മുഹമ്മദ് നബി(സ); ഒരു ലഘു ചരിത്രം
പെരുമാറ്റം
സ്ത്രീകളുടെ ശരീരേച്ഛകൾക്കെല്ലാം ഒരാൾ വഴിപ്പെട്ടാൽ നരകാഗ്നിയിൽ മുഖം കുത്തലായിരിക്കും അതിന്റെ പരിണിതഫലം. സ്ത്രീയുടെ അഭിപ്രായത്തോട് വിയോജിക്കുക, അതിലാണ് ക്ഷേമം എന്നും ആരോടും അഭിപ്രായമാരായാനില്ലെങ്കിൽ സ്ത്രീയോട് ആലോചിച്ചു അവരുടെ അഭിപ്രായത്തിന്നെതിർ പ്രവർത്തിക്കുക എന്നീ പ്രകാരമെല്ലാം ഹദീസിൽ വന്നിരിക്കുന്നു. ഭാര്യയുടെ ദാസനായി നിൽക്കുന്ന ഭർത്താവ് നാശത്തിലാണ് എന്നും നബി പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീകൾ പുരുഷന്മാർക്ക് വഴിപ്പെട്ട് ജീവിക്കേണ്ടവളാണ്. എന്നല്ലാതെ പുരുഷൻ സ്ത്രീകൾക്ക് വഴിപ്പെട്ട് ജീവിക്കരുത്. മൂന്ന് വിഭാഗത്തെ വന്ദിച്ചാൽ (ആ വന്ദിച്ചവരെ അവർ) നിന്ദിക്കും; നിന്ദിച്ചാൽ വന്ദിക്കും; അവർ സ്ത്രീകളും സേവകന്മാരും, ‘ഖിബ്ത്തി’ ഗോത്രക്കാരുമാണ് എന്നീ പ്രകാരം ഇമാം ശാഫിഇ(റ) പറഞ്ഞിരിക്കുന്നു.
സ്ത്രീകൾ അധികവും ദുഃസ്വഭാവിനികളും ബുദ്ധികുറഞ്ഞവരുമാണ്; ആയതുകൊണ്ട് ശിക്ഷയോട് കൂടി ചേർന്ന വിധത്തിലുള്ള മഹിമ കൊണ്ടല്ലാതെ അവരെ നേർമാർഗ്ഗത്തിലേക്ക് നയിക്കുക സാധ്യമല്ല. സ്ത്രീകളിൽ സൽസ്വഭാവിനികൾ വയർ വെളുത്ത കാക്കയെപ്പോലെയാണ് (ദുർലഭമാണ് എന്നർത്ഥം) എന്ന് ഹദീസിൽ വന്നിരിക്കുന്നു. ദുഃസ്വഭാവിനികളായ സ്ത്രീകൾ പുരുഷന്മാരെ സ്വാഭാവിക നരപ്രായത്തിന് മുന്പ് തന്നെ നരപ്പിക്കുന്നതാണ് എന്നിപ്രാകാരം മഹാനായ ലുഖ്മാനുൽ ഹകീം(റ) പറഞ്ഞിരിക്കുന്നു.
അന്യപുരുഷന്മാർക്കിടയിൽ അവൾ സഞ്ചരിക്കുക, അന്യർ അവളുടെ സമീപത്ത് സഞ്ചരിക്കുക മുതലായവയിൽ വെറുപ്പ് പ്രകടമാക്കണം. ഇതില്ലാതെ സ്ത്രീകളെ കയറൂരിവിട്ട് അനിയന്ത്രിതമായി നടത്തുന്നവൻ ഹൃദയം മുറിക്കപ്പെട്ടവനാകുന്നു. ഇത്തരം കാര്യങ്ങളെ വെറുക്കൽ അല്ലാഹുവിന്റെ പക്കൽ പ്രതിഫലം ലഭിക്കുന്ന സൽക്കർമ്മങ്ങളിൽ പെട്ടതാണ്. അകാരണമായി ഒരു സ്ത്രീയെ സംശയിക്കുകയും അതുമൂലം അവളെ വെറുക്കുകയും ചെയ്യുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന് ഇടയാകുന്നതും അത് സൂക്ഷിക്കേണ്ടത് നിർബന്ധവുമത്രെ. ബഹുമാന്യരായ സ്വഹാബികളുടെ കാലത്ത് സ്ത്രീകൾ അന്യപുരുഷന്മാരെ കാണാതിരിക്കാൻ വേണ്ടി വീട്ടിന്റെ ജനലുകൾ അടച്ചു പൂട്ടാറ് പതിവായിരുന്നു.
