നുള്ളിയെറിയാൻ പറ്റാത്ത കൊളുന്തുകൾ
“ഇൻക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
പെന്പിൈള ഒരുമൈ സിന്ദാബാദ്”
“പണിയെടുപ്പതു നാങ്കെൾ
കൊള്ളയടിപ്പതു നീങ്കൾ”
കൊളുന്തുകുട്ട എടുപ്പതു നാങ്കൾ
പണക്കുട്ട അമുക്കുതു നീങ്കൾ”
“അപ്പാ അപ്പാ കരിയപ്പാ
കൊള്ളയടിച്ച പണത്തെ എവിടപ്പാ?”
“പൊട്ട ലയങ്ങൾ നാങ്കൾക്ക്
എസി ബംഗ്ലാ ഉങ്കൾക്ക്”
“തമിഴ് മീഡിയം നാങ്കൾക്ക്
ഇംഗ്ലിഷ് മീഡിയം ഉങ്കൾക്ക്”
“കുട്ടതൊപ്പി നാങ്കൾക്ക്
കോട്ടും സൂട്ടും ഉങ്കൾക്ക്”
ചിക്കൻ, ദോശ ഉങ്കൾക്ക്
കാടി കഞ്ഞി നാങ്കൾക്ക്”
“പണിയെടുക്കുവത് നാങ്കൾ
പണം കൊയ്യുവത് നീങ്കൾ”
“പോരാടുവോം പോരാടുവോം
നീതി കെടയ്ക്കും വരെ പോരാടുവോം
പോരാടുവോം വെട്രി വരുവോം”
“ഇൻക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്”
ഒരു പക്ഷെ കേരളത്തിലേയ്ക്ക് മുല്ലപ്പൂ വിപ്ലവം കടന്നു വരുന്നത് ഈ തമിഴ് മുദ്രാവാക്യങ്ങളിലൂടെയാവാം. ഗോമദിയെപ്പോലെ, സുന്ദരിയെപ്പോലെ ഉള്ള സ്ത്രീകളുടെ കണ്ധങ്ങളിൽ നിന്നുയരുന്ന ഈ മുദ്രാവാക്യങ്ങൾക്ക് ആഫ്രിക്കയെ കോരിത്തരിപ്പിച്ച ‘കറുത്ത കവിത’യുടെ ഓജസും സൗന്ദര്യവുമുണ്ട്. പാന്പ് പടം പൊഴിക്കുന്നത് പോലെ കാലം അതിന്റെ പഴകി ജീർണ്ണിച്ച അഴുക്കും ചോരയും കണ്ണീരും പീളയുമൊക്കെ ദുർഗന്ധ പൂരിതമാക്കിയ അതിന്റെ പുറംതോടിനെ ഊരിയെറിഞ്ഞ് പുതിയതൊന്നു സ്വീകരിക്കുകയാണോ? അത് നിർമ്മിക്കുന്നത് പണിയെടുക്കുന്ന സ്ത്രീകളായിരിക്കുമോ? മൂന്നാർ അതിനുള്ള ഉത്തരമാണോ? അറിയില്ല.
പക്ഷെ ഒന്നറിയാം, അവർ ചിലതൊക്കെ മുറിച്ചു കളയുന്നുണ്ട്. മൃഗം മുന്നോട്ട് കുതിച്ചു പായുന്നത് സ്വന്തം കാലുകൾ കൊണ്ടാണ്. പക്ഷെ കുതിപ്പിന് ഏറ്റം പകരുന്ന ഒരു വായ്‌ത്താരിയുണ്ട്. വള്ളത്തിന്റെ കൊന്പിലിരുന്നു താളത്തിൽ തോർത്ത് ചുഴറ്റി വഞ്ചിപ്പാട്ടിന്റെ ഈരടികൾ പാടി ആവേശം പകരുന്ന ഒരാളെ കണ്ടിട്ടില്ലേ? അയാൾ തുഴയുന്നില്ല; പക്ഷെ വള്ളം കളിയുടെ വാലാണയാൾ. അത് പോലെ മൃഗങ്ങൾ സ്വന്തം കാലുകളിലാണ് പായുന്നതെങ്കിലും അത് വാല് ചുഴറ്റിയാണ് ഓടുക. ചാട്ട കൊണ്ടെന്നപോലെ അത് സ്വന്തം ശരീരത്തിൽ അടിച്ചുകൊണ്ടിരിക്കും. ശരീരത്തിൽ കടിച്ചുപിടിച്ച് ചോരയൂറ്റുന്ന പൊട്ടനീച്ചകളെ ഒറ്റ പ്രഹരത്തിനു കൊല്ലും. ശരീരം മുട്ടിത്തുടച്ച് കൊണ്ടിരിക്കും. ഇതൊക്കെയാണ് ഒരു വാലിന്റെ ധർമ്മം. പക്ഷെ ആ വാലിനു കനം വെക്കാൻ തുടങ്ങിയാലോ അത് ശരീരത്തിന് പിറകിൽ ഒരു ഭാരമായി തീരും. ഓടാൻ കഴിയാതാകും. പൊട്ടനീച്ചകളെ കൊല്ലാൻ കഴിയാതാവും അങ്ങനെ അതൊരു ദുരിതമായി മാറും. പരിഹാരമൊന്നെയുള്ളൂ. ആ വാൽ മുറിച്ചു മാറ്റുക. വാലില്ലാത്തതിന്റെ അസ്കിത കുറേക്കാലത്തേയ്ക്ക് ഉണ്ടാകും. എങ്കിലും അതിന് ചലനം സാധ്യമാകും. കാലക്രമത്തിൽ പുതിയ വാൽ മുളച്ചു വരുമായിരിക്കും. പ്രതീക്ഷിക്കുക. ഈ പ്രതീക്ഷയല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നത്.
മഴയും മഞ്ഞും മീനക്കൊടുതീവെയിലും അട്ടയും കാട്ടാനയും മാൻചെള്ളും മലന്പനിയുമൊക്കെ മനുഷ്യനെ ആക്രമിച്ച മലവാരങ്ങളിൽ സായിപ്പിന് വേണ്ടി പണിയെടുത്തവരാണ് തമിഴ് മക്കൾ. കാട് വെട്ടിത്തെളിച്ച് പാടികളിലെ ലായങ്ങളിൽ കാട്ടുമൃഗങ്ങൾക്കിടയിൽ അവർ രാപ്പാർത്തു. മലന്പനിയും നടപ്പ് ദീനവും കോളറയും ഒക്കെ അവരെ കൂട്ടത്തോടെ കൊന്നൊടുക്കി. പട്ടിണി കൊണ്ട് അവരുടെ കുട്ടികൾ ചത്തു മലച്ചു. അന്ന് അവരുടെ രക്ഷക്ക് വേണ്ടി സായിപ്പിന്റെ ബംഗ്ലാവിനു മുൻപിൽ കുത്തി നിർത്തിയ ചെങ്കൊടിയെ അവർ ജീവനു തുല്യം സ്നേഹിച്ചു. എ.കെ.ജിയും കൃഷ്ണപിള്ളയുമൊക്കെ മല കയറി വന്ന് അവരോടൊപ്പം ലായങ്ങളിൽ താമസിച്ചു. അവരോടൊപ്പം കരിക്കാടി മോന്തി. സമരങ്ങളുടെ തീ പാറി. അങ്ങിനെയാണ് മലവാരങ്ങളിലെ ഇരുകാലി മൃഗങ്ങൾ നടു നിവർത്തി നിന്നത്. അവർക്ക് കരിക്കാടിക്ക് പകരം കഞ്ഞി കുടിക്കാമെന്നായി. അവരുടെ മക്കൾക്ക് പഠിക്കാൻ സ്കൂളുണ്ടായി. രോഗം വന്നാൽ ചികിത്സിക്കാൻ ആശുപത്രികൾ ഉണ്ടായി. ത്രിവർണ കൊടി വച്ച കാറിൽ സ്വാതന്ത്ര്യം മല കയറി വന്നു. പുതിയ തൊഴിൽ നിയമങ്ങളുണ്ടായി. പുതിയ സൂര്യൻ പുതിയ വെളിച്ചം. അവരുടെ മുഖത്തും പ്രതീക്ഷയുടെ പൊൻവെയിൽ വീണു. കാലം വളർന്നു കൊണ്ടിരുന്നു. പിന്നീടവർ കാണുന്നത് തങ്ങളോടൊപ്പം പാടികളിൽ താമസിച്ച് കരിക്കാടി മോന്തിയ നേതാക്കന്മാരെയല്ല. നേതാക്കന്മാരുടെ കൊടിവച്ച കാറുകൾ ടാറ്റയുടെ ബംഗ്ലാവിലേയ്ക്ക് ആണ് പോയത്. തൊഴിലാളി നേതാക്കൾക്ക് അലക്കി തേച്ച വസ്ത്രങ്ങളായി. ശരീര ഭാഷകൾ മാറി. അവർക്കൊക്കെ പഴയ സായിപ്പിന്റെ രൂപ ഭാവങ്ങളായി. അപ്പോഴും തൊഴിലാളികൾ അവരെ തെരുവുകളിൽ കൂട്ടം കൂടി നിന്ന് വണങ്ങി. ടാറ്റയുടെ ബംഗ്ലാവിനകത്ത് നടക്കുന്ന ചർച്ചകളിൽ തൊഴിലാളികളുടെ കൂലിയും വേലയും ബോണസ്സും അവരുടെ മക്കളുടെ വിദ്യാഭ്യാസവും അവരുടെ ചികിൽസയുമൊക്കെ എങ്ങനെ വേണമെന്ന് നിശ്ചയിച്ചു. തൊഴിലാളികൾ അതൊക്കെ അംഗീകരിച്ചു. നേതാക്കൾക്ക് എ.സി ബംഗ്ലാവുണ്ടായി. അവിടെ നിന്ന് ദിവസേന പൊരിച്ച കോഴിയുടെ മണം വന്നു. അവരുടെ മക്കൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയി. അവർക്ക് നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രികളിൽ ചികിത്സ ഒരുക്കി. വിദേശങ്ങളിലേയ്ക്ക് വിനോദ യാത്രക്ക് പാക്കേജുകളുണ്ടായി.
പാടികളിലെ പൊളിഞ്ഞു വീഴാറായ ജീർണ്ണിച്ച ലായങ്ങൾക്ക് അറ്റകുറ്റ പണികൾ പോലും നടന്നില്ല. നവ ഉദാരവൽക്കരണം ആഘോഷത്തോടെ പടി കടന്നു വന്നു. പഴയ ചാതുർ വർണ്ണ്യത്തിനു പകരം പുതിയ വർണ്ണാശ്രമ വ്യവസ്ഥ വന്നു. തോട്ടങ്ങൾ അടഞ്ഞു കിടന്നു. കൊളുന്തു നുള്ളി ചായപ്പൊടി ഉണ്ടാക്കി വിൽക്കുന്നതിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയ ലാഭം ചായപ്പൊടി ഇറക്കുമതി ചെയ്ത് വിറ്റാൽ കിട്ടുമെന്നായി. തോട്ടം മുറിച്ച് വിറ്റ് റിയൽ എേസ്റ്റ
റ്റ് ബിസിനസ് നടത്തിയാൽ കോടികൾ വരുമാനമുണ്ടാക്കാമെന്നായി. ട്രെയ്ഡ് യൂണിയൻ നേതാക്കൾ കങ്കാണിമാരായി. അവർ റിയൽ എേസ്റ്ററ്റ് ബ്രോക്കർമാരായി. തേയില ചെടികൾ കരിഞ്ഞുണങ്ങി. രണ്ടിലയും ഒരു തളിരും മാത്രം കൈകൊണ്ട് നുള്ളിയെടുത്ത്, ലോകത്തിലെ ചായ കോപ്പകൾക്ക് വിസ്മയം തീർത്ത ഗുണമേന്മയുള്ള ചായപ്പൊടികൾക്ക് പകരം കത്രിക കൊണ്ട് ഒന്നിച്ചു വെട്ടിയെടുത്ത് ചവറു ചായപ്പൊടിയായി ഉൽപാദനം മാറി. തൊഴിലാളികൾ കടുത്ത