മോ­മോ­ ചാ­ലഞ്ച് അഥവാ­ ക്വി­റ്റ് ഇന്‍റർ‍­നെ­റ്റ്


നിതിൻ നാങ്ങോത്ത്

ലയാ­ളി­മക്കളെ­ ജീ­വി­ക്കാൻ വി­ടൂ­ലാ­ എന്നു­തന്നെ­യാ­ണ്. പു­ള്ളേ­രെ­ ആത്മഹത്യാ­മു­നന്പിൽ‍ കേ­റ്റി­ നി­ർ‍­ത്തു­ന്ന പു­തി­യ ഗെ­യി­മു­ണ്ടല്ലോ­.ജോ­റാ­ണ്. ബഹു­ത്ത് ജോർ‍. നീ­ലത്തി­മിംഗലത്തി­ന്‍റെ­ വാ­ൽ‍­കി­ക്കേ­റ്റ് കു­റേ­യെ­ണ്ണം ഭ്രാ­ന്തി­നും സമചി­ത്തതയ്ക്കും ഇടയിൽ‍ മന്ദി­പ്പന്‍മാ­രാ­യി­ പി­ഴയ്ക്കു­ന്നു­ണ്ട്­ പോ­ലും. ഗെ­യിം പ്ലാ­നും അനു­ബന്ധവാ­ർ‍­ത്തകളും വി­ശ്വസി­ച്ചാ­ലും ഇല്ലെ­ങ്കി­ലും, നമ്മു­ടെ­ കു­ട്ടി­കൾ‍ ഡെ­യി­ഞ്ചർ‍ സോ­ണി­ലാ­ണ്. ആഗസ്റ്റ് വി­പ്ലവത്തിൽ‍ മു­ഷ്ടി­ചു­രു­ട്ടി­ ആകാ­ശത്തി­ന്‍റെ­ പളളയ്ക്കി­ട്ടു­ കൊ­ടു­ക്കാം. ക്വി­റ്റ് ഇന്‍റർ‍­നെ­റ്റ്!!

മി­ഡോ­രി­ ഹയാ­ഷി­ക്ക്­ നല്ല നമസ്ക്കാ­രം. കു­ട്ടി­കളെ­ കെ­ണി­പ്പെ­ടു­ത്താൻ നി­ങ്ങളു­ടെ­ ക്രി­യേ­റ്റി­വി­റ്റി­ തന്നെ­ മു­ഖചി­ത്രപ്പെ­ടു­ന്നു­. അന്തവും കു­ന്തവു­മി­ല്ലാ­ത്ത പി­ള്ളേർ‍ ഏതു­കാ­ട്ടു­മാ­ക്കാൻ ജൽപ്­പി­ക്കു­ന്നതും കേ­ട്ട് ഒരു­ന്പെ­ട്ടി­റങ്ങു­ന്നു­. തലയ്ക്കകം ഫാ­ന്‍റസി­പ്പാ­ർ‍­ക്ക്­ നടത്തു­ന്ന ന്യൂ­ജൻ വെ­യ്സ്റ്റു­കൾ‍. തന്തയോ­ തളളയോ­ വെ­റു­ക്കപ്പെ­ട്ടവരു­ടെ­ പാ­നലി­ലാ­ണ്. നഗരത്തി­ലെ­ അപരി­ചി­ത സ്ത്രീ­യു­ടെ­ മു­ന്നിൽ‍ ‘പച്ച’കു­ത്താൻ മസി­ലുംവീ­ർ‍­പ്പി­ച്ച് കു­ത്തി­രി­ക്കു­കയാ­ണവർ‍. വേ­ൾ‍­ഡ് കപ്പ്­ കഴി­ഞ്ഞതിൽ‍ പി­ന്നെ­ ശരീ­രമാ­സകലം പച്ചകു­ത്തു­മേ­ളയാ­ണ്. കു­ത്തി­ക്കു­ത്തി­ പൃ­ഷ്ഠപ്രദേ­ശം വരെ­ ഓപ്പൺ‍ഡോർ‍ പോ­ളി­സി­യിൽ‍ പു­ഞ്ചി­രി­ക്കു­ന്നു­.ചാ­റ്റി­ംഗും സെ­ക്സ്റ്റിംഗും ഫാ­മി­ംഗും ബു­ളളി­യിംഗും തകൃ­തി­യാ­യി­ വേ­റെ­!! ഒരു­ എരണംകെ­ട്ട തലമു­റയാണ് ഒരു ­സൈ­ഡി­ലൂ­ടെ­ വളർ‍­ന്നു­വരു­ന്നത്. നെ­റ്റി­സൺ ‍ഭ്രാ­ന്തി­ന്‍റെ­ ബ്രാ­ന്‍റ് അംബാ­സി­ഡർ‍­മാർ‍!! പി­ടി­ വീ­ണി­ല്ലേൽ‍ കൊ­ച്ചു­ങ്ങൾ‍ സംസ്ക്കാ­രത്തി­ന് ­മു­കളിൽ‍ പി­ണ്ധം വെ­യ്ക്കും. ക്യൂർ‍ തി­യറി­യു­ടെ­ ഗി­നി­പ്പന്നി­കളാ­യി­ ഒരു­ തലമു­റ കടലെ­ടു­ത്തു­പോ­വത്തേ­യു­ളളൂ­. ലൈംഗി­ക അരാ­ജകകു­ണ്ടാ­മണ്ടി­കൾ‍ ഭാ­വി­ജീ­വി­തം നരകതു­­ല്യമാ­ക്കും. നൈ­മി­ഷി­കാ­നന്ദത്തി­ന്‍റെ­ ചി­റകിൽ‍ ‘സൈ­ക്കിൾ‍’ സവാ­രി­നടത്തു­ന്ന പു­ത്തൻ ‍കൂട്ടു­കാർ‍ തി­രി­ച്ചറി­വി­ന്‍റെ­ വേ­ളകളിൽ‍ ഒന്നു­ കു­ന്പസാ­രപ്പെ­ടാൻ പോ­ലു­മാ­വാ­തെ­ മാ­ഡി­സത്തി­ന്‍റെ­ സ്യൂ­യി­സൈഡ് ഏജന്‍റു­മാ­രാ­വും. ആരോ­ഗ്യവും ബു­ദ്ധി­യും വി­വേ­കവും ആപ്പി­നു­ പണയംവെ­ക്കു­ന്ന കൊ­സ്രാ­ക്കൊ­ളളി­കളേ­, ജീ­വി­തം ഒരി­ക്കലേ­യു­ളളൂ­. ബ്ലൂ­വെ­യി­ലും മോ­മോ­ കു­ളി­രും പലനാ­മങ്ങളി­ലി­ങ്ങനെ­ നി­ങ്ങടെ­ ശവമടപ്പ് നടത്തും.

