ഇലയല്ല.. മുള്ളാണ്.. കാരമുള്ള്
പണ്ട് പണ്ടൊരു കാലമുണ്ടായിരുന്നു, ഇരുട്ടിത്തുടങ്ങുന്പോൾ ഇടവഴികളിൽ ഇരുട്ട് കനം െവച്ച് തുടങ്ങുന്പോൾ മുള്ളുകൾ ഉണർന്നു തുടങ്ങുന്നൊരു കാലം.
വഴിയരികിൽ ഓരിയിടുന്ന കുറുക്കനേയും, ഫണം വിടർത്തി നിൽക്കുന്ന പാന്പിനെയും, പാതി വെന്ത ചൂട്ട് നീട്ടി പേടിപ്പിച്ച് ഭൃത്യൻ വഴി തെളിയിക്കുന്പോൾ മുള്ളുകൾ ഇലയിൽ വീണു തുടങ്ങും. ഋതുക്കൾ വഴി മാറി ശിശിരമെത്തുന്പോൾ വയറൊഴിപ്പിക്കാൻ വയ്യാത്ത ഗതി കിട്ടാ പ്രേതങ്ങളായി മാറി തുടങ്ങിയപ്പോൾ മാധ്യമങ്ങൾ അവർക്ക് പുതിയൊരു ഓമന പേരിട്ടു ‘ഇര’.!
നക്സൽ പ്രസ്ഥാനങ്ങൾ വേട്ടക്കാരെ തേടി കാടിറങ്ങി വെട്ടിത്തെളിച്ചപ്പോൾ മാധ്യമങ്ങൾ വേട്ടക്കാരന്റെയും, മുള്ളിന്റെയും പേര് മാറ്റി ‘പ്രതി’യെന്നാക്കി. ഇടപാടുകാർ കഴുകന്മാരായി തുടങ്ങിയപ്പോഴാണ് ഇരകൾ സന്പന്നരായി തുടങ്ങിയത്. ഇരകളോട് ഇരന്ന് വാങ്ങിയ കാറും കേവലം നക്കാപ്പിച്ച കാശിനാണെന്നു തിരിച്ചറിഞ്ഞ കഴുകന്മാർ വലയെറിഞ്ഞു തുടങ്ങിയപ്പോൾ റെജിനയെപ്പോലുള്ള ഇരകൾക്ക് കൊന്പ് മുളച്ചു തുടങ്ങി.
കൊന്പ് വന്ന് തുടങ്ങിയ സരിതാ എസ് നായർ അഭിനവ കുറിയേടത്ത് താത്രിയായി മാറുന്പോൾ വേട്ടക്കാർ ഓടിത്തുടങ്ങി. ഉമ്മൻ ചാണ്ടിയും ആര്യാടനും വേട്ടക്കാരന്റെ വേഷം അഴിച്ച് വെച്ച് കോമാളി കുപ്പായം അന്വേഷിച്ചു പരക്കം പായുന്പോൾ രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സാധാരണ ജനങ്ങളോട് നേരിട്ട് അന്വേഷിച്ചു കിട്ടിയ പ്രതികരണം താഴെ ചേർക്കുന്നു
ചോദ്യം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടോ?
ഉത്തരം: ഉണ്ട്, നേരിട്ട് ഇടപെട്ടതിനേക്കാൾ ഉമ്മൻ ചാണ്ടിയുടെ മകനും, പേഴ്സണൽ സ്റ്റാഫും, ഉമ്മൻ ചാണ്ടിയുടെ അറിവോടെ ഇതിൽ ബന്ധപ്പെട്ടിട്ടുണ്ട്.
ചോദ്യം: ബിജു രാധാകൃഷ്ണൻ ഉന്നയിച്ച സരിതയുമായി മുഖ്യമന്ത്രിക്കുള്ള ലൈംഗിക ആരോപണത്തിൽ കഴന്പുണ്ടോ?
ഉത്തരം: ഇല്ല, ബിജു രാധാകൃഷ്ണൻ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപെടാൻ പ്രയോഗിച്ച അവസാന നന്പർ മാത്രമാണ് അത്.
ചോദ്യം: ആര്യാടൻ മുഹമ്മദ്, തോമസ് കുരുവിള എന്നിവർ കോഴക്കേസിൽ പ്രതിയാണോ?
