കൊ­ൽ­ക്കത്ത പ്ലീ­നവും കാ­ർ­ഷി­ക വി­പ്ലവവും


ആദിമ ക്രിസ്തുമതവും കമ്യൂണിസവും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ച് എംഗൽസ് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. മനുഷ്യൻ തന്റെ തെറ്റുകൾ കു‍‍ന്പസാര കൂട്ടിനകത്ത് വെച്ച് ദൈവത്തിന്റെ പ്രതിപുരുഷനായ പുരോഹിതനോട് തുറന്നു പറയുന്നതും തെറ്റുകൾക്ക് മാപ്പിരക്കുന്നതും പോലെ കമ്യൂണിസ്റ്റുകാരും ഇത് പതിവായി നിർവഹിക്കുന്നുണ്ട്. ദൈവത്തിന്റെ മുന്പിലല്ല സ്വന്തം പാർട്ടിയുടെ മുന്പിലാണ്, അതിന്റെ മേലാളന്മാരായ പാർട്ടി പുരോഹിതന്മാരുടെ മുന്പിലാണ് അത് നിർവഹിക്കുക എന്നുമാത്രം. അതിനവർ നൽകിയിരിക്കുന്ന പേരാണ് ആത്മവിമർശനം, സ്വയം വിമർശനം എന്നൊക്കെ. പ്രകൃതിയെ ദ്വന്ദാത്മകമായി കാണുന്ന ഒരു പദ്ധതിയാണ് മാർക്സിസത്തിന്റേത്. ആത്മവിമർശനം കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. ഓരോരുത്തരും ആത്മവിമർശനങ്ങൾ നടത്തി തെറ്റുകൾ തിരുത്താൻ തയ്യാറായാൽ പിന്നെ മാർക്സിസ്റ്റ് പാർട്ടികൾക്കകത്ത് തെറ്റുകൾ അവശേഷിക്കില്ല. 

പക്ഷേ ഹവ്വയെ വിലക്കപ്പെട്ട കനി തിന്നാൽ പ്രേരിപ്പിച്ച പിശാചുക്കളെപ്പോലെ തെറ്റു ചെയ്യുവാനുള്ള പ്രേരണകൾ സമൂഹത്തിൽ സജീവമാണ് എന്ന് കമ്യൂണിസ്റ്റുകാ‍ർ കരുതുന്നു. അവരതിനെ അന്യവർഗ്ഗ ചിന്താഗതികൾ എന്നാണ് വിളിക്കുക. അന്യവർഗ്ഗം എന്നുപറയുന്പോൾ തന്റെതല്ലാത്ത വർഗ്ഗം എന്നാണല്ലോ അർത്ഥം. തന്റെ വർഗ്ഗം തൊഴിലാളി വർഗ്ഗമാണെന്നും തന്റെ കാഴ്ചപ്പാട് തൊഴിലാളിവർഗ്ഗ കാഴ്ചപ്പാടാണെന്നും എന്നാൽ എല്ലാവിധ പിന്തിരിപ്പൻ ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും ചെയ്തികൾക്കും കാരണക്കാരായ മുതലാളിത്ത, ചെറുകിട സ്വത്തുടമസ്ഥ, കർഷക വർഗ്ഗ മനോഭാവങ്ങളും ആശയങ്ങളും സമൂഹത്തിൽ ശക്തമായി വേരുറപ്പിച്ചിട്ടുള്ളതുകൊണ്ട് അത്തരം ആശയങ്ങളും പ്രവർത്തികളും തൊഴിലാളിവർഗ്ഗ പ്രസ്ഥാനമായ കമ്യൂണിസ്റ്റുപാർട്ടി കേ‍‍‍‍ഡർമാരേയും പാർട്ടിയെ തന്നെയും സ്വാധീനിച്ചേക്കാമെന്നുമവ‍ർ കരുതുന്നു. അതുകൊണ്ട് ഓരോരുത്തരിലുമുള്ള ഇത്തരം ചിന്താഗതികൾക്കെതിരെ ആത്മവിമ‍ർശനം മാത്രം മതിയാവില്ല. പരവിമർശനവും അത്യാവശ്യവുമാണ് എന്നാണവരുടെ കാഴ്ചപ്പാട്. പാർട്ടിയിലുള്ള എല്ലാവരേയും വലിപ്പച്ചെറുപ്പം പരിഗണിക്കാതെ വിമർശിക്കാനുള്ള അവകാശം അവർക്ക് പാർട്ടി തരുന്നുണ്ട്. തന്നിലെ അന്യവർഗ്ഗ ചിന്താഗതികളെ കണ്ടെത്തി തൂത്ത് വാരിക്കളയാൻ സ്വയം വിമർശനം നടത്തുന്നതുപോലെ അപരനിലെ അന്യവർഗ്ഗചിന്താഗതികളേയും പ്രവർത്തികളേയും ചൂണ്ടിക്കാട്ടി നിർദയമായി വിമർശിക്കുക എന്നതാണ് പാർട്ടി രീതി. 

