‘എവിടെ മനസ്സ് നിർമ്മലവും ശിരസ്സ് ഉന്നതവുമാണോ...’
എവിടെ മനസ്സ് നിർമലവും
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ് സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ ഭിത്തികളിൽ
ലോകം കൊച്ചു കഷണങ്ങളായി
വിഭജിക്കപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ
അഗാധ തലങ്ങളിൽ നിന്നും
വാക്കുകൾ ഉദ്ഭവിക്കുന്നുവോ
......................................................
എവിടെ ചിരവികസിതമായ ചിന്തയിലേക്ക്
മനസ്സിനെ ദൈവം നയിക്കുന്നുവോ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
എന്റെ ദൈവമേ
എന്റെ രാജ്യം ഉണരേണമേ...
സ്വാ തന്ത്ര്യത്തിന്റെ വിശാലമായ ആകാശങ്ങളെ സ്വപ്നം കണ്ട മഹാനായ ഭാരത പുത്രൻ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മനസും ദേശഭക്തിയും നമുക്കീ വരികളിൽ വായിച്ചെടുക്കാം. പക്ഷെ അദ്ദേഹം സ്വപ്നം കണ്ട സ്വാതന്ത്രത്തിന്റെ സ്വർഗത്തിലേക്ക് തന്നെയാണോ നമ്മുടെ രാജ്യം ഉണർത്തപെട്ടത് എന്ന ചോദ്യം പ്രസക്തം തന്നെ. ഭാരത പൗരന്മാരുടെ 80 ശതമാനം ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത ഹതഭാഗ്യരാണ് എന്നും ഒരു ചെറു ന്യൂനപക്ഷം സമൂഹത്തിന്റെ സന്പത്താകെ കൈയടക്കി വെച്ച് ആഡംബരങ്ങളുടെ കൊടുമുടികളിൽ കയറിനിന്നു അർമ്മാദിക്കുകയാണ് എന്ന് വരുന്പോൾ അത് മഹാകവി സ്വപ്നം കണ്ട സ്വാതന്ത്ര്യമാണോ? “നമ്മളിൽ ഏറ്റവും ദരിദ്രനായ അശരണനായ മനുഷ്യന്റെ മുതുകിൽ കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കരസ്പർശം ഏൽക്കാത്തിടത്തോളം എന്റെ നാട് വികസിതമല്ല; എന്റെ നാട് സംസ്കാര സന്പന്നമല്ല; എന്ന് കരുതാനേ എനിക്ക് കഴിയൂ” എന്ന് ആത്മാർത്ഥതയുടെ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞ മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നത് സ്വതന്ത്ര ഇന്ത്യയിൽ ആണ് എന്ന് നാം ഒരു നിമിഷം പോലും ഓർക്കാതിരിക്കരുത്. ഉണങ്ങിയ താളു പോലുള്ള ആ പുണ്യാത്മാവിനെ അതുവരെ ബ്രിട്ടീഷുകാർ കാത്തു സംരക്ഷിച്ചു പോന്നെങ്കിൽ സ്വതന്ത്ര ഇന്ത്യക്ക് ആറുമാസം പോലും അദ്ദേഹത്തെ കാത്തു സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ, എന്ന അദ്ദേഹത്തിന്റെ അവസാനകാല സഹചാരി, വെങ്കട്ടറാവു കല്യാണത്തിന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകൾ നമുക്ക് കേട്ടതായി നടിക്കാതിരിക്കാം. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്്റുവിന്റെ മരണത്തെ തുടർന്ന് ലഭിച്ച അവധി ആഘോഷിക്കുന്നതിനിടയിൽ “ഗാന്ധി മരിച്ച ദിവസത്തെ ജോളിയില്ല നെഹ്റു മരിച്ചപ്പോൾ” എന്ന് പരിതപിച്ച വിദ്യാസന്പന്നനായ സർക്കാർ ജീവനക്കാരന്റെ ഫലിതം നമുക്കും ആസ്വദിച്ച് ചിരിക്കാവുന്നതെയുള്ളൂ. രണ്ട് നേരം കുളിക്കുന്നത് കൊണ്ട് നമ്മുടെ ശിരസ്സ് ഉന്നതമാണെന്നും മനസ്സ് നിർമ്മലമാണെന്നും നാം വെറുതെ ധരിക്കുന്നതാണ്. കന്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും റോക്കറ്റുകളും മിസൈലുകളുമെല്ലാം ഭാരതത്തിൽ അതിപുരാതന കാലത്ത് ജീവിച്ചിരുന്ന ഋഷീശ്വരന്മാർ കണ്ടുപിടിച്ചതാണ്, അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളല്ല എന്ന് ലജ്ജയില്ലാതെ പറയുന്നിടത്ത് എങ്ങനെയാണ് അറിവ് സ്വതന്ത്രമാകുക? ഒരു ഭാഗത്ത് ഇത്തരം വിടുവായത്തം പുലന്പുന്നവർ തന്നെ നമ്മുടെ പൗരാണിക ശാസ്ത്ര വിജ്ഞാന ദാർശനിക മികവുകളെ കണ്ടില്ലെന്നു നടിക്കുകയും, പ്രാദേശിക ശാസ്ത്ര അറിവുകളെ നിരാകരിച്ച് എല്ലാ വിജ്ഞാനങ്ങൾക്കും വേണ്ടി പടിഞ്ഞാറോട്ട് നോക്കി നിൽക്കുകയും ചെയ്യുന്നവരാണ് എന്നതും യാഥാർത്ഥ്യം. അതുകൊണ്ടാണ് 15 ലക്ഷം രൂപയുടെ കുപ്പായത്തിൽ സ്വന്തം പേര് സ്വർണത്തിൽ തുന്നി ചേർത്ത്, അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമക്കൊപ്പം ചായ കഴിച്ച നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് നാം അഭിമാനിക്കുന്നത്. അമേരിക്കയിൽ ബുഷ് രണ്ടാമൻ അധികാരം ഏറ്റെടുത്തപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ സന്യാസി ശ്രേഷ്ഠന്മാർ അയച്ച കത്ത് നാം മറന്നു പോകരുത്. ലോകത്ത് ധർമ്മം ക്ഷയിക്കുന്പോൾ അത് പുനഃസ്ഥാപിക്കുവാനായി അവതാരമെടുക്കുന്ന സാക്ഷാൽ ശ്രീകൃഷ്ണ ഭഗവനാണ് അങ്ങ് എന്നായിരുന്നല്ലോ അന്ന് വിശ്വഹിന്ദു പരിഷത്തിന്റെ സന്യാസിമാർ ബുഷിനെ പ്രകീർത്തിച്ചത്. ഭാരതത്തിലെ ധർമ്മച്യുതികൾക്ക് പരിഹാരം കാണാൻ അമേരിക്കൻ സായിപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും ഈ സന്യാസിവര്യന്മാരായിരുന്നു. ലോകം അമേരിക്കയെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്ന നിലയിലാണ് വിഭജിക്കപ്പെടുന്നത്. ഇസ്ലാം എന്നത് അപരിഷ്കൃതത്തിന്റെയും തീവ്രവാദത്തിന്റെയും മാത്രം മതമാണ്, എന്നൊക്കെ കരുതുന്നവർക്ക് സ്വന്തം മനസിനെയെങ്കിലും ഇടുങ്ങിയ ഭിത്തികൾക്ക് പുറത്ത് കടത്താൻ എങ്ങിനെയാണ് കഴിയുക? ലോകം കണ്ട ഏറ്റവും വലിയ ആരാച്ചാർ, അഡോൾഫ് ഹിറ്റ്ലറെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ മടിയില്ലാത്തവർ, (നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു − മാധവ സദാശിവ ഗോൾവാർക്കർ) ആര്യ സാമ്രാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി ജൂതരെയും കത്തോലിക്കരെയും വംശഹത്യ നടത്തിയതിനെ ന്യായികരിക്കുന്നവർ, ഇസ്രയേലിന്റെ കൂട്ടക്കുരുതികളെ ന്യായീകരിക്കുക മാത്രമല്ല ആ രാജ്യം നമ്മുടെ മാതൃകയായി അംഗീകരിക്കണം എന്ന് ശഠിക്കുന്നവർ, ‘ഞാൻ ഒരു സനാതന ഹിന്ദുവാണെന്നു പ്രസ്താവിക്കുകയും എപ്പോഴും ഭഗവത്ഗീത കൈയിൽ കരുതുകയും രാമരാജ്യം സ്വപ്നം കാണുകയും ചെയ്ത മഹാത്മാവിന്റെ നെഞ്ചിലേക്ക് കടല കൊറിച്ചു കൊണ്ട് വെടിയുണ്ടകൾ വർഷിക്കാൻ കൈയറപ്പില്ലാതിരുന്നവർ അത് ചെയ്ത നാത്തൂറാം വിനായക് ഗോഡ്സയുടെ ചിതാഭസ്മം നാഗ്പൂരിലെ തങ്ങളുടെ ആസ്ഥാനത്ത് കെടാവിളക്കിന് മുന്പിൽ സൂക്ഷിച്ചു വച്ചവർ; ‘ഒരുനാൾ അഖണ്ധ സിന്ധു ഭാരതത്തിന്റെ വിരിമാറിലൂടെ ഒഴുകി തുടങ്ങും അന്ന് എന്റെ ചിതാഭസ്മം സിന്ധുവിൽ ഒഴുക്കണം’ എന്ന് ഗോഡ്െസയുടെ ഒസ്യത്തിനു കാവലിരിക്കുന്നവർ, ഇന്ത്യയിൽ നടന്ന ഏതാണ്ടെല്ലാ വർഗീയ കലാപങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചതായി അന്വേഷണ സംവിധാനങ്ങൾ അസന്നിഗ്ദ്ധമായി വിധിയെഴുതിയവർ, ഒരു മതവിഭാഗത്തിന്റെ സാംസ്കാരിക സ്വത്വമായ ബാബറി മസ്ജിദ് തകർത്തെറിഞ്ഞവർ, ഒരു സംസ്ഥാനത്ത് അധികാരം കിട്ടിയപ്പോൾ വംശഹത്യയിലൂടെ ഒരു മതവിഭാഗത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർ, നവ സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലുമൊക്കെ സംഭവിക്കുന്ന സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ നാക്കുരുതിയിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഇവരുടെയൊക്കെ നാടും മനസും ഇടുങ്ങിയ ഭിത്തികളാൽ വിഭജിക്കപ്പെട്ടു പോകുന്നതിൽ അതിശയമെന്തിന്? അസത്യത്തിന്റെ അഗാധതലങ്ങളിൽ നിന്ന് വാക്കുകൾ ഉദ്ഗമിക്കുകയും സങ്കുചിതമായ ചിന്തകൾ മാത്രം കൈയേല്ക്കുകയും ചെയ്യുന്നവരെ എങ്ങിനെയാണ് ദൈവം ചിരവികസിത ചിന്തയിലേക്ക് നയിക്കുക?
എന്റെ ഒരു പ്രിയസുഹൃത്തിന് ഈ പംക്തിയിൽ ഞാൻ എഴുതിയ ‘ഫാസിസത്തിന്റെ കാലൊച്ചകൾ അരികിലെത്തും പോലെ’ എന്ന ലേഖനം ഒന്നും മനസിലായില്ല എന്നറിഞ്ഞതിൽ ആത്മാർത്ഥമായി ദുഃഖിക്കുന്നു. എന്നാൽ ധാരാളം പേർക്ക് അത് നന്നായി മനസിലായതായും ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ചിലരൊക്കെ ചില സന്ദേഹങ്ങളും വിയോജിപ്പുകളും അറിയിക്കുകയും ചെയ്തു. എല്ലാം സ്വാഗതം ചെയ്യട്ടെ. പക്ഷെ എന്റെ സുഹൃത്തിന് ലേഖനത്തിന്റെ ആദ്യ ഭാഗങ്ങളൊക്കെ വായിച്ചപ്പോൾ ‘സന്ദേശം’ സിനിമ കണ്ട അനുഭവമാണ് ഉണ്ടായത്. ‘ക്ലാസിക്കൽ ഫാസിസം’,‘പ്രതിക്രിയാവാതകം’, ‘കൊളോണിയലിസം’ എന്നൊക്കെയുള്ള ശങ്കരാടി ഡയലോഗുകൾ ആണ് അദ്ദേഹം വായിച്ചെടുത്തത്. തുടർന്ന് വായിച്ചപ്പോൾ അദ്ദേഹത്തിന് കാര്യം പിടികിട്ടി. പ്രകാശ് കാരാട്ടിനെ ‘റാഡിക്കലാ’യി വിവരിക്കുകയാണ് ഞാൻ ചെയ്യുന്നത്.
