യു­.പി­. മു­തൽ ഗോ­വ വരെ... ജനാ­ധി­പത്യത്തി­ന്‍റെ­ വി­കൃ­തി­കളും...


ജനാധിപത്യ ഇന്ത്യ മറ്റൊരു തിരഞ്ഞെടുപ്പ് വിധിക്ക് സാക്ഷ്യം വഹിച്ച നാളുകളാണ് കഴിഞ്ഞു പോയത്. അഞ്ചു സംസ്ഥാനങ്ങളിലേയ്ക്ക് വീറും വാശിയോടെയും നടന്ന തിരഞ്ഞെടുപ്പുകൾ‍ക്കു ശേഷം വന്ന വിധി ഇന്ത്യയിലെ ജനാധിപത്യത്തെ വിവിധ തലത്തിൽ‍ വിശകലനത്തിന് വിധേയമാക്കുകയാണ് ലോക രാജ്യങ്ങൾ‍. ചെറു സംസ്ഥാനം മുതൽ‍ രാജ്യത്തെ ഏറ്റവും കൂടുതൽ‍ നിയമസഭ സാമാജികർ ഉള്ള സംസ്ഥാനം വരെ ഉൾപ്പെട്ട തിരഞ്ഞെടുപ്പ് അതാതു സംസ്ഥാനത്തെ ഭരണ മുന്നണികൾ‍ക്കു എതിരായ ജനവിധിയായിട്ടാണ് നിക്ഷ്പക്ഷ നിരീക്ഷകർ വിലയിരുത്തുന്നത്. അത് മിക്കപ്പോഴും അങ്ങനെ തന്നെയാകാനാണ് സാധ്യതയും. എന്നാൽ‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തർ‍പ്രദേശ് തിരഞ്ഞെടുപ്പ് നിർ‍ണ്ണായകമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ‍ നേടിയ വിജയം അതുപോലെ ആവർ‍ത്തിക്കാൻ‍ കഴിഞ്ഞിെല്ലങ്കിലും ശോഭ മങ്ങാതെ നിലനിർ‍ത്തണമെന്നത് അവരുടെ ആവശ്യമായിരുന്നു. ഏറെക്കുറെ അവർ അതിൽ‍ വിജയിക്കുകയും ചെയ്തു. എന്നാൽ‍ ബീഹാർ പോലെ വിശാലമായ ഒരു മഹാസഖ്യം രൂപപ്പെടാഞ്ഞത് വോട്ടുകൾ‍ ഭിന്നിപ്പിച്ചുകൊണ്ട് എതിർ‍ചേരിയുടെ പ്രതീക്ഷകൾ‍ ഇല്ലാതാക്കി. സീറ്റുകൾ‍ കുറവെങ്കിലും വോട്ടിന്‍റെ ശതമാനം കാണിക്കുന്നത് അതാണ്‌. പ്രതാപകാലത്തെ കോൺഗ്രസ്സ് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച പലർക്കും നിരാശയായിരുന്നു ഫലം. യഥാർ‍ത്ഥത്തിൽ‍ എസ്.പിയും, ബിഎസ്പിയും ആയിരുന്നു സഖ്യമെങ്കിൽ‍ ഫലം മറ്റൊന്നാകുമായിരുന്നു.

ഉത്തരാഖണ്ധിലും ഏകദേശം സമാനമായ തിരഞ്ഞെടുപ്പ് വിധി തന്നെയായിരുന്നു. കഴിഞ്ഞകാല കോൺ‍ഗ്രസ് ഭരണ വിരുദ്ധത നിഴലിച്ച ഫലം. അധികാരത്തിൽ‍ ഇരുന്ന കോൺഗ്രസ് സർ‍ക്കാർ‍ നാടിനെ “സേവിച്ച”തിന്റെ ഫലം. എന്നാൽ‍ മണിപ്പൂരിൽ‍ ഒരംഗത്തിനു ഇനിയും ബാല്യമുണ്ട് എന്നരീതിയിൽ‍ ഭരണപാർ‍ട്ടിയായ കോ
ൺഗ്രസ് തന്നെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ആദ്യമായി ബിജെപി നിയമസഭയിൽ‍ അക്കൗണ്ട് തുറന്നു. ഗോവയിൽ‍ ഭരണകക്ഷിയായ ബിജെപിയെ പിന്തള്ളി കോൺഗ്രസ്സ് ഒറ്റകക്ഷിയായി.