പട്ടിണിയിലായി. ആത്മഹത്യകൾ നിത്യസംഭവമായി. ടൂറിസ്റ്റുകൾക്ക് കൂട്ടിക്കൊടുത്ത് അവർക്ക് ലഹരിയെത്തിച്ചും ശരീരം വിറ്റുമൊക്കെ ജീവിക്കാനവർ പെടാപാട് പെട്ടു. എട്ടാം ക്ലാസിൽ പ്രവേശനം കിട്ടിയ ഒരു പെൺകുട്ടി, സ്കൂളിൽ പോകാൻ വസ്ത്രമില്ലാത്തത് കൊണ്ട് അയൽപക്കത്തെ ആൺകുട്ടിയുടെ പഴയ ഷർട്ടും പാന്റും കടം വാങ്ങേണ്ടി വന്നു. അതും ധരിച്ച് ആൺ വേഷത്തിൽ സ്കൂളിൽ എത്തിയ അവളെ സ്വാഭാവികമായും കുട്ടികൾ കളിയാക്കി. ഇത് സഹിക്ക വയ്യാതെ ആ പെൺകുട്ടി ആത്മഹത്യ ചെയ്തു. വണ്ടിപെരിയാറിൽ ഉണ്ടായ ആ സംഭവം ഒറ്റ ദിവസം കൊണ്ട് മറന്നു. പിറ്റേന്നത്തേക്ക് പുതിയ വിഭവങ്ങളുമായി മാധ്യമങ്ങൾ നമുക്ക് മുന്നിലെത്തി. പലരും മലവാരം വിട്ടു പോയി. നഗരങ്ങളിൽ ചേക്കേറി. നഗരങ്ങളിൽ തൊഴിലിനു 500, 600 രൂപ ലഭിക്കുന്പോൾ 141 രൂപയായിരുന്നു തോട്ടത്തിലെ കൂലി. ഇപ്പോൾ പകലന്തിയോളം പണിയെടുത്താൽ 232 രൂപ കിട്ടും. ഇതിന് 21 കിലോ കൊളുന്തു നുള്ളണം. 4 വർഷമായി ശന്പള പരിഷ്കരണം ഇല്ല. 75 കിലോയിലധികം കൊളുന്തു നുള്ളിയാൽ ഒരു രൂപ ഇൻസെന്റീവ് ലഭിക്കും.
അത് പ്രതീക്ഷിച്ച് 200 കിലോ വരെയൊക്കെ കൊളുന്ത് നുള്ളുന്നവരുണ്ട്. ഇത്രയൊക്കെ ചെയ്താലും നുള്ളിയ കൊളുന്ത് മോശമായിരുന്നു എന്ന് പറഞ്ഞു തുക തട്ടി കിഴിക്കും. ഇത്രയും ഭാരം മുതുകിലേറ്റുന്ന സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളും ആരും കണക്കിലെടുത്തില്ല. രോഗവുമായി ആശുപത്രിയിലെത്തിയാൽ പനിക്കും അർബുദത്തിനും ഒക്കെ ഒരേ മരുന്ന് രണ്ട് ഗുളിക. എത്രമാരകമായ രോഗമായാലും രണ്ട് ദിവസത്തിലധികം കിടത്തി ചികിത്സയില്ല. കഴിഞ്ഞ വർഷം ബോണസ് 19 ശതമാനമായിരുന്നു. ഇത്തവണ 10 ശതമാനമായി കുറഞ്ഞു. കന്പനി നഷ്ടത്തിലാണെന്ന മാനേജ്മെന്റ് വാദം ട്രെയ്ഡ് യൂണിയൻ നേതാക്കൾ അംഗീകരിച്ച് നൽകി. കഴിഞ്ഞ വർഷത്തേക്കാൾ 68% കുറവാണ് ഇത്തവണത്തെ ലാഭം എന്നാണു കണ്ണൻ ദേവൻ ഹിൽ പ്രൊഡക്ഷൻ കന്പിനിയുടെ വാദം. തേയില വില കുറഞ്ഞത് കൊണ്ട് 5.2 കോടിയായി ലാഭം കുറഞ്ഞതാണത്രേ! തൊഴിലാളികളെ ഇതൊക്കെ പറഞ്ഞ് മാനേജ്മെന്റ്് വാദം ബോധ്യപ്പെടുത്താൻ ശ്രമിച്ച നേതാക്കൾക്ക് എതിരെയാണ് തൊഴിലാളികൾ ആദ്യം തിരിഞ്ഞത്. അവസാന വട്ട ചർച്ചയിൽ ഈ കണക്കിലെ തട്ടിപ്പുകളൊക്കെ തൊഴിലാളി സ്ത്രീകൾ തുറന്നു കാട്ടിയത് സർക്കാർ പ്രതിനിധികളെ പോലും അന്പരപ്പിച്ചു.
