പാ­ലാ­രി­വട്ടം കു­ന്പി­ടി­ തി­രു­വടി­കൾ‍


നിതിൻ നാങ്ങോത്ത്

ഒരു കുടുംബം കൂടി കോഞ്ഞാട്ട ആക്കിയപ്പോ സമാധാനമായല്ലോ എല്ലാർ‍ക്കും. ഡപ്പാക്കൂത്ത് സിങ് നിങ്ങളോട് എന്തു തെറ്റു ചെയ്തു. അത്യാവശ്യം ആടിയും പാടിയും തേടിയും തടവിയും മിന്നിച്ച് വരികയായിരുന്നു... പറക്കുന്നോരുടെ കട്ടപ്പൊക കാണാനുളള  നമ്മൾ‍ ജലസി പീപ്പിൾ‍സിന്‍റെ ജന്മസിദ്ധമായ ഒരു ‘ഇത്’ ഉണ്ടല്ലോ.. കീപ്പ് ഇറ്റ് അപ്പ്... ആൾ‍ദൈവങ്ങളൊക്കെ ‘കീപ്പ്’ ചെയ്യുന്നതിലാണ്, കീപ്പറാവുന്നതിലാണ് നാട്ടാരുടെ ചൊറിച്ചൽ‍. പാവം ദിലീപിന്‍റെ കുടുംബത്തിന്‍റെ ഓണം ദേ വയ്യാവേലീ കൊന്പത്താക്കിയിട്ട് നിങ്ങ പ്രബുദ്ധജനതതിയൊക്കെ എന്തു നേടി? ഇനിയാ റാം റഹീം ഗോഡിന്‍റെ കൂടി ശാപം!! ഓം ക്രീം സ്വാഹ... ശപിച്ച് മനുഷ്യനാക്കിക്കളയും. സൂക്ഷിച്ചോ സന്തോഷിച്ചവരൊക്കെ...

‘അന്യന്‍റെ ദൈവം ആൾ‍ദൈവമെങ്കിൽ‍ സ്വന്തം ദൈവം ഓൾ‍ ദൈവം’ സ്ലോഗൻ കിടുക്കി, തിമിർ‍ത്തു... ബുദ്ധനെ എറിഞ്ഞ കല്ലു കൊണ്ടുളള സി. രവിചന്ദ്രൻ മാഷിന്റെ ഈ ഏറ് കലക്കി’. പോത്തുകളുടെ ദൈവം ഒരു സൂപ്പർ‍ പോത്തായിരിക്കുമെന്നും അങ്ങനെ വരുന്പോൾ‍ ഞങ്ങ മനിസന്മാരുടെ ദൈവം ഒരു സൂപ്പർ‍ മനിസനാവാതെ തരമില്ലല്ലോ... ദർ‍ശനം കിടു. വെളിച്ചപ്പാടിന്‍റെ ഭാര്യ സാറെ അന്വേഷിച്ചതായി പറയാൻപറഞ്ഞു. ഈയിടെയായി നിരീശ്വരദർ‍ശനമുളള ആളുകളുടെ കൂട്ടപ്രസവം ഈ രാജ്യത്ത് സംഭവിക്കുന്നുണ്ട്. അതിന്‍റെ ഏനക്കേടാണ് ഇപ്പോൾ‍ നടക്കുന്നത്. എല്ലാം ശരിയാവും. മജീഷ്യൻ സർ‍ക്കാർ‍ ഒപ്പമുണ്ട്.

ഹൂസ്റ്റണിലെ ഹാർ‍വിയും മുംബൈയിലെ പേമാരിയും അതാണ് സൂചിപ്പിക്കുന്നത്. ആൾ‍ദൈവങ്ങളോട് കളിച്ചാൽ‍ പ്രകൃതിയാണ് ഓണം ബോണസ് അക്കൗണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്ത് തരിക. സ്വാമി സദാചാരിയോടും ആശാറാം ബാപ്പുവിനോടുമൊക്കെ കളിച്ചപ്പോൾ‍ ഉണ്ടായ രാഷ്ട്രീയ സുനാമി മറക്കുവതെങ്ങനെ!! ഇച്ഛാധാരീ സ്വാമിയുടെ ഇച്ഛാശക്തി കടമെടുത്തോളൂ. അല്ലേൽ‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തെയും സർ‍വോപരി ഇന്ത്യയെയും കാത്തിരിക്കുന്നത്. ഒറ്റ വിധിക്ക് മുന്നേ മുപ്പത്തിയെട്ട് മരണമെങ്കിൽ‍ ജുഡീഷ്യറി സടകുടഞ്ഞെഴുന്നേറ്റാൽ‍ ശവഘോഷയാത്രയുടെ പദസഞ്ചലനം തന്നെ കാണേണ്ടി വന്നേക്കാം.

ആൾ‍ദൈവങ്ങളും ബലാത്സംഗവും തമ്മിൽ‍ ഒരവിശുദ്ധ കൂട്ടുകെട്ടുള്ളതായി ചരിത്രത്തിൽ‍ ഗൂഗിൾ‍ ചെയ്യുന്പോൾ‍ കിട്ടിബോധിക്കുന്നു. നാരായൺ സായിയും സ്വാമി പ്രേമാനന്ദയും സ്വാമി നിത്യാനന്ദയും മകുടോദാഹരണങ്ങൾ‍. ഇസ്ലാം, ക്രൈസ്തവ ആത്മീയ ഹോൾ‍സെയിൽ‍ക്കാരെ മറന്നു പോയെന്നു തെറ്റിദ്ധരിക്കരുതേ.. ലൈംഗികത എന്ന ചേലുളള കർ‍മ്മത്തിന്‍റെ കാര്യം വരുന്പോൾ‍ എല്ലാവരും ഒറ്റക്കെട്ടാണ്. വിശ്വാസവും വിപാസനയും ഷിക്കന്താസ മെഡിറ്റേഷനുമായ് വ്യാപരിക്കുന്ന ഒറിജിനൽ‍ ആത്മീയഗുരുക്കളാണ് വ്യഭിചരിക്കുന്ന ഡൂപ്ലിമാേസ്റ്റഴ്സിനെക്കൊണ്ട് വെട്ടിലാവുന്നത് !!

എല്ലാ മാേസ്റ്റഴ്സും അവരുടെ ശിഷ്യഗണങ്ങളുടെ വൈകി കിട്ടിയ പരാതിയിലാണ് അഴിയെണ്ണുന്നതെന്ന കാര്യത്തിൽ‍ നിഗൂഢദുരൂഹതയുണ്ട്. ഭയഭക്തി ബഹുമാനം എന്നൊക്കെ ഒരു ഡക്കറേഷന് പറയാം. ആൾ‍ക്കൂട്ടത്തെ സൃഷ്ടിക്കുക എത്രവിയർ‍ത്ത ഹിമാലയൻ ടാസ്ക്കാണെന്ന് രാഷ്ട്രീയക്കാരോട് ചോദിച്ചാ മതി. ആൾ‍ ദൈവവും പൊളിറ്റിക്കൽ‍ ഫിഗറും പുതിയ ഇരുനൂറ് രൂപാ നോട്ടിന്‍റെ രണ്ടുപുറങ്ങൾ‍ തന്നെ. ആൾ‍ക്കൂട്ടങ്ങളെ റിക്രൂട്ട് ചെയ്ത് അനുയായികളാക്കി മാറ്റാൻ അവരെത്ര തൊണ്ടകീറലുകൾ‍ നടത്തിയെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ഒരു സന്പൂർ‍ണ്ണമനുഷ്യനെ തന്‍റെ ആജ്ഞാനുവർ‍ത്തിയായി വളച്ചൊടിച്ച് മസ്തിഷ്ക്കപ്രക്ഷാളനം ചെയ്ത് പുഴുങ്ങിയെടുക്കുന്നതിലേയ്ക്ക് ഒരുപാട് ടാസ്ക്കുകളുണ്ട്. ഈ വിഷമങ്ങളൊന്നും വീഴ്ചയിൽ‍ മാത്രം കൈയടിക്കുന്ന ആനന്ദം കണ്ടെത്തിയ മഹാമാനുഷ്യർ‍ക്ക് മനസ്സിലാകുമോ ആവോ? കൾ‍ട്ട് ഫിഗറുകൾ‍ സ്വയം പ്രഖ്യാപിത മാേസ്റ്റഴ്സാണെന്ന് പറയപ്പെടുന്നു. ബാക്കിയുളളവരെയൊക്കെ പി.എസ്.സി പരീക്ഷയെഴുതി പാസായവരാണോ എന്ന ട്രോളേഴ്സ് ചോദ്യം ബാക്കി നിൽ‍ക്കുന്നു. എന്തായാലും ഒരുകാര്യം സത്യമാണ്. ആത്മീയദാരിദ്ര്യമാണ് ഭാരതം നേരിടുന്ന ഏറ്റവും ഭീകരമായ ഭീഷണി. നല്ല നാണയങ്ങൾ‍ കുറയുന്നു. കള്ളനാണയങ്ങൾ‍ പെരുകുന്നു. ദൈവം മരിച്ചു എന്ന നീത്ഷെ വചനങ്ങൾ‍ വാളെടുക്കുന്നത് ഇവിടെയാണ്. ദൈവങ്ങളുടെ പൂജാമുറിയിൽ‍ മുഴുവൻ മനുഷ്യരുടെ ഛായാപടങ്ങളായിരിക്കുമെന്ന ഉട്ട്യോപ്യൻ തോട്ടിൽ‍ പുഞ്ചിരിച്ചു കൊണ്ട് മനസാസ്മരാമി... ആൾ‍മാേസ്റ്റഴ്സ് നീണാൾ‍ വാഴട്ടെ...

