പണം എറിയുന്നതിന് മുന്പ്


സ്ഥിര താമസത്തിനായി നാട്ടിലേയ്ക്ക് തിരികെ പോകുന്പോൾ മാത്രമാണ് പല പ്രവാസികളും അവർ സന്പാദിച്ച പണം നിക്ഷേപിച്ച മേഖലകൾ തെറ്റായിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്. ഗൾഫിൽ നിന്നും ലഭിക്കുന്ന സ്ഥിര വരുമാനം നിലച്ച് നാട്ടിലുള്ള നിക്ഷേപത്തിൽ നിന്നും വരുമാനം ലഭിക്കാതെ വരുന്പോൾ ഇത്തരം പ്രവാസികളുടെ ജീവിതം ദുരിത പൂർണ്ണമായി തീരുന്നു.

പല ഗൾഫുകാരും നിക്ഷേപങ്ങൾ നടത്തുന്നത് വേണ്ടത്ര പഠനമോ ഗവേഷണമോ നടത്തിയിട്ടല്ല എന്നതാണ് യാഥാർത്ഥ്യം. ഏതെങ്കിലും റിയൽ എേസ്റ്ററ്റുകാരൻ അല്ലെങ്കിൽ വ്യവസായി എറിയുന്ന മോഹിപ്പിക്കുന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് നിക്ഷേപിച്ച് കുടുങ്ങിപോയ ഒരു ഭൂരിപക്ഷം എന്നും ഗൾഫിൽ നിന്നുള്ളവരാണ്. നിക്ഷേപം ഓരോ വ്യക്തിയുടെ സാന്പത്തിക നിലയിലും സാമൂഹിക ജീവിത നിലവാരവും കുടുംബ സാഹചര്യങ്ങളും റിട്ടയർമെന്റ് പ്ലാൻ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

അതി സന്പന്നരായ വ്യക്തികൾ എടുക്കുന്ന റിസ്ക്ക് ആഡംബരം എന്നീ ഘടകങ്ങൾ  middleclassലുള്ളവർക്ക് ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ എടുക്കാതിരിക്കുന്നതാണ് നല്ലത്.

വയസ്സ്, ആരോഗ്യം, നാട്ടിൽ ജോലി ചെയ്യാനുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പ് എന്നിവ കൂടി കണക്കിലെടുത്ത് വേണം ഒരു തീരുമാനം എടുക്കാൻ. ഇന്നത്തെ സാഹചര്യത്തിൽ ഒരു middleclass വിഭാഗക്കാരുടെ ഇടയിൽ ഒരു ശരാശരി വ്യക്തിക്ക് തട്ടിമുട്ടി ജീവിച്ച് പോകാൻ 20,000 രൂപയെങ്കിലും മാസം വരുമാനമായി വേണം. ഒരു കുടുംബത്തിൽ രണ്ടു പേരാണെങ്കിൽ ഒരു 35,000 രൂപയെങ്കിലും ഗൾഫ്‌കാരന്റെ ജീവിത ശൈലിയുടെ ഭാഗമായി കരുതണം.

മക്കൾ വിവാഹം കഴിഞ്ഞവരും സ്വന്തമായി വീടും പറന്പും, അത്യാവശ്യം പഴം, പച്ചക്കറി, തേങ്ങ, മാങ്ങ, തുടങ്ങിയവ സ്വന്തം ഭൂമിയിൽ നിന്നും ലഭിക്കുന്നവനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. വീട്ടിലെ ചിലവ്, electricity bill, telephone bill, നികുതി എന്നിവയൊക്കെ കഴിഞ്ഞ് അപ്രതീക്ഷിതമായി വരുന്ന അസുഖം, insurance premium, വാഹനത്തിനുള്ള ചിലവ് എന്നിവയൊക്കെ കൈയിൽ എപ്പോഴും കരുതണമെന്ന് ഓർക്കുക.

