വിവാഹം ഭൂമിയിൽ തന്നെ...


ലോകത്ത് നാനാ ഭാഗങ്ങളിലായി ഓരോ നിമിഷവും ലക്ഷക്കണക്കിന് വിവാഹങ്ങൾ നടക്കുന്നു. ഓരോ വ്യക്തിയും അവരുടെ വിവാഹം വ്യത്യസ്തമായ രീതിയിൽ ചെയ്യുവാനായി വ്യത്യസ്ത മാർഗ്ഗങ്ങൾ തേടുന്നു. 40000 അടി മുകളിലേക്ക് പറന്നുയർന്ന് വധുവും വരനും സ്കൈ ഡൈവ് ചെയ്ത് ആകാശത്ത് വെച്ച് പരസ്പരം മാലയിടുന്നു, മോതിരം കൈമാറുന്നു. വേറെ ചില‍ർ ആഴക്കടലിൽ ചെന്ന് െവള്ളത്തിനടിയിലേക്ക് ഊളിയിട്ടിറങ്ങി അവിടെ െവച്ച് വിവാഹിതരാവുന്നു.

ഇന്ത്യയിൽ നടന്ന അതിഗംഭീരമായ വിവാഹചടങ്ങിൽ േസ്റ്റജിന്റെ മധ്യഭാഗത്ത് ഒരു ചില്ലിൽ തീർത്ത ലിഫ്റ്റ് കെട്ടിതൂക്കിയിരുന്നു. വരനെയും വധുവിനെയും ലിഫ്റ്റിൽ നിന്ന് ഒരു ക്രെയിൻ വഴി ഇറക്കുകയായിരുന്നു അവർ കണ്ടെത്തിയ വ്യത്യസ്ത. വിവാഹചടങ്ങ് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ജനം പിന്നീട് കാണുന്നത് ലിഫ്റ്റ് പൊട്ടി േസ്റ്റജിന്റെ നടുവിൽ വീണ് മരണപ്പിടച്ചലിൽ നിലവിളിക്കുന്ന വധുവരന്മാരെയാണ്.

വടക്കേ ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവ് മകന്റെ കല്യാണത്തിന് പൊടിച്ചത് 50 കോടിയിലധികം രൂപയാണെന്ന് പറയപ്പെടുന്നു. വിവാഹങ്ങളിലെ ധൂർത്തിനെക്കുറിച്ച് പലരും എതിർക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. പക്ഷേ ഞാൻ കരുതുന്നത്, കാശുള്ളവ‍ർ അവരുടെ മക്കളുടെ വിവാഹം ഏറ്റവുമധികം ധൂർത്തോടെ ആഘോഷിക്കണം എന്നാണ്.

ഇന്റർനെറ്റിൽ ഒന്ന് മുങ്ങിത്തപ്പിയാൽ കേരളത്തിലെ വന്പൻ സ്രാവുകളുടെ മക്കളുടെ വിവാഹാഘോഷ ചടങ്ങിന്റെ വിഡിയോകൾ കാണുവാൻ സാധിക്കും. ചിലതിൽ പയ്യൻ വരുന്നത് കുതിരപ്പുറത്ത്, വേറെ ചിലതിൽ ആനപ്പുറത്ത്. അതിന് മുന്പിലായി ബാന്റ് മേളവുമായി ഒരു സംഘം കടന്നുവരുന്നു. പയ്യന്റെ പിറകിലായി പലതരം നൃത്തരൂപങ്ങൾ, വിവാഹം നടക്കുന്ന ഓഡിറ്റോറിയം മുഴുവൻ ഇലക്ട്രിക് ലൈറ്റുകൾ കൊണ്ട് മിന്നിത്തിളങ്ങുന്നു. പത്തിലധികം വീഡിയോഗ്രാഫർമാർ തലങ്ങും വിലങ്ങും നിന്നും ഷൂട്ട് ചെയ്യുന്നു. അവർ ക്രെയിനും ഡ്രോണും വരെ സാങ്കേതിക മേന്മക്കായി ഉപയോഗിക്കുന്നു.