4 വർഷമായി ശന്പള വർദ്ധനവ് ആവശ്യപ്പെടാത്ത ബോണസ് വെട്ടി കുറക്കാൻ അനുവദിച്ച ട്രെയ്ഡ് യൂണിയൻ നേതാക്കൾക്കെതിരായ രോഷമായാണ് സമരം ആരംഭിച്ചത്. ആദ്യമവർ കൂട്ടത്തോടെ ഈ മേഖലയിലെ ഏറ്റവും വലിയ ട്രെയ്ഡ് യൂണിയൻ സംഘടനകളിലൊന്നായ എ.ഐ.ടി.യു.സി ഓഫീസിലേക്ക് ചെന്നു. നേതാക്കളോട് കയർത്തു. അല്പം ചില കയ്യാങ്കളി ഒക്കെ ഉണ്ടായി. കൊടിയൊക്കെ പിഴുത് മാറ്റി. ഓരോ മാസവും തങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ടു വാരുന്ന നേതാക്കളെ തെറി വിളിച്ചു. തുടർന്ന് ഐ.എൻ.ടി.യു.സി ഓഫീസിലേക്കും തൊഴിലാളികൾ ചെന്നു. നേതാക്കന്മാരെ തടഞ്ഞുവച്ച് വിചാരണ നടത്തി. 16% വരെ ബോണസ് നൽകാൻ തയ്യാറായിരുന്നു എന്നും ഇതിൽ 6% യൂണിയൻ നേതാക്കൾ കൈക്കലാക്കാൻ ശ്രമിച്ചെന്നും തൊഴിലാളികൾ ആരോപിച്ചു. 134 ഡിവിഷനുകളിലും ട്രെയ്ഡ് യൂണിയൻ സ്ഥാപിച്ച എല്ലാ കൊടികളും തൊഴിലാളികൾ പിഴുതെറിഞ്ഞു. തൊഴിലാളി സ്ത്രീകളുടെ ഒരു കൊച്ചു സംഘം 11 മണിയോടെ കന്പിനിയുടെ റീജിണൽ ഓഫീസിനു മുന്പിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ മിക്കവാറും ഡിവിഷനിലെ തൊഴിലാളികൾ പണി മുടക്കി സമരത്തിൽ എത്തിച്ചേർന്നു. 7000ത്തിലധികം സ്ത്രീകൾ ഈ വിധം സമരത്തിനെത്തി എന്നാണു പോലീസിന്റെ കണക്ക്. സമരത്തിന്റെ മറ്റൊരു പ്രത്യേകത ഇവർ പുരുഷന്മാരെ അടുപ്പിക്കുന്നില്ല എന്നതാണ്. അവരെ ട്രെയ്ഡ് യൂണിയൻ നേതാക്കളും മാനേജ്മെന്റും മദ്യം നൽകി വശത്താക്കുന്നു എന്നതായിരുന്നു സ്ത്രീകളുടെ ആക്ഷേപം. സമരം ആരംഭിച്ചതോടെ പിന്തുണ എന്ന പേരിൽ ഹർത്താൽ നാടകത്തിനു ശ്രമിച്ച ബി.ജെ.പി, ബി.എം.എസ് സംഘത്തെ സ്ത്രീകൾ ഓടിച്ചു വിട്ടു. എം.എൽ.എയും സി.ഐ.ടി.യു നേതാവുമായ എസ്.രാജേന്ദ്രനെ സ്ത്രീകൾ ചെരുപ്പ് കൊണ്ട് അടിക്കാൻ നോക്കുന്ന രംഗം പത്രങ്ങളിലൊക്കെ വന്നു. പോലീസ് ഇടപെട്ടില്ലായിരുന്നെങ്കിൽ രാജേന്ദ്രന്റെ അവസ്ഥ കഷ്ടമാകുമായിരുന്നു. പിന്തുണ നാടകവുമായി എത്തിയ മിക്കവാറും രാഷ്ട്രീയക്കാരെയും വനിതാ നേതാക്കളെയും സ്ത്രീകൾ ഓടിച്ചു വിടുകയായിരുന്നു. സമര കേന്ദ്രത്തിലെത്തിയ സംസ്ഥാന മന്ത്രി സഭയിലെ ഏക വനിതാ ജയലക്ഷ്മിയെ സമരം തീർന്നതിനു ശേഷം പോയാൽമതി എന്ന് പറഞ്ഞ് കേന്ദ്രത്തിൽ പിടിച്ചിരുത്തി ബന്ദിയാക്കി. ഇതിനിടയിൽ എസ്.രാജേന്ദ്രന്റെ ഉപവാസ നാടകം അരങ്ങേറിയെങ്കിലും സ്ത്രീകൾ ശക്തമായ പ്രതിഷേധമുയർത്തി കരിങ്കൊടി കാട്ടിയാണ് ഈ സമരത്തെ നേരിട്ടത്. എസ്.രാജേന്ദ്രൻ, സി.എ കുര്യൻ, എ.കെ മണി തുടങ്ങിയ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി നേതാക്കളോടാണ് തൊഴിലാളികൾ എല്ലാ രോഷവും പ്രകടിപ്പിക്കുന്നത്. അപ്പോഴും സമര കേന്ദ്രത്തിലെത്തിയ വി.എസ് അച്ചുതാനന്ദനെ തൊഴിലാളികൾ സ്നേഹ വാത്സല്യത്തോടെ, ബഹുമാനാദരങ്ങളോടെ സ്വീകരിച്ചു. അങ്ങനെ ഈ സമരത്തിന്റെയും ഹീറോയായി വി.എസ് മാറി. മൂന്നാറിലെ കൊടുംതണുപ്പിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തിലായിരുന്നു തൊഴിലാളികളുടെ ഉത്കണ്ഠ.
