കാലം മാറിയിട്ടും കലാം മാറുന്നില്ല


ഡോക്ടർ എ.പി.ജെ അബ്ദുൽകലാമിനെ ലോകം സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അദ്ദേഹം ഇന്ത്യൻ പ്രസിഡണ്ടായിരുന്നു എന്നത് കൊണ്ടോ, അല്ലെങ്കിൽ അദ്ദേഹം ശാസ്ത്രലോകത്ത് നല്കിയ സംഭാവനകൾ മാത്രം കരുതിയിട്ടോ അല്ല. ലോകം അദ്ദേഹത്തിന്റെ സാന്നിധ്യം ആഘോഷിക്കുന്നത് ഇന്ത്യയുടെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിച്ചിട്ടും അദ്ദേഹത്തിന്റെ വിനയവും എളിമയും കാലാനുസൃതമായി മാറിയിട്ടില്ല എന്നതുകൊണ്ടാണ്.

ശാസ്ത്രത്തിൽ കൂടുതൽ ആഴ്ന്നിറങ്ങുന്പോൾ ലോകത്തെ കുറിച്ച് കൂടുതൽ ജ്ഞാനം ൈകവരിക്കുന്പോൾ ലഭിക്കുന്ന ആത്മജ്ഞാനം വഴി ലഭിക്കുന്ന ആത്മീയതയാണ് കലാമിനെ ഇത്രയും വിനയാന്വിതനാക്കുന്നത്.

ഇന്നു കലാം ലോകത്തിന്റെ മുന്പിൽ ആദരവോടെ നിറഞ്ഞുനില്ക്കുന്പോൾ ഇന്ത്യൻ സംസ്കാരത്തിന്റെ, പ്രതീകമായിട്ടാണ് വിദേശീയർ കലാമിനെ കാണുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായിട്ടുള്ള ഓരോ ചടങ്ങിലും ശാസ്ത്രീയ അടിസ്ഥാനങ്ങൾ നിലനില്ക്കുന്നത് സൂക്ഷ്മമായി ദർശിച്ചാൽ നമുക്ക് കാണുവാൻ കഴിയും.

നമ്മുടെ നാട്ടിെല പഴയ പല അന്പലക്കുളങ്ങളിലും പുഴയിലും ചെന്പ് നാണയങ്ങൾ എറിയുന്ന പതിവുണ്ടായിരുന്നു. പണ്ട് നാണയങ്ങൾ നിർമ്മിച്ചിരുന്നത് െചന്പിലാണെന്ന് ഓർക്കുക. ചെന്പ് വെള്ളത്തിൽ അലിഞ്ഞാൽ അത് വെള്ളത്തെ ശുദ്ധീകരിക്കുന്നതിന് പുറമെ ആ വെള്ളം ആരോഗ്യത്തിന് നല്ലതാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യക്കാർ പരസ്പരം കണ്ടുമുട്ടിയാൽ പരസ്പരം ആലിംഗനം ചെയ്യുന്നതിന് പകരം കൈ രണ്ടും കൂട്ടിപിടിച്ച് കൂപ്പുകയാണ് പതിവ്. ഇങ്ങിനെ ചെയ്യുന്പോൾ വിരലിന്റെ അറ്റത്തുള്ള നാഡി ഉത്തേജിക്കുകയും അത് വഴി നമ്മുടെ കണ്ണിനും കാതിനും മനസ്സിനും ഉണർവ് നല്കുമെന്നും അത് വഴി കണ്ടുമുട്ടിയ വ്യക്തിയെ ബുദ്ധിയിൽ ഓർത്തു വെയ്ക്കുവാൻ സഹായിക്കുമെന്നും പറയപ്പെടുന്നു.

ഇന്ത്യൻ സ്ത്രീകൾ സിന്ദൂരം തൊടുന്നത് നെറ്റിയുടെ നടുവിലായിട്ടാണ്. ശരീരത്തെ ഉണർത്താൻ ഏറ്റവും പ്രാപ്തമായ നാഡിയാണ് നെറ്റിയിൽ സ്ഥിതിചെയ്യുന്നത്. സിന്ദൂരം ചാർത്തുക വഴി നെറ്റിയുടെ മധ്യഭാഗം ശരീരത്തിനെ ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്തുന്നു.

ഇങ്ങിനെ ഇന്ത്യയിൽ നിലവിലുള്ള പല ആചാരങ്ങളും ശാസ്ത്രീയമായ കാരണങ്ങളോട് കൂടിയുള്ളതാണെന്ന് അറിയുന്പോൾ ഇന്ത്യയുടെ ആത്മീയ മനസ്സിലും ശാസ്ത്രീയത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയുന്നു.

അബ്ദുൽ കലാം ബഹ്റിൻ സന്ദർശിക്കുന്പോൾ അത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു അഹങ്കാരമാണെന്നും ഇന്ത്യയിലുള്ള മുഴുവൻ ജനങ്ങളും ഇന്നും ജാതിമത ഭേദമന്യേ കലാമിനെ സ്നേഹിക്കുന്നതും ഒപ്പം ഇന്ത്യയിലെ പ്രസിഡണ്ട് പദവി അദ്ദേഹം അലങ്കരിച്ചത് ഇന്ത്യൻ ജനാധിപത്യ ശക്തിയുമായി ലോകം കാണുന്നു. 

ശാസ്ത്രഗവേഷണ രംഗത്ത് ബഹ്റിൻ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. ഡോ.കലാം ഇന്ന് ബഹ്റിൻ രാജകുമാരനുമായി കണ്ടുമുട്ടുന്പോൾ ചർച്ച ചെയ്യുന്നതും ചിന്തിക്കുന്നതും ബഹിരാകാശ ഗവേഷണത്തിൽ ബഹ്റിൻ നടത്തേണ്ട മുന്നേറ്റങ്ങളെക്കുറിച്ചായിരിക്കാം.

അമേരിക്കയും റഷ്യയും ഇന്ത്യയുടെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ച പേടകങ്ങൾ ദൗത്യം പൂർത്തിയാക്കി ചൊവ്വയിൽ വരെ കൊടികുത്തി വാഴുന്പോൾ കലാം ലോകത്തെ ഓർമ്മിപ്പിക്കുന്നത് സാന്പത്തികമായും സാമൂഹികമായും വളരുന്പോൾ അഹങ്കരിക്കുകയല്ല മറിച്ച് പരസ്പരം ബഹുമാനിക്കുക എന്ന സന്ദേശം തന്നെ.

You might also like

Most Viewed