ഭാര്യമാരുടെ സംരക്ഷണം
സ്ത്രീകൾക്ക് വലിയ സ്ഥാനവും സംരക്ഷണവും നൽകിയ മതമാണ് ഇസ്്ലാം. ഭാര്യ, അല്ലെങ്കിൽ മാതാവ്, മകൾ, സഹോദരി അങ്ങിനെ സ്ത്രീകൾ ആരുമാവട്ടെ, അവരെയെല്ലാം സംരക്ഷിക്കാനുള്ള ചുമതല ഭർത്താവ്, പിതാവ്, മകൻ തുടങ്ങിയ മേഖലയിലുള്ള വിവിധ പുരുഷന്മാർക്ക് നിർബന്ധമാണ്.
ഒന്നുകൂടി വ്യക്തമാക്കിയാൽ ബാല്യകാലത്ത് പിതാവും വിവാഹാനന്തരം ഭർത്താവും തുടർന്ന് മക്കളും വിവിധ മേഖലയിലെത്തുന്ന സ്ത്രീകൾക്ക് തുണയാകണമെന്ന് വ്യക്തമാക്കുന്ന നിരവധി തിരുവചനങ്ങൾ (ഹദീസുകൾ)നിലവിലുണ്ട്.
ചുരുക്കത്തിൽ, ഒരു സ്ത്രീക്കും തന്‍റെ വീടുവിട്ടിറങ്ങി ജീവിതം തേടേണ്ട ഒരു സാഹചര്യവും ഇസ്്ലാമിലില്ലെന്നത് അന്വേഷിക്കുന്നവർക്കെല്ലാം വ്യക്തമാവും. അഥവാ നിർബന്ധിതാവസ്ഥയിൽ മാത്രമേ ഒരു സ്ത്രീക്ക് തന്‍റെ വീടുവിട്ട് പുറത്തു പോകേണ്ടി വരുന്നുള്ളൂ. അതുതന്നെ ഭർത്താവിന്റെ സമ്മതത്തോടെയും ഒരു മഹ്റം(വിവാഹം ബന്ധം പാടില്ലാത്തവരുടെ സംരക്ഷണത്തോടെയും) ആയിരിക്കണമെന്നും ഇസ്്ലാം നിഷ്കർശിക്കുന്നുണ്ട്.
ഒപ്പം വസ്ത്രധാരണത്തിൽ മാന്യത പാലിക്കണമെന്നും ഇസ്്ലാം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അതുതന്നെ അലങ്കാരം പ്രത്യക്ഷപ്പെടുത്താത്ത വിധം സാധാരണ വസ്ത്രങ്ങൾ ധരിച്ചും സുഗന്ധം പൂശാതെയും കണ്ണല്ലാത്ത മറ്റു ശരീരഭാഗങ്ങളെല്ലാം മറച്ചും അന്യപുരുഷന്മാരെ നോക്കാതെയും ആവണമെന്നും കൽപ്പനകളുണ്ട്.
“നേരിയ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകൾ അന്ത്യനാളിൽ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കുമെന്ന് “സ്വഹീഹായ ഹദീസിലുണ്ട്. (ഖസ്ത്വല്ലാനീ).പക്ഷെ ഖേദകരമെന്ന് പറയാം.. ഇസ്്ലാമികാ ദർശങ്ങൾ പഠിക്കാത്ത ചില മുസ്്ലിം സ്ത്രീകളുടെ അഴിഞ്ഞാട്ടവും കൂത്തരങ്ങുകളും ഇന്ന് നമ്മുടെ പൊതു നിരത്തുകളിലും അങ്ങാടികളിലും സജീവമാണ്. ഇവരെ കർശനമായി നിയന്ത്രിക്കേണ്ട പുരുഷന്മാർ തന്നെ ഇവരുടെ താളത്തിനൊത്ത് തുള്ളാനും (പശുപാലൻ)മാരാവാനും തുടങ്ങിയതാണ് ഈ ദുരവസ്ഥകളുടെ കാരണമെന്ന് പറയേണ്ടതില്ലല്ലോ..
ഭാര്യമാരുടെ വിദ്യാഭ്യാസം
ഭാര്യമാർക്ക് നിർബന്ധമായ കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കൽ ഭർത്താവിന്റെ കടമയാണ്. മതപരമായ കാര്യങ്ങൾക്കൊപ്പം ശാരീരികമായുള്ള അവശ്യം അറിവുകളും അവർക്ക് നൽേകണ്ടതുണ്ട്. ആർത്തവത്തിന്റെ വിധികൾ, അതുണ്ടാകുന്പോൾ നിഷിദ്ധമായ കാര്യങ്ങൾ, നമസ്കാരത്തിന്റെ വിധികൾ, ആർത്തവമുണ്ടായാൽ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്കാരങ്ങൾ എന്നിവയെല്ലാം അവൾക്ക് പഠിപ്പിച്ചുകൊടുക്കണം.
തുടരും