ഇത്തരം പതിവുരീതികൾ തെറ്റുതിരുത്താൻ പര്യാപ്തമാകാതെ വരുന്പോഴാണ് പാർട്ടിയെ ഒന്നടങ്കം ബാധിച്ച തെറ്റുകൾ കുന്പസാര കൂട്ടിലെന്നപോലെ തുറന്നുപറയുന്നതിനും കൂട്ടായ യജ്ഞങ്ങളിലൂടെ തിരുത്തുന്നതിനുമുള്ള തെറ്റുതിരുത്തൽ േരഖകൾ തയ്യാറാക്കുന്നത്. പാർട്ടിയുടെ നയരൂപീകരണ ചുമതല കേന്ദ്ര സംസ്ഥാന ഘടകങ്ങൾക്കാണ് എന്നതുകൊണ്ട് പാർട്ടിയുടെ ഈ ഘടകങ്ങളാണ് തെറ്റുതിരുത്തൽ രേഖകൾ തയ്യാറാക്കുക. അതിന്റെ മുന്നോടിയായി പാർട്ടിയുടെ എല്ലാ ഘടകങ്ങളും ചേർന്ന് പാർട്ടിയെ ബാധിച്ച അന്യവർഗ്ഗചിന്താഗതികളും ആശയങ്ങളും പാ‍‍‍‍ർട്ടി ശരീരത്തേയും മനസ്സിനേയും എത്രമാത്രം ദുഷിപ്പിച്ചിട്ടുണ്ട്. അത് എത്രമാത്രം രോഗഗ്രസ്ഥമാണ് എന്ന് ഓരോരുത്തർക്കും വിശദീകരിക്കുവാൻ അവസരം കൊടുക്കും. അവയൊക്കെ ക്രോഡീകരിച്ച് മേൽഘടകങ്ങൾക്ക് കൊടുക്കും. ഇങ്ങനെ വ്യത്യസ്തമായ കീഴ്ഘടകങ്ങൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ചാണ് കേന്ദ്രസംസ്ഥാന ഘടകങ്ങൾ തെറ്റുതിരുത്തൽ രേഖകൾ തയ്യാറാക്കുക. 

ആ തയ്യാറാക്കിയ രേഖയുെട അടിസ്ഥാനത്തിൽ പാ‍‍ർട്ടിയിലെ മുഴുവൻ ഘടകങ്ങളും വ്യക്തികളും ആത്മവിമർശനവും പരവിമർശനവും നടത്തി ഓരോ സഖാവിനെയും ബാധിച്ച തെറ്റുകളും ഘടകങ്ങളെ ബാധിച്ച തെറ്റുകളും തിരുത്തി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തനക്ഷമമാക്കുക എന്നതാണ് കാഴ്ചപ്പാട്. ഇത്തരം ചികിത്സകളും ഫലിക്കാതെ വരുന്പോഴാണ് തെറ്റുതിരുത്തലിന് വേണ്ടി മാത്രം പ്രത്യേക സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിക്കുക. ഇങ്ങനെ ചില പ്രത്യേക ഉദ്ദേശ്യങ്ങൾക്ക് വേണ്ടി മാത്രം ചേരുന്ന പ്രത്യേക