മായാമഞ്ചലിൽ...


1856 മുതൽ 1860 വരെ ചൈനയും ബ്രിട്ടീഷുകാരുമായി നടന്ന യുദ്ധത്തിന്റെ പ്രധാന കാരണം ചൈനയിലേയ്ക്ക് കറുപ്പ് കൊണ്ട് വരാനും വിൽക്കാനും ബ്രിട്ടീഷുകാരെ അനുവദിച്ചില്ല എന്നതാണ്. ഹോങ്കോങ്ങ് മുതൽ ചൈന വരെയുള്ള ജനങ്ങൾ കറുപ്പിന്റെ ലഹരിയിൽ എല്ലാം മറന്ന് ആനന്ദിച്ച് മടിയന്മാരായപ്പോഴാണ് ചൈനീസ് ഭരണാധികാരികൾ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞത്. കറുപ്പ് വിറ്റും കഞ്ചാവ് വിറ്റും സ്വന്തം രാജ്യത്തിന്‌ കാശ് ഉണ്ടാക്കുക മറ്റു രാജ്യങ്ങളിലെ ജനതയെ കൊന്നാലും നശിപ്പിച്ചാലും തന്റെ കാര്യങ്ങൾ സസന്തോഷം നടന്നു പോകണമെന്ന ബ്രിട്ടീഷുകാരന്റെ ചിന്ത അന്നും ഇന്നും മാറിയിട്ടില്ല എന്നതാണ് സത്യം. 1860 സപ്തംബർ 21ന് ഒത്തുതീർപ്പായ യുദ്ധത്തിന്റെ അവസാനം ചൈനക്കാരും ഹോങ്കോങ്ങിലെ ജനതയും ബ്രിട്ടീഷ് സൈനിക ശക്തിയുടെ മുന്നിൽ മുട്ടുകുത്തി.

ഓരോ കാലഘട്ടത്തിൽ നടന്ന ചില ചരിത്ര സംഭവങ്ങളിലേയ്ക്ക് തിരിഞ്ഞ് നോക്കുന്പോൾ പലപ്പോഴും അവ വിശ്വസിക്കുവാൻ പറ്റാത്തതായി തോന്നും. സാമ്പത്തികമായ നേട്ടത്തിന് വേണ്ടി രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ചെയ്ത് കൂട്ടുന്ന ക്രൂരതകൾ എണ്ണിയാലോടുങ്ങാത്തതാണ്. ഇന്ന് നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തട്ടിപ്പ് ക്യാൻസർ ചികിത്സിക്കുവാനായി വിൽക്കുന്ന മരുന്ന് കമ്പനികളുടെതാണ്. 124.6 ബില്യൺ യു.എസ് ഡോളറിന്റെ മരുന്നാണ് ഓരോ വർഷവും ലോകമെന്പാടും ക്യാൻസറിന്റെ പേരിൽ വിറ്റഴിക്കുന്നത്.

ഇന്ന് അമേരിക്കയിൽ മാത്രം 157 ലക്ഷത്തിലധികം ക്യാൻസർ രോഗികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നൂറു വർഷം മുമ്പ് 33 പേരിൽ ഒരാൾക്കാണ് ക്യാൻസർ ബാധിച്ചിരുന്നതെങ്കിൽ ഇന്ന് മുന്നിൽ ഒരാൾക്ക് എന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു. 2030 ആകുമ്പോഴേക്കും ക്യാൻസർ രോഗികളുടെ എണ്ണം
ഇന്നുള്ളതിന്റെ ഇരട്ടിയാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

ക്യാൻസർ എന്തുകൊണ്ട് വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഉത്തരം ഇതുവരെ നൽകുവാൻ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. പ്ലേറ്റ് കഴുകുന്ന ക്ലീനിങ്ങ് ലിക്വിഡ്, പല്ല് തേയ്ക്കുന്ന പേസ്റ്റ്, ദേഹമാനം പൂശുന്ന പെർഫ്യൂം മുതൽ ആസ്ബറ്റോസ് ഷീറ്റ് വരെ ക്യാൻസറിന് കാരണമാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

