മുഹമ്മദ് നബി(സ); ഒരു ലഘു ചരിത്രം


പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ പിതൃവ്യനായ അബൂ ത്വാലിബിന്‍റെ മരണ ശേഷം മൂന്ന് ദിവസം കഴിഞ്ഞ് ഖദീജ(റ)യും മരണപ്പെടുകയുണ്ടായി. ഹജൂൻ എന്ന സ്ഥലത്ത് അവരെ ഖബറടക്കി. ഹിജ്റയുടെ മൂന്ന് വർ‍ഷം മുന്പായിരുന്നു ഈ ദുഃഖ സംഭവം നടന്നത്. അതുകൊണ്ട് ഈ വർ‍ഷത്തെ ആമുൽ‍ ഹുസ്ന്‍ (ദുഃഖ വർ‍ഷം) എന്നാണ് പ്രവാചക ചരിത്രത്തിൽ‍ അറിയപ്പെടുന്നത്.

ഖദീജ(റ)ന്‍റെ വിയോഗശേഷം അന്പത് വയസ്സ് തികഞ്ഞ നബി (സ) മറ്റു വൈവാഹിക ബന്ധത്തിലേർ‍പ്പെട്ടിട്ടുെണ്ടങ്കിൽ‍ അതിന്‍റെ പിന്നിൽ‍ കേവലം ദാന്പത്യം ആസ്വദിക്കുക മാത്രമായിരുന്നില്ലെന്ന് നമുക്ക് മനസ്സിലാക്കാം.നബി(സ)യെ സംബന്ധിച്ചിടത്തോളം പ്രവാചകത്വം ലഭിക്കുന്ന സമയത്ത് ഖദീജ(റ)യെ വധുവായി ലഭിച്ചത് വലിയ അനുഗ്രഹമായി പണ്ധിതന്മാർ‍ ചൂണ്ടിക്കാണിക്കുന്നു..

വിവാഹ സമയത്ത് ഖദീജ ബീവിക്ക് 40 വയസ്സ് ആയതിനാൽ‍ പൂർ‍ണ്ണമായ പക്വതയും ക്ഷമയും തന്‍റേടവുമുള്ള ഒരു സ്തീയെ തന്നെ ആ സമയത്ത് വധുവായി ലഭിച്ചത് പ്രവാചകന് ഏറെ ആശ്വാസമായിട്ടുണ്ട്.

ഹിറാ ഗുഹയിൽ‍ നിന്നും ദിവ്യബോധനം ആരംഭിച്ചപ്പോൾ‍ ഉണ്ടായ അന്പരപ്പും ഭയവും മാറ്റിയെടുക്കാൻ ഖദീജയുടെ ഉത്കൃഷ്ടമായ പെരുമാറ്റം കൊണ്ട് സാധിച്ചു. ഈ സമയത്ത് ഒരു കന്യകയായ ചെറുപ്പക്കാരിയായിരുന്നു നബി(സ) കൂടെയെങ്കിൽ‍, അവരെ മറ്റുള്ളവർ‍ ആശ്വസിപ്പിക്കേണ്ടി വരുമായിരുന്നേനെയെന്നും ചിലർ‍ വിലയിരുത്തുന്നു.

കൂടാതെ സാന്പത്തികമായി വളരെയേറെ ആസ്ഥിയുണ്ടായിരുന്നതിനാൽ‍ അനിവാര്യ ഘട്ടങ്ങളിലായി അവരുടെ ധനം മുഴുവനും പ്രവാചകനും വിശുദ്ധ ദീനിനുമായി ചിലവഴിക്കാനും സാധിച്ചു.

അഥവാ വലിയ സന്പന്നയും ബുദ്ധിമതിയും തന്ത്രജ്ഞയുമായ ഖദീജ(റ) അനുയോജ്യമായ സമയത്ത് തന്നെയാണ് പ്രവാചകരുടെ ഇണയായി എത്തിയത് എന്ന് നമുക്ക് മനസ്സിലാക്കാം.

മാത്രവുമല്ല, ഒരു പ്രവാചകന്‍റെ ഭാര്യയുടെ മാതൃകാ ജീവിതം കാഴ്ചവെക്കാൻ മഹതിക്ക് സാധിച്ചിരുന്നു. സ്ത്രീകളിൽ‍ ഉത്തമ ഇംറാന്‍റെ മകൾ‍ മര്യമാണ്, സ്ത്രീകളിലുത്തമ ഖുവൈലിദിന്‍റെ മകൾ‍ ഖദീജയാണ്’ എന്ന പ്രവാചക വചനത്തിലൂടെ മഹതിയുടെ പദവിയും മഹത്വവും മനസ്സിലാക്കാം.

കൂടാതെ, മഹതിയുടെ മരണ ശേഷം ഇതര ഭാര്യമാരേക്കാൾ‍ നബി(സ) ഏറെ പുകഴ്ത്തി പറഞ്ഞിരുന്നത് ഖദീജയുടെ മഹത്വങ്ങളായിരുന്നുവെന്നും ഹദീസുകളിൽ‍ വന്നിട്ടുണ്ട്.

ചുരുക്കത്തിൽ‍ പ്രവാചകന്‍റെ പ്രഥമ ഭാര്യയായ ഖദീജ(റ)യുടെ മരണം വരെ നബി(സ) മറ്റൊരു വിവാഹവും ചെയ്തിട്ടില്ല. ഖദീജ(റ) മരണപ്പെടുന്പോൾ‍ മഹതിയുടെ പ്രായം 65 ആയിരുന്നു. മക്കയിലെ ജന്നത്തു മുഅല്ലയിലെ ഖബർ‍ സ്ഥാനിലാണ് മഹതിയുടെ മഖ്ബറ. ഈ ഖബറിന്നരികിലാണ് മഹാനായ സയ്യിദ് അബ്ദു റഹ്്മാൻ ബാഫഖി തങ്ങളുടെയും ഖബർ‍. ഇരുവർ‍ക്കുമൊപ്പം അല്ലാഹു മഗ്ഫിറത്തും മർ‍ഹമത്തും നൽ‍കട്ടെ. ആമീൻ‍.

