ഒരു അറബിക്കഥ


വർഷങ്ങൾക്ക് മുന്പ് നടന്ന സംഭവമാണ്. ദുബൈയിലുള്ള ഒരു പ്രമുഖ മാധ്യമത്തിലെ സീനിയർ മാധ്യമപ്രവർത്തകൻ ബഹ്റിനിൽ എന്റെ അതിഥിയായി ചില ബിസിനസ്സ് ചർച്ചകൾക്കായി എത്തിയതായിരുന്നു.

പ്രസ്തുത സുഹൃത്തിനെ ബഹ്റിനിലെ അന്ന് പ്രശസ്തമായിരുന്ന ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ചു. രാത്രി ഒരു ഒന്പത് മണിക്ക് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കുവാൻ ഞാനും ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മുറിയിൽ കസേരയ്ക്ക് അഭിമുഖമായി  ഒരു സുന്ദരി പെൺകുട്ടി ഇരിക്കുന്നു. വെളുത്തു തുടുത്ത കവിളും സുതാര്യമായ വസ്ത്രവും ധരിച്ച സുന്ദരിക്ക് പ്രായം 20ന് താഴെയെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം.

ദുബൈയിൽ അന്ന് പ്രശസ്തമായി കൊണ്ടിരിക്കുന്ന മാധ്യമത്തിന്റെ തലപ്പത്തിരിക്കുന്ന മാന്യനായ എന്റെ സുഹൃത്ത് കസേരയിൽ അദ്ദേഹത്തിന്റെ അഭിമുഖമായിരിക്കുന്ന പെൺകുട്ടിയോട് സീരിയസ് ആയി പലതും ചോദിക്കുന്നു.

നമ്മൾ മുറിക്കകത്ത് കയറിയപ്പോൾ പ്രസ്തുത പെൺകുട്ടിയെ നമ്മളെയും പരിചയപ്പെടുത്തി. പെൺകുട്ടി റഷ്യയിൽ നിന്നും വന്നതാണ്. ദുബൈയിൽ നിന്നും എത്തിയ സുഹൃത്ത് െപൺകുട്ടിയോട് അന്വേഷിക്കുന്നത് റഷ്യയിലെ സാന്പത്തിക പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുമായിരുന്നു. സുഹൃത്ത് ചോദിക്കുന്ന ചോദ്യങ്ങളൊന്നും മനസ്സിലാകാതെ പെൺകുട്ടി തട്ടിയും മുട്ടിയും അറിയാവുന്ന ഇംഗ്ലീഷിൽ പലതും പറയുവാൻ ശ്രമിക്കുകയാണ്.

സുഹൃത്ത് ഞങ്ങളെ നോക്കി പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന മലയാളി പയ്യൻ എന്റെ ഒരു ആരാധകനാണ്. പ്രസ്തുത ആരാധകൻ റഷ്യക്കാരിയോട് സൂചിപ്പിച്ചപ്പോൾ നേരിട്ട് കാണുവാൻ സുന്ദരി താല്പര്യം പ്രകടിപ്പിച്ചു. അങ്ങിനെ റഷ്യക്കാരിയായ ആരാധികയെ കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു സുഹൃത്ത്. 

അത്താഴം കഴിക്കാൻ ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ റഷ്യക്കാരിയും പുറത്തിറങ്ങി. സുന്ദരി സുഹൃത്തിന്റെ കൈയും പിടിച്ച് കുലുക്കി See you എന്ന് പറഞ്ഞ് പോകുന്പോൾ ഒരുകാര്യം പറഞ്ഞത് മാത്രം എല്ലാവർക്കും മനസ്സിലായി. ‘20 BD, call me  you’ എന്ന വാചകം. ഗ്ലാസ്തിനോസ്കിനെക്കുറിച്ചും പെരിസ്ട്രോയിക്കയെക്കുറിച്ചും മാർക്സിസ്റ്റ് ലെനിസിസ്റ്റ് ആശയങ്ങളെക്കുറിച്ചും റഷ്യയിൽ നിന്നും ശരീരം വിൽക്കാനെത്തിയ പെൺകുട്ടിയോട് ഗഹനമായി ചർച്ച ചെയ്ത സുഹൃത്ത് പറ്റിയ അമളി ഓർത്ത് അത്താഴം കഴിക്കുന്നതിനിടയിൽ പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു. 