കേരളം ചിലതൊക്കെ ഗർഭം ധരിക്കുന്നുണ്ട് എന്ന് തീർച്ച. സ്വാഭാവികമായും സ്ത്രീകളിലൂടെയാണല്ലോ അത് സംഭവിക്കേണ്ടത്. കേരളത്തിൽ നടന്ന നേഴ്സ്മാരുടെ സമരം, നില്പ് സമരം, ഇരിപ്പ് സമരം, തുടങ്ങി നിരവധി സമരങ്ങൾ ഒരേ ശ്രേണിയായി ചേർത്ത് വച്ച് കാണാൻ കഴിയും. ഇപ്പോഴിതാ മൂന്നാറിന്റെ ഐതിഹാസികമായ സമരവും അതിന്റെ മഹത്തായ വിജയവും. പാന്പ് പടം പൊഴിച്ച് പുതിയതൊന്നു സ്വീകരിക്കുന്നത് പോലെ, കനം വച്ച വാൽ മുറിച്ചു മാറ്റി മൃഗങ്ങൾ ചലന വേഗം ആർജിക്കുന്നത് പോലെ ചരിത്രത്തിൽ എന്തോ സംഭവിക്കുന്നുണ്ട്. നമുക്കതിനെ കേരളത്തിന്റെ മുല്ലപ്പൂ വിപ്ലവം എന്ന് വേണമെങ്കിൽ വിളിക്കാം. പക്ഷെ മുല്ലപ്പൂ വിപ്ലവങ്ങൾ സുഗന്ധം മാത്രമല്ല കൊണ്ട് വരുന്നത് എന്നതും മറന്നു പോകരുത്.
നുള്ളിയെറിയാൻ പറ്റാത്ത കൊളുന്തുകൾ
മണിലാൽ
“ഇൻക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
പെന്പിൈള ഒരുമൈ സിന്ദാബാദ്”
“പണിയെടുപ്പതു നാങ്കെൾ
കൊള്ളയടിപ്പതു നീങ്കൾ”
കൊളുന്തുകുട്ട എടുപ്പതു നാങ്കൾ
പണക്കുട്ട അമുക്കുതു നീങ്കൾ”
“അപ്പാ അപ്പാ കരിയപ്പാ
കൊള്ളയടിച്ച പണത്തെ എവിടപ്പാ?”
