നി­ല തെ­റ്റി­ വീ­ണ രണ്ടി­ലകൾ ...പി ഉണ്ണികൃഷ്ണൻ


മലയാളി പരന്പാരഗതമായി ഉടുത്തിരുന്നത് വെളുത്ത വസ്ത്രമായിരുന്നു. പണ്ട് കാലങ്ങളിൽ സ്്ത്രീയും പുരുഷനും അരയുടെ മുകൾഭാഗം വസ്ത്രങ്ങൾ കൊണ്ട് മറച്ചിരുന്നില്ല. കേരളത്തിലെ സ്ത്രീകൾ മാറ് മറയ്ക്കില്ലെന്ന് വിദേശികളോട് വീന്പടിച്ച കാലത്ത്, പുരുഷന്മാർ പറഞ്ഞിരുന്നത് അവരുടെ വാളിന് ഉറയില്ലയെന്നായിരുന്നു. കരമുണ്ട്, പുളിയിലക്കരമുണ്ട്, ചുട്ടി മുണ്ട്, കന്പിക്കര മുണ്ട്, കസവ് മുണ്ട്, കച്ച മുണ്ട്, ഇണമുണ്ട് എന്നിവയായിരുന്നു അടിവസ്ത്രങ്ങൾ. ബുദ്ധ ജൈനമത സന്പർക്കം മൂലമാണത്രേ നമ്മുടെയിടയിൽ കച്ചയും കുപ്പായവും അങ്കിയും പാവാടയും ഗോളണഗയും ഒക്കെ വന്നത്. പിന്നീട് വന്ന ജുബ്ബ പോലെയുള്ള വസ്ത്രങ്ങൾ അറബികളുെട സംഭാവനയും .

വെളുത്ത മുണ്ടും ജുബ്ബയ്ക്കുമൊപ്പം സഹിഷ്ണുത, സേവനം, സ്വാർത്ഥ ത്യാഗം, സമത, സഹാനുദാനം എന്നീ പഞ്ച സംസ്കാരങ്ങളെ കൊണ്ടു നടക്കുന്നവനെ മാന്യൻ എന്ന് ജനം കരുതിയിരുന്നു.

ഇങ്ങനെയൊരു മാന്യത്വം സ്ഥിരം കൊണ്ട് നടക്കുവാൻ പരിശ്രമിച്ചിരുന്ന ഒരു നേതാവായിരുന്നു മാണി. വെളുത്ത ഇസ്തിരിയിട്ട മുണ്ടും ജുബ്ബയും വൃത്തിയായി ഉടുത്തു  മേൽപ്പറഞ്ഞ അഞ്ച് സംസ്കാരങ്ങളെ കൊണ്ടുനടക്കുന്നുണ്ടെന്ന് ജനത്തെ ധരിപ്പിച്ച് മാന്യത്വം വോട്ടാക്കി മാറ്റിയപ്പോൾ മാണി മാണിസാറായി.

ഉമ്മൻചാണ്ടിയെയും മാണിയെയും ഒരുമിച്ച് കണ്ടാൽ ‘യേ ദോസ്തി ഹം നഹി തോടേംഗേ ...’ എന്ന പാട്ടാണ് സാധാരണ ജനങ്ങളുടെ മനസിലേക്ക് ഓടിയെത്തുക. എന്നാൽ ലോകം മുഴുവൻ സുഹൃത്ത്ബന്ധം ആഘോഷിക്കുന്ന അതേദിവസം തന്നെ  മിണ്ടാതെ മിണ്ടിയും, പറയാതെ പറഞ്ഞും, കരയാതെ കരഞ്ഞും മാണി നടന്നകലുന്പോൾ അത് ഉമ്മൻചാണ്ടി എന്ന വ്യക്തിക്കും കോൺഗ്രസ് എന്ന് സംഘടനയ്ക്കും എതിരെ കുറേ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്.

മാണിയെ എൻ.ഡി.എയിലേക്ക് ക്ഷണിക്കുന്ന പ്രശ്നമില്ലെന്ന് കുമ്മനവും എൽ.ഡി.എഫിലേക്ക് അടുപ്പിക്കുകയില്ലെന്ന് കോടിയേരിയും ഉറപ്പിച്ച് പറയുന്പോൾ ഒരു കാര്യം ഉറപ്പ്. മാണി ആരുമായും വ്യക്തമായ ഒരു ധാരണയിലെത്താതെയാണ് ഇപ്പോൾ പുറത്ത് ചാടിയിരിക്കുന്നത്.

കേരളത്തിലെ വോട്ടർമാരുടെ ഒരു ട്രെൻഡ്  നോക്കിയാൽ അടുത്ത ഇലക്ഷനിൽ യു.ഡി.എഫ് അധികാരം തിരിച്ച് പിടിക്കാം. ആ സമയത്ത് യു.ഡി.എഫിന്റെ ഭാഗമാകാതിരുന്നാൽ മാണിക്ക് വീണ്ടും മന്ത്രിസ്ഥാനം നഷ്ടപ്പെടും. ഇപ്പോൾ എൽ.ഡി.എഫ് ഒരു ഉറപ്പും നൽകാത്ത സാഹചര്യത്തിൽ വേറെ സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഇല്ല. 

പതിമൂന്ന് പ്രാവശ്യം കേരള നിയമസഭയിൽ ബ‍ഡ്ജറ്റ് അവതരിപ്പിച്ചു 1965 മുതൽ  പാലാക്കാരുടെ സ്നേഹവായ്പോടെ നിയമസഭയിലേയ്ക്ക് സ്ഥിരം വിജയിച്ചു  കയറിയ ഈ രാഷ്ട്രീയ നേതാവ് ഒന്നും കാണാതെ ഇത്തരമൊരു തീരുമാനം എടുക്കില്ല എന്നുറപ്പ്.

1979ൽ പി.കെ വാസുദേവൻ നായർ രാജിവെച്ചപ്പോൾ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായപ്പോഴാണ് മാണി മുഖ്യമന്ത്രിയാകാനുള്ള ഒരു മലക്കം മറച്ചിൽ നടത്തിയത്. അന്ന് രാജി ഭീക്ഷണി മുഴക്കി മുഖ്യമന്ത്രി കസേരയിൽ കയറി പറ്റാൻ ഒരുങ്ങുന്പോഴാണ് കോൺഗ്രസുകാരുടെ ശക്തമായ ഇടപെടൽ മൂലം അത് നടക്കാതെ വന്നത് .

ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന മാണിസാറിന്റെ പൂതി ഇനി നടക്കുമെന്നും തോന്നുന്നില്ല. കോഴകേസിനൊക്കെ ഉപരി ഇപ്പോഴും മാണിയെയും കേരള കോൺഗ്രസിനെയും ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം ഇനിയും പുറത്ത് പറഞ്ഞിട്ടുമില്ല.

ഷഷ്ടിപൂർത്തി കഴിഞ്ഞ് വിവാഹമോചിതനാകുന്ന അത്യാവശ്യം ആരോഗ്യമുള്ള ഒരു വ്യക്തിയുടെ സ്റ്റാറ്റസിലാണ് കേരള കോൺഗ്രസിന്റെ(എം ) ഇപ്പോഴത്തെ നിൽപ്പ്. അലക്കിയ വെള്ള വസ്ത്രം കഞ്ഞിവെള്ളത്തിൽ മുക്കി മണിക്കൂറിൽ രണ്ടു പ്രാവശ്യം മാറ്റിയുടുത്താലും, ഹെയർ ഡൈ ഉപയോഗിച്ച് മീശയും തലമുടിയും കറുപ്പിച്ച് സുന്ദകക്കുട്ടപ്പനായാലും, രണ്ടാം കെട്ടിന് തയ്യാറായി വരുന്നവർ ലക്ഷ്യം  വെക്കുന്നത് വരൻ തട്ടിപ്പോയാൽ കിട്ടാവുന്ന സന്പാദ്യങ്ങളായ  പാർട്ടി പ്രവർത്തകരെയും വോട്ടും  മാത്രമാണെന്ന്  തിരിച്ചറിയുന്പോൾ ഓർമ്മ വരുന്നത്, പിരിയുന്പോൾ  ഏതോ നനഞ്ഞ കൊന്പിൽ നിന്നും നില തെറ്റി വീണ രണ്ടിലകൾ എന്ന മുരുകൻ കാട്ടാക്കടയുടെ വാക്കുകൾ .....

You might also like

Most Viewed