സമ്മേളനങ്ങളെയാണ് പാർട്ടി പ്ലീനം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തിലൊന്നാണ് ഏതാണ്ട് ഒരു വർഷം മുന്പ് പാലക്കാട് ചേർന്നത്. അത് വിളിച്ചുചേർത്തത് പാ‍‍ർട്ടിയുടെ കേരള സംസ്ഥാനഘടകമായിരുന്നു. ഇപ്പോൾ കൊൽക്കത്തിയിൽ ചേർന്നത് അഖിലേന്ത്യാ പ്ലീനമാണ്. വിജയവാഡയിൽ ചേർന്ന പാ‍‍ർട്ടി കോൺഗ്രസാണ് പാർട്ടി സംഘടനാ ദൗർബല്യങ്ങളേയും തെറ്റുകളേയും ചൂണ്ടിക്കാണിച്ച് തിരുത്തുന്നതിനായി ഒരു പ്രത്യേക പ്ലീനം കൊൽക്കത്തയിൽ ചേരണം എന്ന് നിശ്ചയിച്ചത്. അതാണിപ്പോൾ പൂ‍‍ർത്തിയാക്കിയത്. ആത്മവിമർശനം, പരവിമർശനം എന്നത് പാ‍‍ർട്ടിയുടെ ജീവൻ നിലനിർത്താനുള്ള പ്രാണവായുവാണ്. അത് നടക്കാതെ വരുന്പോൾ പാർട്ടി ശരീരം ജീർണ്ണിച്ചു നശിക്കും എന്നാണ് കാഴ്ചപ്പാട്. അത് അനവരതം പാർട്ടിയിൽ നടക്കണം. അങ്ങിനെ നടക്കുന്നുണ്ട് എന്ന് പാർട്ടി അവകാശപ്പെടുകയും ചെയ്യുന്നു. എന്നിട്ടും തെറ്റുകൾ പാർട്ടിയിൽ ഈട്ടം കൂടിവരുന്പോഴാണ് തെറ്റുതിരുത്തൽ രേഖകൾ തയ്യാറാക്കുക. ഈ രേഖകൾ വെച്ചുള്ള സമഗ്ര ചർച്ചകളും പ്രവർത്തന പരിപാടികളും തയ്യാറാക്കുക. 1964ൽ സി.പി.ഐ (എം) രൂപീകരിക്കപ്പെട്ട ശേഷം ഇങ്ങനെ എത്ര രേഖകൾ തയ്യാറാക്കപ്പെട്ടു എന്ന് കണ്ടെത്തുക തന്നെ പ്രയാസമായിരിക്കും. അടുത്ത കാലത്തായി തെറ്റുതിരുത്തൽ രേഖകൾ ഒരു സാധാരണ നടപടിയായി തീ‍‍ർന്നിട്ടുണ്ട്. അതുകൊണ്ട് മാത്രം മതിയാവുന്നില്ല എന്ന സ്ഥിതിയിലാണ് പാർട്ടി പ്ലീനങ്ങൾ പ്രത്യേകമായി ഇത്തരം ആവശ്യങ്ങൾക്ക് മാത്രമായി ചേരേണ്ടിവരുന്നത്. പാലക്കാട് സംസ്ഥാന പ്ലീനവും കൊൽക്കത്തയിലെ അഖിലേന്ത്യാ പ്ലീനവുമാണ് ഈ ദിശയിലെ ഏറ്റവും പുതിയ പരിശ്രമങ്ങൾ.