അദ്ദേഹം തന്നെ വിശദീകരിക്കുന്നത് പോലെ മാധവ സദാശിവ ഗോൾവാൾക്കറുടെ പരേതാത്മാവ് പരകായ പ്രവേശം നടത്തിയ സംഘപരിവാറുകാരിൽ ഇത് പതിവുള്ളതാണ്. വിദ്വേഷവും വെറുപ്പും മരണ കാമനകളും വിജ്ഞാന വിരോധവും ഒക്കെ കുടിയിരുന്നു പോകുന്ന ഇത്തരം മനുഷ്യരിൽ സാധാരണയായി കാണുന്ന ഒരു രോഗമാണ് ഹൃദയ ശോഷണം. യാക്കൂബ് മേമന്റെ പരകായ പ്രവേശം എന്ന ലേഖനത്തിൽ ആവോളം ഈ മനുഷ്യ വിദ്വേഷം അദ്ദേഹം മറയില്ലാതെ പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവിടെ ഹൃദയശോഷണത്തിനപ്പുറം മസ്തിഷ്ക്ക ശോഷണവും തനിക്ക് സംഭവിക്കുന്നതായി അഭിമാനബോധത്തോടെ വെളിപ്പെടുത്തുന്നുണ്ട്. അത് ശരിയായിരിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്റെ ലേഖനത്തിന്റെ ഏറ്റവും പ്രശസ്തമായ ഭാഗമാണ് അദ്ദേഹത്തിന് ‘ശങ്കരാടി സിന്റോം’ നിമിത്തം മനസിലായില്ല എന്ന് വിലപിക്കുന്നത്. അത് മനസിലായതായി സംഭവിച്ചാൽ അദ്ദേഹം എനിക്കെതിരായി എറിഞ്ഞ ശകാരവർഷങ്ങൾക്കൊക്കെ അതിൽ മറുപടിയുണ്ട്. അത് സമ്മതിക്കാത്തത് മസ്തിഷ്ക ശോഷണം കൊണ്ടായിരിക്കാനിടയില്ല; അതിബുദ്ധി കൊണ്ടാകാനേ തരമുള്ളൂ. ഞങ്ങളുടെ നാട്ടിലൊരു പലിശ പണക്കാരൻ മരിക്കാൻ കിടക്കുന്പോൾ മക്കളെ വിളിച്ച് തനിക്ക് കിട്ടാനുള്ള പണത്തിന്റെ കണക്ക് വ്യക്തമായ ബോധത്തോടെ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ ചുറ്റും കൂടിയവരിൽ ചിലർ തങ്ങൾക്ക് ഇയാൾ തരാനുള്ളതിനെ കുറിച്ച് പറയുന്ന നിമിഷത്തിൽ ബോധം നഷ്ട്പെടും. വീണ്ടും ബോധം തെളിയുന്പോൾ കിട്ടാനുള്ളതൊക്കെ എണ്ണി പെറുക്കി പറയും. കൊടുക്കാനുള്ളതൊക്കെ മറക്കും. ഈ നാടൻ പ്രയോഗത്തിന്റെ ധൈഷണിക വിനിയോഗം മനസിലാകണമെങ്കിൽ സുഹൃത്തിന്റെ കത്തും ‘യാക്കൂബ് മേമന്റെ പരകായ പ്രവേശവും’ വായിച്ചാൽ മതിയാകും. ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച ജർമ്മൻ ക്ലാസിക്കൽ ഫാസിസത്തെ കുറിച്ചും അമേരിക്കയെ കുറിച്ചും ലോകത്ത് തീവ്രവാദം വളർന്നു കയറിയ വഴികളെ കുറിച്ചുമൊക്കെ പറയുന്പോൾ അദ്ദേഹത്തിനു ‘ശങ്കരാടി സിന്റോം’ നിമിത്തം ബോധം നഷ്ടപ്പെടുന്നു. എന്നാൽ ബോധം തിരിച്ചു കിട്ടുന്ന ഇടവേളകളിലൊക്കെ മനുഷ്യ വിദ്വേഷം ഛർദ്ദിച്ച് ചുറ്റുപാടുകൾ മലീമസമാക്കുന്നു. ഇതിന്റെ ഒരു സാന്പിളെടുത്ത് പരിശോധിച്ചാലോ പഴയ അതെ കാളകൂട വിഷങ്ങൾ തന്നെ; പുതിയത് ഒന്നുമില്ല. കുരുക്ഷേത്ര പ്രകാശൻ, ഓർഗനൈസർ കേസരി, ഇവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രസ്താവങ്ങൾ; അരുൺ ഷൂരിയുടെ ‘കല്ലുവച്ച നുണകൾ’. ഇതിനൊക്കെ ഇന്ത്യൻ സെക്യൂലറിസ്റ്റുകൾ നൂറു തവണ മറുപടി പറഞ്ഞിട്ടുണ്ട്. ഗോൾവാർക്കർ, പരകായ പ്രവേശം നടത്തുക മൂലം മാട്ട കെട്ടിയ കുതിരയുടെ അവസ്ഥയിലായതിൽ സഹതപിക്കുകയെ നിവർത്തിയുള്ളൂ. എന്റെ പ്രിയ സുഹൃത്ത് കുരുക്ഷേത്ര പ്രകാശന്റെ പുസ്തകങ്ങൾ മാത്രം വായിച്ചാൽ മസ്തിഷ്ക ശോഷണവും ഹൃദയ ശോഷണവും ഉറപ്പ്. ഇന്നിപ്പോൾ സംഘ പരിവാറുകാരൊക്കെ പുതിയ തുറസ്സുകളിലേക്ക് ഇറങ്ങുന്നതായി നടിക്കുകയെങ്കിലും ചെയ്യുന്നില്ലെ. ഇന്ത്യൻ മതേതര സാഹിത്യമൊക്കെ ഒന്ന് കാണുകയും പരിചയപ്പെടുകയും എങ്കിലും ചെയ്തു കൂടെ.
കുറ്റവാളികളെ ശിക്ഷിക്കൽ; ആധുനിക ലോകത്ത് ഒരു പ്രതികാര നടപടിയല്ല; വിദ്യാഭ്യാസ പ്രവർത്തനമാണ്. ‘ക്രിമിനോളജി’ എന്ന ഒരു ശാസ്ത്ര ശാഖയുണ്ട്. മനുഷ്യരിലും ജീവജാലങ്ങളിലും കുറ്റവാസനകൾ എങ്ങിനെ പിറവിയെടുക്കുന്നു; അതിനു ജനിതകമായ കാരണങ്ങളുണ്ടോ? സാമൂഹ്യ കാരണങ്ങൾ എന്തൊക്കെ, സാന്പത്തിക വിനിയോഗങ്ങൾ അതിനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു, സാന്പത്തികവും സാമൂഹ്യവുമായ മേഖലയിൽ ബോധപൂർവ്വം ഇടപെട്ട് കുറ്റവാസനകളെ നിയന്ത്രിക്കാൻ കഴിയുമോ? ജനിതക മാറ്റങ്ങളിലൂടെ ഒരാളുടെ കുറ്റവാസനകളെ ഇല്ലാതാക്കാൻ കഴിയുമോ? അങ്ങനെ സാധിക്കുമെങ്കിൽ തന്നെയും അത് ധാർമ്മികമായി ശരിയായിരിക്കുമോ? ശിക്ഷാ വിധികളെ ഏതു വിധമാണ് സമീപിക്കേണ്ടത്, എന്നിവയൊക്കെ പഠന വിധേയമാക്കുന്ന ആധുനിക ശാസ്ത്ര ശാഖകളിൽ ഒന്നാണിത്.