ഒരിക്കലും ലഭിക്കാത്ത എന്തിനോ വേണ്ടിയുളള പരക്കം പാച്ചിലിലാണ് ജനം. വിശ്രാന്തിയും നിർ‍വാണവും കാമിച്ചുളള ഒരുതരം ഉത്രാടപ്പാച്ചിൽ‍. പൂർ‍ണ്ണമായും വിശ്വസിച്ച് കൂടെ കൂട്ടാൻ‍ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഇസമോ ഇല്ലാതെ വല്ലാതെ വരണ്ടുണങ്ങിയ കാലം. ഈ മരുഭൂമിക്കാലമാണ് ആത്മീയമാർ‍ക്കറ്റിങ്ങിന്‍റെ മരുപ്പച്ച. ആളുകൾ പ്രശ്നപരിഹാരത്തിനായി കുന്പിടുന്നതും സാഷ്ടാംഗപ്പെടുന്നതും ഇത്തരം പാരലൽ കേന്ദ്രങ്ങളിലാണ്. ദൈവത്തിന്‍റെ ഫ്രാഞ്ചസി എന്ന വിശ്വാസചികിത്സയാണ് ആദ്യത്തെ ട്രീറ്റ്മെന്‍റ്. ഉഷ്ണഭൂമികൾ നെഞ്ചിലേറ്റി ഹൃദയശംഖുടഞ്ഞു പോയവർ‍ക്ക് ഇത്തരം താവളങ്ങളുണ്ടാക്കുന്ന പരിഗണനയും തണലും തണുപ്പും അനിർ‍വ്വചനീയവും അതിന്ദ്രീയവുമായിരിക്കും. പുഷ്പഭാഷയെന്ന വേഡ്തെറാപ്പിയിൽ ആളുകൾ വീണുപോയേക്കും. പൂർ‍ണ്ണമായും മാനസികമായ സറണ്ടർ‍. ഭക്തി ബിസിനസ്സാവുന്നതും  വിഭക്തി വിപ്ലവമാകുന്നതും ഈ നേർ‍ത്ത ബോധോദയത്തിന്‍റെ റിബൺ‍ മുറിച്ചാണ്. ആൾ‍ക്കൂട്ട മനഃശാസ്ത്രത്തിന്‍റെ ആനന്ദജുഗൽ‍ബന്ദിയിൽ ആറാടാൻ‍ അതുമതി. ഹിറ്റ്ലറും മുസോളിനിയുമൊക്കെ ആളെ അനുസരിപ്പിച്ച അതേ തന്ത്രം... കോൺ‍സൻ‍ട്രേറ്റഡ് കാസ്റ്ററൈസേഷൻ‍!! നമ്മുടെ നാടും ബുദ്ധിമാന്‍മാരായ വിഡ്ഢികളുടെ പറുദീസയാവാൻ‍ അധികം കാത്തിരിക്കേണ്ട. ബ്ലാക്ക് മാജിക്കും തന്ത്രസാമർ‍ത്ഥ്യങ്ങളും കാര്യങ്ങൾ തീരുമാനിക്കട്ടെ...

മാഡവും ഇടവവുമൊക്കെ ഏത് പാലാരിവട്ടം ശശിമാരുടെ ആകർ‍ഷണയന്ത്രച്ചരടിനായ് കരമോ അരയോ കാട്ടിക്കൊടുക്കും. സക്കറിയയുടെ തേൻ‍ എന്ന സമാഹാരത്തിലെ റാണീകഥ ഏറ്റവും മികച്ച റഫറൻ‍സാണ് ഇത്തരുണത്തില്‍.. പാന്പു കടിച്ച് മരണപ്പെട്ടാൽ മാത്രം വാർ്‍ത്തയാവുന്നു.കടി കൊണ്ട് രക്ഷപ്പെട്ടവരുടെ കലി ആരറിയാൻ‍? ആരോടു പറയാൻ‍.. ചാഞ്ഞ മരത്തിലാണ് എളുപ്പം ചാടിക്കയറാൻ‍ പറ്റുക എന്ന സിദ്ധാന്തത്തിൽ ഇത്തരം ദുരന്തങ്ങളോടും നൈസായി നമ്മൾ‍ക്ക് താദാത്മ്യപ്പെടാം... പണവും അധികാരവും മുഖാമുഖം പച്ചക്കൊടി വീശുന്പോൾ എന്ത് ധാർ‍മ്മികത!! എന്ത് ആദർ‍ശം...

You might also like

Most Viewed