സാന്പത്തിക ശാസ്ത്രം


നിലവിൽ ശാസ്ത്രത്തെ നാല് ആയി തിരിച്ചിട്ടുണ്ട് എന്ന് മുന്പ് സൂചിപിച്ചുവല്ലോ. 

1. പ്രകൃതിശാസ്ത്രങ്ങൾ (നാച്ചുറൽ സയൻസസ്), വസ്തു ലോകത്തെ കുറിച്ചുള്ള പഠന ശാഖ. 

2.സാമൂഹ്യ ശാസ്ത്രങ്ങൾ (സോഷ്യൽ സയൻസസ്)  മനുഷ്യൻ, സമൂഹം ഇവയെ കുറിച്ചുള്ള പഠനം. 

3.ഫോർമൽ സയൻസ്, ഗണിതം പോലെ അനുഭവ തെളിവ് ഇല്ലാത്തവ.

4.അപ്ലയിഡ് സയൻസ്,  മെഡിസിൻ,  എഞ്ചിനിയറിംഗ് പോലെ. 

സാന്പത്തിക ശാസ്ത്രം ഇവയിൽ സാമൂഹിക ശാസ്ത്രത്തിലെ ഒരു പ്രധാന ശാഖയാണ്. 

എക്ണോമിക്സ്, ഒയികോസ് അഥവാ വീട്, നോമോസ് – നിയമം ഗ്രിഹ നിയമം എന്ന ഗ്രീക്ക് പദങ്ങളിൽ നിന്നും ഉത്ഭവിച്ചു ലോക സാന്പത്തികനിയമങ്ങളായി വളർന്നു. 

ധനത്തെ കുറിച്ചും, അതുകൊണ്ട് തന്നെ മനുഷ്യരെ കുറിച്ചുമുള്ള പഠനം എന്ന് ആൽഫ്രഡ് മാർഷൽ പ്രിൻസിപിൽസ് ഓഫ് എകൊനോമിക്സിൽ നിർവ്വചിച്ചു. 

വസ്തുക്കളുടെയും, സേവനത്തിന്റെയും, ഉൽപ്പാദനം, വിതരണം, ഉപഭോഗം ഇവയെ വിശദമാക്കുന്ന സാമൂഹ്യ ശാസ്ത്രമാണ് സാന്പത്തിക ശസ്ത്രം എന്ന് പറയാം. 

മൈക്രോ എക്നോമിക്സ്: മാർക്കറ്റ് ഘടന ഉണ്ടാക്കുന്ന സ്ഥാപനങ്ങളോ വ്യക്തികളോ എങ്ങിനെ ഒരു മാർക്കറ്റിൽ പ്രതിപ്രവർത്തിച്ച് ഒരു മാർക്കറ്റ് വ്യവസ്ഥ ഉണ്ടാക്കുന്നു എന്ന് വിശകലനം ചെയുന്നു. 

മാക്രോ എക്നോമിക്സ്: വ്യവസ്ഥയിലെ വിവിധ ഘടകങ്ങളുടെ പ്രതിപ്രവർത്തനം മൊത്തം സാന്പത്തിക വ്യവസ്ഥയെ എങ്ങിനെ രൂപീകരിക്കുന്നു എന്ന് വിശദീകരിക്കുന്നു. 

അടിസ്ഥാന തത്വങ്ങൾ: ഇന്നത്തെ സാന്പത്തിക ശാസ്ത്രം പ്രധാനമായ ചില അടിസ്ഥാന തത്വങ്ങളിലാണ് നിർമ്മിതം ആയത്. 

സപ്ലൈ & ഡിമാണ്ട്: ഒരു വസ്തുവിന്റെ മാർക്കറ്റ് വില നിർണ്ണയിക്കുന്നത് അതിന്റെ ഡിമാന്റും ലഭ്യതയും അനുസരിച്ചാണ്. എന്ന് പറഞ്ഞാൽ ഡിമാന്റ് കൂടുന്പോൾ വില കൂടുന്നു, ലഭ്യത കൂടുന്പോൾ വില കുറയുന്നു. 

