ഇന്ത്യൻ എംബസ്സിയുടെ പ്രത്യേക ശ്രദ്ധയ്ക്ക്


പ്രവാസികളിൽ പലരും തീരെ പ്രതീക്ഷിക്കാതെ ചില നിയമക്കുരുക്കിൽ പെട്ട് വലയാറുണ്ട്. പ്രതീക്ഷിക്കാതെ നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്പോഴാണ് പലപ്പോഴും എയർപോർട്ടിൽ വെച്ച് എമിഗ്രേഷൻ ഓഫീസർ പോലീസ് കേസുണ്ടെന്നും ട്രാവൽ ബാൻ ഉണ്ടെന്നും അറിയിക്കുക.

പലപ്പോഴും ടെലിഫോൺ കന്പനികളിൽ പുതിയ കണക്ഷൻ നമ്മളറിയാതെ ആരെങ്കിലും നമ്മുടെ സി.പി.ആർ നൽകി എടുത്ത്, പിന്നീട് ബില്ലടയ്ക്കാതെ മുങ്ങുന്പോൾ അതുവഴി കേസിൽ പെടുകയും പിന്നീട് കേസ് കോടതി കയറുകയും ചെയ്യുന്നതാണ്‌ ഇവിടെ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം.

പഴയ വീട് മാറിയപ്പോൾ അവിടെ ഇലക്ട്രിസിറ്റി ബിൽ മുഴുവൻ അടച്ച് തീർത്ത ഒരു സുഹൃത്ത് ഞെട്ടിപ്പോയത് കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് കിട്ടിയപ്പോഴാണ്. കേവലം രണ്ട് ദിനാർ മാത്രം  പഴയ വീട്ടിലെ ബില്ലിൽ വന്നതറിയാതെ, അവസാനം ഒരു ദിവസം പോലീസ് േസ്റ്റഷനിൽ നിന്ന് വിളി വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.

തുക ചെറുതാണെങ്കിലും കേസ് കോടതിയിൽ വന്ന് വിധിയായാൽ പിന്നീട് ജയിലിൽ പോകാതെ രക്ഷപെടുക എളുപ്പമല്ല.

പലപ്പോഴും വണ്ടിചെക്ക് നൽകിയ കേസുകൾ ആദ്യം ഫയൽ ചെയ്യുക പോലീസ് േസ്റ്റഷനിലാണ്. ഇതുപോലെ പല ്രകിമിനൽ കേസും ആദ്യം പോകുക പോലീസ് േസ്റ്റഷനിൽ തന്നെയായിരിക്കും.

പലപ്പോഴും പിന്നീട് ഇത്തരം കേസുകൾ കോടതിയിലെത്തും. കോടതിയിൽ വിധി വന്ന് കേസ് ജയിച്ചാലും ഒത്തുതീർന്നാലും പോലീസ് േസ്റ്റഷനിലെ കേസ് അവിടെ തന്നെ കിടക്കും.

കേസൊക്കെ തീർന്നു എന്നാശ്വസിച്ച് നടക്കുന്പോഴായിരിക്കും പെട്ടെന്ന് പോലീസ് േസ്റ്റഷനിൽ നിന്ന് അറസ്റ്റ് വാറണ്ട് വരിക. പോലീസ് േസ്റ്റഷനിൽ നൽകിയ കേസ് നമ്മളറിയാതെ വിധിയായി വന്നാൽ പിന്നീട് ശിക്ഷയനുഭവിക്കാതെ രക്ഷപ്പെടുക ദുഷ്കരം തന്നെ. കോടതിയിൽ കേസ് തീർന്നാൽ വക്കീലിനോട് അവിടുന്നുള്ള രേഖകൾ എടുത്ത്  പോലീസ് േസ്റ്റഷനിലും നൽകി കേസിന്റെ ഫയൽ ക്ലോസ് ചെയ്തു എന്ന് ഉറപ്പാക്കുവാൻ പറയണം.

ഇന്ത്യയിലും നമ്മളറിയാതെ പല നിയമക്കുരുക്കുകളിലും പ്രവാസികൾ പ്രതിയാകാറുണ്ട്. നാട്ടിൽ അവധിക്ക് പോകുന്പോൾ നമ്മുടെ സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന വാഹനങ്ങൾ നമ്മുെട അടുത്ത ബന്ധുവിനെയോ പരിചയക്കാരനെയോ ഏൽപ്പിച്ച് ഗൾഫിലേയ്ക്ക് വരുന്പോൾ പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല ഇതുവഴി കടന്നുവരാവുന്ന പ്രശ്നങ്ങളെക്കുറിച്ച്.

പലപ്പോഴും നമ്മൾ നാട്ടിലുള്ള വാഹനം ബന്ധുവിനോ സുഹൃത്തിനോ അടുത്ത വീട്ടിലെ പരിചയക്കാരനോ കൈമാറുന്പോൾ ഒരിക്കലും ഒരു എഗ്രിമെന്റ് ഉണ്ടാക്കാറില്ല. ഇത്രയും അടുത്തറിയുന്ന വ്യക്തിയോട് എങ്ങിനെയാണ് ഒരു വാഹനത്തിന്റെ ചാവി നൽകുന്പോൾ എഗ്രിമെന്റിൽ ഒപ്പിടാൻ പറയുക എന്ന് ചിന്തിക്കുന്നവരുമുണ്ട്.

ഇങ്ങനെ പ്രത്യേക ധാരണകളൊന്നുമില്ലാതെ നൽകുന്ന സ്വകാര്യവാഹനങ്ങൾ ദുരുപയോഗപ്പെടുത്തി, മദ്യം, മയക്കുമരുന്ന് മുതൽ കഞ്ചാവ് വരെ കടത്തുവാൻ ഉപയോഗിച്ചാൽ കുടുങ്ങുന്നത് പലപ്പോഴും വാഹനത്തിന്റെ ഉടമസ്ഥനായിരിക്കും.

ഇത്തരം കേസിൽ പെട്ടാൽ നാട്ടിൽ വിമാനം ഇറങ്ങിയാൽ എയർപോർട്ടിൽ നിന്ന് നേരെ ജയിലിലേയ്ക്ക് പോകേണ്ട ഗതികേടാണ് വരിക.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗൾഫിലായാലും ഇന്ത്യയിലായാലും നമ്മൾ പ്രതീക്ഷിക്കാതെ കടന്ന് വരുന്ന നിയമപ്രശ്നങ്ങളെ എങ്ങിനെ നേരിടാമെന്ന ഒരു ധാരണയുമില്ല എന്നതാണ് സത്യം. ഇതിന് പുറമെ വിശ്വസിക്കുവാൻ പറ്റുന്ന വക്കീലന്മാരെയും ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്തുക എന്നതും ശ്രമകരമായ ജോലി തന്നെ.

ഇന്ത്യക്കാർക്കെതിരെ കോടതിയിലും പോലീസ് േസ്റ്റഷനിലും കേസ് വരുന്പോൾ അത് കേസിൽപ്പെട്ട വ്യക്തിയെ എസ്.എം.എസ് വഴിയോ ഇമെയിൽ വഴിയോ അറിയിക്കുന്ന സംവിധാനമോ അല്ലെങ്കിൽ ട്രാഫിക് ഡയറക്ടറേറ്റ് ചെയ്ത പോലെ വെബ്സൈറ്റ് വഴി സ്ഥിരീകരിക്കാനുള്ള സംവിധാനം കൊണ്ടുവരണം.

ഇത്തരം ആവശ്യങ്ങൾ ഇന്ത്യൻ എംബസി ബഹ്റിനിൽ ഗവൺമെന്റുമായി ചർച്ച ചെയ്ത് ഒരു പരിഹാരം ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച സാഹചര്യത്തിൽ കോടതി സംബന്ധമായ കേസ് വന്നാൽ അതുവഴി പരിശോധിക്കുവാൻ പറ്റാവുന്ന ഒരു ആപ്പ് ഉണ്ടാക്കിയാൽ അത് ഒരു വലിയ പരിഹാരവും സഹായവും ആകും എന്നതിൽ സംശയമില്ല.

 

You might also like

Most Viewed