(നബി(സ)യുടെ ഭാര്യമാർ)


പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ വിവാഹങ്ങളെ കുറിച്ചുള്ള വിവരണത്തിൽ‍  മഹതി ആഇശാ ബീവി(റ)യുമായുള്ള വൈവാഹിക ബന്ധവും അതു സംബന്ധിച്ചുള്ള വിമർ‍ശന

ങ്ങൾ‍ക്കുള്ള മറുപടിയുമാണ് കഴിഞ്ഞ ആഴ്ച വിശദീകരിച്ചത്.  ഇനി, മഹതി മുഖേനെ വിശുദ്ധ ഇസ്ലാമിന് ലഭിച്ച ചില നേട്ടങ്ങളും അവരുടെ ജീവിത സായാഹ്നവും മരണവും കൂടി ഹ്രസ്വമായി വിവരിച്ച് ഈ ഭാഗം അവസാനിപ്പിക്കാം. അല്ലാഹു സഹായിക്കട്ടെ. ആമീൻ.

ആഇശ(റ)യിലൂടെ ലഭിച്ച നേട്ടങ്ങൾ

ആഇശ(റ) ബീവി, മതവിജ്ഞാത്തിനു പുറമെ സാഹിത്യം, കവിത, ചരിത്രം, വൈദ്യം, രാഷ്ട്രീയം 
തുടങ്ങിയ നിരവധി വിഷയങ്ങളിലും കഴിവ് തെളിയിച്ച മഹതിയാണ്. 

സംഭവബഹുലവും ക്രിയാത്മകവുമായ ജീവിതമായിരുന്നു ആഇശ (റ)ക്ക് പ്രവാചക
രോടൊപ്പമുണ്ടായിരുന്നത്. ഒരു ഭാര്യ എന്നതിലപ്പുറം വരുംകാല തലമുറകളുടെ ഒരു അദ്ധ്യാ
പിക എന്ന നിലക്കായിരുന്നു അവരുടെ പ്രക
ടനങ്ങൾ‍. ചെറുപ്പകാലം മുതലേ പ്രവാചകർക്കൊപ്പമുണ്ടായിരുന്നതിനാൽ‍ സ്ത്രീകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മതവിധികളും ചോദിച്ചറിയാനും അവ രേഖപ്പെടുത്താനും മഹതിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ, മുഹമ്മദ് നബി(സ)യോട് നരിട്ട് ചോദിക്കാൻ ലജ്ജിക്കുന്ന പല കാര്യങ്ങളുടെയും മത വിധികൾ‍ ആഇശ(റ) ബീവി മുഖേനയൊയിരുന്നു സ്വഹാബിമാരുടെ(അുനചരരുടെ) ഭാര്യ
മാർ‍ ചോദിച്ചു മസ്സിലാക്കിയിരുന്നതെന്നും ചരിത്രത്തിൽ‍ കാണാം മഹാാനയ അബൂമൂസൽ‍ അശ്അരി (റ) ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

“നബി (സ്വ)യുടെ സ്വഹാബികളായ ഞങ്ങൾ‍ക്കു വല്ല വിഷയത്തിലും സംശയം നേരിടുന്പോൾ‍ അതിനെപ്പറ്റി ആയിശ (റ)യോടു ചോദിച്ചിട്ട് ഒന്നിൽ‍ പോലും കൃത്യമായ അറിവു ലഭിക്കാതിരുന്നിട്ടില്ല” (ഹദീസ് −തുർ‍മുദി).

