ബുധ സന്തരണം (ട്രാൻസിറ്റ് ഓഫ് മെർകുറി)


നാളെ മെയ് 9ന് ഒരു സൗരയുഥ പ്രതിഭാസം നടക്കുന്നു. വാനനിരീക്ഷകർക്കും, ജ്യോതി ശാസ്ത്രജ്ഞർക്കും കൗതുകവും പഠന സാധ്യതയും ഉള്ള അപൂർവ്വമായ പ്രതിഭാസം ആണ് ഇത്. ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ ഗ്രഹങ്ങൾ കടന്നു പോവുന്ന പ്രതിഭാസം ആണ് ഗ്രഹ സന്തരണം എന്ന് വിളിക്കുന്നത്. ഭൂമിയിക്കും സൂര്യനും ഇടയിൽ ബുധനും ശുക്രനും മാത്രമേ ഉള്ളൂ എന്നത് കൊണ്ട് തന്നെ ഇവയ്ക്ക് മാത്രമേ ഈ യാത്രയും ഉള്ളൂ. 

ഭൂമിയുടെ വ്യാസത്തിന്റെ 158ൽ ഒന്ന് മാത്രം വ്യാസം ഉള്ള ബുധൻ സൂര്യനെ ചുറ്റാൻ 88 ദിവസം മാത്രം ആണ് എടുക്കുന്നത്. എന്ന് പറഞ്ഞാൽ ഭൂമിയിലെ എൺപത്തി എട്ടു ദിവസം മാത്രം ആണ് ബുധന്റെ ഒരു വർഷം. ഏറ്റവും കൂടുതൽ തവണ സൂര്യനെ ചുറ്റുന്ന ഈ ഗ്രഹം പല തവണ ഭൂമിയുടെയും സൂര്യന്റെയും ഇടയിലൂടെ കടന്നു പോവുന്നു എന്ന് പറയാം. എന്നാൽ ഭൂമിയുടെയും, ബുധന്റെയും ഭ്രമണ പദങ്ങൾ തമ്മിൽ ഉള്ള ചരിവ് വ്യതിയാനം കാരണം എല്ലാ യാത്രയും ഭൂമിയിൽ നിന്നും കാണാൻ സാധ്യത ഇല്ല. അത് കൊണ്ട് തന്നെ ഒരു നൂറ്റാണ്ടിൽ പതിമൂന്നു തവണ മാത്രം ആണ് സന്തരണം ഭൂമിയിൽ നിന്നും ദൃശ്യമാവുക. 

ഭൂമിയിലെ 225 ദിവസം ഒരു വർഷം ആയിട്ടുള്ള ശുക്രൻ ആവട്ടെ, ഒരു നൂറ്റാണ്ടിൽ രണ്ടു തവണ ആണ് നമുക്ക് ദൃശ്യമാവുന്നത്. ഇതിൽ ബുധന്റെ ഈ കടന്നു പോക്കാണ് ഒന്പതിന് ഭൂമിയിൽ ദൃശ്യമാവുന്നത്. അമേരിക്കയുടെ ഏതാണ്ട് പകുതി ഭാഗത്തും, ആഫ്രിക്കയിയുടെ പടിഞ്ഞാറ് ഭാഗതും ഏതാണ്ട് പൂർണം ആയും ഇത് കാണാൻ കഴിയും. അതായത് സൂര്യ ബിംബത്തിൽ കയറുന്നത് മുതൽ ഇറങ്ങുന്നത് വരെ ഏഴു മണിക്കൂർ ബുധനെ കാണാം എന്ന് അർത്ഥം. 

ഇന്ത്യയിൽ സൂര്യാസ്തമനത്തിന് ഏതാണ്ട് ഒരു മണിക്കൂർ മുന്പേ മാത്രമേ ഇത് ദൃശ്യമാവൂ. അത് കൊണ്ട് തന്നെ ഫിൽട്ടർ ഇല്ലാതെ നോക്കാവുന്നതും ആണ്. യു.എ.യിൽ വൈകുന്നേരം 4.30 മുതലും, ബഹ്റിനിൽ 5.30 മുതലും കാണാവുന്നത് ആണ്. വ്യക്തം ആയി കാണാൻ 10X എങ്കിലും മാഗ്നിഫികേഷൻ ഉള്ള ഒരു ടെലെസ്കൊപ് ആവശ്യം ആണ്. 50X ആണ് വളരെ അനുയോജ്യം. 2006ൽ കഴിഞ്ഞ യാത്രയ്ക്ക് ശേഷം ഇതും, അടുത്തത് 2019ലും അതിനു അടുത്തത് 2032ലും മാത്രമാണ്. 

1600ൽ ജോഹനെസ് കെപ്ലർ ആണ് ബുധനും ശുക്രനും ഇങ്ങനെ കാണാൻ കഴിയും എന്ന് പ്രഖ്യാപിച്ചത്. ദൂരദർശിനി കണ്ടു പിടിച്ചു ഇരുപത്തി മൂന്നു വർഷം കഴിഞ്ഞു ആയിരുന്നു എങ്കിലും അടുത്ത സന്തരണത്തിന് മുന്പേ കെപ്ലർ ഭൂമിയിൽ നിന്നും വിടവാങ്ങിയിരുന്നു. 1677ൽ എഡ്മണ്ട് ഹാലി, ബുധസന്തരണം നിരീക്ഷിച്ചു ഭൂമിയും സൂര്യനും തമ്മിൽ ഉള്ള ദൂരം ഗണിക്കാമെന്ന് കണ്ടെത്തി. 

ഇന്ന് കൃത്രിമ ഉപഗ്രഹവും, റഡാറും മറ്റും ഉള്ള കാലത്ത് ദൂരം അളക്കൽ ഒരു പ്രശനം അല്ല എങ്കിലും, അന്ന് കാലത്ത് ഇത് വളരെ പ്രാധാന്യം ഉള്ളതായിരുന്നു. എങ്കിലും ലോകത്തെ സ്പേസ് ഏജൻസി ഒക്കെ ഇത് നിരീക്ഷണ വിധേയം ആക്കുന്നുണ്ട്. എക്സോസ്ഫിയർ അഥവ ഈ ബുധന്റേയും മറ്റും നേർത്ത അന്തരീക്ഷം, അവയുടെ പ്രത്യേകത സാന്ദ്രത ഒക്കെ മനസ്സിലാക്കാൻ ഇവ സഹായകം ആണ്. വാനനിരീക്ഷണ കുതുകികൾക്ക് അത് കൊണ്ട് തന്നെ ഈ മെയ് ഒന്പത് വളരെ കൗതുകകരം ആണ്. 

You might also like

Most Viewed