പറക്കാനൊ­രു­ങ്ങുന്പോൾ മറക്കാ­തെ­ ഓർ­ക്കാൻ...


പ്രവാസികളിൽ വലിയൊരു വിഭാഗം അവധിയിൽ നാട്ടിലെത്തിയിരിക്കുന്നു. മറ്റു ചിലരാകട്ടെ അവധിക്ക് പോകാനൊരുങ്ങുന്നു. നേരത്തെ പോയവരിൽ ചിലർ തിരിച്ച് വരാനൊരുങ്ങുന്നു. ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികൾ വർഷം തോറും അല്ലെങ്കിൽ രണ്ട് വർഷത്തിലൊരിക്കലെങ്കിലും ഇത്തരം ഒരു സന്ദർശനം ഒരു ചടങ്ങായി നടത്താറുണ്ട്.

അവധിക്ക് പോകാനൊരുങ്ങുന്പോൾ പലരും ഒാടിപ്പിടിച്ച് ഏതെങ്കിലും മാളിൽ കയറി കിട്ടാവുന്ന അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി നാട്ടിലേയ്ക്ക് തിരിക്കും. തിരികെ വരുന്പോൾ വീണ്ടുമൊരു ഒാട്ടമാണ്. അടുത്തുള്ള ബേക്കറിയിൽ കയറി കുറെ ചിപ്സും അലുവയും ലഡ്ഡുവുമൊക്കെ നിറച്ച് ഗൾഫിലേക്ക് തിരിക്കും. 

ഒരു അവധിക്കാലം എങ്ങനെ ചിലവഴിക്കണം എന്തൊക്കെ വാങ്ങണം, ആർക്കൊക്കെ എന്ത് നൽകണം, തിരികെ വരുന്പോൾ എന്തുകൊണ്ടുവരണം എന്നതിനൊക്കെ പ്രവാസികൾ ഒരു പ്ളാനിംഗ് ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാട്ടിൽ പോകുന്പോൾ ഷോപ്പിംഗ് മാളിൽ പോയി ലക്സും, ചന്ദ്രിക സോപ്പും പോണ്ട്സിന്റെ പൗഡറും വരെ വാങ്ങുന്ന വിദ്വാൻമാർ അനവധിയാണ്.

1. നാട്ടിലെത്തിയാൽ വീട് തോറും കയറിയിറങ്ങി അല്ലറ ചില്ലറ സാധനങ്ങൾ സമ്മാനമായി നൽകുന്ന രീതി അവസാനിപ്പിക്കുക, ഗൾഫുകാരൻ ബന്ധുക്കളെ സന്ദർശിക്കുന്പോൾ സമ്മാനപ്പൊതി നൽകണമെന്ന് ഇന്ത്യൻ ഭരണഘടനയിലോ, വിദേശകാര്യ വകുപ്പിന്റെ നിയമങ്ങളിലോ എഴുതിവെച്ചിട്ടില്ല എന്ന് ഓർക്കുക.

2. പകരം ഏതെങ്കിലും വീടുകൾ സന്ദർശിക്കുന്പോൾ, അതിലാർക്കെങ്കിലും സാന്പത്തിക പരാധീനതയുണ്ടെന്ന് മനസ്സിലാക്കിയാൽ പറ്റാവുന്ന സഹായം പണമായി നൽകുക. ആവശ്യപ്പെടാതെ ആരെയും സഹായിക്കാൻ പോകേണ്ട ആവശ്യമില്ല.

3. നാട്ടിലേയ്ക്ക് തിരിക്കുന്നതിന് മുന്പ് തന്നെ പ്രശസ്തമായ ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്ക് അപ്പോയിന്റ്മെന്റ് എടുക്കുക. 

4. ഡയബെറ്റിസ്‌, പ്രഷർ, ആസ്ത്മ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുള്ളവർ ഒരു വർഷത്തേയ്ക്കുള്ള മരുന്നുകൾ നാട്ടിൽനിന്ന് വാങ്ങി കൈയിൽ കരുതുക.

5. ഓരോ അവധിക്കാലത്തും ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തുള്ള പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുവാൻ സമയം കണ്ടെത്തുക. തഞ്ചാവൂർ, മഹാബലിപുരം, ബേക്കൽ, മൂന്നാർ, ആതിരപ്പള്ളി, വയനാട് മുതൽ കൂർഗ് വരെയുള്ള മനോഹരമായ ജലാശയങ്ങളിലേയ്ക്ക് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുക. ഓർക്കുക, ട്രെയിൻ ടിക്കറ്റും ഹോട്ടൽ ബുക്കിംഗും ഓൺ‍ലൈൻ വഴി നേരത്തെ ചുരുങ്ങിയ നിരക്കിൽ എടുക്കാൻ പറ്റുന്നതാണ്. 

6. നാട്ടിൽ ലാപ്സ് ആയി കിടക്കുന്ന ഇൻഷുറൻസ് പോളിസി പണമടച്ച് പുതുക്കി വെയ്ക്കുക.

7. യാത്രക്കിടയിൽ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വായിക്കുവാൻ പറ്റുന്ന പുസ്തകങ്ങൾ കണ്ടാൽ വാങ്ങിക്കുക.

8. വീട് പൂട്ടിയിട്ട്, ആൾത്താമസമില്ലാതെ തിരികെ വരുന്നവർ, തൊട്ടടുത്ത പോലീസ് േസ്റ്റഷനിൽ പോയി വിദേശത്തേയ്ക്ക് പോകുന്ന വിവരം അറിയിക്കുക. 