മഹതിയുടെ മരണ സമയം നബി(സ)ക്ക് 50 വയസ്സ് പൂർ‍ത്തിയായിരുന്നു. അന്പത് വയസ്സ് തികഞ്ഞ നബി (സ്വ) തുടർ‍ന്നും വൈവാഹികബന്ധത്തിലേർ‍പ്പെടുന്നുവെങ്കിൽ‍ അതിന്‍റെ പിന്നിൽ‍ കേവലം ദാന്പത്യ ആസ്വാദനമായിരുന്നില്ലെന്ന് നമുക്ക് തുടർ‍ന്നുള്ള ഭാഗങ്ങളിൽ‍ നിന്നും മനസ്സിലാകും.

ആയിശാ ബിന്‍ത് അബൂബക്കർ‍ (റ) നുബുവ്വത്തിന്‍റെ പത്താം വർ‍ഷം പ്രഥമ ഭാര്യ ഖദീജയ്ക്കു ശേഷം ഒരു മാസം കഴിഞ്ഞാണ് നബി(സ) ആയിഷ(റ)യെ വിവാഹം ചെയ്തത്. പ്രവാചകന്‍റെ ഭാര്യമാരുടെ കൂട്ടത്തിൽ‍ ഏക കന്യകയായിരുന്നു മഹതി ആയിഷ(റ). മഹതിയുടെ സ്ഥാനപ്പേർ സിദ്ദീഖ എന്നും ഓമനപ്പേർ ഉമ്മു അബ്ദില്ല എന്നുമായിരുന്നു.

ആയിഷ(റ)യുടെ പിതാവ് അബൂബക്കറിന്‍റെ സാക്ഷാൽ‍ നാമം അബ്ദുല്ല എന്നാണ്. സിദ്ദീഖ് എന്നത് സ്ഥാനപ്പേരും. ഉമ്മുറൂമാൻ ആണ് ആയിഷ(റ)യുടെ മാതാവ്.

 ആയിഷ(റ)യുടെ ജനനത്തെ സംബന്ധിച്ച് ചരിത്രകാരന്മാർ‍ക്കിടയിൽ‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രവാചകത്വ ലബ്ധിയുടെ നാലാം വർ‍ഷത്തിലാണ് ആയിഷയുടെ ജനനം. ആറാം വയസ്സിലാണ് വിവാഹം നടന്നതെന്നും കുടുംബ ജീവിതം ആരംഭിച്ചത് 9ാം വയസ്സിലാണെന്നും ചരിത്രകാരനായ ഇബ്നുസഅദ് രേഖപ്പെടുത്തിയിട്ടുണ്ട്.

അഥവാ, ഹിജ്റയുടെ മുന്പാണ് നബി (സ്വ) മഹതിയെ വിവാഹം ചെയ്തതെന്നും സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയത് ഹിജ്റക്ക് ശേഷം മൂന്ന് വർ‍ഷത്തിനുശേഷം ആയിശ (റ)ക്ക് ഒന്പത് വയസ്സുള്ളപ്പോഴായിരുന്നുവെന്നാണ് മിക്ക ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. ചെറിയ പ്രായത്തിൽ‍ തന്നെ പ്രായത്തെ കവച്ചുവെക്കുന്ന ബുദ്ധിശക്തിയും ഓർ‍മ്മ ശക്തിയുമെല്ലാം മഹതിക്കുണ്ടായിരുന്നു.

ഒരിക്കൽ‍ അവർ‍ പാവകളെക്കൊണ്ട് കളിക്കുകയായിരുന്നു. അപ്പോൾ‍ റസൂൽ‍ അവിടെ കടന്നുവന്നു. പാവകളുടെ കൂട്ടത്തിൽ‍ ഇരു പാർ‍ശ്വങ്ങളിലും ചിറകുകളുള്ള ഒരു കുതിരയും ഉണ്ട്. തിരുമേനി ചോദിച്ചു: ആയിഷ, ഇതെന്താണ്? കുതിരയാണെന്ന് അവർ‍ മറുപടിപറഞ്ഞു. കുതിരക്കു ചിറകുകളുണ്ടാകുമോ? എന്തുകൊണ്ട് ഉണ്ടാവില്ല? സുലൈമാൻ നബിയുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ? തിരുമേനി പുഞ്ചിരിച്ചു. ഇതിൽ‍നിന്ന് ആയിഷയുടെ സാമർ‍ഥ്യവും കഴിവും മനസ്സിലാക്കാം.

മുആവിയ്യയുടെ ഭരണത്തിന്‍റെ അവസാനകാലമായിരുന്നു ആയിഷയുടെ അന്ത്യം. അന്നവർ‍ക്ക് 67 വയസ്സായിരുന്നു. ഹിജ്റവർ‍ഷം 58ൽ‍ റമദാൻ മാസം രോഗബാധിതയായി. ആരോഗ്യസ്ഥിതി ചോദിക്കുന്നവരോടെല്ലാം സുഖം തന്നെ എന്നവർ‍ പറയുമായിരുന്നു. തന്‍റെ എല്ലാ പ്രശ്നങ്ങളും അല്ലാഹുവിൽ‍ ഭരമേൽ‍പ്പിച്ച് മാതൃകാ ജീവിതമാണ്.  

You might also like

Most Viewed