ഈ പരിശ്രമങ്ങളെ മാർക്സിസത്തിന്റെയും പാർട്ടിയുടെയും വിമർശകർ രണ്ട് തരത്തിലാണ് പൊതുസമൂഹത്തിന്റെ മുന്പാകെ അവതരിപ്പിക്കുക. ഒന്ന് പാ‍‍ർട്ടിയാകെ തെറ്റുകളുടെ കൂടാരമാണ്. രണ്ട് ഇത്തരം പരിപാടികൾ ആചാരപരവും ആഘോഷപരവുമായ ചടങ്ങുകൾ എന്നതിനപ്പുറം ഇതിന് പ്രസക്തിയേതുമില്ല. പാർട്ടിയും പ്രസ്ഥാനവും അനിവാര്യമായ തകർച്ചയിലേക്ക് മുതലകൂപ്പുകുത്തുക തന്നെയാണ് ചെയ്യുന്നത്. ഈ തകർച്ചയെ തന്നെ പലരും ആഘോഷമാക്കുന്നുണ്ട്. ഈ നിലപാടുകളൊക്കെ വിശകലന വിധേയമാക്കുന്നതിന് മുന്പു ചില പൊതുനിലപാടുകൾ നാം അംഗീകരിക്കേണ്ടതുണ്ട്. അതിലൊന്ന് തെറ്റുകളുെട കൂടാരമായി തീരുന്നത് മാർക്സിസ്റ്റ് പാർട്ടികൾ മാത്രമല്ല എല്ലാ പാർട്ടികളും ഒരുപക്ഷേ അതിലേറെ ദുഷിപ്പിക്കപ്പെട്ടവയാണ്. പക്ഷേ അവയൊന്നും ആത്മവിമർശനപരമായി സമൂഹത്തിന്റെ മുന്പിൽ തുറന്നു പറയാനോ, ജനങ്ങളെ കൂടി അറിയിച്ചു കൊണ്ടുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കാനോ തയ്യാറാകുന്നില്ല എന്നതാണ്. രണ്ടാമത്തേത് വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾ പൊതുവെയാണ് തകർച്ചയെ നേരിടുന്നത്. അല്ലാതെ സി.പി.ഐ (എം) പോലെ അതിലെ പ്രമുഖമായ ഒരു പാർട്ടി ഒറ്റക്ക് തകരുകയല്ല. ഒരുപക്ഷേ സി.പി.ഐ (എം) എന്ന പാർട്ടി തകരുന്നതിന്റെ അതേ അനുപാതത്തിലോ അല്ലെങ്കിൽ അതിൽ കൂടുതൽ വേഗത്തിലോ വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാർട്ടികൾക്കകത്ത് തകർച്ചയുടെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതായത് സി.പി.ഐ(എം) പോലൊരു പാർട്ടിക്ക് തകർച്ച സംഭവിക്കുന്നുണ്ടെങ്കിൽ അതിൽ മറ്റ് വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾക്കോ ്രഗൂപ്പുകൾക്കോ ആഹ്ലാദിക്കാനൊന്നുമില്ല. വ്യവസ്ഥാപിത കമ്യുണിസ്റ്റ് പാർട്ടികളുടെ തകർച്ച ഫാസിസ്റ്റു പ്രവണതകൾ പ്രകടിപ്പിക്കുന്ന ബി.ജെ.പി പോലുള്ള രാഷ്ട്രീയ പാർട്ടികൾക്കാണ് നേട്ടമായി തീരുന്നത്. ഇത് ജനാധിപത്യ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയേയും സന്തോഷിപ്പിക്കുന്നതല്ല. ഒരുപക്ഷേ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ സി.പി.ഐ(എം) നേരിടുന്ന ഗുരുതരമായ തകർച്ചയിൽ നിന്ന് താല്ക്കാലികമായെങ്കിലും ഉയിർത്തെഴുന്നേൽക്കാൻ പാർട്ടിക്ക് സാധിക്കുകയും ചെയ്തേക്കാം. കൊൽക്കത്ത പ്ലീനത്തിന് തുടക്കം കുറിച്ചുകൊണ്ട് പാർട്ടി നടത്തിയ റാലിയിലെ ജനപങ്കാളിത്തം അത് വ്യക്തമാക്കുന്നുണ്ട്. ലക്ഷക്കണക്കിന് മനുഷ്യർ പട്ടിണി കിടന്ന് മരിക്കാൻ ഇടയാക്കിയ ബംഗാൾ ക്ഷാമം നടന്ന ഈ മണ്ണിനെ കാർഷിക മിച്ചമുള്ള സംസ്ഥാനമാക്കി മാറ്റിയത് കമ്യൂണിസ്റ്റു പാർട്ടിയാണ് എന്നത് യാഥാർത്ഥ്യമാണല്ലോ. നാട്ടിൻപുറങ്ങളിലെ കാർഷിക സമൂഹങ്ങളിൽ പാർട്ടിക്ക് ഇപ്പോഴും ശക്തമായ അടിത്തറയുണ്ട് എന്നത് വാസ്തവുമാണ്. ഈയിടെ പാർട്ടി നേതൃത്വത്തിൽ നടന്ന ചില കർഷകസമരങ്ങൾ, റാലികൾ, അഖിലേന്ത്യാ പണിമുടക്കിന് ബംഗാളിലെ നാട്ടിൻപുറങ്ങളിലേയും നഗരങ്ങളിലേയും തൊഴിലാളി വിഭാഗങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ എന്നിവയൊക്കെ ഇത് വ്യക്തമാക്കുന്നുണ്ട്. പക്ഷേ അപ്പോഴും പാർട്ടിയുടെ ആത്യന്തികമായ ലക്ഷ്യങ്ങളെ അത് സാധൂകരിക്കുന്നില്ല. അത്തരം അതിജീവനം സാധ്യമാണ് എന്ന് കരുതാനുമാവില്ല.