എന്നാൽ‍ പഞ്ചാബിലെ ചിത്രം വ്യത്യസ്തമായിരുന്നു. ആദ്യമായി സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർ‍ട്ടി രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായി എന്നതും ക്യാപ്റ്റൻ അമരീന്ദർ‍ സിംഗിന്റെ തലയെടുപ്പിൽ‍ ഇന്ത്യൻ‍ നാഷണൽ‍ കോൺ‍ഗ്രസ് വൻ‍ തിരിച്ചു വരവ് നടത്തിയതും അത്ര മോശമല്ലാത്ത സ്ഥിതി അകാലിദൾ‍ എന്ന രാഷ്ട്രീയ പാർ‍ട്ടിക്ക് നിലനിർ‍ത്താൻ‍ കഴിഞ്ഞതും ജനാധിപത്യത്തിന്‍റെ സൗന്ദര്യം നശിച്ചിട്ടില്ല എന്ന്‍ കാണിക്കുന്നു. കേന്ദ്ര സർ‍ക്കാരിന്‍റെ നയങ്ങളോടുള്ള അനുകൂലമോ പ്രതികൂലമോ ആയ വിധികളല്ല മുൻ പറഞ്ഞവയൊന്നും എന്ന് നിരീക്ഷിക്കുന്പോൾ‍ മനസ്സിലാകും. മാത്രവുമല്ല എതിരാളികൾ‍ വൻകിട തിരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പരസ്പരം പ്രസംഗിക്കുന്ന വർ‍ത്തമാനങ്ങളെക്കാൾ‍ ജനം അവനവന്‍റെ ദൈനം ദിന ജീവിത സാഹചര്യത്തോടുള്ള അമർ‍ഷമോ സംതൃപ്തിയോ പ്രകടിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ‍ ഇത്തരം സംസ്ഥാന തിരഞ്ഞെടുപ്പുകൾ‍ അവർ തിരഞ്ഞെടുക്കുന്നു.

ജനാധിപത്യം നിലനിൽ‍ക്കണം എന്നാഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന സമൂഹവും വിധി വന്നതിനു ശേഷമുള്ള പ്രവർ‍ത്തനങ്ങൾ‍ കാണുന്പോൾ‍ നിരാശരാണ്. അധികാര കൈമാറ്റത്തിന് കുറുക്കു വഴികൾ‍ തേടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയവയല്ലെങ്കിലും അത്തരം പ്രവണത ഏറി വരുന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഗോവയിലും മണിപ്പൂരിലും നടക്കാൻ‍ പാടില്ലാത്തത് തന്നെയാണ് നടന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നിഷേധിക്കാൻ‍ പാടില്ലായിരുന്നു. എന്നാൽ‍ “തങ്ങളുടെ മുൻ‍കാല ചെയ്തികൾ‍” തങ്ങൾ‍ക്കു തന്നെ തിരിഞ്ഞു കുത്തുന്ന രംഗം കാഴ്ചക്കാരനെ പോലെ നോക്കി നിൽ‍ക്കാനേ അത്തരക്കാർ‍ക്കു കഴിഞ്ഞുള്ളൂ. അതിലെല്ലാമുപരിയാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (EVM) സംബന്ധിച്ച ആക്ഷേപങ്ങൾ‍. മുൻ‍കാലത്ത് ബിജെപി തന്നെ ഇത്തരം മെഷീനുകളിൽ‍ നടക്കാൻ‍ കഴിഞ്ഞേക്കാവുന്ന ക്രമക്കേടുകളെകുറിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. ഇപ്രാവശ്യം അത് പ്രതിപക്ഷത്തിലെ കോൺഗ്രസ് ഒഴിച്ചുള്ളവർ ഉന്നയിക്കുകയും ചെയ്യുന്നു. കുറ്റമറ്റ തിരഞ്ഞെടുപ്പ് ജാനാധിപത്യ ഇന്ത്യ ആഗ്രഹിക്കുന്ന ഒന്നാണ്. ആരോപണങ്ങൾ‍ വേണ്ടുന്ന തലത്തിൽ‍ അർ‍ഹിക്കുന്നവയാണെങ്കിൽ‍ അവ പരിശോ
ധിച്ച് സാധുത വരുത്തേണ്ടതാണ്. കേരളവും മറ്റൊരു ഉപതിരഞ്ഞെടുപ്പിലേയ്ക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാൽ‍ ജാനാധിപത്യത്തിന്‍റെ വികൃതി എന്നോണം ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് അവസരമൊരുക്കാൻ‍ വേണ്ടി നിലവിലെ സാമാജികൻ‍ തന്നെ ഐക്യമുന്നണിയിലെ സ്ഥാനാർത്‍ഥി ആകുന്നു. തിരഞ്ഞെടുപ്പുകൾ‍ക്കു എത്ര കാശ് ചിലവായാലും പൊതു ജനമു
ണ്ട് അത് കൊടുത്തു തീർ‍ക്കുവാൻ‍... അതും ജനാതിപത്യം...

You might also like

Most Viewed