ലോ ഓഫ് ഡിമ്നീഷിംഗ് മാർജിനൽ യൂട്ടിലിറ്റി: വസ്തുവിന്റെ ഉപയോഗമൂല്യം ഉപയോഗിക്കും തോറും കുറയുന്നു എന്നതാണ് ഈ തത്വത്തിന്റെ അടിസ്ഥാനം. എന്ന് പറഞ്ഞാൽ വിശന്നു വരുന്ന ഒരാൾക് ആദ്യ ഉരുള ചോറിന്റെ ഉപയോഗമൂല്യം രണ്ടാം ഉരുളയ്ക്ക് ഇല്ല എന്നും അങ്ങിനെ കുറഞ്ഞു അത് പൂജ്യം മൂല്യത്തിൽ എത്തുന്നു. 

ഒരു സയൻസ് എന്ന നിലയിൽ നിന്ന് വ്യക്തി നിഷ്ഠ മനോഗതിയിൽ ഊന്നുന്നത് ഈ നിയമത്തിന്റെ ഒരു പോരായ്മ ആണ്. കൂടാതെ സാന്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന ഘടകമായ പണം ഈ നിയമം പാലിക്കുന്നില്ല. ഇത് കിട്ടും തോറും ആർത്തി കൂടുന്നു എന്നതാണ് പ്രത്യേകത. മദ്യം ലഹരിയൊക്കെയാണ് ഇതേ അപവാദം പേറുന്ന മറ്റു വസ്തുക്കൾ. 

അപ്പോൾ വസ്തുവിന് മൂല്യം ഉണ്ടാവുന്നത് എങ്ങിനെ? 

ആദം സ്മിത്ത്, ജീൻ ബാപ്ടിെസ്റ്റ, ഡേവിഡ് റികാർഡോ, മാൽതുസ് ജോൺ സ്റ്റുവർട്ട് മിൽ തുടങ്ങിയവരാണ് ക്ലാസികൽ അർത്ഥ ശാസ്ത്രകാരന്മാരായി കരുതപെട്ടുന്നത്. 

ഇവരിൽ ആദം സ്മിത്ത് ആണ് ലേബർ വാല്യൂ തിയറി മുന്നോട് വെയ്ക്കുന്നത്. ഒരു വസ്തുവിന്റെ സാന്പത്തിക മൂല്യം അതിൽ ചെലുത്തപ്പെടുന്ന സാമൂഹികമായി ചെലുത്തപ്പെടുന്ന അദ്വാന മൂല്യമാണെന്ന് സ്മിത്ത് സിദ്ധാന്തിച്ചു. രികാരഡോ ഒക്കെ ഇത് സമ്മതിക്കുന്നു. 

ഇന്ന് മാർക്സിന്റെ സംഭാവന എന്ന് കരുതുന്ന അദ്വാന മൂല്യ സിദ്ധാന്തം ശരിക്കും ക്ലാസിക്കൽ അർത്ഥ ശാസ്ത്ര സംഭാവന ആണ്. എന്നാൽ മാർക്സ് ഇതിൽ നടത്തിയ പഠനം വ്യത്യസ്തമാണ്. 

ദാസ് ക്യാപിറ്റൽ എന്ന തന്റെ ഇരുപത്തി രണ്ടു വർഷം എടുത്ത് പൂർത്തീകരിച്ച ഗ്രന്ഥം കമ്മ്യൂണിസത്തെ കുറിച്ച് അല്ല മറിച്ച് മുതലാളിത്തം എന്ന് വിളിക്കുന്ന മാർക്കറ്റ് ഇക്ണോമിയെ കുറിച്ച് ആണ്. 

 

−തുടരും...

You might also like

Most Viewed