ഈ ശാസ്ത്രശാഖ പറയുന്നത് ബാഹ്യമായ ഘടകങ്ങളാലോ ചോതനകളാലോ സ്വാധീനിക്കപ്പെടാത്ത കളങ്ക രഹിതമായ ഒരു ശിക്ഷയും ഇതുവരെ ലോകത്ത് നടപ്പിലായിട്ടില്ല എന്നാണ്. ഏതെങ്കിലും തരത്തിലുള്ള താൽപര്യങ്ങളും ചോതനകളും കാമനകളുമൊക്കെ ഏറിയോ കുറഞ്ഞോ എല്ലാ ശിക്ഷാ വിധികളെയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പിന്നീട് തിരുത്തുവാൻ കഴിയാത്ത ഒരു ശിക്ഷയും ശാസ്ത്രീയമല്ല. കുറഞ്ഞ പക്ഷം ഒരു സമൂഹത്തിന് സംഭവിച്ച ‘തെറ്റ്’ അതിന് ഇരയായ വ്യക്തിയോടോ സമൂഹത്തോടോ ഏറ്റു പറയാനുള്ള അവസരമെങ്കിലും ഓരോ ശിക്ഷയോടൊപ്പവും അവശേഷിക്കണം. വധശിക്ഷ ഈ തത്വങ്ങളെ നിരാകരിക്കുന്നു. അത് നടപ്പിലാക്കപെടുന്നതോടെ സമൂഹത്തിനു അത് തെറ്റായിരുന്നു എന്ന് പിന്നീടൊരു കാലത്ത് ബോധ്യപ്പെട്ടാൽ തിരുത്താനവസരമില്ല. ഇനി മതപരമായ ധാർമ്മികതയും മത നിരപേക്ഷമായ ആത്മീയതയുടെയുമൊക്കെ കാഴ്ചപ്പാടിൽ പരിശോധിച്ചാലും ഒരു പ്രത്യേക വ്യക്തിക്ക് (ജീവിക്ക്) ജീവൻ നൽകുന്നത് കോടതിയോ ഭരണകൂടമോ സമൂഹമോ ഒന്നുമല്ല. അപ്പോൾ നമുക്ക് നൽകാൻ കഴിവില്ലാത്ത ഒന്ന്, നാം നൽകാത്ത ഒന്ന് തിരിച്ചെടുക്കാൻ നമുക്ക് എന്താണ് അവകാശം? ഒരു സമൂഹവും രൂപപ്പെട്ട നിലയിൽ മരവിച്ച് നിന്നു പോകുന്നില്ല. അത് നിരന്തരമായി വികസിച്ചുകൊണ്ടിരിക്കും. അപ്പോൾ ജീവസന്ധാരണ രീതികളിലൊക്കെ മാറ്റം വരും. ഭൗതികമായ വളർച്ച കൈവരിക്കും. ധർമ്മ ബോധവും സംസ്കാരവുമൊക്കെ പുതുക്കി പണിയപ്പെടും. അപ്പോൾ പഴയകാലത്തെ ചെയ്തികളൊക്കെ പുതിയ കാലത്തും പഴയതിനെ ചൊല്ലി ന്യായീകരിക്കുന്നത് വളർച്ച കുറവ് കൊണ്ടാണ്. പഴയ സമൂഹം കുറ്റ കൃത്യങ്ങളോട് പ്രതികാരപരമായാണ് പെരുമാറിയത്. അതുകൊണ്ട് പല്ലിനു പല്ല് കൈയ്യിന് കൈ ജീവന് ജീവൻ എന്ന നിലയിൽ പ്രാകൃതമായ ശിക്ഷാവിധികൾ എല്ലാ സമൂഹവും നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യൻ വധശിക്ഷ നടപ്പിലാക്കിയതിന്റെ പൈശാചിക രൂപങ്ങളെ കുറിച്ച് പഠിച്ചാൽ തല പെരുത്തുപോകും. അത് പൈശാചികതയാണ് എന്ന് തിരിച്ചറിഞ്ഞ് തിരുത്തുന്നതിലാണ് മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥം തിളങ്ങി നിൽക്കുക.