അന്ന് അത്താഴം കഴിക്കുവാൻ തൊട്ടടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഞങ്ങൾ പോയത് ഒരു മലയാളിയുടെ കള്ള ടാക്സിയിലായിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കി ഞാൻ ‘അറേബ്യയിലെ പ്രീ പെയ്ഡ് കാർഡുകൾ’ എന്ന ഒരു ചെറുകഥ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഒരു പത്ത് മാസത്തിനുള്ളിൽ ഇതേ കഥാതന്തുവിനെ അടിസ്ഥാനമാക്കി ‘അറബിക്കഥ’ എന്ന സിനിമ ഇറ
ങ്ങിയപ്പോൾ ഓർത്ത് പോയത് ഉദയനാണ് താരം എന്ന പടമാണ്.

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്ന് ദുബൈയിലെത്തിയ ഒരു സുഹൃത്തും ഹോട്ടൽ മുറിയിൽ ഇത്തരമൊരു അനുഭവത്തെക്കുറിച്ച് എന്നോട് സൂചിപ്പിച്ചിരുന്നു.

മാർക്സിയൻ ആശയങ്ങൾ സോഷ്യലിസ്റ്റ് സങ്കല്പങ്ങൾ തന്നെയായിരുന്നു. ലോകത്ത് മുഴുവൻ സമത്വം വാഗ്ദാനം ചെയ്ത യു.എസ്.എസ്.ആർ എന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ തികച്ചും പരിതാപകരമാണ്. ഗൾഫ് നാടുകളിലും മറ്റ് സന്പന്നരാജ്യങ്ങളിലും (ഇന്ത്യയടക്കം) ശരീരം വിറ്റ് വീട്ടുകാരെ പോറ്റുന്ന ഗതികേടിലാണ് അവർ ഇപ്പോഴും.

ഇന്ത്യയിൽ ഇന്നും മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് ആശയങ്ങൾ നിലവിലുള്ള അല്ലെങ്കിൽ അനുയായികൾ ഉള്ള വെസ്റ്റ് ബംഗാളിലെ ജനങ്ങൾ കേരളത്തിലേക്ക് കുടിയേറിത്തുടങ്ങിയിരിക്കുന്നു.

കേരളത്തിലുള്ളവരാകട്ടെ ലോകം മുഴുവൻ ജോലിക്കായി തെണ്ടിത്തിരിയുകയാണ്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങൾ സ്വപ്നം കണ്ട രാജ്യങ്ങളും സംസ്ഥാനങ്ങളും തൊഴിൽ നൽകാനും ഉത്പ്പാദന ക്ഷമത കൂട്ടാനും പരാജയപ്പെട്ട് ്രപസ്തുത സ്ഥലങ്ങളിലെ ജനങ്ങളെ ശരീരം വിൽക്കുവാൻ വരെ നിർബ്ബന്ധിതരാക്കുന്പോഴും, Capitalist Economyയും Mixed Economyയിലും വിശ്വസിച്ചവർ‍ ലോകം ഭരിക്കുകയും കൂടുതൽ ജോലി വാഗ്ദാനം ചെയ്യുന്പോഴും സഖാക്കൾ അല്ലെങ്കിൽ പാർട്ടിയിലെ സത്യസന്ധരായ നല്ല നേതാക്കൾ ഇപ്പോഴും വിശ്വസിക്കുന്നത് തൊഴിലാളികൾ മാത്രമുള്ള രാമരാജ്യമാണ്.

ഒരുകാലത്ത് മാർക്സിസ്റ്റ്‌ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി ഏറെയുണ്ടായിരുന്നു. പാവപ്പെട്ടവനും പീഡിതനും ഒരു പുതുജീവൻ നൽകാൻ പാർട്ടിയുടെ വിപ്ലവകരമായ മുന്നേറ്റം ആവശ്യം തന്നെയായിരുന്നു. ഇന്ന് സാമൂഹ്യ, സാന്പത്തിക, സാങ്കേതിക വ്യവസ്ഥിതികൾ ഏറെ മാറിയിരിക്കുന്നു.

ദുബൈയിൽ വന്ന പഴഞ്ചനായ, മാറ്റങ്ങൾ മനസ്സിലാക്കാത്ത സുഹൃത്തിന്റെ മനസ് പോലെയാണ് സഖാക്കളുടെ മനസ്സും. ദാസ് ക്യാപ്പിറ്റൽ എന്ന പഴയ ഗ്രന്ഥത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും അത് വേദ ഗ്രന്ഥമല്ലെന്നും പുതിയ വ്യവസ്ഥക്കനുസരിച്ച് ഈ ഗ്രന്ഥത്തിൽ ആവശ്യമായ തിരുത്തലും വെട്ടിമാറ്റലും വരുത്തിയില്ലെങ്കിൽ വിപണിയിൽ പണയംവെക്കേണ്ടി വരിക പാർട്ടിയുടെ അന്തസും അഭിമാനവുമായിരിക്കും എന്നും ഓർമ്മിക്കുന്നത് നന്ന്.

You might also like

Most Viewed