എന്തുകൊണ്ട് എന്ന ചോദ്യത്തിന് കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരന്വേഷണത്തിനെ ഇവിടെ മുതിരുന്നുള്ളൂ. കമ്യൂണിസ്റ്റ് പാ‍‍ർട്ടി ആധുനിക തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയപാർട്ടിയാണ് എന്നാണ് സങ്കല്പം. വൈജ്ഞാനിക വിപ്ലവത്തെത്തുടർന്ന് വളർന്നുവന്ന വ്യവസായിക വിപ്ലവം അതിന്റെ തന്നെ സാംസ്കാരിക സാമൂഹ്യരൂപമായ ആധുനികതാ പ്രസ്ഥാനം എന്നിവയുടെയൊക്കെ ഉല്പന്നമാണ് ആധുനിക തൊഴിലാളിവർഗ്ഗം. മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വിശദീകരിക്കുന്നത് നഷ്ടപ്പെടുവാൻ കാൽചങ്ങലകൾ മാത്രമുള്ള നേടാൻ ഒരു ലോകം മുഴുവനുള്ള ആധുനിക തൊഴിലാളിവർഗ്ഗത്തെക്കുറിച്ചാണ്. സ്വന്തം അദ്ധ്വാനശക്തിയല്ലാതെ മറ്റ് യാതൊരു സ്വത്തും കൈവശമില്ലാത്ത ഫാക്ടറിയോടനുബന്ധിച്ച ടൗൺഷിപ്പുകളിലും മറ്റും താമസിക്കുന്ന സ്വന്തമായി വീടോ, ഭൂമിയോ മറ്റ് സ്വത്തുവകകളോ ഒന്നുമില്ലാത്ത തൊഴിലാളിവർഗ്ഗം. അവർക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ലായിരുന്നു. നേടാനാണെങ്കിൽ കാൽചങ്ങലകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പുതിയൊരു ലോകം തന്നെ ഉണ്ടായിരുന്നു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മഹാനായ നേതാവ് വി.ഐ ലെനിൻ ഈ വർഗ്ഗത്തെ മുൻനിർത്തിയാണ് തൊഴിലാളി കർഷക സമര സഖ്യം രൂപപ്പെടുത്തി റഷ്യൻ സാറിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ച് സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തീകരിച്ചത്. ഇന്ന് ലോകത്ത് തന്നെ ഇത്തരത്തിലുള്ള ഉല്പാദന വ്യവസ്ഥയില്ല. നമ്മുടെ മുന്പിലുള്ള ഒരു വ്യാവസായിക ഉല്പന്നവും ഒരു ടൗൺഷിപ്പോ ഒരു ഫാക്ടറിയോ കേന്ദ്രീകരിച്ച് ഉല്പാദിപ്പിക്കപ്പെടുന്നവയല്ല. ലോകമാകെ ചിതറിക്കിടക്കുന്ന സ്വറ്റ് ഷോപ്പുകളിലാണ് ഇപ്പോൾ ഉല്പാദനത്തിന്റെ ഏറിയ പങ്കും നിർവഹിക്കപ്പെടുന്നത്. പലപ്പോഴും കരാറടിസ്ഥാനത്തിലുള്ള ഉല്പാദനമാണ് ഇവിടെയൊക്കെ നടക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉല്പാദിപ്പിക്കപ്പെടുന്ന വിവിധ പാർട്സുകൾ ഒരു കേന്ദ്രത്തിൽ എസംബിൾ ചെയ്ത് കോ‍‍ർപ്പറേറ്റ് ബ്രാൻഡ് നെയിമുകൾ പതിച്ച് ലോകത്താകെ വിറ്റഴിക്കുന്നു. ഇവിടെയൊക്കെ കായികാദ്ധ്വാനത്തെ പകരം വെക്കുന്ന തരത്തിൽ അറിവുകൾ, സേവന തുറകൾ എന്നിവ സ്ഥാനം പിടിക്കുന്നു. അതായത് സ്വന്തം അദ്ധ്വാനശക്തി വിറ്റ് ജീവിക്കുന്ന മറ്റൊരു സ്വകാര്യസ്വത്തും കൈവശമില്ലാത്ത ഒന്നും നഷ്ടപ്പെടാനില്ലാത്ത ആധുനിക തൊഴിലാളി വർഗ്ഗം, എന്ന കാഴ്്ചപ്പാട് പോലും ഇന്ന് നിലനിൽക്കുന്നില്ല. ആധുനിക തൊഴിലാളി വർഗ്ഗം തന്നെ ഇല്ലാതായി തീരുന്പോൾ എങ്ങിനെയാണ് കലർപ്പില്ലാത്ത തൊഴിലാളിവർഗ്ഗ ബോധം സ്വതന്ത്രമായി നിലനിൽക്കും എന്ന് സങ്കല്പിക്കാനാകുക? സ്വാഭാവികമായും പലതും നഷ്ടപ്പെടാനുള്ള, കായികാദ്ധ്വാനത്തേക്കാൾ ബുദ്ധികൊണ്ടും വിവര സങ്കേതങ്ങൾ കൊണ്ടും തൊഴിലെടുക്കുന്ന, ചെറുകിട സ്വത്തുടമസ്ഥരുടെ, കർഷകരുടെ, ഒക്കെ ബോധമണ്ധലമുള്ളവരാണ് ഇന്നത്തെ തൊഴിലാളികൾ. അവരുടെ ബോധം എന്നത് നിലവിലുള്ള ലോകസാഹചര്യങ്ങിൽ നിന്ന് ഉടലെടുക്കുന്നതാണ്. മാർക്സിസത്തിന്റെ അടിസ്ഥാന നിലപാടുകൾ വസ്തുനിഷ്ഠമാണ്, ആത്മനിഷ്ഠമല്ല. ബോധം അസ്ഥിത്വത്തെ നിർണ്ണയിക്കുകയല്ല; അസ്ഥിത്വം ബോധത്തെ നിർണ്ണയിക്കുകയാണ് ചെയ്യുന്നത് എന്നത് കേവലം ചുവരുകളിലും ലേഖനങ്ങളിലും എഴുതി വെക്കാനുള്ള ഒരു ഉദ്ധരണിയല്ല. മാർക്സിസത്തിന്റെ ജീവൻ തന്നെയാണ്. അപ്പോൾ കലർപ്പില്ലാത്ത, തൊഴിലാളിവർഗ്ഗ ബോധം എന്നത് ഇന്നത്തെ വസ്തുനിഷ്ഠ യാഥാർത്ഥ്യമല്ല.