സി.പി.ഐ(എം) എന്ന പാർട്ടിയോ മറ്റാരെങ്കിലുമോ നേരത്തെ വധശിക്ഷയെ അംഗീകരിക്കുക മാത്ര
മല്ല നടപ്പിലാക്കുക കൂടി ചെയ്തിട്ടുണ്ടെങ്കിലും ഇ
ന്ന് നടത്തുന്ന ഒരു കൊലയെ സാധൂകരിക്കാൻ അതൊ
ന്നും പരിഷ്കൃതമായ ഒരു കാരണമാകുന്നില്ല.
എൻ.വി ബാലകൃഷ്ണൻ
(ഇന്നലെ പ്രസിദ്ധീകരിച്ചതിന്റെ തുടർഭാഗം)
മറ്റൊരു പ്രധാനപ്പെട്ട സംഗതി കൊലപാതകങ്ങളെ, ദുർമ്മരണങ്ങളെ, രക്തചൊരിച്ചിലുകളെ അപകടമരണങ്ങളെയൊക്കെ ആവേശപൂർവ്വം ആസ്വദിക്കുന്ന കുറേ മനുഷ്യരുണ്ട്. നെക്രോഫീലിയ എന്നൊരു മനോരോഗത്തിനടിമകളാണിവർ. എല്ലാ ജീവജാലങ്ങളെയും അകാരണമായി കൊന്നൊടുക്കുക, അവയുടെ ജീവനു വേണ്ടിയുള്ള പിടച്ചിൽ ആസ്വദിക്കുക, പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇത്തരക്കാർ സജീവമായിരിക്കുമത്രേ! അപ്പോഴും ജഡങ്ങളേയും രക്തച്ചൊരിച്ചിലുമൊക്കെ പൈശാചികമായ ഒരാവേശത്തോടെ ഇവർ ആസ്വദിച്ചു കൊണ്ടിരിക്കും. നെക്രോഫൈൻസ് എന്നാണ് ഇവർ അറിയപ്പെടുക. ശവകാമന എന്നൊക്കെ പറയാം. മറ്റെല്ലാത്തിലുമെന്ന പോലെ മനുഷ്യരുടെ സഹജഭാവങ്ങളും വൈരുദ്ധ്യാത്മകമാണ്. ദ്വന്ദാത്മകമാണ്. ജീവിതാസക്തി, മരണാസക്തി ഇവയാണവ. ഇതിൽ മരണാസക്തി കൂടുതലുള്ളവരാണ് നെക്രോഫൈൽസ് ആയിത്തീരുന്നത്. വിശ്വപ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനും മനഃശാസ്ത്രജ്ഞനുമായ എറിക് ഫ്രോം ഫാസിസത്തിന് നെക്രോഫീലിയയുമായുള്ള ബന്ധം പഠനവിധേയമാക്കിയിട്ടുണ്ട്. ‘ഹിറ്റ്ലറുടെ മനസ്’ എന്ന പേരിൽ ബന്ധപ്പെട്ട പഠനം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതിൽ എറിക് ഫ്രോം വിശദീകരിക്കുന്നത് ഈ നെക്രോഫൈൽസിനെ ഭൂതാവേശത്തോടെ ഉപയോഗിച്ചാണ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ ചോരയുറഞ്ഞു പോകുന്ന അക്രമപരന്പരകൾക്ക് നേതൃത്വം കൊടുത്തത്. ലോകത്തെല്ലായിടത്തും ഫാസിസ്റ്റുകൾ ശവകാമനയെ ഉപയോഗിക്കുന്നുമുണ്ട്.
മുംബൈ ബോംബു സ്ഫോടനവും ധാരാളം മനുഷ്യരുടെ കൊലകളും ഒരു പ്രകൃതി ദുരന്തം പോ