ഇവന്റ് മാനേജ്മെന്റു കന്പനിയിലെ നൂറിലധികം വരുന്ന തരുണിമണികൾ ഒരേ വസ്ത്രം ധരിച്ച് അതിഥികളെ സ്വീകരിക്കുന്നു. വിവാഹത്തിന് മുന്പു തന്നെ പലതരം മധുരപലഹാരങ്ങൾ വിളന്പുന്നു. വിവാഹത്തിന് ശേഷം പ്രശസ്തമായ ഒരു ഗായികയുടെ പാട്ട് കച്ചേരി വരെ ഒരുക്കിയിട്ടുണ്ട് എന്ന് അൗൺസ്മെന്റ് ഉയരുന്നു. ദേഹമാകെ സ്വ‍ർണ്ണാഭരണങ്ങളണിഞ്ഞ് വധു എത്തുന്നു. ഒപ്പം അത്ര തന്നെ അലങ്കാരത്തോടെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും േസ്റ്റജിൽ അണിനിരക്കുന്നു. ത്രീ കോഴ്സ് ബുഫെ ല‍ഞ്ചും വന്നവർക്കൊക്കെ അതിമനോഹരമായ ഒരു ഗിഫ്റ്റും നല്കി യാത്രയയ്ക്കുന്പോൾ ഒരു തൃശ്ശൂർ പൂരം കണ്ട പ്രതീതി.സത്യത്തിൽ ഇത്തരം ആർഭാടങ്ങളെ, ആഘോഷങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു, പിന്താങ്ങുന്നു.

ഇതിനുള്ള പ്രധാന കാരണം സന്പന്നനായ ഒരു വ്യക്തി, അദ്ദേഹത്തിന്റെ കൈയിൽ കെട്ടി കിടക്കുന്ന പൂത്ത കാശ് പലപ്പോഴും മനസ്സറിഞ്ഞ് പൊട്ടിക്കുന്നത് ഇത്തരം വേളകളിലാണ്. ഇത്തരമൊരു ആർഭാടത്തിലൂടെ അദ്ദേഹത്തിന്റെ പക്കലുള്ള സന്പത്തിന്റെ ഒരുഭാഗം തൊട്ടടുത്തുള്ള പാവപ്പെട്ടവനായി കുതിരക്കാരനും ബിരിയാണിയുണ്ടാക്കുന്നവനും പന്തൽ കെട്ടുന്നവനും പടക്കം വില്ക്കുന്നവനും ഫോട്ടോഗ്രാഫേഴ്സിനും ബാന്റ് മേളക്കാരനും മുതൽ മറ്റ് പല വ്യക്തികളിലേക്ക് ഒഴുകുന്നു.

സന്പന്നനായ വ്യക്തികൾ ആഡംബരത്തിനായും ആഘോഷങ്ങൾക്കായും പണം പൊടിക്കണം. അങ്ങനെയെങ്കിലും അത് മറ്റുള്ളവരിലേക്ക് ഭാഗിക്കണം. പല സന്പന്നരും വിവാഹച്ചടങ്ങിൽ നാടാകെ വിവാഹത്തിനായി ക്ഷണിക്കാറുണ്ട്. അങ്ങിനെയും പലർക്കും നല്ല സുഭിക്ഷമായ ഭക്ഷണവും ടിക്കറ്റെടുക്കാതെ സംഗീതനിശയും വെടിക്കെട്ട് ആഘോഷങ്ങളും ആസ്വദിക്കാം.

വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിൽ കിട്ടുന്ന ഒരു അസുലഭ മുഹൂർത്തമാണ്. അത്തരം മേളകൾ ആഘോഷിക്കുക തന്നെ വേണം.

ഇതോടൊപ്പം ഞാനോർക്കുന്നത് എന്നെ പഠിപ്പിച്ച ഒരു അദ്ധ്യാപകൻ മകളുടെ വിവാഹം നടത്തിയ രീതിയാണ്. വളരെ എളിമയോടെ ജീവിക്കുന്ന അദ്ധ്യാപകൻ വളരെ കുറച്ച് ബന്ധുക്കളെ മാത്രം ക്ഷണിച്ച് ഒരു ചായയും വടയും നല്കി മകളുടെ വിവാഹം നടത്തി. അദ്ദേഹം നടത്തിയ ആ ലളിതമായ ചടങ്ങ് ഞാൻ ഇന്നും ഓർക്കുന്നത് അതിന്റെ എളിമ കൊണ്ടാണ്. കള്ളപ്പണവും സന്പത്തും ഇല്ലാത്ത മാന്യനായ അദ്ദേഹം നടത്തിയ ചടങ്ങ് അദ്ദേഹത്തിന്റെ സാന്പത്തിക അച്ചടക്കത്തിന്റെ ഭാഗമായിട്ടുള്ള ഒരു തീരുമാനമാണ്.

എല്ലാവരും ഓർക്കേണ്ടത് മറ്റുള്ളവരെ അനുകരിക്കുവാൻ ശ്രമിക്കാതെ തന്റെ പോക്കറ്റിന്റെ വലിപ്പമനുസരിച്ച് ആഘോഷങ്ങൾ ആനന്ദകരമായി മാറ്റുക എന്നത് തന്നെ. ആന ആനയുടെ രീതിയിലും അണ്ണാൻ തന്നാലായതും മാത്രം ചെയ്യുക എന്ന് ഓ‍ർമ്മിപ്പിച്ചു കൊണ്ട്...

You might also like

Most Viewed