ഉത്തരം: സംശയമില്ല, പ്രതികൾ തന്നെ.
ചോദ്യം: സരിത ഇത്രയും നാൾ പുറത്ത് പറയാതിരുന്ന ഈ സത്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ടതിന്റെ പിന്നിലുള്ള രഹസ്യം!
ഉത്തരം: ഭരണപക്ഷത്തിന്റെ അധികാരത്തിന് ഇനി കേവലം ദിവസങ്ങളുടെ ആയുസ്സെ ഉള്ളൂ എന്ന തിരിച്ചറിവ്, ഒപ്പം ബാഹ്യ ശക്തികളുടെ പ്രേരണ.
ചോദ്യം: ഉമ്മൻ ചാണ്ടി സരിത കോഴയായി നൽകിയെന്ന് പറയുന്ന 2 കോടി 30 ലക്ഷം എന്ത് കൊണ്ട് തിരികെ നൽകിയില്ല.
ഉത്തരം: കോൺഗ്രസിലെ മന്ത്രിമാരടക്കമുള്ള പല നേതാക്കന്മാർ വഴി കോടികൾ അവരുടെ കോടതി ചിലവിനും മറ്റ് കാര്യങ്ങൾക്കുമായി ഇപ്പോൾ തന്നെ ചിലവിട്ടു കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ വേറെ കണക്കിൽ സരിത അക്കൗണ്ട് ചെയ്തു എന്ന് മാത്രം.
ചോദ്യം: ഉമ്മൻ ചാണ്ടി ഈ പ്രശ്നത്തെ എങ്ങനെ നേരിടണം?
ഉത്തരം: മാണിയും ബാബുവും രാജി െവച്ചത് പോലെ ഉടൻ രാജി സമർപ്പിച്ച് നിയമപരമായി നീങ്ങുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ നല്ലത്.
ചോദ്യം: പ്രതിപക്ഷത്തിന് ഇതിൽ നിന്നുള്ള ഗുണം?
ഉത്തരം: ജയരാജന്റെ മുകളിലുള്ള അന്വേഷണം, ടി.പി വധത്തിന്റെ പുനരന്വേഷണം എന്നിവ ഇതിനിടയിൽ മുങ്ങിപ്പോകും.
ചോദ്യം: ഉമ്മൻ ചാണ്ടി നുണ പറയുന്നു എന്ന് കരുതുന്നതിന്റെ പ്രധാന കാരണം?
ഉത്തരം: സി.സി.ടി.വി ക്യാമറയിൽ നിന്ന് പഴയ വീഡിയോയിലാക്കി എന്ന് പറയുന്നതും, നുണ പരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറല്ലായെന്നതും കെ.പി.സി.സി തലവനായ തന്പാനൂർ രവിയോട് പറഞ്ഞ് സരിതയോട് സംസാരിപ്പിച്ചതും ഈ സംശയം ഉറപ്പിക്കുന്നു.
ചോദ്യം: ഇപ്പോൾ സരിത ചാനലിൽ ചർച്ച നടത്തുന്പോൾ പിറകിൽ കാണുന്ന തടിമാടൻ ആരാണ്?
ഉത്തരം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി സരിതയെ വാടകയ്ക്കെടുത്തിരിക്കുന്ന ഏതോ വിഭാഗം നൽകിയ ക്വട്ടേഷൻ സംഘത്തിലെ വാടക ഗുണ്ടയാകാനാണ് സാധ്യത.
ചോദ്യം: കേരള ജനത എന്ത് തീരുമാനമാണ് എടുക്കേണ്ടത്?
ഉത്തരം: സ്ത്രീകൾ സൂപ്പർ മാർക്കറ്റിൽ പോയി പഴം പച്ചക്കറി എന്നിവ വാങ്ങിക്കുന്പോൾ കാണിക്കുന്ന ഔചിത്യമെങ്കിലും വോട്ട് ചെയ്യുന്പോൾ കാണിക്കുക. ചുകന്ന തക്കാളിയായാലും, കാവി നിറമുള്ള ക്യാരറ്റായാലും, പച്ച തണ്ണിമത്തനാണെങ്കിലും നിറവും ജാതിയും നോക്കാതെ നല്ലതിനെ തിരഞ്ഞെടുക്കുക.