വെള്ളിമൂങ്ങകളെ തിരിച്ചറിയുക
ജനാധിപത്യത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമിട്ടത്. Government of India Actനു പകരം ഒരു ഭരണഘടന നിലവിൽ വന്നതും ഇതേ ദിവസം തന്നെ.
രാജഭരണത്തിൽ നിന്നും ബ്രിട്ടീഷ് വാഴ്ചയിൽ നിന്നും തീരെ പ്രതീക്ഷിക്കാതെ ഒരു സുപ്രഭാതത്തിൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യ മഹാരാജ്യം കടന്നുപോയത് വളരെയേറെ പ്രതിസന്ധികളിലൂടെയായിരുന്നു. ഇന്ത്യാ-പാകിസ്ഥാൻ വിഭജനം, മഹാത്മജിയുടെ കൊലപാതകം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ചു വിടാതെ ഒരു രാഷ്ട്രീയ പാർട്ടി ആക്കി മാറ്റിയത് ഒക്കെ ഇന്ത്യൻ ജനതയിൽ പലതരം ആശങ്കകൾ സൃഷ്ടിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിയെ പാർട്ടിയുടെ അനൗദ്യോഗിക അംബാസിഡറാക്കി മാറ്റി സർക്കാരും സ്വകാര്യവ്യക്തികളും നടത്തുന്ന റേഡിയോ, പത്രം പോലുള്ള സ്ഥാപനങ്ങൾ പാർട്ടിയുടെ അജണ്ടകൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്ത് ജനത്തെ പറ്റിച്ചത് നീണ്ട മുപ്പതു വർഷങ്ങളായിരുന്നു.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമായിരുന്നു. ഇന്ത്യയുടെ അധികാരകൈമാറ്റം നടത്തുന്പോൾ ഭരണസംവിധാനം തകർക്കുകയും ഇന്ത്യക്കാരെ വിഭജിക്കുകയും ചെയ്യുക വഴി സുതാര്യമായ ഒരു ഭരണസംവിധാനം ഇല്ലാതാക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാർ ലക്ഷ്യമിട്ടത്. അതുകൊണ്ട് തന്നെ അധികാരം കൈയിൽ കിട്ടിയ രാഷ്ട്രീയ നേതാക്കന്മാരും സർക്കാർ ഉദ്യോഗസ്ഥരും ചിന്തിച്ചത് ധനസന്പാദനത്തെക്കുറിച്ച് മാത്രമായിരുന്നു.
ജനാധിപത്യത്തിന്റെ ഭംഗി, ഭരണസംവിധാനത്തെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് എന്ന പ്രക്രിയയിൽ ജനങ്ങൾക്ക് പങ്കാളികളാകുവാൻ പറ്റുന്നു എന്നുള്ളതാണ്. പക്ഷേ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനത ഇപ്പോഴും ഒരു പ്രത്യേക രാഷ്ട്രീയ നിലപാടില്ലാതെ നിൽക്കുന്നവരും ആർക്ക് വോട്ട് നൽകണമെന്ന വ്യക്തത കൈവരിക്കാത്തവരുമാണ്. പലപ്പോഴും ഇത്തരം നിലപാടില്ലാത്തവരുടെ വോട്ടുകളാണ് തിരഞ്ഞെടുപ്പ് സമയത്ത് ഗിമ്മികൾ കാണിച്ച് രാഷ്ട്രീയക്കാർ നേടിയെടുക്കുന്നത്.
കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലത്തിനായി ഒരുങ്ങിക്കഴിഞ്ഞു, ജാഥകളും മേളകളും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതുവരെ അടച്ചു വെച്ച പല കേസുകളുടെ ഫയലുകൾ പൊടി തട്ടി എടുക്കുന്നതും ഇനിയും ആർക്ക് വോട്ട് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു ഭൂരിപക്ഷത്തിനെ ലക്ഷ്യമിട്ടാണ്.
പലപ്പോഴും കുടുംബത്തിൽ ഒപ്പം താമസിക്കുന്നവരുടെ അഭിപ്രായവും, നേതാക്കളുടെ നേരിട്ടുള്ള വോട്ട് പിടിത്തവും, സാന്പത്തികവും സാമൂഹികവുമായ ചില പ്രലോഭനങ്ങളും ഇത്തരക്കാരെ വലയിൽ വീഴ്ത്തുവാൻ സഹായിക്കുന്നു.
രാഷ്ട്രീയപരമായോ മതപരമായോ അജണ്ടകളില്ലാത്തവർ വോട്ട് ചെയ്യുന്പോൾ ചിന്തിക്കേണ്ടത് കേന്ദ്രം ആരു ഭരിക്കും കേരളം ആരു ഭരിക്കും എന്നതല്ല, പകരം അവരുടെ മണ്ധലത്തിൽ ഏറ്റവും നല്ല സ്ഥാനാർത്ഥിയെ ജയിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരിക്കണം. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്പോൾ അത് കുറച്ചു കൂടി ശാസ്ത്രീയമായ രീതിയിൽ ചെയ്യുവാൻ താഴെ പറയുന്ന മാതൃക ഉപയോഗപ്പെടുത്തുക.
1. സ്ഥാനാർത്ഥിയുടെ പേര്:
2. ഏതെങ്കിലും ക്രിമിനൽ കേസുകളിലോ, കൊലപാതക കേസിലോ പ്രതിയാണോ: Yes -No
3. സ്ഥാനാർത്ഥി ഏതെങ്കിലും അഴിമതി കേസിൽ പ്രതിയായതാണോ: Yes-No
4. വിദ്യാഭ്യാസ യോഗ്യത: Average - Good - Excellent
5. MP, MLA, പഞ്ചായത്ത് പ്രസിഡണ്ട് എന്നീ തസ്തികകളിൽ മുൻപരിചയം: Yes - No
6. അത്തരം തസ്തിക അലങ്കരിക്കുന്പോൾ പ്രവർത്തനം എങ്ങിനെയാണ് വിലയിരുത്തിയത്: Average - Good - Ex
cellent
7. ആരോഗ്യസ്ഥിതി: Average - Good - Excellent
8. രാഷ്ട്രീയ പ്രവർത്തനത്തിൽ വന്ന ശേഷം സ്ഥാനാർത്ഥിയുടെ സാന്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെട്ടിടുണ്ടോ?: Average - Good - Excellent
9. സ്ഥാനാർത്ഥി താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന കാർ, ഭാര്യയുടെയും മക്കളുടെയും ജീവിത രീതി: Aver
age - Good - Excellent
ഈ മുകളിൽ പറയുന്ന കാര്യങ്ങൾ, ഓരോ സ്ഥാനാർഥിയുടെയും നേരെ എഴുതിയാൽ ആരോടും ചോദികാതെ തന്നെ ഒരു തിരുമാനം എടുക്കുവാൻ നമ്മുക്ക് സാധിക്കും. നല്ല വ്യകതികളെ തിരഞ്ഞെടുത്തൽ അവർ നല്ല തിരുമാനങ്ങൾ എടുക്കും, പാർട്ടിയും മതവും അല്ല പ്രധാന ഘടകം പകരം അവരുടെ സ്വഭാവം നിശ്ചയിക്കുന്ന വ്യക്തികൾ തന്നെ എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്...