നിക്ഷേപത്തിന്റെ കാര്യം ചിന്തിക്കുന്പോൾ ആദ്യം ചിന്തിക്കേണ്ടത് liquidityയെ കുറിച്ച് തന്നെയാണ്. 50 ലക്ഷം മുതൽ 5 കോടി വരെ സന്പാദ്യമുള്ള പ്രവാസികൾ ആദ്യം ഉറപ്പാക്കേണ്ടത് സന്പാദ്യത്തിന്റെ ഒരു 20 ശതമാനമെങ്കിലും എത്രയും പെട്ടെന്ന് പണമാക്കി മാറ്റാനുള്ള നിക്ഷേപങ്ങളായി കരുതുക എന്നതാണ്. വിശ്വസിക്കുവാൻ പറ്റുന്ന സർക്കാർ ബാങ്കുകൾ fixed deposit ആയും risk free ആയിട്ടുള്ള mutualfund എന്നിവയിൽ ഒരു 20% തുക നിക്ഷേപിക്കുക. ഏതൊരു അടിയന്തിര സാഹചര്യത്തിലും ആരുടെ മുന്പിലും കൈനീട്ടാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഉപകരിക്കും.

ഗൾഫിൽ ഉള്ളവർ നാട്ടിലേക്ക് തിരികെ വരുന്പോൾ ഒരു റിട്ടയർമെന്റ് സ്വപ്നം മനസ്സിൽ കാണാതിരിക്കുക. പകരം നാട്ടിൽ വീടിനടുത്ത് അവർക്കറിയാവുന്ന ഒരു തൊഴിൽ കണ്ടുപിടിക്കുകയും ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ജോലി ചെയ്യാൻ തയ്യാറെടുക്കുകയും ചെയ്യുക. കേരളം ഇന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ ഒരു വലിയconsumer market ആണ്. വീടിന്റെ മുൻപിൽ കോഴിമുട്ട മുതൽ ഇളനീർ വിറ്റാൽ വരെ ഒരു നല്ല തുക ലാഭിക്കാം എന്ന് ഓർക്കുക. ഒരു വരുമാനത്തിനപ്പുറം ഗൾഫുകാരന്റെ ആരോഗ്യത്തിനും ഇത്തരം engagement സഹായിക്കുമെന്നതിൽ സംശയമില്ല.

ഇനി നിക്ഷേപത്തിന്റെ ഒരു 30% കേരളത്തിലുള്ളവർക്ക് ധൈര്യമായി നിക്ഷേപിക്കുവാൻ പറ്റുന്നത് ഭൂമിയിൽ തന്നെയാണ്. ഒരു സ്ഥലത്ത് തന്നെ കൂടുതൽ ഭൂമി വാങ്ങുന്നതിനു പകരം ഒരു 15 മുതൽ 20 സെന്റ്‌ വരെയുള്ള നല്ല locationഉള്ള വെള്ളവും ശുദ്ധ വായുവും ടാറിട്ട റോഡും ടൗണിന്റെ 1 കി.മീ. ചുറ്റളവിലുള്ള സ്ഥലം വാങ്ങുക. ഇത്തരം സ്ഥലങ്ങൾ വിൽക്കാനുള്ളതാണെന്നു മനസ്സിൽ ഉറപ്പിക്കുക. അവിടെ കെട്ടിടങ്ങൾ കെട്ടി സ്ഥലം നശിപ്പിക്കരുത്. ഇങ്ങനെ പറ്റാവുന്നത്ര ചെറിയ സ്ഥലങ്ങൾ വാങ്ങിയാൽ അവയുടെ വില വർഷാവർഷം നമ്മളറിയാതെ വർദ്ധിക്കുന്നതും ഡിമാന്റ് കൂടുന്നതും കാണാം.

ഗൾഫുകാരൻ നാട്ടിൽ ചെയ്യുന്ന വേറൊരു തെറ്റായ നിക്ഷേപം വാഹനങ്ങൾ വാങ്ങുന്നതിന്റെ മുകളിലാണ്. വർഷാവർഷം നാട്ടിൽ പോകാത്തവർ വരെ അയൽവീട്ടുകാരനെ ബോധിപ്പിക്കാൻ 5 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള വാഹനങ്ങൾ വാങ്ങിച്ച് വെയ്ക്കും. പിന്നീട് നാട്ടിലെത്തിയാൽ ഒരു ഡ്രൈവറെ വിളിക്കണം, പെട്രോൾ അടിക്കണം, ഇൻഷൂറൻസ് അടക്കണം. ഇതിനൊക്കെ പുറമേ വാഹനം അപകടത്തിൽപ്പെട്ടാൽ അത് നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റാണെങ്കിൽ കോടതിയിലും ഇൻഷൂറൻസ് കന്പിനികളിലും വർഷങ്ങളോളം കയറി ഇറങ്ങണം. ഒരു വാഹനം പരമാവധി ഉപയോഗിക്കുവാൻ പറ്റുക 5 മുതൽ 10 വർഷം വരെ മാത്രമാണ്. 10 ലക്ഷം രൂപ വരുന്ന വാഹനത്തിനായി നമ്മൾ ഒരു വർഷം എഴുതി തള്ളേണ്ടത് 1 ലക്ഷം രൂപയാണ്. പിന്നീട് ഇൻഷുറൻസ്, പെട്രോൾ, service എന്നിവയൊക്കെ കൂട്ടിയാൽ ഒരു 15000 രൂപയാണ് ഒരു മാസം നഷ്ടപ്പെടുന്നത്. ഒരു മാസത്തേയ്ക്ക് നാട്ടിൽ പോകുന്ന പ്രവാസിക്ക് ഇതിന്റെ പകുതി വിലക്ക് BMW കാർ വരെ വാടകയിക്കെടുത്ത് ഡ്രൈവറെ വെച്ച് അസ്സലായി കറങ്ങാവുന്നതാണ്.