“പൊട്ട ലയങ്ങൾ നാങ്കൾക്ക്
എസി ബംഗ്ലാ ഉങ്കൾക്ക്”
“തമിഴ് മീഡിയം നാങ്കൾക്ക്
ഇംഗ്ലിഷ് മീഡിയം ഉങ്കൾക്ക്”
“കുട്ടതൊപ്പി നാങ്കൾക്ക്
കോട്ടും സൂട്ടും ഉങ്കൾക്ക്”
ചിക്കൻ, ദോശ ഉങ്കൾക്ക്
കാടി കഞ്ഞി നാങ്കൾക്ക്”
“പണിയെടുക്കുവത് നാങ്കൾ
പണം കൊയ്യുവത് നീങ്കൾ”
“പോരാടുവോം പോരാടുവോം
നീതി കെടയ്ക്കും വരെ പോരാടുവോം
പോരാടുവോം വെട്രി വരുവോം”
“ഇൻക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്”
ഒ
രു പക്ഷെ കേരളത്തിലേയ്ക്ക് മുല്ലപ്പൂ വിപ്ലവം കടന്നു വരുന്നത് ഈ തമിഴ് മുദ്രാവാക്യങ്ങളിലൂടെയാവാം. ഗോമദിയെപ്പോലെ, സുന്ദരിയെപ്പോലെ ഉള്ള സ്ത്രീകളുടെ കണ്ധങ്ങളിൽ നിന്നുയരുന്ന ഈ മുദ്രാവാക്യങ്ങൾക്ക് ആഫ്രിക്കയെ കോരിത്തരിപ്പിച്ച ‘കറുത്ത കവിത’യുടെ ഓജസും സൗന്ദര്യവുമുണ്ട്. പാന്പ് പടം പൊഴിക്കുന്നത് പോലെ കാലം അതിന്റെ പഴകി ജീർണ്ണിച്ച അഴുക്കും ചോരയും കണ്ണീരും പീളയുമൊക്കെ ദുർഗന്ധ പൂരിതമാക്കിയ അതിന്റെ പുറംതോടിനെ ഊരിയെറിഞ്ഞ് പുതിയതൊന്നു സ്വീകരിക്കുകയാണോ? അത് നിർമ്മിക്കുന്നത് പണിയെടുക്കുന്ന സ്ത്രീകളായിരിക്കുമോ? മൂന്നാർ അതിനുള്ള ഉത്തരമാണോ? അറിയില്ല.
പക്ഷെ ഒന്നറിയാം, അവർ ചിലതൊക്കെ മുറിച്ചു കളയുന്നുണ്ട്. മൃഗം മുന്നോട്ട് കുതിച്ചു പായുന്നത് സ്വന്തം കാലുകൾ കൊണ്ടാണ്. പക്ഷെ കുതിപ്പിന് ഏറ്റം പകരുന്ന ഒരു വായ്‌ത്താരിയുണ്ട്. വള്ളത്തിന്റെ കൊന്പിലിരുന്നു താളത്തിൽ തോർത്ത് ചുഴറ്റി വഞ്ചിപ്പാട്ടിന്റെ ഈരടികൾ പാടി ആവേശം പകരുന്ന ഒരാളെ കണ്ടിട്ടില്ലേ? അയാൾ തുഴയുന്നില്ല; പക്ഷെ വള്ളം കളിയുടെ വാലാണയാൾ. അത് പോലെ മൃഗങ്ങൾ സ്വന്തം കാലുകളിലാണ് പായുന്നതെങ്കിലും അത് വാല് ചുഴറ്റിയാണ് ഓടുക. ചാട്ട കൊണ്ടെന്നപോലെ അത് സ്വന്തം ശരീരത്തിൽ അടിച്ചുകൊണ്ടിരിക്കും. ശരീരത്തിൽ കടിച്ചുപിടിച്ച് ചോരയൂറ്റുന്ന പൊട്ടനീച്ചകളെ ഒറ്റ പ്രഹരത്തിനു കൊല്ലും. ശരീരം മുട്ടിത്തുടച്ച് കൊണ്ടിരിക്കും. ഇതൊക്കെയാണ് ഒരു വാലിന്റെ ധർമ്മം. പക്ഷെ ആ വാലിനു കനം വെക്കാൻ തുടങ്ങിയാലോ അത് ശരീരത്തിന് പിറകിൽ ഒരു ഭാരമായി തീരും. ഓടാൻ കഴിയാതാകും. പൊട്ടനീച്ചകളെ കൊല്ലാൻ കഴിയാതാവും അങ്ങനെ അതൊരു ദുരിതമായി മാറും. പരിഹാരമൊന്നെയുള്ളൂ. ആ വാൽ മുറിച്ചു മാറ്റുക. വാലില്ലാത്തതിന്റെ അസ്കിത കുറേക്കാലത്തേയ്ക്ക് ഉണ്ടാകും. എങ്കിലും അതിന് ചലനം സാധ്യമാകും. കാലക്രമത്തിൽ പുതിയ വാൽ മുളച്ചു വരുമായിരിക്കും. പ്രതീക്ഷിക്കുക. ഈ പ്രതീക്ഷയല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നത്.
മഴയും മഞ്ഞും മീനക്കൊടുതീവെയിലും അട്ടയും കാട്ടാനയും മാൻചെള്ളും മലന്പനിയുമൊക്കെ മനുഷ്യനെ ആക്രമിച്ച