കേടായ പല്ല് അടയ്ക്കുവാൻ ഉപയോഗിക്കേണ്ട മെർക്കുറിയും കുട്ടികൾക്ക് നൽകുന്ന വാക്സിൻ വരെ ക്യാൻസറിന് കാരണമാകും എന്നാണ് പറയപ്പെടുന്നത്. ക്യാൻസർ ബാധിക്കുന്നതിന്റെ കാരണങ്ങൾ ഇനിയും പറയാൻ പറ്റുന്നില്ല എന്നതിനപ്പുറം അതിനുള്ള ചികിത്സ മെഡിക്കൽ സയൻസിന് കണ്ടുപിടിക്കാൻ പറ്റുന്നില്ല എന്നതാണ് അത്ഭുതം. ക്യാൻസറിന് പറയുന്ന ചികിത്സാ രീതികൾ സർജറിയും റേഡിയേഷനും കീമോ തെറാപ്പിയും മാത്രമാണ്. അതിൽ ക്യാൻസർ പൂർണ്ണമായും മാറ്റാൻ പറ്റുന്നത് സർജറിവഴി മാത്രമാണെന്ന് ഡോക്ടർമാർ തന്നെ അഭിപ്രായപ്പെടുന്നു. ലോകത്ത് വിവിധ രാജ്യങ്ങളിലായി നാട്ടു വൈദ്യന്മാർ, ഡോക്ടർമാർ ചികിത്സിച്ചാൽ ഭേതമാകില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച രോഗികളെ സുഖപ്പെടുത്തിയ പലവാർത്തകളും പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും ഇത്തരം വൈദ്യന്മാരുടെ മരുന്നുകൾ മരുന്ന് കന്പനിയുടെ ലോബികൾ ഒതുക്കുകയും അവയ്ക്കെതിരെ വാർത്തകൾ നൽകുകയും നിയമപരമായി മെഡിക്കൽ ഫെഡറേഷൻ അംഗീകരിക്കാത്ത നാടൻ മരുന്നുകൾ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറഞ്ഞ് കോടതി കയറുകയും ചെയ്യുന്നു.

രണ്ട് വർഷം മുന്പാണ് ഒരു അകന്ന ബന്ധുവായ ക്യാൻസർ ബാധിച്ച ഒരു സ്ത്രീയെ ഞാനും ഭാര്യയും വീട്ടിൽ പോയി കാണുന്നത്. ഡോക്ടർമാർ കീമോ ഉടൻ തുടങ്ങണം എന്നറിയിച്ച് വീട്ടിൽ തിരിച്ചെത്തിയ രോഗി അവശനിലയിലായിരുന്നു. പിന്നീട് പ്രസ്തുത രോഗിക്ക് കീമോ ചെയ്യുവാൻ പറ്റുന്ന ആരോഗ്യ സ്ഥിതിയല്ലെന്ന് മനസ്സിലാക്കി രോഗിയെ വീട്ടിലേയ്ക്ക് തിരിച്ചു വിട്ടു. മരണം ഉറപ്പായി എന്ന് ബന്ധുക്കളും സ്ഥിതീകരിച്ച രോഗി നാട്ടിൽ കിട്ടുന്ന ചില ആയുർവേദ മരുന്നുകളും നാടൻ മരുന്നും കുറച്ച് പെയിൻ കില്ലേഴസും കഴിച്ച് ദിവസങ്ങൾ തള്ളി നീക്കി. ആഴ്ചകൾക്കുള്ളിൽ രോഗി പതുക്കെ സുഖം പ്രാപിച്ചു തുടങ്ങുകയും ചെയ്തു. ഇന്ന് പൂർണ്ണ ആരോഗ്യത്തോടെ അസുഖം പൂർണ്ണമായി ഭേദമായി രോഗി സുഖമായി ജീവിക്കുന്നു.

അന്ന് രോഗിയുടെ ആരോഗ്യ നില നന്നായിരുന്നു എങ്കിൽ കീമോ തെറാപ്പി തുടങ്ങുകയും അത് വഴി രോഗി മരണമടയുകയും ചെയ്യുമായിരുന്നു. ക്യാൻസർ രോഗികൾ മരിക്കുന്പോൾ മരണ കാരണം കീമോയുടെ പാർശ്വ ഫലമായിരിക്കും. അല്ലാതെ ക്യാൻസർ ആയിരിക്കില്ല മരണ കാരണം.

ഇന്ന് മലയാളത്തിന്റെ പ്രിയ ഗായിക ദൈവ സന്നിധിയിലേയ്ക്ക് മായാമഞ്ചലിൽ യാത്രതിരിച്ചപ്പോൾ മനസ്സ് വീണ്ടും വീണ്ടും പറയുന്നു. ലോക ജനത മുഴുവൻ ഉണരേണ്ടിയിരിക്കുന്നു. ഈ ക്യാൻസർ ലോബിയുടെ പകൽ കൊള്ളയ്ക്കെതിരെ എത്രയും പെട്ടെന്ന്‌...

You might also like

Most Viewed