എന്താണ് ഹോ­ബി­യെ­ന്ന ചോ­ദ്യത്തിന് ‘നേ­ക്കഡ് സെ­ൽ‍­ഫി­’ അയയ്ക്കലാ­ണെ­ന്ന് പറഞ്ഞ് നെ­ഞ്ചും വി­രി­ച്ച് പു­ഞ്ചി­രി­ച്ച പെ­ങ്കു­ട്ടി­യെ­ ഓർ‍­ത്ത് ബേ­ജാ­ർ‍­തന്തയാ­വു­ന്നു­. കന്പി­ടോ­ക്കും കേ­ട്ട് അന്തി­യു­റങ്ങു­ന്ന ചന്ത സംസ്ക്കാ­രം നമ്മടെ­ പടി­വാ­തി­ലി­ലെ­ത്തി­. ഇക്കൂ­ട്ടരു­ടെ­ തലയ്ക്കകം കക്കൂ­സ് ­പോ­ലെ­യാ­യി­. പോ­ണോ ­സൈ­റ്റിൽ‍ കണ്ണു ­കഴയ്ക്കു­ന്ന പെ­ങ്കു­ഞ്ഞു­ങ്ങളടക്കമു­ളളവരു­ടെ­ ഹൃ­ദയധമനി­കളി­ലൂ­ടെ­ ഓടജല പ്രവാ­ഹമാ­ണ്. അകത്തേ­യ്ക്ക് കൊ­ടു­ത്തതേ­ പു­റത്തേ­ക്കെ­ടു­ക്കാൻ പറ്റൂ­. കു­റ്റബോ­ധത്തി­ന്‍റെ­ കു­രി­ശു­മല ചു­മക്കു­ന്ന അപകർ‍­ഷതയു­ടെ­ പാ­നപാ­ത്രം പേ­റു­ന്ന നമ്മു­ടെ­യീ­ ‘വൈ­ബ്രന്‍റ് തലമു­റ’ ബന്ധങ്ങളി­ലെ­ പാ­രസ്പര്യങ്ങൾ‍­ക്കി­ടയിൽ‍ കു­ഴി­ബോംബു­ നാ­ട്ടും. കേ­രളം ഒരു­ പൊ­ട്ടി­ത്തെ­റി­യു­ടെ­ വക്കി­ലാ­ണ്. ഓരോ­ മി­നി­റ്റി­ലും ആത്മഹത്യാ­ലോ­ചനകൾ‍, വി­വാ­ഹമോ­ചനങ്ങൾ‍, ഒത്തു­തീ­ർ‍­പ്പ്, മധ്യസ്ഥമേ­ള, കൗ­ൺ‍സി­ലി­ംഗ്, ഭീ­ഷണി­, വി­ഷാ­ദരോ­ഗം, ആൾ ഡളളാ­യി­പ്പോ­വു­ക... അങ്ങനെ­യങ്ങനെ­യങ്ങനെ­.. ചെ­റു­പ്പത്തി­ലേ­ പി­ടി­ കൂ­ടി­യി­ല്ലേൽ‍ അഞ്ചു­വയസ്സി­നും മു­പ്പത്തഞ്ച് ­വയസ്സി­നു­മി­ടയിൽ‍ ഇനി­യങ്ങോ­ട്ട് ‘ഹ്യൂ­മൻ ബീ­യി­ങ്സ്’ ഒണ്ടാ­വത്തി­ല്ല. പ്രജ്ഞ മരവി­ച്ച അച്ചടക്കവും ഉളളടക്കവു­മി­ല്ലാ­ത്ത ഒരു­ കൊ­ലവെ­റി­ തലമു­റയാ­വും അത്. ചി­ല വി­ദേ­ശരാ­ജ്യങ്ങളിൽ‍ ഈ ‘വസന്തം’ റി­പ്പോ­ർ‍­ട്ട് ചെ­യ്യപ്പെ­ട്ടി­ട്ടു­ണ്ട്. മയക്കു­മരു­ന്നി­നും ഭോ­ഗസംസ്ക്കാ­രത്തി­നും അടി­പ്പെ­ട്ട ഒരു­ ജനതയെ­ പി­ന്നെ­ന്തി­ന്­ കൊ­ളളാം? പച്ചക്കാ­മം എൻ‍ജോയ് ചെ­യ്യു­ന്ന കൗ­മാ­രക്കാ­രന്‍റെ­ ഹെ­ഡ്സെ­റ്റ് മു­ഴു­വൻ സമയവും വൈ­ഫൈ­യി­ലാ­ണ്. അഡി­ക്ഷനാണ് ചി­ന്തകളിൽ‍ തീ ­കോ­രി­യി­ടു­ന്നത്. കാ­രണമത് പണ്ടേ­ നാ­ട്ടു­നടപ്പാ­യി­രു­ന്നു­. ഒരു­കാ­ലത്ത് നടപ്പു­ദീ­നം ബാ­ധി­ച്ചെ­ങ്കി­ലും ഇന്‍റർ‍­നെ­റ്റി­ന്‍റെ­ വ്യാ­പനത്തോ­ടെ­ സടകു­ടഞ്ഞെ­ഴു­ന്നേ­റ്റു­. എട്ടാം ക്ലാ­സു­കാ­രി­യു­ടെ­ മൊ­ബൈ­ലിൽ‍ നി­ന്ന് എൺ‍പതോ­ളം എച്ച് ഡി­ ക്ലി­പ്പിംഗ്സു­കളാ­ണ്­ പോ­ലും ഒരു­ ടീ­ച്ചർ‍ റെ­യ്ഡ് നടത്തി­ പി­ടി­ച്ചെ­ടു­ത്തത്. മോ­ന്‍റെ­ മറ്റേ­പ്പടം കാ­ണു­ന്ന ശീ­ലം ഒഴി­വാ­ക്കി­ത്തരണമേ­യെ­ന്ന അപേ­ക്ഷയു­മാ­യി­ നി­രവധി­ അമ്മമാർ‍ കൗൺ‍സി­ലിംഗ് സെ­ന്‍റർ‍ കയറി­യി­റങ്ങു­ന്നു­ണ്ട്. സ്വന്തം വീ­ട്ടി­ലെ­ കു­ളി­മു­റി­യിൽ‍ ക്യാ­മറാ­ഫോൺ‍വെ­ച്ച് ‘ഷോ­ട്ട് ഫി­ലി­മ്മെ’ടു­ക്കു­ന്ന ഛാ­യാ­ഗ്രാ­ഹകന്‍മാ­രെ­പ്പറ്റി­ എന്തു­ പറയാൻ!!