മാത്രവുമല്ല, വിശുദ്ധ ഖുർ‍ആനിലെ പല വചനങ്ങളുടെ അവതരണത്തിനും അതേ കുറിച്ചുള്ള പ്രവാചകന്റെ വിശദീകരണങ്ങൾ‍ക്കും ആയിശ (റ) സാക്ഷിയായിട്ടുണ്ട്. അവരുടെ വീട്ടിൽ‍ വെച്ച് ദിവ്യബോധം ഉണ്ടായ നരവധി സംഭവങ്ങൾ‍ ചരിത്രത്തിൽ‍ കാണാം. അതുകൊണ്ടുതന്നെ ഖുർ‍ആൻ‍ വ്യാഖ്യാനരംഗത്തും  മഹത്തായ സംഭാവനകളർ‍പ്പിക്കാൻ മഹതിക്കു കഴിഞ്ഞിട്ടുണ്ട്. കൂടാതെ, അപൂർ‍വ്വമായ ചില വിഷയങ്ങളുൾ‍ക്കൊള്ളുന്ന പ്രവാചക വചനങ്ങളും ആഇശ(റ)യിൽ‍നിന്നും റിപ്പോർ‍ട്ട് ചെയ്യുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ‍ കാണാം. 
ചെറുപ്രായം മുതൽ‍ പ്രവാചകൻ(സ)യോടൊപ്പം കഴിച്ചു കൂട്ടിയതിന്റെ നേട്ടങ്ങളായി ഇപ്ര
കാരം നിരവധി കാര്യങ്ങളുണ്ട്. സ്ഥലപരിമിതി 
മൂലം അവ ചുരുക്കുന്നു. 

ഏതായാലും മഹതി ഇക്കാര്യത്തിൽ‍ വഹിച്ച പങ്ക് അതുല്യമാണ്. അത് അവർ‍നിർ‍വഹിച്ചിരുന്നില്ലെങ്കിൽ‍ വലിയൊരു ഭാഗം ഹദീസുകൾ‍ തന്നെ നമുക്ക് നഷ്ടപ്പെടുമായിരുന്നു. പ്രത്യേകിച്ച് ഗാർ‍ഹിക വിഷയങ്ങളും കുടുംബത്തോടുള്ള പ്രവാചകചര്യയും കൃത്യമായി ആയിശ (റ) ബീവി സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. 

ഇന്നും ചില ഫാമിലി കൗൺ‍സിലർ‍മാർ‍ നടത്തുന്ന പഠന ക്ലാസ്സുകളിൽ‍ കേൾ‍ക്കുന്ന നിരവധി ഹദീസുകളും ചരിത്രങ്ങളും ആഇശ(റ) മുഖേന റിപ്പോർ‍ട്ടു ചെയ്ത ഹദീസുകളിൽ‍ന ി
ന്നുള്ളതാണ്. 

ചുരുക്കത്തിൽ‍ കന്യകയും ചെറുപ്രായക്കാരിയുമായ ആയിശ (റ)യെ നബി (സ്വ) വിവാഹം ചെയ്തത് ഇസ്ലാമിക വിജ്ഞാന കൈമാറ്റത്തിന് വലിയ മുതൽ‍ക്കൂട്ടായി എന്നതാണ് വസ്തുത. മാത്രവുമല്ല, മഹതിയുമായുള്ള വൈവാഹിക ബന്ധം മുഖേനെ നബി(സ)ക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്. പ്രത്യേകിച്ച് അവിടുത്തെ ജീവിതത്തിലെ താങ്ങും തണലുമായിരുന്ന പ്രഥമ ഭാര്യ ഖദീജാബീവിയുടെയും പിതൃവ്യൻ അബൂഥാലിബിന്‍റെയും വിയോഗം തളർ‍ത്തിയ ഘട്ടത്തിലാണ് മഹതി, നബി(സ)യുടെ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നതെന്നതും ഇവിടെ എടുത്തു പറയേണ്ടതാണ്. 

പ്രവാചകരുടെ അത്താണിയായിരുന്ന ഇരുവരുടെ വിയോഗത്തെക്കുറിച്ച് നാം നേരത്തെ ഈ കോളത്തിൽ‍ വിവരിച്ചിരുന്നുവല്ലൊ.  ഈ വിടവ് ഇസ്‌ലാമിനെതിരെ ശക്തമായി ഇറങ്ങിപ്പുറപ്പെടാനുള്ള ഒരു ആയുധമാക്കിയാണ് ശത്രുക്കൾ‍ ഉപയോഗപ്പെടുത്തിയിരുന്നത്. ഈ ഘട്ടത്തിൽ‍ മഹതിയുടെ സാന്നിധ്യം വലിയ ആശ്വാസമാണ്  പ്രവാചകർ‍ക്ക്  നൽ‍കിയത്.ഇതിനെല്ലാം പുറമെ ആർഭാടത്തിലൂന്നി ജീവിതം നയിക്കുന്ന അഭിനവ സ്ത്രീകൾക്കും  മഹതിയിൽ‍ ഉത്തമ മാതൃകയാണുള്ളത്. 