9. വീട്ടിലെ അലമാരകൾ, മേശകൾ, മുറികൾ താഴിട്ട് പൂട്ടാതിരിക്കുക. എല്ലാം തുറന്നു തന്നെ വെയ്ക്കുക. മോഷ്ടാക്കൾ കയറി കുത്തി നശിപ്പിക്കാതിരിക്കാൻ ഇത് ഉപകരിക്കും. വില കൂടിയ വസ്തുക്കൾ വീട്ടിൽ വെയ്ക്കരുത്. 

10. ഉപയോഗിക്കാത്ത ഫോൺ‍ കണക്ഷൻ, ഡിസ്കണക്റ്റ് ചെയ്യുക. കേബിൾ ടി.വിക്കാരനോടും, പത്രക്കാരനോടും താത്കാലികമായി ഡിസ്കണക്റ്റ് ചെയ്യാൻ ഓർമ്മിപ്പിക്കുക. 

11. സ്വന്തമായി വാഹനമുള്ളവർ വാഹനത്തിന്റെ ചാവി ബന്ധുക്കൾക്ക് നൽകുകയാണെങ്കിൽ പോലും അതിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം അവർക്കാണെന്ന് എഴുതി വാങ്ങുക. വാഹനം ഡ്രൈവർക്കോ, അറിയാവുന്ന മറ്റ് സുഹൃത്തുക്കൾക്കോ കൈമാറുകയാണെങ്കിൽ ഒരു ചെറിയ എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിക്കുക. ഇത്തരം കാര്യങ്ങളിൽ അനാവശ്യമായ നാണം കാണിക്കരുത്. ഓർക്കുക തങ്ങളുടെ പേരിലുള്ള കാറിൽ ചന്ദനം, മുതൽ സ്ഫോടക വസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ പോലീസ് പിടിച്ചാൽ വണ്ടി ഓടിക്കുന്ന കക്ഷി ഓടി രക്ഷെപ്പെടുകയും കേസ് താങ്കളുടെ തലയിൽ വീഴുകയും ചെയ്യും. 

12. നാട്ടിൽ ബിരിയാണിയിൽ ഇടുന്ന കസ്കസ് ബഹ്റിനടക്കമുള്ള സ്ഥ
ലങ്ങളിലേയ്ക്ക് വരുന്പോൾ കൊണ്ടു വരരുത്. ദുബൈയിലും സൗദിയിലും ഇത് മയക്കുമരുന്നായി കരുതുകയും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമണെന്ന് ഓർക്കുക.

13. നാട്ടിൽ നിന്ന് വ്യാജ സിനിമയോ, സി.ഡിയോ മറ്റ് മതപരമായ വീഡിയോകളോ അശ്ലീല വീഡിയോ തുടങ്ങിയവ കൈയ്യിലോ, യു.എസ്.ബിയിലോ, ലാപ്ടോപ്പിലോ കരുതാതിരിക്കുക.

14. മരുന്നുകൾ കൊണ്ടു പോകുന്പോൾ പ്രത്യേകിച്ച് ആയുർവ്വേദ മരുന്നുകളാണെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കൂടെ കരുതണം. ഇംഗ്ലീഷ് മരുന്നുകളാണെങ്കിൽ അവ ഗൾഫിൽ നിരോധിച്ചവയല്ലെന്ന് ഓരോ രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്ൈസറ്റിൽ സന്ദർശിച്ച് ഉറപ്പ്‌ വരുത്തുക .

15. ഇതിനൊക്കെ പുറമെ യാത്രയിൽ കൂടെയെടുക്കുന്ന ബാഗുകളിൽ സിപ്പുള്ള ബാഗുകളും, സൈഡിൽ തുറന്ന കള്ളികളുള്ള ബാഗുകളും ഒഴിവാക്കുക. സൗദി പോലുള്ള രാജ്യത്തേയ്ക്ക് യാത്ര ചെയുന്പോൾ നമ്മളറിയാതെ വേറെ യാത്രക്കാർ മയക്ക് മരുന്ന് പോലെയുള്ള അനധികൃത വസ്തുക്കൾ ഒളിച്ച് കടത്തുവാൻ ഉപയോഗപ്പെടുത്തിയേക്കും. ഓർക്കുക സിപ്പുള്ള ബാഗ് ഒരു പേന കൊണ്ട് കുത്തി തുറക്കാനും അടയ്ക്കുവാനും സാധിക്കും. കേരളത്തിലെ എയർപോർട്ടിൽ നിന്നും പെട്ടിയിലുള്ള സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത വളരെ ഏറെയാണ്‌.

നാട്ടിലേയ്ക്ക് തിരിക്കുന്പോൾ ഡ്യൂട്ടി അടക്കാതെ കൊണ്ടുപോകുവാൻ പറ്റുന്ന സാധനങ്ങളും, ഡ്യൂട്ടി നിരക്കും മറ്റ് വിവരങ്ങളും www.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 2006 ബാഗേജ് റൂൾ (1998) പ്രകാരമുള്ള ലിസ്റ്റും ലഭ്യമാണ്. ഇ വെബ്സൈറ്റ് സന്ദർശിച്ചാൽ എയർപോർട്ടിൽ വെച്ചുള്ള പറ്റികല്ലിൽനിന്നും രക്ഷപ്പെടാം.

നാട്ടിലേയ്ക്ക് പോകുന്നവർക്കും തിരികെ വരുന്ന എല്ലാവർക്കും യാത്രാ മംഗങ്ങളങ്ങൾ...

You might also like

Most Viewed