യോഗ, ധ്യാനം
ഇപ്പോൾ ലോക വ്യാപകമായി പ്രചരിപിക്ക പ്പെടുന്ന ഒരു ഇന്ത്യൻ പ്രാചീന മാനസിക കായിക ആത്മീയ പ്രക്രിയ ആണല്ലോ യോഗ. യു.എൻ ലോക യോഗദിനവും പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂൺ 21. ഈ വാക്കിന്റെ അർത്ഥം കൂടിചേരുക, രീതി, പ്രയോഗം എന്നൊക്കെ ആണ്.
വേദത്തിന് മുന്പേ ഉള്ളത് എന്ന് കരുതപ്പെടുന്നു. ഋഗ്വേദത്തിൽ ഒക്കെ പരാമർശിക്കപ്പെടുന്നു. എന്നാൽ ക്രിസ്തുവിന് മുന്പ് അഞ്ച് ആറ് ശതകങ്ങളിൽ പുരോഗതി പ്രാപിച്ചു എന്ന് കരുതപ്പെടുന്നു. ഉപനിഷത്ത്, ബുദ്ധ പാലി തത്ത്വങ്ങളും ഇവയുടെ പ്രചരണ കാരണം ആയി.
പതഞ്ജലിയുടെ യോഗസൂത്രം എന്ന ആധികാരികരേഖ എ.ഡി ഒന്നാം മില്ലേനിയത്തിലേത് എന്ന് കരുതുന്നു.
ക്ലാസിക്ൽ യോഗ, ഹത യോഗ അഥവാ ആസന യോഗ എന്നീ രണ്ട് ഭാഗം അടങ്ങിയതാണിത്. ക്ലാസിക്കൽ യോഗമാണ് ഈ പറഞ്ഞ പ്രാചീന സന്പ്രദായം.
എന്നാൽ ഇന്ന് കൂടുതൽ പ്രചാരമുള്ള ആസന യോഗ ഈ പ്രച്ചരിപിക്കുന്ന പ്രാചീനത ഉള്ളത് ഒന്നും അല്ല പത്തൊന്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സൈനിക അഭ്യാസം, ഇന്ത്യൻ ഗുസ്തി, ജിംനാസ്റ്റിക് വ്യായാമ മുറകളെല്ലാം കൂടെ മിക്സ് ചെയ്ത് കൃഷ്ണനാചര്യ പ്രച്ചരിപിച്ചവയാണ് ഇന്നത്തെ ആസന മുറകൾ മിക്കതും.
യോഗത്തിൽ അത്തരം തല കുത്തി മറിയലുകൾ ഒന്നും ഇല്ല. സുഖ ആസനം, അല്ലങ്കിൽ ഏതെങ്കിലും സൗകര്യം ഉള്ള ആസനത്തിൽ ഇരുന്ന് ചിത്ത വൃത്തി നിരോധനം നടത്തുന്ന ധ്യാനം ആണ് അതിലെ പ്രധാന ഏർപ്പാട്.
പതജ്ഞലി, എട്ട് ഭാഗമുള്ള ഒരു പ്രവർത്തന പദ്ധതിയിലൂടെ ധ്യാന അവസ്ഥ, സാമാധി അഥവാ ബ്രഹ്മവും ആയുള്ള യോഗം നടക്കുന്ന ഒരു അതീന്ദ്രിയ കഴിവ് ഉണ്ടാക്കുന്ന പ്രവർത്തനമായിട്ടാണ് വിശദീകരിക്കുന്നത്.
ബ്രഹ്മം, ആത്മാവ് തുടങ്ങിയവ ഒന്നും തന്നെ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത സകൽപ്പമായത് കൊണ്ട് തന്നെ യോഗയും ഒരു അന്ധവിശ്വാസത്തിൽപ്പെടുന്നു.
എന്നാൽ ആസനയോഗയോ? പല പേരിൽ പല വിപണന തന്ത്രത്തിലൂടെ ഇന്ന് ആധുനിക സക്സസ് മാനേജ്മെന്റ് രീതികൾ ഒക്കെ കൂട്ടി കലകർത്തി പല യോഗ വിദഗ്ദ്ധരും പ്രച്ചരിപ്പിക്കുന്ന ആസന യോഗ അശാസ്ത്രീയം എന്നതിൽ ഉപരി അത്ര പഴയത് പോലും അല്ല എന്നതാണ് പലർക്കും അറിയാത്ത കാര്യം.
ഇത്തരം മിസ്ടികൽ ആത്മീയ വ്യവസായം ഒക്കെ പ്രാധാന്യം ലഭിക്കണം എങ്കിൽ അത് വളരെ പഴയത് എന്ന് സ്ഥാപിക്കണം എന്നത് ആണ് അതിന്റെ ഒക്കെ പ്രത്യേകത.
ശ്വാസ നിയന്ത്രണം, ശ്വാസം വലി ( പ്രാണായാമം) ഒക്കെ ഇതിന്റെ ഭാഗം ആയി നല്ല ഫീസ് വാങ്ങി പരിശീലിപ്പിക്കുന്ന ഇത്തരം യോഗകൾ എന്താണ് ചെയുന്നത്?
ശക്തം ആയ ശ്വാസം വലി, അല്ലങ്കിൽ നിയന്ത്രണം ഒക്കെ തലച്ചോറിൽ ഒക്സിജനു പകരം കാർബൺ ഡയോക്സയിട് വർദ്ധിപ്പിക്കുന്നു. ഇത് ശാന്തത മുതൽ ഹർഷോന്മാദം വരെ ഉണ്ടാക്കാൻ പര്യാപ്തം ആണ്. ഇവ ആവട്ടെ, വളരെ ഭാഷണ പടുക്കളായ യോഗികളുടെ ഹിപ്നോടിക് നിർദ്ദേശം കൂടെ ആവുന്പോൾ എന്തോ അതീന്ദ്രിയ ബോധം ഉണ്ടാവുന്നു എന്ന തോന്നൽ പരിശീലിക്കുന്നവരിൽ ഉണ്ടാവുന്നു.
ആസ്നങ്ങൾ ഇന്നത്തെ ദേഹം അനങ്ങാത്ത ലോകത്ത്, ഒരു ശാരീരികവ്യായാമ ഗുണം നൽക്കുന്നു എന്നതിൽ കൂടുതലുള്ള അവകാശ വാദം ഒക്കെ അടിസ്ഥാന രഹിത വിശ്വാസങ്ങൾ മാത്രം ആണ്.
ഒപ്പം ഇത്തരം ഗുരുക്കന്മാരോടുള്ള ആരാധന കൂടെ ആവുന്പോൾ ഒരു അശാസ്ത്രീയ അന്ധവിശ്വാസം കൂടെ ശാസ്ത്രീയം എന്നും ശാസ്ത്രഞ്ജർ വരെ ഇതിന്റെ ആരാധകരും ആവുന്നു.