പ്രവാചക പത്നിയായിരുന്നിട്ടു പോലും തികഞ്ഞ വിനയവും എളിമയും മുഖമുദ്രയാക്കിയാണ് മഹതി ജീവിച്ചിരുന്നത്. വസ്ത്രധാരണയിലും നടത്തത്തിലും  വരെ അത് പ്രകടമായിരുന്നു. തികഞ്ഞ തഖ്‌വയും സ്വഭാവശുദ്ധിയും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.

മരണം   

ഹിജ്‌റ 58 റമദാൻ പതിനേഴിന് തിങ്കളാഴ്ച യാണ് മഹതി ഇഹലോക വാസം വെടിഞ്ഞത് എന്നാണ് പ്രബലമായ അഭിപ്രായം. അന്ന് മഹതിക്ക് 66 വയസ്സായിരുന്നു. മരണത്തിനു മുന്പ് മഹതി ഏതാനും ദിവസങ്ങൾ‍ രോഗബാധിതയായി കിടന്നിരുന്നു. രോഗം തളർ‍ത്തിയ അവസരം വലിയ പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും, അതൊന്നും പ്രകടിപ്പിക്കാതെ, തന്നെ സന്ദർ‍ശിക്കുന്നവരെയെല്ലാം നന്നായി സ്വീകരിച്ചിരുന്നതായി ചരിത്രത്തിൽ‍ കാണാം. 

ആരോഗ്യസ്ഥിതി ചോദിക്കുന്നവരോടെല്ലാം സുഖം തന്നെ എന്നവർ‍ പറയുമായിരുന്നുവെന്നും എല്ലാം അല്ലാഹുവിന്‍റെ ഖളാഅ് (വിധി) ആണെന്ന് കരുതി സ്വയം ആശ്വസിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകും കൂടി ചെയ്തിരുന്നുവെന്നും ചിലർ‍ രേഖപ്പെടുത്തിയിട്ടുണ്ട്.  

തന്റെ എല്ലാ പ്രശ്ങ്ങനളും അല്ലാഹുവിൽ‍ ഭരമേൽപ്പിച്ചുള്ള ഉത്തമ മാതൃകാ ജീവിതമാണ് മഹതി നയിച്ചത്. അതുകൊണ്ടാണ് രോഗം കൊണ്ട് പ്രയാസപ്പെട്ടിട്ടും തന്നെ സന്ദർശിരക്കാൻ വരുന്നവരോട് വിഷമങ്ങൾ‍ ഒന്നും പറയാതെ സന്തോഷവാർത്തകൾ‍ അറിയിച്ച് ജീവിക്കാൻ മഹതിക്ക് കഴിഞ്ഞതെന്നും ചിലർ‍ വിശദീകരിച്ചിട്ടുണ്ട്.

പ്രവാചകൻ മുഹമ്മദ് നബി(സ)വഫാത്താകുന്പോൾ‍ ആഇശ ബീവി(റ)ക്ക്  പതിനെട്ട് വയസ്സ് പ്രായമായിരുന്നു. പിന്നീട്  നാൽപ്ത് വർഷ ക്കാലം അവർ‍ വിധവാ ജീവിതമാണ് നയിച്ചത്. ഇതിനിടെ സംഭവബഹുലമായ നാല് ഖലീഫമാരുടെ ജീവിതത്തിനും ഭരണത്തിനും മഹതി സാക്ഷിയായി. അവസാനം മുആവിയ (റ) വിന്റെ ഭരണകാലത്തായിരുന്നു മഹതിയുടെ മരണം സംഭവിച്ചത്.

മദീന ഗവർണരറായിരുന്ന അബൂഹുറൈറ (റ) ജനാസ നമസ്‌കാരത്തിന് നേതൃത്വം നൽകുയകയും പ്രവാചകരുടെ മറ്റു ഭാര്യമാരോടൊപ്പം ജന്നത്തുൽ‍ ബഖീഇൽ‍ മറമാടുകയും ചെയ്തു.

You might also like

Most Viewed