അത്രമേൽ‍ തി­കട്ടി­യതു­കൊ­ണ്ടാണ് പറയു­ന്നത്. ഈയടു­ത്ത് തു­ടങ്ങി­യ പ്രവണത, തീ­വണ്ടി­യി­ലും തി­രക്കു­ളള ബസ്സു­കളി­ലും ആളു­കൾ‍ നി­ർ‍­ലജ്ജം പോ­ൺ‍വീ­ഡി­യോ­ കാ­ണു­ന്നു­. ഫുൾ‍ വോ­ള്യത്തിൽ‍. ചു­റ്റു­വട്ടം അവർ‍­ക്കൊ­രു­ പ്രശ്നമല്ല. കു­ട്ടി­കൾ‍, അമ്മമാർ‍, അദ്ധ്യാ­പകർ‍...പ്രാ­ന്തപ്രദേ­ശത്ത് ആരാ­യാ­ലും നെ­വർ‍­മൈ­ന്‍റ്! അവർ‍ ആനന്ദത്തി­ന്‍റെ­ പരകോ­ടി­യി­ലാ­ണ്. പു­തി­യൊ­രു­ കൾ‍­ച്ചറി­ന്‍റെ­ ‘ടെ­ന്‍റ്’ ആണി­വി­ടെ­ പൊ­ങ്ങി­വരു­ന്നത്. ഇതൊ­രു­ ട്രെ­ന്‍റാ­വാൻ അധി­കം കാ­ലം വേ­ണ്ട. പരസ്യമദ്യപാ­നം പോ­ലെ­, പരസ്യ കു­ത്തു­പടം കാ­ണൽ‍­പോ­ലെ­ പരസ്യബലാ­ൽ‍­സംഗവും ഒരാ­ചാ­രമാ­വാം. ചോ­യി­ക്കാ­നും പറയാ­നും ആരു­മി­ല്ല. ചാ­രി­ത്ര്യവും സ്വന്തം തടി­യും വീ­ട്ടു­കാ­രു­ടെ­ തടി­യും അവനോൻ തന്നെ­ നോ­ക്കണം. വെ­റു­തെ­ ഡി­സ്ക്കെ­ടു­ക്കാൻ ടയി­മി­ല്ല.ആയതി­നാൽ‍ ‘നീ­ലനി­ശീ­ഥി­നി­’കളെ­ ഒളി­ച്ചു­കടത്തു­ന്ന ഈ ഏർ‍­പ്പാ­ടി­ൽ‍­നി­ന്നും ‘ക്വി­റ്റി­ന്ത്യ’!! കണ്ണി­ന്­ ക്യാ­ൻ‍സർ‍ വന്ന്­ കു­ട്ടി­കളെ­ ആർ‍.എ.സി­യി­ലേ­യ്ക്ക് അയയ്ക്കാ­തി­രി­ക്കാൻ സ്മാ­ർ‍­ട്ട് ഫോൺ ജാ­ഗ്രതൈ­. പു­തി­യ സംഗതി­യെ­ വെ­റും ‘മാ­മാ­’ വെ­ല്ലു­വി­ളി­യാ­യി­ മാ­ത്രം ഗൗ­നി­ക്കു­ക. കു­ട്ടി­കളിൽ‍ നി­ന്നും ഈ ഇഷ്ടി­കക്കഷണം തി­രി­ച്ചെ­ടു­ക്കു­ക. ഭാ­വി­ ശോ­ഭനാ­ജോ­ർ‍­ജ്ജാ­വട്ടെ­. ഈ ഓണം സഖാ­വ്­ കു­പ്പാ­ച്ചി­യോ­ടൊ­പ്പവും കു­ന്പളം സാ­രി­യോ­ടൊ­പ്പവും!! കോൺ‍ഗ്രസ്സു­കാ­രെ­ എന്തി­നു­ കൊ­ളളാം? ഇത്രയുംകാ­ലം ഖാ­ദീ­ബോ­ർ‍­ഡിൽ‍ നി­രങ്ങി­യി­ട്ട് ഒരു ­ചാ­ണ്ടി­ക്കു­പ്പാ­യമോ­ ഇന്ദി­രാ­സാ­രി­യോ­ രാ­ഹു­ൽ‍ ­ബർ‍­മു­ടയോ­ ആന്‍റണി­ ത്തോ­ർ‍­ത്തോ­ ഉണ്ടാ­ക്കു­വാൻ പറ്റീ­ട്ടി­ല്ല. മോ­ശം...മോ­ശം... എറി­യാ­നറി­യു­ന്നവരു­ടെ­ കൈ­യേൽ‍ വടി­കി­ട്ടണം. ഇനി­ എന്തൊ­ക്കെ­ ഐറ്റംസ് കാ­ണേ­ണ്ടി­വരു­മെ­ന്‍റെ­ കോ­ണകമൂ­ത്തപ്പാ­...

You might also like

Most Viewed