപഘടന അറിയാത്ത സബ് ആറ്റോമിക കണങ്ങളെ പ്രാഥമിക കണങ്ങളായി പാർടിക്കിൾ ഫിസിക്സിൽ കരുതുന്നു. 

ദ്രവ്യ കണങ്ങൾ, പ്രതി ദ്രവ്യ കണങ്ങൾ, ബല കണങ്ങൾ ഇങ്ങനെ മൂന്ന് തരം കണങ്ങളുടെ ഗ്രൂപ്പായി ഇവയെ തിരിക്കാം. 

ദ്രവ്യ, പ്രതി ദ്രവ്യ കണങ്ങളായ ഫെർമിയോൺകൾ, ബല കണങ്ങൾ ആയ ഗ്വയിജ് ബോസോൺ, ഹിഗ്സ് ബോസോൺ എന്നിവയെ കരുതുന്നു. 

ഇത്തരം അടിസ്ഥാന കണങ്ങളും, അടിസ്ഥാന ബലങ്ങളും ചേർന്ന മാതൃകയെ സ്റ്റാൻഡേർഡ് മോഡൽ എന്ന് പറയുന്നു.

ദ്രവ്യ കണങ്ങൾ: ക്വാർക്സ്, ലെപ്ടോൻസ് ഇവയാണ് ദ്രവ്യ കണങ്ങൾ.

പ്രതി ദ്രവ്യ കണങ്ങൾ: ആന്റി ക്വാർക്സ്, ആന്റി ലെപ്ടോൻസ് പ്രതി ദ്രവ്യ കണങ്ങളും. 

ഫലത്തിൽ ക്വാണ്ടം സിന്ധാന്തം അനുസരിച്ചുള്ള സ്റ്റാൻഡേർഡ് മോഡൽ ഘടനയിൽ ദ്രവ്യം, പ്രതിദ്രവ്യം, ബലം എല്ലാം തന്നെ കണികകളാണ് എന്ന് പറയാം. കണികകളാവട്ടെ, തരംഗ സ്വഭാവം കാണിക്കുന്ന ക്വാണ്ടം പാർട്ടിക്കിൾസും ആണ്.

You might also like

Most Viewed