ഉപയോഗിക്കാതെ നാട്ടിൽ കാറുള്ളവർക്ക് ചെയ്യാൻ പറ്റുന്ന കാര്യം ഈ കാർ വിറ്റ് കിട്ടാവുന്ന കാശ് വിശ്വസിക്കാൻ പറ്റുന്ന ഒരു സ്വകാര്യ ഫിനാൻസിങ്ങ് കന്പിനിയിൽ നിക്ഷേപിക്കുക എന്നതാണ്. റിസ്ക്ക് കൂടുതലാണെങ്കിലും അതിൽ നിന്നുള്ള വരുമാനം കൂടുതലായിരിക്കും. 10 ലക്ഷം രൂപയുള്ള കാർ വിറ്റ് ഇത്തരം ബാങ്കിൽ വച്ചാൽ ഒരു വർഷം 13000 രൂപ വരെ പലിശ ലഭിക്കും.  5 വർഷത്തിനുള്ളിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുകയും ചെയ്യും.

ഫ്ളാറ്റുകൾ വാങ്ങുന്ന പ്രവാസികൾ അത് ഒരു വലിയ നിക്ഷേപമാണെന്ന് ഒരിക്കലും കരുതരുത്. അവരവർക്ക് താമസിക്കുവാൻ പറ്റുന്നതാണെങ്കിൽ അവയുടെ നിലവാരവും സ്ഥലവും കെട്ടിടനിർമ്മാണ കന്പിനികളുടെ ഗുണ നിലവാരവും ഉറപ്പ് വരുത്തുക. ചോർച്ചയുള്ള ഫ്ളാറ്റുകൾ വലിയൊരു തുക മാസാമാസം maintanence ആയി കൊടുക്കുവാനുള്ള കെട്ടിട സമുച്ചയങ്ങൾ എന്നിവ ഭാവിയിൽ ബാധ്യതയായി മാറാം. നാട്ടിൽ ബിസിനസ് ചെയ്യുന്നവർ പ്രധാനപ്പെട്ട നഗരങ്ങളിൽ സ്ഥിരം താമസിക്കുന്നവർ ആഡംബരത്തിനു പണം മുടക്കുന്നവർക്ക് മാത്രമാണ് ഇത്തരം നിക്ഷേപങ്ങൾ കൊണ്ട് ഉപകരിക്കുക.

സ്ഥിരം വരുമാനം ലഭിക്കുന്ന (വരുമാനം ഇത്തിരി കുറഞ്ഞാലും) ചെറിയ വിശ്വസനീയ സംരംഭങ്ങളിലും നിക്ഷേപങ്ങൾക്ക്  കൃത്യമായി വരുമാനം നൽകുന്ന ബാങ്കുകളിലും നിക്ഷേപിച്ച് ഒരു മിനിമം ജീവിത ശൈലി ഉറപ്പുവരുത്തുക. റിയൽ എേസ്റ്ററ്റ്‌ മാഫിയകളെ സമീപിക്കാതെ നാട്ടിൽ കുറച്ചു സമയം ചിലവിട്ട് ചെറിയ ഭൂമി വാങ്ങിക്കുവാൻ ശ്രമിക്കുക. പ്രവാസിയെന്ന മഹാബലിയെ തേടി റിയൽ എേസ്റ്ററ്റ് വാമൻമാർ ചവിട്ടി കുഴിയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഓർമ്മിപ്പിക്കലോടെ...

You might also like

Most Viewed