ഇനി നമുക്ക് കേരളത്തിലേക്ക് വരാം. ജാതിയും ജന്മിനാടുവാഴിത്ത വ്യവസ്ഥയും ആണ് കേരളത്തിന്റെ അസ്ഥിത്വത്തെ നിശ്ചയിച്ച പ്രധാനഘടകം. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും അതേപോലെ പ്രധാനം തന്നെ. പ്രധാനമായും വനവിഭവങ്ങൾ, നാണ്യവിളകൾ, നെൽകൃഷി, മത്സ്യബന്ധനം എന്നിവയൊക്കെയായിരുന്നു ഉല്പാദന മേഖല. ഇടക്കാലത്ത് പുറം വരുമാനം പ്രധാനഘടകമായി മാറി. ഉദാരവൽക്കരണ കാലത്തോടെ കൃഷി മുരടിപ്പിലേക്ക് നീങ്ങി. വ്യവസായികവികസനം പറയത്തക്ക തോതിലൊന്നുമില്ലതാനും. ഭൂപരിഷ്കരണം വഴി മിക്കവാറും കുടുംബങ്ങൾക്ക് ഒരു തുണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 

ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനവും പുറം വരുമാനവും നിമിത്തം ഉയർന്ന കൂലി വ്യവസ്ഥ നിലവിൽ വന്നു. ഇതൊക്കെ ചേർന്ന് കർഷക സ്വഭാവവും ചെറുകിട സ്വത്തുടമസ്ഥ സ്വഭാവങ്ങളുമുള്ളവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. മുതലാളിത്ത പൂർവ്വ സമൂഹത്തിന്റ ആചാരാനുഷ്ഠാനങ്ങളും ജാതിമതങ്ങളുടെ സ്വാധീനവും നവഉദാരവൽകൃത ആശയമണ്ധലങ്ങളും ഒത്തുചേർ‍ന്നപ്പോൾ വികസന ത്വരയുള്ള ഇടത്തരക്കാരന്റെ മനോഭാവമാണ് പൊതുവെ എല്ലാവരും വെച്ചുപുലർത്തുന്നത്. തൊഴിലാളിവർഗ്ഗബോധം, അന്യവർഗ്ഗ ആശയങ്ങൾ എന്നൊക്കെ പറയുന്നത്് കേരളത്തിൽ വിപരീതങ്ങളായ ദ്വന്ദങ്ങളല്ല. ഇടകലർന്ന ഒന്നു തന്നെയാണ്. ഇത്തരം സമൂഹങ്ങളിലെ കമ്യൂണിസ്റ്റ് പാ‍‍ർട്ടി തൊഴിലാളിവർഗ്ഗ ആശയങ്ങൾ ഉൾക്കൊള്ളുകയും തൊഴിലാളി വർഗ്ഗ വിപ്ലവ പാ‍‍ർട്ടിയായി പ്രവർത്തിക്കുകയും വേണം എന്നത് ചിലരുടെ ആഗ്രഹമായിരിക്കാം. പക്ഷേ വസ്തുനിഷ്ഠമായി അത് സംഭവിക്കുകയില്ല, കൃഷി ഏറെക്കുറെ അന്യം നിന്നുപോയ ഒരു സംസ്ഥാനമാണിന്ന് കേരളം. കൃഷിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരും ചുരുക്കം. അതിന്റെ ഫലമെന്താണ്? ബംഗാളിൽ മറ്റെന്തൊക്കെ തകർന്നാലും കാർഷികമേഖലയിൽ പുരോഗതിയുണ്ടായിട്ടുണ്ട്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ നാട്ടിൻപുറങ്ങളിൽ ഭൂരിപക്ഷമുണ്ട്. സ്വാഭാവികമായും തൊഴിലാളിവർഗ്ഗത്തിന്റെ ഉറച്ച സഖ്യശക്തിയായ ദരിദ്രകർഷകവർഗ്ഗം അവിടെ നിർണ്ണായക ശക്തിയാണ്. സിംഗൂർ, നന്ദിഗ്രാം സംഭവങ്ങളുടെ വർഗ്ഗ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് പാ‍‍ർട്ടിയോട് താല്ക്കാലികമായി ശത്രുത പ്രകടിപ്പിച്ചാലും ഗ്രാമങ്ങളിൽ പാർട്ടിയുടെ അടിത്തറ കർഷകവർഗ്ഗം തന്നെയാണ്. 

അതുകൊണ്ടാണ് ബംഗാളിൽ സി.പി.ഐ (എം) ഒരു തിരിച്ചുവരവ് നടത്തിയാൽ അത് അതിശയകരമായിരിക്കില്ല എന്ന് പറയാൻ കഴിയുന്നത്. എന്നാൽ കേരളത്തിൽ ഇതിനുള്ള സാധ്യതപോലും വിരളമാണ്. തൊഴിലാളിവർഗ്ഗം എന്ന് വിളിക്കുന്നവരിൽ മഹാഭൂരിപക്ഷവും മൂലധന വികസന ആഗ്രഹങ്ങൾ വെച്ചുപുലർത്തുന്ന ചെറുകിട സ്വത്തുടമസ്ഥരാണ്. അവരിൽ നിന്ന് തൊഴിലാളിവർഗ്ഗ ബോധവും രാഷ്ട്രീയവും സംസ്ക

You might also like

Most Viewed